സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

അൻവറും സതീശനും നേർക്കുനേർ

മിഥുന്‍ നാഥ് മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കി പ്രചരണം സജീവമാക്കിയതോടെ പാലക്കാട്, ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ ചൂട് പിടിച്ചിരിക്കുകയാണ്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്ക് പുറമെ പിവി അന്‍വര്‍ എംഎല്‍എ യുടെ സംഘടനയായ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ സ്ഥാനാര്‍ത്ഥികളും രണ്ടിടത്തും മത്സരരംഗത്തുണ്ട്. പാലക്കാടാണ് ഇത്തവണ പോരാട്ടം തീപാറുന്നത്. സീറ്റ് നിലനിര്‍ത്താന്‍ ഇറങ്ങുന്ന കോണ്‍ഗ്രസിന് ശക്തമായ പോരാട്ടമാണ് ഇത്തവണ നേരിടേണ്ടി വരുന്നത്. കഴിഞ്ഞ രണ്ട് തവണയും രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയാണ് മുഖ്യഎതിരാളി. ഒപ്പം സ്വന്തം പാളയത്തില്‍ […]
Read more

വയനാട് കോൺഗ്രസ് എത്തുക വൻ സന്നാഹത്തോടെ

കൽപറ്റ : തെരഞ്ഞെടുപ്പ് ചൂടേറുകയാണ്. യു.ഡി.എഫ് സ്ഥാനാർഥിയായ പ്രിയങ്ക ഗാന്ധിയുടെ പത്രിക സമർപ്പണത്തിന് രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമൊപ്പം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വയനാട്ടിലെത്തും. ലോകസഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എം. പി. യുമായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്ന റോഡ് ഷോ കൽപ്പറ്റ പുതിയ ബസ്സ്റ്റാന്റ് പരിസരത്തു നിന്ന് പതിനൊന്നിന് ആരംഭിക്കും. പന്ത്രണ്ട് മണിയോടെ വരണാധികാരിയായ ജില്ലാ കലക്ടർക്ക് മുമ്പാകെ പ്രിയങ്ക നാമനിർദേശ പത്രിക സമർപ്പിക്കും. വിവിധ മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും […]
Read more

വയനാട് ഉപതെരഞ്ഞെടുപ്പ് ; നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത് രണ്ട് സ്ഥാനാർഥികള്‍

കൽപ്പറ്റ : ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് വയനാട് ഇതുവരെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത് രണ്ട് സ്ഥാനാർഥികളാണ്. സ്വതന്ത്ര സ്ഥാനാർഥി ഷെയ്ക്ക് ജലീല്‍ നാമനിര്‍ദേശപത്രിക നല്‍കി. ഒക്ടോബർ 18ന് സ്വതന്ത്ര സ്ഥാനാർഥി ഡോ. കെ, പത്മരാജൻ പത്രിക നൽകിയിരുന്നു. അവധി ദിവസങ്ങളില്‍ ഒഴികെ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് നാമനിര്‍ദേശപത്രിക സ്വീകരിക്കുന്നത്. നാമനിര്‍ദേശപത്രിക നല്‍കാനുള്ള അവസാന തിയതി ഒക്ടോബര്‍ 25 ആണ്. സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 28ന് നടക്കും. ഒക്ടോബര്‍ 30ന് വൈകിട്ട് മൂന്നിനകം നാമനിര്‍ദേശപത്രിക പിന്‍വലിക്കാം.
Read more

സിഡിസിയെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തുന്നു ; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിനെ (സിഡിസി) ന്യൂറോ ഡെവലപ്‌മെന്റല്‍ ഡിസോര്‍ഡര്‍ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്‌സലന്‍സായി ഉയര്‍ത്തുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സിഡിസി വളരെ പ്രധാന ഘട്ടത്തിലേയ്ക്കാണ് കടക്കുന്നത്. യുണിസെഫ് സിഡിസിയുമായി നോളജ് പാര്‍ട്ണറായി സഹകരിക്കുമ്പോള്‍ ഈ മേഖലയിലെ ഗവേഷണത്തിനും പുരോഗതിയ്ക്കും ഏറെ സഹായിക്കും. സംസ്ഥാനത്തിനും ആരോഗ്യ സംവിധാനങ്ങള്‍ക്കും ഇത് നല്‍കുന്ന ഊര്‍ജം വളരെ വലുതാണ്. രണ്ടാം കേരള മോഡല്‍ ഓരോ വ്യക്തിയുടേയും ജീവിത ഗുണ നിലവാരം വര്‍ധിപ്പിക്കുന്നതിനുള്ള നമ്മുടെ പ്രയത്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. നമ്മുടെ […]
Read more

