സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

കലഞ്ഞൂരിൽ ദമ്പതിമാരെ വീട്ടിൽ കയറി തല്ലി; 23കാരനായ കാപ്പ കേസ് പ്രതി പിടിയിൽ

പത്തനംതിട്ട: സിസിടിവി ക്യാമറ സ്ഥാപിച്ചതിനെ തുടർന്ന് അയൽവാസികളായ ദമ്പതികളെ വീടുകയറി ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട കലഞ്ഞൂർ സ്വദേശിയായ അനൂപിനെയാണ് കൂടൽ പൊലീസ് പിടികൂടിയത്. കാപ്പ നിയമപ്രകാരം ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് അനൂപ് വീണ്ടും വധശ്രമക്കേസിൽ അറസ്റ്റിലായത്. നാട്ടിലെ പൊതുശല്യമായ അനൂപിനെ പ്രതിരോധിക്കാനായി അയൽവാസി സ്വന്തം വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ജനുവരി എട്ടിന് ഉച്ചയോടെ അനൂപ് അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി, വീട്ടിലുണ്ടായിരുന്ന ഗൃഹനാഥനെ തള്ളി താഴെയിട്ട് […]
Read more

കേരളത്തിൽ താമര വിരിഞ്ഞാൽ ബജറ്റിൽ കനിയും

കെ റെയിൽ പദ്ധതിയെ ചോല്ലി കേരളത്തിന് ധാരാളം ചീത്തപ്പേരുകൾ കേട്ടിട്ടുണ്ട്. എന്നാൽ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് കേരളം തന്നെ അറിയിച്ചിരുന്നു.കേരളത്തിന് അതിവേ​ഗ റെയിൽ പാത വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകാൻ സംസ്ഥാനം തയ്യാറല്ല. കെ റെയിൽ പദ്ധതി തന്നെ വേണമെന്നില്ല മറ്റ് ഏത് പദ്ധതിയായാലും സർക്കാർ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറയുന്നത്. റെയിൽ അടഞ്ഞ അധ്യായമാണെന്നും കെ റെയിലിന്റെ സ്മാരകമായി സ്ഥാപിച്ച മഞ്ഞകുറ്റികൾ ഉടനെ പഴയപടിയാക്കുമെന്നും പറയുകയാണ് അദ്ദേഹം. […]
Read more

ശബരിമല സ്വര്‍ണ്ണക്കൊള്ള: മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി.സുധീഷ് കുമാറിന് ജാമ്യം

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ , മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി.സുധീഷ് കുമാറിന് ജാമ്യം. രണ്ടു കേസുകളിലും കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യപേക്ഷയില്‍ ബുധനാഴ്ച്ച വിജിലന്‍സ് കോടതി വാദം കേള്‍ക്കും. ദ്വാരപാലക ശില്‍പ്പ കേസില്‍ തന്ത്രി കണ്ഠരര് രാജീവരര് ജാമ്യപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. എന്‍ വാസുവിനെ 14 ദിവസത്തേയ്ക്ക് കോടതിയില്‍ ഹാജരാക്കി വീണ്ടും റിമാന്‍ഡ് ചെയ്തു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരത്തെ ദ്വാരപാലക പാളി കേസുകളില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് ചെയ്ത് 90 […]
Read more

ബേപ്പൂരില്‍ പി വി അന്‍വര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും

കോഴിക്കോട്: ബേപ്പൂരിൽ പി.വി. അൻവർ തന്നെയാകും സ്ഥാനാർഥിയെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്. ബേപ്പൂരിൽ പി.വി. അൻവർ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് സണ്ണി ജോസഫിന്റെ പ്രതികരണം. ബേപ്പൂർ മണ്ഡലത്തിൽ നിന്ന് പി.വി. അൻവർ എംഎൽഎയായി വിജയിച്ചു വരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പി.വി. അൻവർ ബേപ്പൂർ മണ്ഡലത്തിൽ അനൗപചാരിക പ്രചാരണം ആരംഭിച്ചു. മുസ്ലിം ലീഗ് നേതാവ് എം.സി. മായിൻ ഹാജി ഉൾപ്പെടെ മണ്ഡലത്തിലെ പ്രമുഖരുമായി അൻവർ നേരിട്ട് കൂടിക്കാഴ്ച നടത്തി […]
Read more

