സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kasargod

കാസർഗോഡ് ബസ് അപകടത്തിൽ 5 മരണം

കാസർഗോഡ്: കാസർഗോഡ് തലപ്പാടിയിൽ ബസ് അപകടത്തിൽ 5 മരണം. കാസർഗോഡ്-മംഗലാപുരം ദേശീയപാത 66-ൽ തലപ്പാടി ചെക്ക്പോസ്റ്റിന് സമീപം നിയന്ത്രണം വിട്ട കർണാടക ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. 4 കർണാടക സ്വദേശികളും തലപ്പാടി സ്വദേശിയായ ഒരാളുമാണ് മരിച്ചത്. പരുക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗതയിലെത്തിയ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. കാസർഗോഡ് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ബസ് തലപ്പാടിയിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
Read more

ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പള്ളി വികാരി കീഴടങ്ങി; സംഭവം കാസർഗോഡ്

കാസർഗോഡ്: ചിറ്റാരിക്കാലിൽ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പള്ളി വികാരി കീഴടങ്ങി. അതിരുമാവ് സെൻ്റ് പോൾസ് ചർച്ച് വികാരി ആയിരുന്ന ഫാ. പോൾ തട്ടുംപറമ്പിൽ ആണ് കാസർഗോഡ് കോടതിയിൽ കീഴടങ്ങിയത്. 17 വയസ്സുകാരനെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. കേസിന് പിന്നാലെ ഒളിവിൽ ഫാ. പോൾ തട്ടുംപറമ്പിൽ ഒളിവിൽ പോയിരുന്നു. തുടർന്ന് ഇന്ന് കീഴടങ്ങുകയായിരുന്നു.
Read more

പത്താം ക്ലാസുകാരി പ്രസവിച്ചു; സംഭവം കാസർഗോഡ്

കാസർഗോഡ്: കാസർഗോഡ് കാഞ്ഞങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് പ്രസവിച്ചത്. കുട്ടിയെ പീഡിപ്പിച്ചത് ആരാണെന്ന് തിരിച്ചറി‍ഞ്ഞിട്ടില്ല. ഇതിനായി ഡിഎൻഎ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തും. പെൺകുട്ടിയുടെ മാതാവിന്റെ മൊഴി എടുത്തിട്ടുണ്ട്. പ്രതി ഇവരുടെ ഒരു ബന്ധുവാണെന്ന് സംശിയിക്കുന്നതായി അന്വേഷണ സംഘം അറിയിച്ചു.
Read more

മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു

കാസർഗോഡ്: കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു. വോർക്കാടി നലങ്ങി സ്വദേശി ഫിൽഡ (60) ആണ് കൊല്ലപ്പെട്ടത്. അയൽവാസി ലൊലിറ്റയ്ക്ക് (30) നേരെയും അക്രമം നടന്നു. പ്രതിയായ മെൽവിൻ ഒളിവിലാണ്. ഇന്ന് പുലർച്ചെയാണ് അക്രമം ഉണ്ടായത്. അയൽവാസിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയ്ക്ക് വയ്യായെന്ന് പറഞ്ഞ് അയൽവാസിയായ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. യുവതിയെയും തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. വീട്ടിൽ ഉറങ്ങുകയായിരുന്ന അമ്മയ്ക്ക് നേരെയായിരുന്നു ആദ്യം ആക്രമം നടത്തിയത്. അമ്മയും മകനും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ […]
Read more

ആദിവാസി പെൺകുട്ടിയുടെ മരണം; മൃതദേഹം കടത്താൻ ഉപയോഗിച്ച ജീപ്പ് കണ്ടെത്തി

കാസർഗോഡ്: അമ്പലത്തറ എണ്ണപ്പാറയിലെ ആദിവാസി പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മൃതദേഹം കടത്താൻ ഉപയോഗിച്ച ജീപ്പ് ക്രൈംബ്രാഞ്ച് കണ്ടെത്തി. 15 വ‌ർഷങ്ങൾക്ക് ശേഷമാണ് ക്രൈം ബ്രാഞ്ച് ജീപ്പ് കണ്ടെത്തിയത്. അമ്പലത്തറ എണ്ണപ്പാറയിലെ ആദിവാസി പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മൃതദേഹം കടത്താൻ ഉപയോഗിച്ച ജീപ്പ് ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസിൽ അറസ്റ്റിലായ ബിജു പൗലോസ് ഉപയോഗിച്ച ജീപ്പാണ് ബന്തടുക്കയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. പ്രതിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം നൽകിയ ഹർജി കോടതി തള്ളി. 2010 ജൂണ്‍ ആറിനാണ് അമ്പലത്തറ […]
Read more

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ പീഡിപ്പിച്ചു, പ്രതിക്ക് 167 വർഷം തടവ്

കാസര്‍കോട്: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 167 വര്‍ഷം കഠിന തടവും 5.5 ലക്ഷം രൂപ പിഴയും. ചെങ്കള പാണലം ഉക്കംപെട്ടിയിലെ ഉസ്മാനാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പിഴ തുക അടച്ചില്ലെങ്കില്‍ 22 മാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. പോക്‌സോ കേസിലെ വിവിധ വകുപ്പുകള്‍ പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന 14 വയസുള്ള […]
Read more

