Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala Government

ഏഴാം വാര്‍ഷിക നിറവില്‍ കൊച്ചി മെട്രോ

ഏഴാം വാര്‍ഷിക നിറവില്‍ കൊച്ചി മെട്രോ.ഇന്‍ഫോപാര്‍ക്ക് വരെയുള്ള അടുത്തഘട്ട നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.2017 ജൂണ്‍ 17നാണ് കൊച്ചി മെട്രോ ഭൂപടത്തില്‍ ഇടംപിടിച്ചത്.ആലുവ മുതല്‍ പാലാരിവട്ടം വരെയായിരുന്നു ആദ്യ സര്‍വീസ്. കഴിഞ്ഞവര്‍ഷം തൃപ്പൂണിത്തുറ വരെ നീട്ടി.28.4 കിലോമീറ്റര്‍ പാതയും 25 സ്റ്റേഷനുകളുമുണ്ട് നിലവില്‍.ഏഴാംപിറന്നാള്‍ ആഘോഷമാക്കാന്‍ വിവിധ പരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്. കലൂര്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്കുവരെയുള്ള രണ്ടാംഘട്ട പാതയുടെ നിര്‍മാണക്കരാറും നല്‍കാനുള്ള ഒരുക്കത്തിലാണ് കെഎംആര്‍എല്‍. പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരുലക്ഷത്തിനോട് അടുത്തു.അടുത്ത ഘട്ടത്തിനായുള്ള സ്റ്റേഷനുകള്‍ക്ക് സ്ഥലമേറ്റെടുപ്പ് കഴിഞ്ഞു.1957.05 കോടി രൂപയാണ് […]
Read more

20 ലക്ഷവും കടന്ന് ജലമെട്രോ

ഇരുപതുലക്ഷം യാത്രികരുമായി ഒന്നാംപിറന്നാൾ ആഘോഷിച്ച ജലമെട്രോ കൂടുതൽ ടെർമിനലുകളിലേക്ക് സർവീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.കൊച്ചി കപ്പൽശാലയിൽ നിന്ന് കൂടുതൽ ബോട്ടുകൾ നിർമിച്ച് കൈമാറുന്നമുറയ്ക്ക് കുമ്പളം, പാലിയംതുരുത്ത്, വില്ലിങ്ടൺ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളിലേക്കും ബോട്ടുകളെത്തും. എല്ലായിടത്തും ടെർമിനലുകൾ നിർമാണഘട്ടത്തിലാണ്.ഫോർട്ട് കൊച്ചിയിലേക്കുള്ള സർവീസാണ് ഒടുവിൽ ആരംഭിച്ചത്.മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ എന്നിവിടങ്ങളിലേക്ക് രണ്ടു റൂട്ടും തൊട്ടുമുമ്പ് ആരംഭിച്ചിരുന്നു.14 ബോട്ടുകളാണ് സർവീസിനുള്ളത്. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ജലമെട്രോയുടെ ഒന്നാംഘട്ടമാണ് നടപ്പാക്കിവരുന്നത്.പദ്ധതി പൂർത്തിയാകുമ്പോൾ 76 കിലോമീറ്റർ ജലപാതയിൽ പത്തു ദ്വീപുകളിലെ […]
Read more

ദുരന്തഘട്ടങ്ങളില്‍ അവിടെ എത്തിച്ചേരുക എന്നത് മലയാളികളുടെ സംസ്‌കാരം;വീണാ ജോര്‍ജ്

നമ്മുടെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ കലിപ്പിലായിരുന്നു കേന്ദ്രത്തില്‍ നിന്ന് കുവൈത്തില്‍ ദുരന്തം നടന്നിടത്തേയ്ക്കുള്ള മന്ത്രി വീണാ ജോര്‍ജിന്റെ യാത്ര വേണ്ടായെന്ന് പറഞ്ഞതിന്. ഒന്നൂല്ലേലും ഒരു മന്ത്രി അല്ലേ, റെഡി ആയി എയര്‍പ്പോര്‍ട്ടില്‍ എത്തുമ്പോ പോണ്ടാന്ന് ഒക്കെ പറഞ്ഞാല്‍ എങ്ങനെ ശരിയാകും. കാര്യം ഇത്രേയുള്ളൂ… സംസ്ഥാന മന്ത്രിക്ക് ആ രാജ്യത്തു പ്രത്യേകമായി എന്തെങ്കിലും ചെയ്യാനില്ലാത്ത സാഹചര്യത്തിലാണ് ആ യാത്രയെ കേന്ദ്രം പ്രോത്സാഹിപ്പിക്കാതിരുന്നത്. ദുരന്തം സംഭവിച്ചത് അറിഞ്ഞയുടന്‍ തുടര്‍നടപടികള്‍ക്കു കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുണ്ടാകുകയും ചെയ്തിരുന്നു. മാത്രമല്ല, കേരളത്തിന് ഇത്തരത്തിലൊരു അനുമതി […]
Read more