സിജെ റോയിയുടെ മരണം; പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം

ഡല്‍ഹി: കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സി.ജെ. റോയിയുടെ മരണം പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം. സിജെ റോയി ആത്മഹത്യ ചെയ്ത സംഭവം സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് അടിയന്തര പ്രമേയത്തില്‍ പ്രതിപക്ഷം ചൂണ്ടികാണിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റ് ഏജന്‍സികളുടെ നിര്‍ബന്ധിത ചോദ്യം ചെയ്യല്‍, തുടര്‍ച്ചയായ സമ്മര്‍ദ്ദം എന്നിവയെ തുടര്‍ന്ന് ബിസിനസുകാര്‍ ആത്മഹത്യ ചെയ്തതായി ആരോപിക്കപ്പെടുന്ന നിരവധി കേസുകള്‍ ബി ജെ പി ഭരണകാലത്ത് രാജ്യത്തുടനീളം […]
Read more

20 ശതമാനം വരെ കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എക്‌സ്പ്രസ് മോര്‍ സെയില്‍

കൊച്ചി: ആഭ്യന്തര, അന്താരാഷ്ട്ര യാത്രകളില്‍ 20 ശതമാനം വരെ കിഴിവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എക്‌സ്പ്രസ് മോര്‍ സെയില്‍ ആരംഭിച്ചു. ഓഫറിന്റെ ഭാഗമായി 1550 രൂപ മുതല്‍ ആരംഭിക്കുന്ന ആഭ്യന്തര വിമാന ടിക്കറ്റും 6510 രൂപ മുതലുള്ള അന്താരാഷ്ട്ര വിമാന ടിക്കറ്റുകളും ലഭിക്കും. ഫെബ്രുവരി 11 മുതല്‍ ഡിസംബര്‍ 31 വരെയുള്ള യാത്രകള്‍ക്കായി ഫെബ്രുവരി അഞ്ച് വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് ഓഫര്‍ നിരക്കില്‍ ലഭിക്കുക. ഓഫര്‍ കാലയളവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും […]
Read more

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം; സുപ്രീംകോടതിയില്‍ ഹര്‍ജി

ഡല്‍ഹി : ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴക നിയമനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. വിഷയത്തില്‍ സുപ്രീം കോടതി ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. കഴകം നിയമനം പാരമ്പര്യാവകാശമാണോ, കഴകം ജോലി ആചാരപരമായ പ്രവൃത്തിയാണോ എന്നതില്‍ ഹൈക്കോടതി തീരുമാനം എടുത്തിരുന്നില്ല. ഇത് സിവില്‍ കോടതിയില്‍ ഉന്നയിക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ചേര്‍ത്തല സ്വദേശി അനുരാഗിന്റെ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനെതിരെയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. തെക്കേവാര്യം കുടുംബാംഗം സതീശന്‍ നമ്പൂതിരിപ്പാടാണ് ഹര്‍ജിക്കാരന്‍.
Read more

പാലക്കാട് ദേശീയപാതയിൽ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

പാലക്കാട്: പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ വട്ടമ്പലത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നാട്ടുകൽ സ്വദേശി റഫീക്ക് ആണ് മരിച്ചത്. വട്ടമ്പലം ആശുപത്രിയിൽ നിന്നും തിരിച്ച് രാത്രി വീട്ടിലേക്ക് വരുംവഴിയാണ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യ ഷാഹിദ പരിക്കേറ്റ് ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ റഫീഖിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Read more

ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി ഇന്ന് പരിഗണിച്ചേക്കും

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിച്ചേക്കും. കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി സ്വാഭാവിക ജാമ്യം തേടിയത്. പ്രത്യേക അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതും ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നേരത്തെ അറസ്റ്റിലായ ദ്വാരപാലക കേസിൽ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. അതേസമയം, കേസിലെ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ സമർപ്പിച്ച ജാമ്യഹർജികളും ഇന്ന് കോടതി പരിഗണിക്കും. […]
Read more

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അയോഗ്യതയില്‍ നിര്‍ണായക തീരുമാനം ഇന്ന്

തിരുവനന്തപുരം: ഒന്നിലധികം ബലാത്സംഗ കേസുകളിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അയോഗ്യത സംബന്ധിച്ച് ഇന്ന് നിർണായക തീരുമാനം. രാഹുലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഡി.കെ. മുരളി നൽകിയ പരാതിയാണ് ഇന്ന് ചേരുന്ന നിയമസഭയുടെ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി പരിഗണിക്കുന്നത്. ഡി.കെ. മുരളിയുടെയും രാഹുലിന്റെയും വാദങ്ങൾ കേട്ട ശേഷമായിരിക്കും കമ്മിറ്റി തീരുമാനത്തിലെത്തുക. നിരന്തരം ക്രിമിനൽ കേസുകളിൽ പ്രതിയായതിനാൽ രാഹുലിനെ അയോഗ്യനാക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെടുന്നു. അതേസമയം, രാഹുലിന്റെ വിശദീകരണം കൂടി കേട്ടശേഷം മാത്രമേ നടപടിയുണ്ടാകൂവെന്ന് കമ്മിറ്റി […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.