സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

പമ്പ, സന്നിധാനം വികസനത്തിന്‌ 1033 കോടിയുടെ ലേ ഔട്ട് പ്ലാൻ

ശബരിമല മാസ്റ്റര്‍പ്ലാന്‍റെ ഭാഗമായി, സന്നിധാനവും പമ്പയും കേന്ദ്രീകരിച്ച് 1033.62 കോടി രൂപ ചെലവില്‍ തയ്യാറാക്കിയ രണ്ട് ലേ ഔട്ട് പദ്ധതികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ഭൂമിയേറ്റെടുക്കല്‍ പ്രക്രിയ നടക്കുക. ഈ പദ്ധതിയുടെ ഭാഗമായി, സന്നിധാനത്തേക്ക് ആധുനിക ഗതാഗത സൗകര്യങ്ങള്‍ ലഭ്യമാക്കുകയും തീര്‍ഥാടകര്‍ക്ക് വിശ്രമത്തിനായി വിവിധ അടിപാതികളും സൗകര്യങ്ങളും ഒരുക്കുകയും ചെയ്യും. സന്നിധാനത്തേക്കുള്ള പ്രാഥമിക പാതയ്ക്കു സമാന്തരമായി അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്ന പാതയും 14 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി. സന്നിധാനം മേഖല […]
Read more

63-ാമത് കലോത്സവം കൊടിയിറങ്ങി; തൃശൂർ ജേതാക്കൾ

63-ാമത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിന് സമാപനമായി. ചടങ്ങിൽ നടൻ ടോവിനോ തോമസും ആസിഫ് അലിയും മുഖ്യാതിഥികളായി. ജേതാക്കൾക്ക് സ്വർണക്കപ്പ് സമ്മാനിച്ചു . ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ ധന മന്ത്രി എൻ ബാലഗോപാൽ, സ്പീക്കർ എ. എൻ ഷംസീർ, മന്ത്രി ആർ ബിന്ദു, എന്നിവർ സന്നിഹിതരായി. ഗംഭീരമായി കലോത്സവം നടത്തിയ സംഘാടകര്‍ക്കും സംസ്ഥാന സര്‍ക്കാരിനും നന്ദിയും ചടങ്ങിലെ അതിഥികൾ അറിയിച്ചു. കലോത്സവ വേദിയിൽ സർപ്രൈസ് പ്രഖ്യാപനവുമായി ആസിഫ് അലി. തൃശൂര്‍ ജില്ലയിലെ […]
Read more

കെഎസ്ആർടിസി ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ; വയോധികയ്ക്ക് പുതുജീവൻ

കൊച്ചി: തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടൽ ബസിൽ കുഴഞ്ഞുവീണ 60കാരിയുടെ ജീവൻ രക്ഷിച്ചു. വിവരം അറിഞ്ഞയുടൻ തന്നെ ബസ് റൂട്ടിൽ നിന്ന് വഴിമാറി, ഉടൻ വൈദ്യസഹായം ഉറപ്പാക്കാൻ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് തിരിച്ചു. ഉച്ചയ്ക്ക് 12.30 ഓടെയാണ് രോഗിയെയും മറ്റ് യാത്രക്കാരെയും വഹിച്ചുകൊണ്ട് ബസ് ആശുപത്രിയിലെത്തിയത്. വൈറ്റില ഹബ്ബിൽ ബസിൽ കയറിയ വയോധിക ബസ് കുണ്ടന്നൂരിലെത്തിയപ്പോൾ കുഴഞ്ഞുവീണ് ബോധരഹിതയായി. വയോധികയുടെ സമീപത്തിരുന്ന സഹയാത്രികൻ വിവരമറിയിച്ചതിനെ തുടർന്ന് ഡ്രൈവർ ലിതിൻ, […]
Read more

റെട്രോ റിലീസ് തീയതി പുറത്ത്; ചിത്രം 2025 മെയ് 1ന്

സൂര്യ- കാർത്തിക് സുബ്ബരാജ് കോംബോയിൽ വരുന്ന റെട്രോയുടെ റിലീസ് തീയതി പുറത്ത്. ചിത്രം 2025 മെയ് 1ന് ആഗോളമായി റിലീസ് ചെയ്യും എന്ന് ഔദ്യോഗിക പ്രഖ്യാപനം. സൂര്യയും കാർത്തിക് സുബ്ബരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം, കങ്കുവയുടെ കനത്ത പരാജയത്തിന് ശേഷം സൂര്യയുടെതായി ഇറങ്ങുന്ന ചിത്രമാണ്. സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന റെട്രോ താരത്തിന്റെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. പൂജ ഹെഗ്‌ഡെ, ജോജു ജോര്‍ജ്, ജയറാം, […]
Read more

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച ഹർജിയിൽ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്. അണക്കെട്ട് സുരക്ഷിതമെന്ന വിധി പുനഃപരിശോധിക്കണമെന്ന ഹർജിയിലാണ് നോട്ടീസ്. അഭിഭാഷകൻ മാത്യൂസ് നെടുമ്പാറയാണ് ഹർജി സമർപ്പിച്ചത്. അണക്കെട്ട് സുരക്ഷാ നിയമപ്രകാരം കേന്ദ്രം എന്തെല്ലാം നടപടികളെടുത്തു എന്ന് അറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപങ്കർ ദത്ത, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിൻ്റെയാണ് ഉത്തരവ്.
Read more

സംസ്ഥാനത്ത് ഇന്ന് മുതല്‍ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇന്ന് മുതല്‍ അഞ്ച് ദിവസം കേരളത്തില്‍ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യത. മിതമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് മിതമായ മഴയ്ക്ക് സാധ്യതയുള്ളത്. നാളെ വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. 11ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര […]
Read more

