അബ്ദുല്‍ സലാം കൊലപാതകം: ആറ് പ്രതികള്‍ക്കും ജീവപര്യന്തം
കാസര്‍കോട്: മൊഗ്രാലില്‍ അബ്ദുല്‍ സലാമിനെ കഴുത്തറുത്ത് കൊന്ന കേസില്‍ ആറ് പ്രതികള്‍ക്കും ജീവപര്യന്തം വിധിച്ച് കോടതി. കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ വീതം പിഴയുമാണ് വിധിച്ചിരിക്കുന്നത്. കുമ്പള ബദരിയ നഗറിലെ സിദ്ദിഖ്, ഉമര്‍ ഫാറൂഖ്, പെര്‍വാഡിലെ സഹീര്‍, പേരാല്‍ സ്വദേശി നിയാസ്, ആരിക്കാടി ബംബ്രാണയിലെ ഹരീഷ്, മൊഗ്രാല്‍ മാളിയങ്കര കോട്ടയിലെ ലത്തീഫ് എന്നിവരെയാണ് ശിക്ഷിച്ചത്. 2017 ഏപ്രില്‍ 30ന് വൈകിട്ടാണ് കൊലപാതകം നടന്നത്. പൊട്ടോരിമൂലയിലെ അബ്ദുല്‍ […]
Read more

