സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് തുടക്കം

ആലപ്പുഴ : സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് തുടക്കം. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് വെച്ചാണ് സമ്മേളനം. നാനൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ജി സുധാകരൻ ഇത്തവണ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കില്ല. സെക്രട്ടറി സ്ഥാനത്ത് ആർ നാസർ തന്നെ തുടരാനാണ് സാധ്യത. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സമ്മേളനത്തിൽ മുഴുവൻ സമയവും പങ്കെടുക്കും.
Read more

അപകടത്തിനെ തുടര്‍ന്നുണ്ടായ തര്‍ക്കം: വിദ്യാര്‍ത്ഥി റോഡില്‍ രക്തം വാര്‍ന്ന് മരിച്ചു

കണ്ണൂര്‍: ബസ് ജീവനക്കാരുടെയും നാട്ടുകാരുടെ തര്‍ക്കത്തിനിടെ അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് നടുറോഡില്‍ ദാരുണാന്ത്യം. കണ്ണൂര്‍ കല്ല്യാശ്ശേരി മോഡല്‍ പോളിടെക്നിക് കോളേജ് വിദ്യാര്‍ത്ഥി പി ആകാശ്(20) ആണ് ഇന്നലെ അപകടത്തില്‍ മരിച്ചത്. രാവിലെ കോളേജിലേക്ക് സ്‌കൂട്ടറില്‍ പോകവെയായിരുന്നു അപകടം. പയ്യന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് ഇടിച്ചത്. സ്‌കൂട്ടര്‍ റോഡില്‍ തെന്നി മറിയുകയും റോഡിലേക്ക് വീണ ആകാശിന്റെ മുകളിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. ബസുകാരുടെ കുറ്റമല്ല അപകടത്തിന് കാരണമെന്ന ജീവനക്കാരുടെ നിലപാടാണ് തര്‍ക്കത്തിന് കാരണമായത്. വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിക്കുന്നത് 15 മിനിറ്റോളമാണ് […]
Read more

അഭിമാന നെറുകയിൽ കേരള ടൂറിസം: സംസ്ഥാനത്തെ രണ്ട് ബീച്ചുകൾക്ക് അന്താരാഷ്ട്ര ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ അംഗീകാരം

തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദമായ സുസ്ഥിര വികസന മാതൃകകൾക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ബഹുമതിയായ ഇൻ്റർനാഷണൽ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ അംഗീകാരം സ്വന്തമാക്കി സംസ്ഥാനത്തെ രണ്ട് ബീച്ചുകൾ. കോഴിക്കോട് ജില്ലയിലെ കാപ്പാട് ബീച്ചും കണ്ണൂർ ജില്ലയിലെ ചാലിൽ ബീച്ചുമാണ് അതുല്യമായ ഈ അംഗീകാരം നേടിയത്. പരിസ്ഥിതി സംരക്ഷണം, സുരക്ഷ, സുസ്ഥിരത എന്നിവയിൽ വിട്ടുവീഴ്‌ചയില്ലാത്ത കർശന മാനദണ്ഡങ്ങൾ പാലിക്കുന്ന ബീച്ചുകൾ, ബോട്ടിംഗ് ഓപ്പറേറ്റർമാർ, മെറീനകൾ എന്നിവയ്ക്ക് ഡെൻമാർക്ക് ആ സ്ഥാനമായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഫോർ എൻവയോൺമെൻ്റൽ എഡ്യൂക്കേഷനാണ് (എഫ് ഇ) ഈ […]
Read more

മാമി തിരോധാനക്കേസ്: ഡ്രൈവറെ കാണാനില്ല

കോഴിക്കോട് : കോഴിക്കോട് റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന പരാതിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എലത്തൂർ സ്വദേശിയായ രജിത്ത് കുമാർ, ഭാര്യ തുഷാര എന്നിവരെയാണ് കാണാതായത്. കുടുംബം നടക്കാവ് പൊലീസിൽ പരാതി നൽകി. മാമി തിരോധാനവുമായി ബന്ധപ്പെട്ട് രണ്ട് തവണ രജിത്തിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ കാണാതാകുന്നത്. നഗരത്തിലെ ഒരു ഹോട്ടലിൽ ഇയാൾ മുറിയെടുത്തിരുന്നുന്നതായി പൊലീസ് കണ്ടെത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. […]
Read more

ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും

കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും. നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയ കേസിൽ റിമാൻഡിൽ കഴിയുകയാണ് വ്യവസായിയായ ബോബി ചെമ്മണൂർ. റിമാൻഡിലായ ബോബി ചെമ്മണ്ണൂരിനെ ഇന്നലെ എറണാകുളം ജില്ലാ ജയിലിലേക്ക് എത്തിച്ചിരുന്നു. ജാമ്യത്തിനായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിക്കുമെന്ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ അറിയിച്ചിരുന്നു. ഹൈക്കോടതിയിൽ ഹ‍ർജി നൽകുന്നതും പരിഗണനയിലുണ്ട്.
Read more

