സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

റോഡരികിൽ നാടന്‍ബോംബ് പൊട്ടിത്തെറിച്ചു; സംഭവം തൃശ്ശൂർ ചാവക്കാട്

തൃശ്ശൂർ: തൃശ്ശൂർ ചാവക്കാട് ഒരുമനയൂരിൽ റോഡിൽ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു. ​ഉച്ചക്ക് 2.25 ന് മൂത്തമാവ് സെന്ററിന് കിഴക്കുവശത്താണ് സംഭവമുണ്ടായത്. സംഭവത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഷെഫീഖ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. വലിയ ശബ്ദം കേട്ട് ആളുകൾ പുറത്തിറങ്ങി നോക്കിയപ്പോൾ പുകപടലം ഉയരുന്നത് കണ്ടു. പരിശോധനയിൽ കല്ലുകൾ ചിതറിക്കിടക്കുന്നതും ശ്രദ്ധയിൽപെട്ടു. ഗുണ്ടിൽ കുപ്പിച്ചില്ല് നിറച്ചാണ് നാടന്‍ ബോംബ് നിർമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തു വരികയാണെന്ന് […]
Read more

പ്രവാസി ലീഗൽ സെൽ പുരസ്ക്കാരം വിവരാവകാശ കമീഷണർ ഡോ.എ.എ. ഹക്കിമിന്

ന്യൂഡൽഹി: പ്രവാസി ലീഗൽ സെല്ലിൻറെ ഈ വർഷത്തെ വിവരാവകാശ പുരസ്കാരം സംസ്ഥാന വിവരാവകാശ കമീഷണർ ഡോ. എ.എ.ഹക്കിമിന്. പ്രശസ്തി പത്രവും ശില്പവും ക്യാഷ് അവാർഡ് ഒഴിവാക്കിയുമുള്ള പുരസ്കാരം ആഗസ്റ്റിൽ കേരളത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രാഹാം അറിയിച്ചു. ജസ്റ്റിസ് (റിട്ട) സി.എസ്. രാജൻ അദ്ധ്യക്ഷനും ആർ.ടി.ഐ ആക്ടിവിസ്റ്റും ഉപഭോക്തൃ കമീഷൻ പ്രസിഡണ്ടുമായ ഡി.ബി. ബിനു, ചാവറ കൾച്ചറൽ സെൻറർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് എന്നിവർ അംഗങ്ങളുമായ […]
Read more

വർക്കല കാപ്പിലെ ബീച്ചിൽ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു

തിരുവനന്തപുരം: വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു. കൊട്ടാരക്കര സ്വദേശി അൻവർ (34 ), കൊല്ലം ശീമാട്ടി സ്വദേശി അൽ അമീൻ (24 ) എന്നിവരാണ് തിരയിൽ അകപ്പെട്ട് മരിച്ചത്. ഇന്ന് ഉച്ചക്ക് 12.30 ഓടുകൂടിയായിരുന്നു സംഭവം. ഇരുവരും കടലിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അൽ അമീന്‍റെ സഹോദരിയുടെ ഭർത്താവാണ് അൻവർ.
Read more

പത്താം ക്ലാസ്​ ജയിച്ചവർക്ക്​ എഴുതാനും വായിക്കാനുമറിയില്ലെന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പത്താം ക്ലാസ്​ ജയിച്ചവർക്ക്​ എഴുതാനും വായിക്കാനുമറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പരാമർശം തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്.എസ്.എൽ.സി കഴിഞ്ഞ് ഉപരിപഠനത്തിന് യോഗ്യത നേടുന്നവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ അടർത്തി എടുത്താണ് ഇപ്പോൾ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. പ്രസംഗം മൊത്തം കേട്ടാൽ പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള അഭിപ്രായ പ്രകടനമാണ് അദ്ദേഹം നടത്തിയത് എന്ന് […]
Read more

