Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: IPL 2026

ഹൈദരാബാദിനെ എറിഞ്ഞിട്ട് ഗുജറാത്ത് പ്ലേ ഓഫിലേക്ക്

അഹമ്മദാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്തെറിഞ്ഞ് ഗുജറാത്ത് ടൈറ്റന്‍സ്. 82 റണ്‍സിനായിരുന്നു ജയം. ഇതോടെ 16 പോയിന്റോടെ ഗില്ലും സംഘവും പ്ലേ ഓഫ് ഉറപ്പിച്ചു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് കുറിച്ച 169 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 90 റണ്‍സില്‍ ഓള്‍ ഔട്ടായി. മൂന്ന് വിക്കറ്റ് വീതം നേടിയ കാഗിസോ റബാഡ, ജേസണ്‍ ഹോള്‍ഡര്‍, രണ്ട് വിക്കറ്റ് നേടിയ പ്രസിദ്ധ് കൃഷ്ണ എന്നവരാണ് എസ് ആര്‍ എച്ചിനെ തകര്‍ത്തത്. 19 റണ്‍സ് നേടിയ […]
Read more

ജയത്തിന് പിന്നാലെ അശ്ലീല ആംഗ്യം; ടിം ഡേവിഡിന് കനത്ത പിഴ- VIDEO

റായ്പുര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വിജയിച്ചതിനു പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം ടിം ഡേവിഡിനു കനത്ത പിഴ ശിക്ഷ ചുമത്തി ബിസിസിഐ. മത്സരം അവസാനിച്ചതിനു പിന്നാലെ ഡഗൗട്ടില്‍ നിന്നു ടിം ഡേവിഡ് കൈ കൊണ്ട് അശ്ലീല ആംഗ്യം കാണിച്ചതാണ് പണിയായത്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മാച്ച് ഫീയുടെ 30 ശതമാനമാണ് പിഴ. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.6 പ്രകാരം അശ്ലീലമോ അപകീര്‍ത്തികരമോ ആയ ആംഗ്യങ്ങള്‍ കാണിച്ചു എന്ന കുറ്റത്തിനാണ് നടപടി. റായ്പുരില്‍ നടന്ന […]
Read more

വീണ്ടും കളിമറന്ന് പഞ്ചാബ്, നാലാം തോല്‍വി; ചേസിങ് റെക്കോര്‍ഡുമായി ഡല്‍ഹി

ധരംശാല: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെ ഞെട്ടിച്ച് ഡൽഹി ക്യാപിറ്റൽസ്. പ്ലേ ഓഫ് പ്രതീക്ഷകളുമായി കളിക്കാനിറങ്ങിയ പഞ്ചാബിനെ ഏഴാം സ്ഥാനക്കാരായ ഡൽഹി 3 വിക്കറ്റിന് മുട്ടുകുത്തിക്കുകയായിരുന്നു. പഞ്ചാബിന്റെ തുടർച്ചയായ നാലാം തോൽവിയാണിത്. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 19 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തുകയായിരുന്നു. ധരംശാലയിൽ ചേസ് ചെയ്തു വിജയിക്കുന്ന ഉയർന്ന സ്കോറാണിത്. 13 പോയിന്റുള്ള പഞ്ചാബ് പട്ടികയിൽ നാലാം സ്ഥാനത്താണ്. ഇന്ന് ജയിച്ചിരുന്നെങ്കിൽ 15 […]
Read more

മുംബൈ ഇന്ത്യൻസിൽ അസ്വാരസ്യങ്ങൾ പുകയുന്നു; ഹർദിക് പാണ്ഡ്യ ടീം വിട്ടേക്കുമെന്ന് സൂചന

മുംബൈ:മോശം ഫോമും ടീമിനുള്ളിലെ ആഭ്യന്തര തർക്കങ്ങളും കാരണം മുംബൈ ഇന്ത്യൻസ് നായകൻ ഹർദിക് പാണ്ഡ്യ ഈ സീസൺ അവസാനത്തോടെ ടീം വിടുമെന്ന വാർത്തകൾ സജീവമാകുന്നു. മുംബൈ ഇന്ത്യൻസിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് താരം അൺഫോളോ ചെയ്തതും തന്റെ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് മുംബൈയുമായി ബന്ധപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്തതുമാണ് ക്രിക്കറ്റ് ലോകത്ത് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്. പിന്നീട് താരം വീണ്ടും അക്കൗണ്ട് ഫോളോ ചെയ്തെങ്കിലും ടീമുമായുള്ള ബന്ധത്തിൽ വലിയ വിള്ളലുകൾ വീണതായാണ് ആരാധകർ വിലയിരുത്തുന്നത്. പരിക്കിനെ […]
Read more

കാമുകിമാരെ കൂട്ടി താരങ്ങള്‍, താമസവും ഒന്നിച്ച്; ഒടുവില്‍ വടിയെടുക്കാന്‍ BCCI

മുംബൈ: ഐപിഎൽ മത്സരങ്ങൾക്കിടെ താരങ്ങൾ കാമുകിമാരെ കൂടെക്കൂട്ടുന്ന പതിവ് അവസാനിപ്പിക്കാൻ ബിസിസിഐ. വിവിധ ടീമുകളിൽ കളിക്കുന്ന ഇന്ത്യൻ, വിദേശ താരങ്ങൾ ഭാര്യമാരെയും കാമുകിമാരേയും ടീം ബസിലും ഹോട്ടലിലും ഒപ്പം കൂട്ടുന്ന രീതി രീതിയാണ് അവസാനിപ്പിക്കാ്‍ പോകുന്നത്. ചില താരങ്ങൾ കാമുകിമാരെ ടീം ഹോട്ടലുകളിൽ ഒപ്പം താമസിപ്പിക്കുന്നതിൽ ബിസിസിഐയ്ക്ക് അത‍ൃപ്തിയുണ്ടെന്നാണു വിവരം. മുംബൈ ഇന്ത്യൻസ് ടീം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ കാമുകിയായ മഹിക ശർമയ്ക്കൊപ്പം മുഴുവൻ സമയവും ചെലവഴിക്കുന്നതിനെ മുംബൈ ആരാധകർ തന്നെ ചോദ്യം ചെയ്തിരുന്നു. മുംബൈ തുടർച്ചയായി […]
Read more

