സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

പോലീസ് സ്റ്റേഷനില്‍ വീണ്ടും കാട്ടാന: പരിസരവാസികൾ പരിഭ്രാന്തിയിൽ

തൃശ്ശൂര്‍: അതിരപ്പിള്ളി പോലീസ് സ്റ്റേഷന് സമീപം വീണ്ടും കാട്ടാന ആക്രമണം. ഏഴാറ്റുമുഖം ഗണപതിയെന്ന ഒറ്റയാനാണ് പോലീസ് സ്‌റ്റേഷനില്‍ ആക്രമണവുമായി എത്തിയത്. കഴിഞ്ഞ ആഴ്ചയിലും ഇതേസ്ഥലത്ത് എത്തി തെങ്ങില്‍ നിന്ന് പട്ടയും ഇളനീരും അടര്‍ത്തി തിന്നശേഷം മടങ്ങിപോയിരുന്നു. ഇത്തവണ പോലീസ് സ്‌റ്റേഷന് സമീപത്തുള്ള ട്രൈബല്‍ ഹോസ്റ്റലിലെ കവുങ്ങുകളും തെങ്ങുകളുമാണ് നശിപ്പിച്ചത്. ആനയുടെ പതിവായുള്ള സന്ദർശനത്തോടെ നാട്ടുകാർ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ജനവാസമേഖലകളിലെ കാർഷിക വിളകൾ നശിപ്പിക്കുകയും ആളുകളെ ഭയപ്പെടുത്തുകയും ചെയ്തിരുന്നു.
Read more

ലൈഫ് പദ്ധതിയിൽ ലഭിച്ച വീടുകൾ വിൽക്കാൻ 12 വർഷം കഴിയണം

തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ ലഭിച്ച വീടുകൾ വിൽക്കാനും കൈമാറ്റംചെയ്യാനും 12 വർഷം കഴിയണം. ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ മുൻകൂർ അനുമതിയോടെ കൈമാറ്റം ചെയ്യാൻ നേരത്തെ നിശ്ചയിച്ചിരുന്ന ഏഴുവർഷം എന്ന ഉത്തരവാണ് ഇപ്പോൾ പന്ത്രണ്ടാക്കി ഉയർത്തിയത്. ലൈഫ് പദ്ധതിയുടെ ലക്ഷ്യങ്ങൾക്ക് തന്നെ ദോഷകരമായി ബാധിക്കും എന്നതുകൊണ്ടാണ് 12 വർഷമാക്കി ഉയർത്തിയത്. പി.എം.എ.വൈ. (അർബൻ, ഗ്രാമീൺ) എന്നിവയിൽ ഉൾപ്പെടുന്ന വീടുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായധനം ലഭിക്കുന്ന മറ്റു പദ്ധതികളിലെ വീടുകൾക്കും ഈ വ്യവസ്ഥ ബാധകമാണ്. ഭൂമി പണയപ്പെടുത്തി ബാങ്കുകളിൽ […]
Read more

തൊണ്ടി മുതൽ കേസ്: കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും

തിരുവനന്തപുരം: മുൻ മന്ത്രിയും നിലവിൽ എംഎൽഎയുമായ ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം എം എൽ എ, എം പി എന്നിവർക്കുള്ള കോടതിയിലേയ്ക്ക് കേസ് മാറ്റണമെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകൻ അവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ചുള്ള ഹർജി ഇന്ന് കോടതിയിൽ സമർപ്പിക്കും. 1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനായ ആന്‍ഡ്രൂ […]
Read more

വിദ്യാർഥികളുടെ ദേഹത്തെ പാടുകൾ മീൻ കൊത്തിയത്; മരണത്തിൽ ദുരൂഹത ഇല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

മുട്ടം: അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ച എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ മരണം മുങ്ങിമരണം ആണെന്നും ദുരൂഹത ഇല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണത്തിൽ അസ്വഭാവികത ഇല്ലെന്നാണ് റിപ്പോർട്ട്. മൂന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥി ഇടുക്കി മുരിക്കാശ്ശേരി കൊച്ചുകരോട്ട് ഡോണൽ ഷാജി (22), സൈബർ സെക്യൂരിറ്റി ഒന്നാം വർഷ വിദ്യാർഥിനി കൊല്ലം തലവൂർ മഞ്ഞക്കാല പള്ളിക്കിഴക്കേതിൽ അക്സാ റെജി (18) എന്നിവരെയാണ് ശനിയാഴ്ച അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച ഡോണൽ ഷാജിയുടെ ചുണ്ടിലും രണ്ട് ചെവികളിലും കണ്ണിലും […]
Read more

ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

ഇ പി എഫ് ഒ വരിക്കാർക്ക് യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യുഎഎൻ) സജീവമാക്കുന്നതിനും ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുമുള്ള സമയപരിധി നീട്ടി. ജനുവരി 15 ആണ് പുതുക്കിയ സമയപരിധി. എംപ്ലോയ്‌മെൻ്റ് ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിന് കീഴിൽ ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സമയവും നീട്ടി. 2024 ജൂലൈയിൽ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഇഎൽഐ പദ്ധതി ജീവനക്കാർക്ക് സാമ്പത്തിക സഹായം നൽകാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്.
Read more

രാഹുലിന് പിന്നാലെ രോഹിത്തിനും പരിക്ക്; നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ?

