സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

‘ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്’ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ലോക്‌സഭ, നിയമസഭ, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താൻ ലക്ഷ്യമിട്ടുള്ള ‘ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്’ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബില്ല് എത്രയും വേഗം ഇപ്പോൾ നടക്കുന്ന പാർലമെന്റിൽ അവതരിപ്പിക്കും. ബിജെപിയുടെ പ്രകടനപത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു മന്ത്രിസഭ ഇപ്പോൾ അംഗീകാരം നൽകിയ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് സംവിധാനം. 2014 മുതൽ മോദി സർക്കാർ മുന്നോട്ടുവെക്കുന്ന ആശയമാണ് ‘ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്’. ബില്ലിൽ സമവായമുണ്ടാക്കാൻ വിശദമായ ചർച്ചകൾക്കായി ജോയിന്റ് പാർലിമെന്ററി കമ്മിറ്റിക്ക് (ജെ.പി.സി.) […]
Read more

മണ്ണാർക്കാട് ലോറി അപകടം; നാല് കുട്ടികൾക്ക് ദാരുണാന്ത്യം

പാലക്കാട്: മണ്ണാർക്കാട് തച്ചമ്പാറയിൽ ലോറി പാഞ്ഞു കയറി നാല് വിദ്യാർത്ഥികൾ മരിച്ചു. കരിമ്പ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ ഇർഫാന, മിത, ദിയ ആയിഷ എന്നിവരാണ് മരിച്ചത്. സിമന്റ് ചാക്കുകളുമായി വന്ന ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് പാഞ്ഞു കയറി. പരീക്ഷ കഴിഞ്ഞു ബസ് കാത്തുനിന്നിരുന്ന കുട്ടികളുടെ ഇടയിലേക്കാണ് അതിവേഗത്തിൽ വന്ന ലോറി പാഞ്ഞു കയറിയത്. കുട്ടികളുടെ ദേഹത്തേക്ക് മറിഞ്ഞ ലോറി ഉയർത്തി. ലോറി ജീവനക്കാർക്ക് സാരമായ പരിക്കുകൾ ഇല്ല. സംഭവസ്ഥലത്ത് […]
Read more

ധനുഷ് സംസാരിക്കാൻ തയ്യാറായില്ല; തര്‍ക്കത്തില്‍ വിശദീകരണവുമായി നയൻതാര

ധനുഷുമായുള്ള പ്രശ്നം ഡോക്യുമെന്‍ററി വേണ്ടിയുള്ള പ്രചാരണ സ്റ്റണ്ട് ആയിരുന്നില്ലെന്ന് നയൻതാര. ധനുഷിന്റെ പ്രശ്‌നം അറിയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും ധനുഷ് സംസാരിക്കാൻ തയാറായില്ലെന്നും നയൻതാര വ്യക്തമാക്കി. പബ്ലിസിറ്റിക്ക് വേണ്ടി ഒരാളുടെ പ്രതിച്ഛായ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളല്ല താനെന്നും ധനുഷിൻ്റെ മാനേജരെ വിളിച്ച് ധനുഷിനോദ് സംസാരിക്കാൻ ശ്രമിച്ചെന്നും പ്രശനങ്ങൾ പരിഹരിക്കാൻ ശ്രമിച്ചെന്നും നയൻ‌താര വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി മൂന്ന് സെക്കന്റ് ദൃശ്യങ്ങള്‍ക്ക് 10 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട ധനുഷിന്റെ പ്രവൃത്തിക്കെതിരെ നയൻ‌താര ആഞ്ഞടിച്ചിരുന്നു. ആരാധകർക്കു മുൻപിൽ കാണിക്കുന്ന നിഷ്കളങ്കമായാ മുഖമല്ല […]
Read more

വിദ്യാഭ്യാസ വായ്പ എടുത്ത് വിദേശത്തേക്ക് മുങ്ങിയവരാണോ..?; കാത്തിരിക്കുന്നത് ‘മുട്ടന്‍ പണി’

