സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

29ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് സമാപനം; ഫെമിനിച്ചി ഫാത്തിമ താരം

29ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് സമാപനമായി. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച നടന്ന സമാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സംവിധായിക പായല്‍ കപാഡിയയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് സമ്മാനം. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ അഞ്ച് പുരസ്കാരങ്ങള്‍ സ്വന്തമാക്കി മേളയിലെ താരമായി.. updating…
Read more

കളമശ്ശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം; പടർന്നത് കിണർ വെള്ളത്തിൽ നിന്ന്

കൊച്ചി: കളമശ്ശേരിയിൽ മഞ്ഞപ്പിത്ത രോ​ഗ ബാധയുണ്ടായത് കിണർ വെള്ളത്തിൽ നിന്നെന്ന് കണ്ടെത്തി. ​ഗൃഹപ്രവേശനത്തിനെത്തിയ 13 പേർക്കാണ് നിലവിൽ ​രോ​ഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ രണ്ട് മുതിർന്നവരും ഒരു കുട്ടിയും അതീവ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കളമശ്ശേരി നഗരസഭയിലെ 10, 12, 14 വാർഡുകളിലായി മുപ്പത്തിലധികം പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്. വിഷയത്തിൽ മന്ത്രി പി രാജീവ്, ന​ഗരസഭ ചെയർപേഴ്സൺ എന്നിവരുടെ നേതൃത്വത്തിൽ അടിയന്തര യോഗം വിളിച്ചു. രോഗ വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികളും ആരംഭിച്ചു. രോ​ഗ വ്യാപനമുണ്ടായ സ്ഥലങ്ങളിൽ പ്രത്യേക ക്യാമ്പ് […]
Read more

പുതുവത്സരത്തിൽ പുത്തൻ അപ്‌ഡേറ്റുകളുമായി വാട്‌സ്ആപ്പ്

പുതുവത്സരം പ്രമാണിച്ച് പുത്തൻ അപ്‌ഡേറ്റുകളുമായി വാട്‌സ്ആപ്പ്. ടെക്സ്റ്റിംഗ്, കോളിംഗ് എന്നിവ മെച്ചപ്പെടുത്താനുള്ള പുതിയ ഫീച്ചറുകള്‍ 2025 ഓടെ അവതരിപ്പിക്കും. പുതുവത്സരാശംസകള്‍ നേരാനുള്ള സ്റ്റിക്കറുകളും ഇമോജികളും പുതിയ അപ്‌ഡേറ്റിനൊപ്പം ലഭിക്കും . പുതുവര്‍ഷത്തില്‍ ന്യൂഇയര്‍ തീമോടെ വാട്‌സ്ആപ്പില്‍ വീഡിയോ കോളുകള്‍ വിളിക്കാനാകും. മറ്റ് വിശേഷ ദിവസങ്ങളിലും ഇത്തരം ഫെസ്റ്റിവല്‍ ബാക്ക്‌ഗ്രൗണ്ടുകളും ഫില്‍ട്ടറുകളും ഇഫക്‌ടുകളും വാട്‌സ്ആപ്പില്‍ ലഭ്യമാകും. ഇത് ഉപഭോക്താക്കള്‍ തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ മെച്ചപ്പെടുത്തും
Read more

മുഖ്യമന്ത്രിയാകാൻ കോൺഗ്രസിൽ യോഗ്യൻ രമേശ് ചെന്നിത്തലയെന്ന് വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ ഏറ്റവും യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിനെക്കാള്‍ യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു. എന്‍എസ്എസിന് പിന്നാലെ എസ്എന്‍ഡിപിയുടെ പരിപാടിയിലേക്കും ചെന്നിത്തലയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. പിന്നാലെയാണ് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം വന്നിരിക്കുന്നത്. ഈ മാസം 28ന് വൈക്കം ആശ്രമം ഹൈസ്‌കൂളില്‍ നിന്ന് ശിവഗിരി തീര്‍ത്ഥാടന പദയാത്ര ആരംഭിക്കും. ഇത് സംബന്ധിച്ച സമ്മേളനം […]
Read more

1601 രൂപയുടെ കിറ്റ് 1082 രൂപയ്ക്ക്; കൺസ്യൂമർഫെഡ് ക്രിസ്മസ് – പുതുവത്സര വിപണി തിങ്കളാഴ്‌ച മുതൽ

കൺസ്യൂമർഫെഡ് ക്രിസ്മസ് – പുതുവത്സര വിപണി തിങ്കളാഴ്‌ച പ്രവർത്തനം ആരംഭിക്കും. 13 ഇന നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലും മറ്റുള്ളവ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലും ലഭിക്കും. 170 വിപണന കേന്ദ്രങ്ങളിലൂടെയാണ്‌ വിൽപ്പന നടത്തുക. ക്രിസ്‌മസ്‌ ആഘോഷത്തിനുള്ള ബിരിയാണി അരി, റവ, അരിപ്പൊടി, സേമിയ, പാലട, അരിയട, തേയില, ഡാൽഡ, ആട്ട, മൈദ, ചുവന്നുള്ളി, സവാള തുടങ്ങിയവ ലഭ്യമാകും . സർക്കാർ നിശ്‌ചയിച്ച വിലയിലാകും സബ്‌സിഡി ഇനങ്ങൾ ആവശ്യക്കാർക്ക് നൽകുന്നത്. 1601 രൂപയുടെ കിറ്റ് […]
Read more