പൊലീസുകാര്‍ക്കും ഈ തോല്‍വിയില്‍ പങ്കുണ്ട് സഖാക്കളേ…

ഇടതുമുന്നണിക്കേറ്റ പരാജയത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുമെന്നും തെറ്റു തിരുത്തി മുന്നോട്ടുപോകുമെന്നുമാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കുന്നത്.എന്നാല്‍ തെറ്റു തിരുത്തുമെന്നു പറയുമ്പോഴും യഥാര്‍ത്ഥ തെറ്റുകാരിലേക്ക് എത്താന്‍ കഴിയുമോ എന്നാണ് ഉയരുന്ന പ്രധാന ചോദ്യം. ഭരണത്തിലുണ്ടായ പോരായ്മയാണ് കനത്ത തിരിച്ചടിക്ക് കാരണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പറയുമ്പോഴും എവിടെയാണ് വീഴ്ചയെന്ന് പറയാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണെന്നാണ് സി പി എം വിലയിരുത്തുന്നത്. എന്നാല്‍ പാര്‍ട്ടി കോട്ടകളില്‍പോലും ഗണ്യമായ വോട്ടു […]
Read more

കുവൈറ്റ് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

പത്തനംതിട്ട:കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായം നല്‍കും.സഹിക്കാന്‍ കഴിയാത്ത അത്ര വേദനയാണ് ഓരോ കുടുംബത്തിനും ഉണ്ടായിരിക്കുന്നതെന്നും സംഭവം നിര്‍ഭാഗ്യകരമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. വീണാ ജോര്‍ജ് കുവൈറ്റിലേക്ക് പോകുമെന്നും,ജീവന്‍ ബാബു ഐ എ എസും മന്ത്രിക്കൊപ്പം കുവൈറ്റിലെത്തുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. പ്രമുഖ മലയാളി വ്യവസായിയായ കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി എന്ന കമ്പനിയിലെ തൊഴിലാളി […]
Read more

‘സൗജന്യ യുണിഫോം’ പാഴ് വാക്കായി;കൈത്തറി മേഖലയുടെ വിതരണവും പ്രതിസന്ധിയില്‍

തിരുവനന്തപുരം:അധ്യായന വര്‍ഷം ആരംഭിച്ചിട്ടും യൂണിഫോം വിതരണം ചെയ്യാതെ സംസ്ഥാന സര്‍ക്കാര്‍.സ്‌കുള്‍ തുറന്ന ഉടന്‍ യൂണിഫോം വിതരണം ചെയ്യാമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാക്ക് പാഴ് വാക്കായെന്നാണ് അധ്യാപകര്‍ പറയുന്നത്.എയ്ഡഡ് മേഖലയ്ക്ക് കൊവിഡിന് ശേഷം യൂണിഫോം അലവന്‍സ് നല്‍കുന്നില്ല. സര്‍ക്കാര്‍ സ്‌കൂളുകളില്‍ കഴിഞ്ഞ വര്‍ഷത്തെ യൂണിഫോം ഇതുവരെ ലഭിച്ചില്ലെന്നും അധ്യാപകര്‍ ആരോപിച്ചു. സൗജന്യ യൂണിഫോം വിതരണം ചെയ്യാത്തത് സാമ്പത്തിക പ്രതിസന്ധി മൂലമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം കുടിശ്ശിക വന്നിട്ടുണ്ട്.ധനവകുപ്പ് പണം അനുവദിച്ചിട്ടുണ്ട്.കുടിശിക ഈ […]
Read more