ചെപ്പോക്കില്‍ ടോസ് നേടിയ മുംബൈ ആദ്യം ബാറ്റ് ചെയ്യും

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുത്തു. ചെന്നൈയിലെ ചെപ്പോക്കിലാണ് ഇന്നത്തെ മത്സരം. എട്ടുകളിയില്‍ മൂന്നുമത്സരം ജയിച്ച ചെന്നൈ ആറുപോയിന്റോടെ ഏഴാം സ്ഥാനത്താണ്. എട്ടുകളിയില്‍ രണ്ടുജയത്തോടെ നാലുപോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് മുംബൈ. പ്ലേ ഓഫ് സാധ്യത വിദൂരമാണെങ്കിലും ജയത്തോടെ മുന്നേറ്റം ഉണ്ടാക്കാനാകും ഇരുടീമുകളുടെയും ശ്രമം
Read more

ബുംറയുടെ ഫോമില്ലായ്മയിൽ കടുത്ത നിരാശ; വിമർശിച്ച് കൃഷ്ണമചാരി ശ്രീകാന്ത്

മുംബൈ:ജസ്പ്രീത് ബുംറയുടെ ഫോമില്ലായ്മ മുംബൈ ഇന്ത്യൻസിന് വലിയ തിരിച്ചടിയാകുന്ന പശ്ചാത്തലത്തിൽ, താരത്തിന്റെ പ്രകടനത്തെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ നായകനും സെലക്ഷൻ കമ്മിറ്റി മുൻ ചെയർമാനുമായ കൃഷ്ണമചാരി ശ്രീകാന്ത് രംഗത്ത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ബുംറ വഴങ്ങിയ റൺസും വിക്കറ്റ് നേടുന്നതിലെ പരാജയവുമാണ് ശ്രീകാന്തിനെ ചൊടിപ്പിച്ചത്. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാല് ഓവറിൽ 54 റൺസാണ് ബുംറ വിട്ടുകൊടുത്തത്. ഈ സീസണിൽ ബുംറയുടെ പന്തുകൾക്ക് പഴയ മൂർച്ചയില്ലെന്നും താരം കടുത്ത ഫോം ഔട്ടിലാണെന്നും ശ്രീകാന്ത് തന്റെ […]
Read more

കൂറ്റന്‍ ലക്ഷ്യം മറികടന്ന് ഡല്‍ഹി; രാജസ്ഥാന് വീണ്ടും തോല്‍വി

ജയ്പുർ: കഴിഞ്ഞ മത്സരത്തിൽ 75 റൺസിന് ഓൾഔട്ടായ ഡൽഹി ഇത്തവണ 226 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ജയിച്ച് വീണ്ടും ഞെട്ടിച്ചു. രാജസ്ഥാൻ റോയസൽസിനെതിരെ ഏഴു വിക്കറ്റിനാണ് ഡൽഹി ക്യാപിറ്റൽസിന്റെ ജയം. 226 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് ‍ഡൽഹി മറികടന്നത്. അർധസെഞ്ചറി നേടിയ കെ.എൽ.രാഹുൽ (40 പന്തിൽ 75), പാത്തും നിസ്സങ്ക (33 പന്തിൽ 62), അശുതോഷ് ശർമ (15 പന്തിൽ 25*) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഡൽഹിയുടെ ജയം. തുടർച്ചയായ […]
Read more

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ സുരക്ഷാ അട്ടിമറി: ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് 240 ക്യാമറകൾ തകർത്തു

ബെംഗളൂരു: ഐപിഎൽ ആവേശം കൊടുമുടിയിൽ നിൽക്കെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായി. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ നടന്ന മത്സരത്തിനിടെ സ്റ്റേഡിയത്തിലെ 240-ലധികം സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാക്കി. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ കരാറെടുത്ത കമ്പനിയിലെ ജീവനക്കാർ തന്നെയാണ് ഈ അട്ടിമറിക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ ചിത്രദുർഗ സ്വദേശി മഞ്ജുനാഥ് (37), ഉത്തർപ്രദേശ് സ്വദേശി അബ്ദുൽ കലാം (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 26-ന് മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് […]
Read more

സര്‍വ്വം റിങ്കു മയം, സൂപ്പര്‍ ഓവറില്‍ നരെയ്ന്‍; ത്രില്ലര്‍ പോരില്‍ ജയിച്ച് കയറി കൊല്‍ക്കത്ത

ലഖ്നൗ: സീസണിലെ ആദ്യ സൂപ്പര്‍ ഓവര്‍ പിറന്ന പോരാട്ടത്തില്‍ വിജയം പിടിച്ചെടുത്ത് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ വീഴ്ത്തി കെകെആര്‍ സീസണിലെ രണ്ടാം ജയം സ്വന്തമാക്കി. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നിന്നു ഒടുവില്‍ അവര്‍ എട്ടാം സ്ഥാനത്തേക്ക് കയറി. ലഖ്നൗ അവസാന സ്ഥാനത്തേക്കും വീണു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. ലഖ്നൗവിന്റെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സില്‍ തന്നെ അവസാനിച്ചു. അവസാന […]
Read more
Advertisement
WhiteswanTV Footer