Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വീണ്ടും കളിമറന്ന് പഞ്ചാബ്, നാലാം തോല്‍വി; ചേസിങ് റെക്കോര്‍ഡുമായി ഡല്‍ഹി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ധരംശാല: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെ ഞെട്ടിച്ച് ഡൽഹി ക്യാപിറ്റൽസ്. പ്ലേ ഓഫ് പ്രതീക്ഷകളുമായി കളിക്കാനിറങ്ങിയ പഞ്ചാബിനെ ഏഴാം സ്ഥാനക്കാരായ ഡൽഹി 3 വിക്കറ്റിന് മുട്ടുകുത്തിക്കുകയായിരുന്നു. പഞ്ചാബിന്റെ തുടർച്ചയായ നാലാം തോൽവിയാണിത്. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 19 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തുകയായിരുന്നു. ധരംശാലയിൽ ചേസ് ചെയ്തു വിജയിക്കുന്ന ഉയർന്ന സ്കോറാണിത്.

13 പോയിന്റുള്ള പഞ്ചാബ് പട്ടികയിൽ നാലാം സ്ഥാനത്താണ്. ഇന്ന് ജയിച്ചിരുന്നെങ്കിൽ 15 പോയിന്റുമായി പഞ്ചാബ് ഒന്നാം സ്ഥാനത്തെത്തുമായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുക്കുകയായിരുന്നു. ക്യാപ്റ്റൻ ശ്രേയസ് അയ്യരും പ്രിയൻഷ് ആര്യയും അർധ സെഞ്ചറികൾ നേടി. ഡൽഹിക്ക് വേണ്ടി 30 പന്തുകൾ നേരിട്ട അക്ഷർ 56 റൺസും 28 പന്തുകൾ നേരിട്ട ഡേവിഡ് മില്ലർ 51 റൺസും നേടി പുറത്തായി. 10 പന്തിൽ 24 റൺസെടുത്ത മധ്യനിര താരം അശുതോഷ് ശർമയുടേയും പ്രകടനം നിർണായകമായി.

Recent News

Advertisement
WhiteswanTV Footer