കുവൈത്ത് ദുരന്തം: ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി

ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. കുവൈത്ത് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ചടങ്ങ് ഒഴിവാക്കിയത്. ഇന്ന് നടക്കാനിരുന്ന സെമിനാറും മാറ്റി. 14, 15 തീയതികളിൽ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും. ആഘോഷ പരിപാടികൾ ഉണ്ടാവില്ല. മൂന്ന് സമ്മേളനങ്ങളും വിദേശത്തെ മേഖലസമ്മേളനങ്ങളും കേരളത്തിന് എന്ത് നൽകിയെന്ന ചോദ്യത്തിന് ഉത്തരമില്ലാതിരിക്കെയാണ് നാലാം ലോക കേരളസഭക്ക് തുടക്കമാകുന്നത്.  സർക്കാരിനോടുള്ള ഭിന്നത തുറന്ന് പറഞ്ഞ് ഉദ്ഘാടകനാകാനുള്ള ക്ഷണം ഗവർണ്ണർ പരസ്യമായി തള്ളിയിരുന്നു. 103 രാജ്യങ്ങളിലെ പ്രതിനിധികളാണ് ഇത്തവണ ലോക കേരള […]
Read more

നാലാം ലോക കേരളസഭയ്‌ക്ക്‌ നാളെ തുടക്കം ; 100 രാജ്യത്തു നിന്നുള്ള പ്രതിനിധികൾ പങ്കാളികളാകും

നാലാം ലോക കേരളസഭയ്ക്ക് തലസ്ഥാനനഗരി വേദിയാകും. വ്യാഴം മുതൽ ശനിവരെ നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിലാണ് സഭ നടക്കുന്നത്. 100 രാജ്യത്തുനിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ 351 അംഗങ്ങൾ പങ്കാളികളാകും. വ്യാഴം രാവിലെ 10.30ന് ലോക കേരളം ഓൺലൈനിൻ്റെ ഉദ്ഘാടനവും കേരള കുടിയേറ്റ സർവേയുടെ (2023) പ്രകാശനവും മുഖ്യമന്ത്രി നടത്തും. വൈകിട്ട് അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനം നടക്കും. വെള്ളി രാവിലെ പത്തിന് ശങ്കരനാരായണൻ തമ്പി ഹാളിൽ ലോക കേരളസഭ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി […]
Read more

അനർഹമായി കണ്ടെത്തിയത് 63,958 മുൻഗണനാ റേഷൻ കാർഡുകൾ

അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശംവെച്ചവരിൽനിന്ന് മൂന്നുവർഷത്തിനകം പിഴയായി ഈടാക്കിയത് 7.34 കോടിയില്‍പ്പരം രൂപ. സംസ്ഥാനത്താകെ 63,958 റേഷൻ കാർഡുടമകളെയാണ് മുൻഗണനപ്പട്ടികയിൽനിന്ന് അനർഹരായി കണ്ടെത്തിയത്. 2021 മേയ് 21 മുതൽ 2024 മാർച്ച് 31 വരെയുള്ള കണക്കാണിത്. നേരിട്ടും ടെലിഫോൺ പരാതി സെല്ലിലൂടെയും അനർഹരെപ്പറ്റി വിവരം കൈമാറാം. ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസർ/റേഷനിങ് ഇൻസ്പെക്ടറാണ് ഫീൽഡ് തല പരിശോധനനടത്തി അനർഹരെ കണ്ടെത്തുന്നത്. ദുരുപയോഗംചെയ്‌ത സാധനങ്ങളുടെ കമ്പോളവില പിന്നീട് പിഴയായി ഈടാക്കി കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റും.
Read more

‘ജീവാനന്ദം’ ജീവനക്കാരുടെ പോക്കറ്റടിക്കുന്നതിന് തുല്യം;’നിര്‍ബന്ധ നിക്ഷേപ പദ്ധതി’ അനുവദിക്കില്ല;വി ഡി സതീശന്‍

തിരുവനന്തപുരം:സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പ്രതിമാസം നിശ്ചിത തുക നിക്ഷേപമെന്ന രീതിയില്‍ പിടിച്ചുവയ്ക്കാനുള്ള ‘ജീവാനന്ദം’ പദ്ധതി ജീവനക്കാരുടെ പോക്കറ്റടിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.പദ്ധതിയുടെ ഉദ്ദേശ്യം ഇപ്പോഴും അവ്യക്തമാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പളം കൊടുക്കാന്‍ പറ്റാത്തതു കൊണ്ടാണോ നിക്ഷേപം എന്ന പേരില്‍ ശമ്പളത്തിന്റെ ഒരു ഭാഗം പിടിച്ചു വയ്ക്കാന്‍ പദ്ധതി തയാറാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണെന്നും പദ്ധതിയെ കുറിച്ച് കൂടിയാലോചനകളൊന്നും നടന്നിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മാസ ശമ്പളം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും […]
Read more

Recent News

Advertisement
WhiteswanTV Footer