ഇന്ത്യൻ വിദ്യാ‌‍ർത്ഥികൾക്ക് വിദേശത്ത് പഠിക്കാനുള്ള അവസരങ്ങൾ ഇപ്പോൾ ഏറെയാണ്. എന്നാൽ കഴിവും യോ​ഗ്യതയുമുള്ള എല്ലാ‍വ‍ർക്കും വിദേശപഠനം ആ നിലയിൽ പ്രാപ്തവുമല്ല. വിദേശ പഠനത്തിനുള്ള ചെലവാണ് ഇതിൽ പ്രധാനകാരണം. പണം കണ്ടെത്താൻ പ്രധാനമായും രണ്ട് സാധ്യതകളാണ് പ്രധാനമായും വിദ്യാർത്ഥികൾക്ക് മുമ്പിലുള്ളത്. പഠനത്തിന് സഹായകമാകുന്ന സ്കോളർഷിപ്പുകളും ബാങ്കുകൾ നൽകുന്ന വിദ്യാഭ്യാസ വായ്പകളുമാണ് പലരും പൊതുവെ ആശ്രയിക്കുന്നത്. സ്കോള‍ർഷിപ്പിനെക്കാൾ വിദേശപഠനത്തിന് പോകുന്ന വിദ്യാർത്ഥികൾ കൂടുതലായി ആശ്രയിക്കുന്നത് ബാങ്കുകൾ നൽകുന്ന വിദ്യാഭ്യാസ വായ്പകളെയാണ്. ഇന്ത്യയിൽ, വിവിധ ബാങ്കുകൾ വിവിധ പലിശ നിരക്കിൽ വിദ്യാഭ്യാസ […]
Read more

അബ്ദുൽ റഹീമിന്റെ മോചന കേസ് പരിഗണിക്കുന്നത് മാറ്റി വച്ചു

സൗദിയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസ് പരി​ഗണിക്കുന്നത് കോടതി വീണ്ടും മാറ്റി വച്ചു. സാങ്കേതിക തടസ്സം മൂലമാണ് കേസ് പരിഗണിക്കൂന്നത് മാറ്റിയത്. ഇന്ന് പരിഗണിക്കാൻ ഇരുന്ന എല്ലാ കേസും കോടതി മാറ്റിവെച്ചിട്ടുണ്ട്. മറ്റു തടസങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇന്ന് അന്തിമ വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു റഹീമിന്റെ കുടുംബം. അടുത്ത ദിവസം തന്നെ മറ്റൊരു തീയതി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ. ജൂലൈ രണ്ടിന് അബ്ദുറഹീമിന് വധശിക്ഷയിൽ നിന്ന് മോചനം […]
Read more

ഓപ്പൺ എഐയുടെ സർവീസ് മുടക്കം; സേവനങ്ങൾ പുനഃസ്ഥാപിച്ചു

ഐഫോൺ, ഐപാഡ്, മാക് എന്നിവയുമായി സംയോജനം പ്രഖ്യാപിച്ചതിനു പിന്നാലെ ലോകമെമ്പാടും സേവനം തകരാറിലായി ചാറ്റ്‌ജിപിടി. സേവനം ആക്‌സസ് ചെയ്യാൻ സാധിക്കാതിരുന്ന സാഹചര്യത്തിൽ കമ്പനി തകരാർ അംഗീകരിക്കുകയും ബഗ് പാച്ച് ചെയ്യുകയും എഐ ചാറ്റ്ബോട്ട് തിരികെ കൊണ്ടുവരികയും ചെയ്തു. “ഞങ്ങൾ ഇപ്പോൾ ഒരു തകരാർ നേരിടുന്നു. ഞങ്ങൾ പ്രശ്നം തിരിച്ചറിഞ്ഞു, ഒരു പരിഹാരത്തിനായി പ്രവർത്തിക്കുന്നു. ക്ഷമിക്കണം, വിവരങ്ങൾ ഞങ്ങൾ നിങ്ങളെ അപ്‌ഡേറ്റ് ചെയ്യും!” എന്ന് ഓപ്പൺ എ ഐ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ഓപ്പൺഎഐയുടെ രണ്ടാമത്തെ വലിയ സർവീസ് […]
Read more

