സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

റാന്നിയിൽ ഗുണ്ടാ സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടി; ക്രൂര കൊലപാതകം

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ ഗുണ്ടാ സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടി ക്രൂര കൊലപാതകം. യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തി. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട റാന്നി മന്ദമരുതിയിൽ ഇന്നലെ രാത്രിയാണ് അരും കൊല നടന്നത്. ചെതോങ്കര സ്വദേശി അമ്പാടിയാണ് മരിച്ചത്.ബീവേറേജസ് മദ്യവിൽപ്പന ശാലയ്ക്ക് മുന്നിലുണ്ടായ അടിപിടി തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മൂന്നു പ്രതികള ഉണ്ടെന്ന് റാന്നി പൊലീസ് പറഞ്ഞു. അജോയ്, ശ്രീക്കുട്ടൻ, അരവിന്ദ് എന്നിവരാണ് പ്രതികള്‍. യുവാവിനെ കൊലപ്പെടുത്തിയശേഷം യുവാക്കള്‍ കാര്‍ […]
Read more

കോൺഗ്രസിൽ പുനഃസംഘടനയില്ല: കെ സി വേണുഗോപാൽ

കോൺഗ്രസിൽ പുനഃ സംഘടന ചർച്ചയിലില്ലെന്ന് ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ . കെപിസിസി അധ്യക്ഷനായി കെ സുധാകരൻ തുടരും. നിലവിലെ നേതൃത്വം മുന്നോട്ട് പോകും. ആരായാലും പറയാനുള്ളത് പാർട്ടി ഫോറത്തിൽ പറയണമെന്ന് ചെന്നിത്തലക്ക് വേണുഗോപാലിന്റെ മുന്നറിയിപ്പ്. അൻവറുമായി കൂടിക്കാഴ്ച നടത്തിയെയെന്നത് തെറ്റായ വാർത്ത. അൻവറിന്റെ കാര്യത്തിൽ സംസ്ഥാന നേതൃത്വം തീരുമാനം എടുക്കും.
Read more

കാലാപാനി ഒരു പാൻ ഇന്ത്യൻ ചിത്രം: മോഹന്‍ലാല്‍

മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ ഹിന്ദി ട്രെയിലർ ലോഞ്ചിൽ മലയാള സിനിമകളെക്കുറിച്ച് പരാമർശിച്ച് മോഹൻലാൽ. ബോളിവുഡ് താരം അക്ഷയ് കുമാറാണ് ബറോസിന്റെ ഹിന്ദി ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. ഡിസംബർ 25 ന് ക്രിസ്തുമസ് റിലീസായിട്ടാണ് ബറോസ് തിയേറ്ററിലെത്തുന്നത്. ലോഞ്ച് വേദിയിൽ മലയാള സിനിമാ ഇൻഡസ്ട്രി ചെറുതാണെങ്കിലും ഇന്ത്യൻ സിനിമാ മേഖലയ്ക്ക് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. കേരളം ഒരു ചെറിയ മാർക്കറ്റ് ആണ്. പക്ഷേ മലയാള സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് വലിയ മാറ്റങ്ങളാണ് […]
Read more

പതിനഞ്ച് ദിവസം കൊണ്ട് മരിച്ചത് ഇരുപതിലേറെപ്പേര്‍; മരണം വിതക്കുന്ന ഡിസംബർ

ഡിസംബർ മാസം തുടങ്ങി 15 ദിവസങ്ങൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് വിവിധ വാഹന അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം ഇരുപതിലേറെയാണ്. മൂന്നു പേരില്‍ കൂടുതല്‍ മരിച്ച മൂന്ന് അപകടങ്ങളാണു രണ്ടാഴ്ച കൊണ്ട് ഉണ്ടായത്. അതില്‍ ഒടുവിലത്തേതാണു പത്തനംതിട്ട മുറിഞ്ഞകല്ല് ജംങ്ഷനില്‍ ഉണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരണപ്പെട്ടത്. ഡിസംബര്‍ ആരംഭിച്ചത് ആലപ്പുഴ കളര്‍കോട് ജങ്ഷനില്‍ ഉണ്ടായ വാഹനാപടത്തില്‍ ആറു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചെന്ന നടുക്കത്തോടെയാണ്. എല്ലാവരും ഒന്നാം വർഷ വിദ്യാർത്ഥികൾ ആയിരുന്നു. ഡിസംബര്‍ രണ്ട് തിങ്കളാഴ്ച രാത്രി […]
Read more

അൻവർ അകത്തായാൽ, ആര്യാടൻ ഷൗക്കത്ത് പുറത്തേക്കോ…?