ബോർഡർ-​ഗവാസ്കർ ട്രോഫിയിൽ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി, രാഹുലിന് പിന്നാലെ രോഹിത് ശർമയ്ക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ. ശനിയാഴ്ച നെറ്റ്സിൽ പരിശീലിക്കുന്നതിനിടെ ഇന്ത്യന്‍ ക്യാപ്റ്റൻ രോഹിത് ശർമയുടെ കാൽമുട്ടിന് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. അധികം വേദനയില്ലാതിരുന്നതിനാൽ രോഹിത് പരിശീലനം തുടർന്നെങ്കിലും പിന്നീട് അധിക നേരം നീണ്ടു നിന്നില്ല. ചികിത്സ തേടിയ ശേഷമാണ് പിന്നീട് രോഹിത് പരിശീലനത്തിന് ഇറങ്ങിയത്. മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ നിരയുടെ ടോപ് സ്കോററായിരുന്നു രാഹുൽ. ഇരുവരും നാലാം ടെസ്റ്റിൽ കളിക്കാതിരുന്നാൽ അത് ഇന്ത്യൻ ടീമിന് ക്ഷീണമാകും.
Read more

മുനമ്പത്തേ സമരത്തിന് പരിഹാരം കാണുന്നത് വരെ കൂടെയുണ്ടാകുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

കൊച്ചി: മുനമ്പത്തേത് ഒരു പ്രദേശിക പ്രശ്നമല്ല, അതൊരു ഭരണഘടന പ്രശ്നംകൂടിയാണെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖർ. സമരത്തിന്റെ ആദ്യ ദിവസം മുതൽ മുനമ്പത്തുകാർക്ക് പിന്തുണയുമായി ഒപ്പമുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നത് വരെ കൂടെയുണ്ടാകുമെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. മുനമ്പം സമര ഭൂമിയിൽ നേരിട്ടെത്തി സമരക്കാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി നേതാവ് അഡ്വ. ഷോൺ ജോർജ്, മൈനോരിറ്റി മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് എന്നിവർക്കൊപ്പമാണ് രാജീവ്‌ ചന്ദ്രശേഖർ മുനമ്പത്തെ സമര പന്തലിൽ എത്തിയത്. മുനമ്പത്ത് നടക്കുന്നത് […]
Read more

കോഴിക്കോട് തെരുവുനായ ആക്രമണം

കോഴിക്കോട് : കോഴിക്കോട് വെള്ളിപ്പറമ്പിൽ തെരുവുനായ ആക്രമണം. പത്തിലധികം ആളുകൾക്ക് നായയുടെ കടിയേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാവിലെ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കടിച്ച നായ പോയ വഴിയേ കണ്ണിൽ കണ്ട ആളുകളെയെല്ലാം ഓടിച്ചിട്ട് കടിക്കുകയായിരുന്നു.
Read more

സ്കൂളിലെ ക്രിസ്‌മസ്‌ ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ അറസ്റ്റിൽ

പാലക്കാട് : പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ അറസ്റ്റിൽ. പാലക്കാട് നല്ലേപ്പിള്ളി ഗവ. യു പി സ്കൂളിലാണ് സംഭവം. നല്ലേപ്പള്ളി സ്വദേശികളായ കെ അനിൽകുമാർ,സുശാസനൻ , തെക്കുമുറി വേലായുധൻ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ക്രിസ്‌മസ്‌ ആഘോഷം നടക്കുന്നതിടെയാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ നേതാക്കൾ എത്തി പ്രശ്നം ഉണ്ടാക്കിയത്. ക്രിസ്മസ് അല്ല ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്ന് പറഞ്ഞായിരുന്നു അതിക്രമം. വിദ്യാർഥികളുടെ മുന്നിൽ […]
Read more

കസേരക്കളിയുടെ അവസാനം ഇടതിന് വീണ്ടും തുടർഭരണമോ…?

സംസ്ഥാനത്ത് സർക്കാരിനെതിരെ ഒട്ടേറെ വിവാദങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും കോൺഗ്രസിനുള്ളിലെ അധികാര തർക്കം വീണ്ടും തുടർ ഭരണത്തിന് വഴിയൊരുക്കുവാനാണ് സാധ്യത. വിലക്കയറ്റവും ക്ഷേമ പദ്ധതികളുടെ അഭാവവും സർക്കാരിനെതിരെ വലിയ തോതിലുള്ള ജന വികാരം സൃഷ്ടിക്കുന്നതിന് കാരണമായിട്ടുണ്ട്. കോടതികൾ പോലും സർക്കാരിനെ വലിയതോതിൽ പല ഘട്ടങ്ങളിലും വിമർശിച്ചിട്ടുണ്ട്. സിപിഎം സമ്മേളനങ്ങൾ പോലും സർക്കാരിനെതിരെ മോശം വിലയിരുത്തലാണ് നടത്തിയിട്ടുള്ളത്. സിപിഎം അണികളും കടുത്ത നിരാശയിൽ തന്നെയാണ്. എന്നാൽ സാഹചര്യം ഇതൊക്കെയാണെങ്കിലും തെരഞ്ഞെടുപ്പിന് ഒന്നരവർഷം മാത്രം ബാക്കി നിൽക്കുമ്പോൾ കോൺഗ്രസിനുള്ളിലെ പടല പിണക്കങ്ങളും അധികാരത്തിനു […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.