കീർത്തി സുരേഷ് വിവാഹിതയായി

തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷും സുഹൃത്തായ ആന്റണി തട്ടിലും വിവാഹിതരായി. ഗോവയിലെ റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹം. ഇന്‍സ്റ്റഗ്രാമിലൂടെ കീര്‍ത്തി തന്നെ തന്റെ വിവാഹചിത്രങ്ങള്‍ പുറത്തുവിട്ടു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാമേഖലയില്‍നിന്നുള്ള ഏറ്റവും അടുപ്പമുള്ളവരും ചടങ്ങില്‍ പങ്കെടുത്തു. നടൻ വിജയ് വിവാഹത്തിനായി നേരത്തെ എത്തിച്ചേർന്നതായി തമിഴ് മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. 15 വര്‍ഷമായി കീര്‍ത്തിയുടെ സുഹൃത്താണ് ആന്റണി. കൊച്ചിയില്‍നിന്നുള്ള ആന്റണി ബിസിനസുകാരനും ആസ്‍പിരെസോ വിൻഡോസ് സൊലൂഷൻസിന്റെ മേധാവിയുമാണ്. നടി മേനകയുടെയും ജി. സുരേഷ് കുമാറിന്റെയും മകളാണ് കീര്‍ത്തി.
Read more

ചാണ്ടി ഉമ്മനെ അനുകൂലിച്ചതിനെതിരെ യൂത്ത് കോൺഗസ് നേതാവിന് പാർട്ടി നടപടി

ചാണ്ടി ഉമ്മൻ എം എൽ എയെ അനുകൂലിച്ചതിനെതിരെ യൂത്ത് കോൺഗസ് നേതാവ് ജെ എസ് അഖിലിനെതിരെ പാർട്ടി നടപടി. കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് അഖിലിനെ പുറത്താക്കി. ചാണ്ടി ഉമ്മനെ പിന്തുണച്ച് കൊണ്ട് അഖിൽ ചാനൽ ചർച്ചയിൽ പങ്കെടുത്തതിനെതിരെയാണ് ഈ നടപടി. മാധ്യമ വിഭാഗത്തിന്റെ അനുമതി ഇല്ലാതെയാണ് അഖില്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള അഡ്വ. ദീപ്തി മേരി വര്‍ഗീസാണ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് അഖിലിനെ പുറത്താക്കിയത്.
Read more

വൈക്കം പെരിയാര്‍ സ്മാരകം എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു

വൈക്കം : വൈക്കം വലിയകവലയിലെ നവീകരിച്ച പെരിയാര്‍ ഇ.വി രാമസാമി സ്‌മാരകവും പെരിയാർ ഗ്രന്ഥശാലയും തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വിമോചന ചരിത്രത്തിലെ പ്രധാന ഏടായ വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയ പെരിയാറിന്റെ സ്മാരകം എം കെ സ്റ്റാലിനും, മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് നാടിന് സമർപ്പിച്ചത്. ഉദ്ഘാടന ചടങ്ങിന് ശേഷം ബീച്ച് മൈതാനിയിൽ പൊതുസമ്മേളനം നടക്കും. തമിഴ്‌നാട് സര്‍ക്കാര്‍ 8.14 കോടി രൂപ വിനിയോഗിച്ചാണ് സ്മാരകം നവീകരിച്ചത്. വൈക്കം സത്യഗ്രഹ […]
Read more

സിപിഎം കളമശ്ശേരി ഏരിയാ സമ്മേളനത്തിൽ പി.രാജീവിന് വിമർശനം

കൊച്ചി: മന്ത്രി പി രാജീവിനെതിരെ സിപിഎം കളമശ്ശേരി ഏരിയാ സമ്മേളനത്തിൽ വിമർശനം. മന്ത്രിക്ക് ജനങ്ങളുമായി ബന്ധമില്ലെന്നായിരുന്നു സമ്മേളനത്തിലുണ്ടായ വിമർശനം. വികസനം താഴേത്തട്ടിലെത്തുന്നില്ലെന്നും വിമർശനം ഉയർന്നു. വ്യവസായ വികസനം ഉണ്ടാകുമ്പോഴും തൊഴിലാളിക്ക് ഗുണമുണ്ടാകുന്നില്ല. തൊഴിലിടങ്ങളിൽ നിന്നും തൊഴിലാളികളെ ആട്ടിപ്പായിക്കുന്ന സമീപനമാണ്. വ്യവസായ മലിനീകരണം തടയാനാകുന്നില്ലെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.