ആശങ്കയോടെ നിക്ഷേപകർ; തകർന്നുവീഴുമോ ബോച്ചെയുടെ ചീട്ടുകൊട്ടാരങ്ങൾ

നടിക്കെതിരായ ലൈംഗിക അധിക്ഷേപങ്ങളിൽ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലിൽ ആയിരിക്കുകയാണ്. എല്ലാം പഴുതുകളും അടച്ചുള്ള അന്വേഷണവും തുടർന്ന് കസ്റ്റഡിയിൽ എടുക്കലുമായിരുന്നു കേസുമായി ബന്ധപ്പെട്ട് പോലീസ് സ്വീകരിച്ചിരുന്നത്. ഒരിക്കലും ബോബി ചെമ്മണ്ണൂർ പ്രതീക്ഷിച്ചുകാണില്ല ഇതുപോലൊരു എട്ടിന്റെ പണി. പോലീസ് കസ്റ്റഡിയിൽ എടുക്കുമ്പോഴും ജയിലിൽ ആകുമെന്ന ഒരു ദീർഘവീക്ഷണവും അദ്ദേഹത്തിന് ഉണ്ടാകാനും ഇടയില്ല. അറസ്റ്റിന് പിന്നാലെ ബോബിയുടെ വിവിധ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചവർ ആശങ്കകളുമായി രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പല സ്ഥാപനങ്ങളും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതാണെന്ന് പല ഘട്ടങ്ങളിലും വിമർശനങ്ങളും ആരോപണങ്ങളും ഉയർന്നിരുന്നു. […]
Read more

കേരളത്തിൽ ലോജിസ്റ്റിക് പാർക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതിയിൽ നിക്ഷേപം നടത്താൻ അദാനി ഗ്രൂപ്പ്

കൊച്ചി: കേരളത്തിൽ വന്‍ നിക്ഷേപത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്. ലോജിസ്റ്റിക് പാർക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതിയിലാണ് നിക്ഷേപം നടത്താൻ ഒരുങ്ങുന്നത്. കളമശ്ശേരിയിൽ 70 ഏക്കർ സ്ഥലത്താണ് ലോജിസ്റ്റിക് പാർക്ക് ഒരുങ്ങുന്നത്. പാർക്ക് നിർമിക്കുന്നതിന് 500 കോടി രൂപ നിക്ഷേപിക്കാൻ കമ്പനി തീരുമാനിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലോജിസ്റ്റിക്സ് പാര്‍ക്കാണ് കളമശ്ശേരിയില്‍ വരുന്നത്. അദാനിയുടെ നിക്ഷേപം കേരളത്തില്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പി രാജീവ് കൂട്ടിച്ചേർത്തു.
Read more

വഴിയടച്ചുള്ള പാർട്ടി സമ്മേളനം; എം വി ഗോവിന്ദൻ നേരിട്ട് ഹാ​ജരാകണം

കൊച്ചി: വഞ്ചിയൂരില്‍ പൊതുഗതാഗതം തടസപ്പെടുത്തി സിപിഐഎം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തില്‍ സിപിഐഎം നേതാക്കളോട് നേരിട്ട് ഹാ​ജരാകാൻ ഉത്തരവിട്ട് ഹൈക്കോടതി. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുൾപ്പെടെയുളള നേതാക്കളോട് ഹാജരാവാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. ഫെബ്രുവരി പത്തിനാണ് നേതാക്കള്‍ ഹാജരാകേണ്ടത്. ജില്ലാ സെക്രട്ടറി വി ജോയി, കടകംപള്ളി സുരേന്ദ്രന്‍, വി പ്രശാന്ത്, എം വിജയകുമാര്‍, എന്നിവരും കോടതിയില്‍ ഹാജരാകണം. കോടതിയലക്ഷ്യ ഹര്‍ജിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള നേരിട്ട് ഹാജരാകണമെന്നും […]
Read more

മലയാള സിനിമകൾ ആഗോളതലത്തിൽ; ലെറ്റർ ബോക്സ്ഡിന്റെ ലിസ്റ്റിൽ 5 മലയാള ചിത്രങ്ങൾ

2024 ൽ ആഗോളതലത്തിൽ സ്ഥാനം പിടിച്ച് മലയാള സിനിമകൾ. ആഗോളത്തിൽ സിനിയമയെ ഗൗരവമായി നിരീക്ഷിക്കുന്ന പ്രേക്ഷകരുടെ സോഷ്യൽ നെറ്റ്വർക്കിങ് കൂട്ടായ്മയും പ്രമുഖ എന്റർടെയ്‌മെന്റ് പ്ലാറ്റ്‌ഫോമുമായ ലെറ്റർബോക്‌സ്ഡിൻറെ പുതിയ പുതിയ പട്ടികയിൽ ഇടം പിടിച്ച് 5 മലയാള ചിത്രങ്ങൾ. എല്ലാ രാജ്യങ്ങളിലും തിയറ്ററിലും ഒ ടി ടിയിലുമായി ഇറങ്ങിയ സിനിമകളെ പരിഗണിച്ചുകൊണ്ട് 2024 അവസാനിച്ചതോടെ ലെറ്റർ ബോക്സ്ഡ് പുറത്തുവിട്ട പുതിയ ലിസ്റ്റിൽ ആണ് മലയാള ചിത്രങ്ങളായ മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ഭ്രമയുഗവും, ആട്ടവും, ഓൾ വീ ഇമേജിന് ആസ് […]
Read more

ബോബി ചെമ്മണ്ണൂർ റിമാന്റിൽ

ലൈം​ഗികാതിക്രമ കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ച് കോടതി. ബോബി ചെമ്മണ്ണൂരിനെ പതിനാല് ദിവസം റിമാൻഡ് ചെയ്തു. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിന്റേതാണ് നടപടി. റിമാൻഡ് ചെയ്തുള്ള കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ബോബി ചെമ്മണ്ണൂരിന് രക്തസമ്മർദ്ദം ഉയർന്നു. തുടർന്ന് കോടതി മുറിയിൽ വിശ്രമിക്കാൻ അനുവദിച്ചു. ഇന്നലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് കൊച്ചി സെൻട്രൽ പൊലീസ് രേഖപ്പെടുത്തിയത്. ഇന്ന് 12 മണിയോടെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.