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്‍റെ ഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ആറു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ബുധനാഴ്ചയോടെ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കും. ഇത് വ്യാഴാഴ്ചയോടെ ഒഡിഷ […]
Read more

വര്‍ക്കല പൊലീസ് സ്റ്റേഷനുമുന്നിൽ യുവാവിന്‍റെ മൃതദേഹം

തിരുവനന്തപുരം : വര്‍ക്കല ഡി.വൈ.എസ്.പി ഓഫിസിനു സമീപത്തെ കടമുറിക്കു മുന്നിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വര്‍ക്കല വെട്ടൂര്‍ സ്വദേശി ബിജു ആണ് മരിച്ചത്. തലക്കും കൈയ്ക്കും അടിയേറ്റ് കട വരാന്തയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

മുതിർന്ന സി.പി.എം നേതാവ് കെ.ജെ ജേക്കബ് അന്തരിച്ചു

കൊച്ചി : മുതിർന്ന സി.പി.എം നേതാവും എറണാകുളം ജില്ലാകമ്മറ്റി അംഗവുമായ കെ.ജെ ജേക്കബ് (77) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നു വൈകിട്ട് നാലുമണി മുതൽ എറണാകുളം ലെനിൻ സെൻ്ററിലെ പൊതുദർശനത്തിന് ശേഷം കലൂർ ആസാദ് റോഡ് വൈലോപ്പിള്ളി ലെയിനിലുള്ള വസതിയിലേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ വൈകിട്ട് മൂന്നിന് കലൂർ കതൃക്കടവ് സെമിത്തേരിയിൽ നടക്കും. സി.പി.എം എറണാകുളം ഏരിയാ സെക്രട്ടറിയും പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു അദ്ദേഹം. സി.ഐ.ടി.യു ജില്ലാ പ്രസിഡൻ്റ്, ബാംബു കോർപറേഷൻ ചെയർമാൻ, […]
Read more

നാദാപുരത്ത് വീടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയില്‍

കോഴിക്കോട്: വീടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം വേളത്താണ് സംഭവം. പെരുവയലില്‍ കണിച്ചന്റെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കണിച്ചന്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മരിച്ചത് കണിച്ചനാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

പി.പി ദിവ്യ ഇപ്പോഴും കാണാമറയത്ത് തന്നെ; ഇന്ന് നിർണായകം

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി ചേർത്ത സിപിഎം നേതാവ് പി.പി ദിവ്യ ഇപ്പോഴും കാണാമറയത്ത് തുടരുകയാണ്. ദിവ്യ ഇരിണാവിലെ വീട്ടിൽ ഇല്ലെന്നാണ് വിവരം.മുൻ‌കൂർ ജാമ്യ ഹർജിയിൽ തീരുമാനം വരാൻ കാക്കുകയാണ് പൊലീസ്. മുൻ‌കൂർ ജാമ്യഹർജി ഇന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. പൊലീസ് അന്വേഷണത്തിൽ മാത്രമല്ല റവന്യു വകുപ്പ് അന്വേഷണത്തിലും ദിവ്യയുടെ മൊഴിയെടുത്തിട്ടില്ല.
Read more

ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് സ്വർണം പണയം വയ്ക്കുന്നത് വിശ്വാസവഞ്ചന

കൊച്ചി: വിവാഹസമ്മാനമായി കിട്ടിയ സ്വർണം ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് പണയം വയ്ക്കുന്നത് വിശ്വാസവഞ്ചനയാണെന്ന് വ്യക്തമാക്കി ഹൈക്കോടതി.ഭാര്യ ലോക്കറില്‍ സൂക്ഷിക്കാനായി നല്‍കിയ 50 പവൻ സ്വർണം സ്വന്തം ആവശ്യത്തിനായി ബാങ്കില്‍ പണയംവച്ച കാസർകോട് സ്വദേശിയുടെ ശിക്ഷ കോടതി ശരിവച്ചു.സ്വർണം ബാങ്കില്‍ പണയം വച്ചതിനുശേഷം ലോക്കറില്‍ വച്ചതായുള്ള വ്യാജ രേഖകള്‍ ഇയാള്‍ ഭാര്യയെ കാണിക്കുകയും ചെയ്തിരുന്നു. പിന്നീട് ഭാര്യ സ്വർണം തിരികെ ആവശ്യപ്പെട്ടപ്പോഴാണ് പണയപ്പെടുത്തിയതായി അറിയുന്നത്. തുടർന്ന് ഭർത്താവിനെതിരെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ക്രിമിനല്‍ വിശ്വാസവഞ്ചനയ്ക്കാണ് കാസർകോടുകാരനെതിരെ ശിക്ഷ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.