മലപ്പുറം: തന്റെ പഴയ തട്ടകമായ കോൺഗ്രസിലേക്ക് പി വി അൻവർ എത്തിയാൽ കോൺഗ്രസിനുള്ളിൽ അത് വലിയ പൊട്ടിത്തെറികൾക്ക് വഴിയൊരുക്കിയേക്കാം. നിലമ്പൂര്‍, തവനൂര്‍, പൊന്നാനി മണ്ഡലങ്ങളില്‍ ഏതിലെങ്കിലും 2026ലെ തിരഞ്ഞെടുപ്പില്‍ അന്‍വറിന് മത്സരിക്കാനായി കോണ്‍ഗ്രസ് നൽകുമെന്നതിൽ ആർക്കും സംശയമില്ല. തന്റെ തട്ടകമായ നിലമ്പൂര്‍ തന്നെ വേണമെന്ന് അന്‍വര്‍ വാശി പിടിച്ചാൽ അത് കോൺഗ്രസിനുള്ളിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിയൊരുക്കും. ഡിസിസി പ്രസിഡന്റ് വി.എസ് ജോയിയും മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകനും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ […]
Read more

യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമം; എസ്എഫ്‌ഐ പ്രവര്‍ത്തകർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിന്റെ ഹോസ്റ്റല്‍ മുറിയില്‍ ലക്ഷദ്വീപ് സ്വദേശിയായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്ത എസ്എഫ്‌ഐ പ്രവര്‍ത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. യൂണിവേഴ്‌സിറ്റി കോളേജിലെ തന്നെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുടെ പരാതി പ്രകാരമാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരായ ആദില്‍, ആകാശ്, അഭിജിത്, കൃപേഷ്, അമീഷ് എന്നിവര്‍ക്കെതിരെയും കണ്ടാല്‍ അറിയാവുന്ന രണ്ടുപേര്‍ക്കെതിരെയും കേസെടുത്തത്. നേരത്തെ മര്‍ദ്ദനമേറ്റ ഭിന്നശേഷിക്കാരനായ അനസിന്റെ സുഹൃത്ത് കൂടിയാണ് മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി. കോളേജ് യൂണിറ്റ് അംഗം ആകാശിന്റെ നേതൃത്വത്തിലുള്ള സംഘം പാളയത്തെ ഹോസ്റ്റല്‍ മുറിയില്‍ […]
Read more

കോന്നിയിൽ വാഹനാപകടം: ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി മുറിഞ്ഞകല്ലില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന നാല് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പത്തനംതിട്ട മല്ലശേരി സ്വദേശികളായ മത്തായി ഈപ്പന്‍, നിഖില്‍ ഈപ്പന്‍, ബിജു പി ജോര്‍ജ്, അനു എന്നിവരാണ് മരിച്ചത്. വിദേശത്ത് നിന്നും മടങ്ങിയെത്തിയ നിഖിലിനെയും അനുവിനെയും സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഇവരുടെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിൽ […]
Read more

അങ്കണവാടിയില്‍ നിന്നും വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലി

തിരുവനന്തപുരം: തിരുവനന്തപുരത്ത് അങ്കണവാടിയില്‍ നിന്നും വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലി. കുന്നത്തുകല്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത് അമൃതം പൊടിയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്.പാലിയോട് ചെന്നക്കാട് വീട്ടില്‍ അനു – ജിജിലാല്‍ ദമ്പതികള്‍ക്കാണ് ചത്ത പല്ലിയെ ലഭിച്ചത്. കഴിഞ്ഞ നവംബറിലാണ് കുഞ്ഞിനായി പാലിയോട് വാര്‍ഡിലെ അങ്കണവാടിയില്‍ അമൃതം പൊടി വാങ്ങിയത്.
Read more

കേന്ദ്ര സർക്കാരിനെതിരെ കോണ്‍ഗ്രസ് രാജ്ഭവന്‍ മാര്‍ച്ച് 18ന്

കൊച്ചി: ഡിസംബര്‍ 18ന് കെപിസിസിയുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തും. ഗൗതം അദാനിയും കൂട്ടാളികളും നടത്തിയ സാമ്പത്തിക-ഓഹരി ക്രമക്കേട്,കള്ളപ്പണം വെളുപ്പിക്കല്‍ അഴിമതി, വഞ്ചന എന്നിവയില്‍ അന്വേഷണം നടത്താനും മണിപ്പൂരില്‍ തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാനും ശ്രമിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചുമനു മാർച്ച്‌. എഐസിസി ആഹ്വാന പ്രകാരമാണ് മാർച്ചെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.
Read more

അടൂരിൽ മാത്രം നിർമിച്ചത് 2000 വ്യാജ തിരിച്ചറിയൽ കാർഡ്

2023 ലെ സംഘടനാ തെരഞ്ഞെടുപ്പിന് യൂത്ത് കോൺഗ്രസ് അടൂരിൽ മാത്രം നിർമിച്ചത് 2000 വ്യാജ തിരിച്ചറിയൽ കാർഡ്. ഇവ ഉപയോഗിച്ച വോട്ട് രേഖപ്പെടുത്തുകയും ചെയ്‌തെന്ന് പോലീസ്. വ്യാജ കാർഡ് മറ്റ് കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ നിന്നും തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്ത് ഫോട്ടോഷോപ്പ് ഉപയോഗിച്ചായിരുന്നു കാർഡ് നിർമാണം. യൂത്ത് കോൺഗ്രസ് നേതാവ് എം ജെ രഞ്ജുവിന്റെ നിർദേശപ്രകാരമായിരുന്നു ഈ കുറ്റകൃത്യം നടന്നത്.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.