SA20 യില്‍ കൂടുതല്‍ ഇന്ത്യന്‍ താരങ്ങളെ പങ്കെടുക്കാന്‍ അനുവദിക്കണം: ഡിവില്ലിയേഴ്‌സ്‌

ദക്ഷിണാഫ്രിക്കൻ ഫ്രാഞ്ചൈസി ടൂര്‍ണമെന്റായ എസ്എ 20 ലീഗില്‍ കൂടുതല്‍ ഇന്ത്യന്‍ താരങ്ങളെ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ബിസിസിഐയോട് അഭ്യര്‍ത്ഥിച്ച് എബി ഡിവില്ലിയേഴ്സ്. ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ഡിവില്ലിയേഴ്സ്. എസ്എ20യുടെ മൂന്നാം പതിപ്പ് ജനുവരി ഒന്‍പതിന് ആരംഭിക്കും. കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ കളിക്കാനെത്തിയാല്‍ ടൂര്‍ണമെന്റിന്റെ നിലവാരവും ജനപ്രീതിയും വര്‍ദ്ധിക്കുമെന്നും തരാം അഭിപ്രായപ്പെട്ടു. കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ എസ്എ20യില്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്നും ഡിവില്ലിയേഴ്സ് അറിയിച്ചു. ടൂർണമെന്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ഡിവില്ലിയേഴ്സിന്റെ പ്രതികരണം. ദക്ഷിണാഫ്രിക്കയിലെ പ്രധാനപ്പെട്ട താരവും ഐപിഎല്ലില്‍ […]
Read more

എൽഡിഎഫിൽ ഒറ്റപ്പെട്ട് സിപിഎം; സിപിഎമ്മിൽ ഒറ്റക്കായി പിണറായി

ഇടതുമുന്നണിയിൽ പുറമേ നിന്ന് നോക്കുമ്പോൾ ആർക്കും തോന്നുക സിപിഎം സർവ്വാധിപത്യത്തോടെ മുന്നണിയെ നയിക്കുന്നു എന്നതാണ്. സിപിഎമ്മിൽ പിണറായി വിജയനാണ് പാർട്ടിയെ നയിക്കുന്നതെന്നാണ് ആർക്കും തോന്നുന്നത്. എന്നാൽ തോന്നലുകൾക്ക് അപ്പുറത്തേക്ക് യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടിയാൽ ഇടതുമുന്നണിയിൽ സിപിഎം ഒറ്റപ്പെടുകയും സിപിഎമ്മിന് ഉള്ളിൽ പിണറായി വിജയൻ ഒറ്റയ്ക്കാവുകയും ചെയ്യുന്നു എന്നതാണ് വാസ്തവം. സമീപകാലത്തായി ഇടതുമുന്നണിയിലെ മറ്റു പാർട്ടികൾ അപ്രസക്തമാവുകയും സിപിഎം എന്ന ഒറ്റ പാർട്ടിയിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്യുന്ന കാഴ്ചയാണ് നാം കണ്ടത്. വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്ന […]
Read more

കലോത്സവ കിരീടത്തിൽ മുത്തമിട്ട് തൃശൂർ; സ്വർണക്കപ്പ് പൂരനഗരിയിലേക്ക്

തിരുവനന്തപുരം: 63-ാമത്‌ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ജേതാക്കളയി തൃശൂർ. 1008 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തിയ തൃശൂർ സ്വർണകിരീടം ശക്തന്റെ മണ്ണിലേക്ക് കൊണ്ടുപോയി. 25 വർഷത്തിന് ശേഷമാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ കലാകിരീടം തൃശൂരിലേക്ക് എത്തുന്നത്. 1007 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും 1003 പോയിന്റുമായി കണ്ണൂർ മൂന്നാം സ്ഥാനത്തും എത്തി. പതിനാല്‌ ജില്ലകളിൽ നിന്നുള്ള 15,000ലധികം കുട്ടികൾ മാറ്റുരച്ച കലോത്സവത്തിൽ ഒന്നാം സ്ഥാനത്തിന് വേണ്ടി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.
Read more

ഹണിറോസിന് പിന്തുണയുമായി ഫെഫ്ക

ബോബി ചെമ്മണ്ണൂരിനെതിരായ ലൈം​ഗികാധിക്ഷേപ പരാതിയിൽ ഹണി റോസിന് പിന്തുണയുമായി ഫെഫ്ക. ഹണി റോസ് തുടങ്ങിവെച്ച ധീരമായ പോരാട്ടത്തിന് പിന്തുണ അറിയിക്കുന്നതായും സൈബര്‍ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിന്റെ നാന്ദിയായാണ് ഇത് കാണുന്നതെന്നും ഫെഫ്ക വ്യക്തമാക്കി. ‘ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തക ഹണിറോസ് തുടങ്ങിവെച്ചിരിക്കുന്ന ധീരമായ പോരാട്ടത്തിന് ഫെഫ്കയുടെ പിന്തുണ അറിയിക്കുന്നു. ഹണിറോസിൻ്റെ നിശ്ചയദാർഡ്യവും ഉറപ്പുള്ള നിലപാടും സൈബർ ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിൻ്റെ നാന്ദിയായി ഞങ്ങൾ കാണുന്നു. ഹണിറോസിന് അഭിവാദ്യങ്ങൾ’ എന്ന് ഫേസ്ബുക്കിലൂടെ ഫെഫ്ക അറിയിച്ചു. നടിയുടെ പരാതിയിൽ ബുധനാഴ്ച രാവിലെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.