സര്‍ക്കാരിന്റെ നാലാം വാര്‍ഷികം, സംസ്ഥാന തല ഉദ്ഘാടനം ഇന്ന്

കാസർഗോഡ്: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്. ഇന്ന് രാവിലെ 10 മണിക്ക് കാസർഗോഡ് കാലിക്കടവ് മൈതാനത്ത് ചേരുന്ന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൂടാതെ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെയും ഉദ്ഘാടനം ഇന്ന് നിർവഹിക്കും. പരിപാടിയുടെ ഭാഗമായി എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാ-മേഖലതല യോഗങ്ങളും നടക്കും. കാസർഗോഡ് വിപുലമായ പരുപാടികളോടെ തുടങ്ങുന്ന വാർഷികാഘോഷ പരുപാടി മെയ് 30 ന് തിരുവനന്തപുരത്താണ് സമാപിക്കുക. 22ന് വയനാട്, 24ന് […]
Read more

പതിനഞ്ചുകാരിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; രൂക്ഷവിമർശനമുന്നയിച്ച് ഹൈക്കോടതി

കാസർഗോഡ് : പൈവളിഗയിൽ പതിനഞ്ചുകാരിയെയും യുവാവിനെയും വീടിന് സമീപത്തെ പറമ്പിൽ തുങ്ങി മരിച്ച നിലയിൽ കണ്ടത്തിയ സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. പെൺകുട്ടിയെയും യുവാവിനെയും കാണാതായി മൂന്നാഴ്ച കഴിഞ്ഞാണ് പോലീസ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. എന്തുകൊണ്ടാണ് പൊലീസ് നായയുടെ പരിശോധന വൈകിയതെന്ന് കോടതി ഉദ്യോഗസ്ഥരോട് ചോദിച്ചു. സ്ത്രീകളെയോ കുട്ടികളെയോ കാണാതായാൽ പൊലീസ് അപ്പോൾ തന്നെ അന്വേഷണം ആരംഭിക്കണം. പെൺകുട്ടിയുടെ മൊബൈൽ ലൊക്കേഷൻ കണ്ടു പിടിക്കാനെന്താണ് ബുദ്ധിമുട്ടെന്നും കോടതി ആരാഞ്ഞു . അതേസമയം പെൺകുട്ടി ഒളിച്ചോടിപ്പോയെന്നാണ് […]
Read more

പൈവളിഗെയിലെ പെൺകുട്ടിയുടേയും യുവാവിൻ്റേയും മരണം: പോസ്റ്റ്മോർട്ടം ഇന്ന്

കാസർഗോഡ്: പൈവളിഗെയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പതിനഞ്ച് വയസുകാരിയുടെയും അയൽവാസിയായ പ്രദീപിൻ്റെയും പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. കൂടാതെ ഡിഎൻഎ പരിശോധനയ്ക്കുള്ള നടപടികളും പൂർത്തിയാക്കും. മൂന്നാഴ്ച മുൻപായിരുന്നു പെൺകുട്ടിയെ കാണാതായത് അന്നേ ദിവസം തന്നെയാണ് അയൽവാസിയായ പ്രദീപിനെയും കാണാതായത്. പെൺകുട്ടിക്കൊപ്പം കാണാതായ പ്രദീപിനെതീരെ അന്നേ ആരോപണവുമായി പെൺകുട്ടിയുടെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. കൂടാതെ പരാതി ലഭിച്ചിട്ടും പോലീസ് അന്വേഷണത്തിൽ വീഴ്ച വരുത്തി എന്ന ആരോപണവും ഉണ്ട് . പെൺക്കുട്ടിയുടെയും പ്രദീപിന്റെയും മൊബൈൽ ഫോൺ കേന്ദ്രികരിച്ചുള്ള അന്വേഷണത്തിലാണ് കാണാതായി 26 […]
Read more

കാസർഗോഡ് നിന്ന് കാണാതായ 15കാരിയും യുവാവും മരിച്ച നിലയിൽ

കാസർഗോഡ് : പൈവളിഗയിൽ നിന്ന് മൂന്നാഴ്ച മുൻപ് കാണാതായ പെൺക്കുട്ടിയെയും അന്നേ ദിവസം കാണാതായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. 15കാരി പെൺകുട്ടി, ഇവരുടെ അയൽവാസിയായ പ്രദീപ് എന്നിവരെയാണ് വീടിന് സമീപമുള്ള സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . പോലീസ് അന്വേഷണം തുടർന്ന്കൊണ്ട് ഇരിക്കെയായിരുന്നു ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം കാണാതായ പ്രദീപിനെതിരെ ആരോപണവുമായി മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. പ്രദീപ് ഓട്ടോ ഡ്രൈവറാണ് .ഇരുവരുടെയും മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു . മൊബൈൽ കേന്ദ്രികരിച്ച് നടത്തിയ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.