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും

ക്രിസ്മസ് പ്രമാണിച്ച് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ആദ്യ ഗഡു പെൻഷൻ അനുവദിച്ചു. തിങ്കളാഴ്ച മുതൽ പെൻഷൻ വിതരണം ആരംഭിക്കും. 62 ലക്ഷം ഗുണഭോക്താക്കൾക്ക് ഓരോരുത്തർക്കും 1600 രൂപ വീതമാണ് ലഭിക്കുക. 27 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടുകളിലൂടെ തുക കൈമാറും. മറ്റുഉള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിൽ എത്തി പെൻഷൻ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ മാർച്ച് മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. കേരളം ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ […]
Read more

ഷെഫീഖ് വധശ്രമക്കേസ് : കോടതി ശിക്ഷ വിധിച്ചു

ഇടുക്കി : ഇടുക്കി കുമളിയിൽ നാലര വയസുകാരനായ ഷെഫീഖിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോടതി ശിക്ഷ വിധിച്ചു . ഒന്നാം പ്രതിയായ ഷെഫീഖിന്റെ പിതാവ് ഷെരീഫിന് 7 വർഷം തടവും 50000 രൂപ പിഴയും ഒടുക്കണം. രണ്ടാം പ്രതിയായ രണ്ടാനമ്മ അനീഷയ്ക്ക് 10 വർഷം തടവുമാണ് വിധിച്ചിരിക്കുന്നത്. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്. ഇടുക്കി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. പട്ടിണിക്കിട്ടും ക്രൂരമായി മർദിച്ചും കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. പ്രതികൾക്ക് […]
Read more

സിപിഎമ്മിന്റെ ‘കുട്ടി’ക്കളി തിരുവനന്തപുരത്ത് ബിജെപിക്ക് കളമൊരുക്കുമ്പോൾ ..?

തിരുവനന്തപുരം: തലസ്ഥാനത്ത് സിപിഎം നേതൃത്വം നൽകുന്ന തിരുവനന്തപുരം നഗരസഭ ഏറെക്കുറെ വരുന്ന തെരഞ്ഞെടുപ്പിൽ കൈവിട്ടു പോകുമോയെന്ന ആശങ്കയിലാണ് നേതൃത്വം. സിപിഎം കാട്ടിയ ഒരു ‘കുട്ടി’ വിപ്ലവമാണ് പാർട്ടിയെ ഇന്നത്തെ സ്ഥിതിയിലാക്കിയത്. ഏറ്റവും പ്രായം കുറഞ്ഞ മേയർ പദവിയിലേക്ക് ആര്യ രാജേന്ദ്രനെ പ്രതിഷ്ഠിച്ചത് വഴി സിപിഎം ലക്ഷ്യം വെച്ചത് ലഭിച്ചതും ഇല്ല, അതേസമയം സ്ഥിതി കൂടുതൽ മോശമാകുകയും ചെയ്തു. മേയർ പദവി ഏറ്റെടുത്ത ശേഷം സിപിഎമ്മിന് തുടരെത്തുടരെ പ്രതിസന്ധിയിൽ ആക്കുകയാണ് ആര്യ ചെയ്തത്. ഈയടുത്ത് നടന്ന സിപിഎം കൊല്ലം […]
Read more

ലൈംഗികാതിക്രമ കേസിൽ സംവിധായകന്‍ ഒമർ ലുലുവിന് മുൻകൂർ ജാമ്യം

കൊച്ചി: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന നിരീക്ഷണത്തോടെയാണ് കോടതി ഉത്തരവ്. സിനിമയില്‍ അവസരം വാഗ്‍ദാനം ചെയ്ത് ഒമര്‍ ലുലു നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തെന്ന നടിയുടെ പരാതിയിൽ എറണാകുളം റൂറൽ പൊലീസാണ് ഒമർ ലുലുവിനെതിരെ കേസെടുത്തത്. കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഒമർ ലുലു സിനിമയിൽ അവസരം നൽകാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളിൽ വെച്ച് ബലാത്സംഗം […]
Read more

ഷെഫീഖ് വധശ്രമക്കേസിൽ അച്ഛനും രണ്ടാനമ്മയും കുറ്റക്കാർ , വിധി 11 വർഷത്തിന് ശേഷം

ഇടുക്കി: ഇടുക്കി കുമളിയിൽ നാലര വയസുകാരനായ ഷെഫീഖിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പ്രതികളും കുറ്റക്കാരെന്ന് കോടതി. ഷെഫീഖിന്റെ പിതാവ് ഷെരീഫ് രണ്ടാനമ്മ അനീഷ എന്നിവരാണ് കേസിലെ പ്രതികൾ. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്. ഇടുക്കി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. പട്ടിണിക്കിട്ടും ക്രൂരമായി മർദിച്ചും കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ. കോടതി വിധിയിലൂടെ നീതി ലഭിച്ചെന്ന് ഷെഫീഖിനെ പരിചരിക്കുന്ന നേഴ്സ് രാഗിണി.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.