വയനാട്ടിൽ സൈബർ കുറ്റകൃത്യങ്ങൾ കൂടുന്നു

ക​ൽ​പ​റ്റ: ജി​ല്ല​യി​ൽ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ കൂ​ടി​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്നു. ഈ ​വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​തു​വ​രെ സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഓ​ൺ​ലൈ​നാ​യും നേ​രി​ട്ടും ല​ഭി​ച്ച 644 പ​രാ​തി​ക​ളി​ൽ 367 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി. ആ​റു മാ​സ​ത്തി​നു​ള്ളി​ലാ​ണ് ഈ ​നേ​ട്ടം. സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 29, സോ​ഷ്യ​ൽ മീ​ഡി​യ ഹാ​ക്കി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട് 213, വ്യാ​ജ അ​ക്കൗ​ണ്ട് നി​ർ​മി​ച്ച കേ​സ് 15, സോ​ഷ്യ​ൽ മീ​ഡി​യ ദു​രു​പ​യോ​ഗം ചെ​യ്ത​ത് 110 എ​ന്നി​ങ്ങ​നെ​യു​ള്ള 367 പ​രാ​തി​ക​ളാ​ണ് തീ​ർ​പ്പാ​ക്കി​യ​ത്. […]
Read more

വെള്ളാപ്പള്ളി നടേശനെപ്പറ്റിയുള്ള എം.വി. ഗോവിന്ദന്റെ പരാമർശത്തെ തള്ളി ജി.സുധാകരൻ

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെപ്പറ്റിയുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമർശത്തെ തള്ളി മുൻമന്ത്രി ജി.സുധാകരൻ. പാർട്ടിയെ നിർണായക ഘട്ടങ്ങളിൽ സഹായിച്ചയാളാണു വെള്ളാപ്പള്ളിയെന്നു സുധാകരൻ പറഞ്ഞു. അഭിപ്രായം തുറന്നു പറയുന്ന ശീലം അദ്ദേഹത്തിനുണ്ടെന്നും സുധാകരൻ വ്യക്തമാക്കി. കഴിഞ്ഞ 50 വർഷമായി വെള്ളാപ്പള്ളിയെ നേരിട്ടറിയാം. ഒരു കാര്യം പറഞ്ഞാൽ അദ്ദേഹം തള്ളില്ല. ഇപ്പോൾ പാർട്ടിക്കു ബുദ്ധിമുട്ടുണ്ടാകുന്ന അഭിപ്രായം പറഞ്ഞു കാണും. അദ്ദേഹത്തിന് അഭിപ്രായം പറയാൻ ആരോടും ചോദിക്കേണ്ട ആവശ്യമില്ല. പക്ഷേ, അദ്ദേഹം അത് എല്ലാവരെയും […]
Read more

സി.പി.എമ്മിനെതിരെ പുകമറ സൃഷ്ടിക്കാനാണ് ഇ.ഡി ശ്രമം

തിരുവനന്തപുരം: രാഷ്ട്രീയപ്രേരിതമായി സി.പി.എമ്മിനെതിരെ പുകമറ സൃഷ്ടിക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി​ ഗോവിന്ദൻ. പ്രതിപക്ഷ പാർട്ടികളേയും നേതാക്കളേയും​ വേട്ടയാടുന്ന ഇ.ഡി നിലപാടിന്റെ ഭാഗമാണ് ഇത്. കരുവന്നൂരിൽ ശക്തമായ അന്വേഷണം നടക്കണമെന്ന് തന്നെയാണ് സി.പി.എം നിലപാടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഇ.ഡി തോന്ന്യാസം കാട്ടുകയാണ്. ഇതിന് രാഷ്ട്രീയമായും നിയമപരമായും നേരിടും. ലോക്കൽ കമ്മിറ്റിയോ, ബ്രാഞ്ച് കമ്മിറ്റിയോ വാങ്ങിയ സ്ഥലത്തിന്റെ പേരിൽ സി.പി.എമ്മിനെതിരെ എന്തിനാണ് കേസെടുക്കുന്നത്. ലോക്കൽ കമ്മിറ്റി പിരിച്ച പണം ഉപയോഗിച്ചാണ് സ്ഥലം വാങ്ങിയത്. […]
Read more

കുറ്റക്കാരായ അധ്യാപകർക്ക് മലബാറിലേക്ക് സ്ഥലംമാറ്റം; നടപടി വിവാദത്തിലേക്ക്

ക​ൽ​പ​റ്റ: ഗു​രു​ത​ര അ​ച്ച​ട​ക്ക​ലം​ഘ​നം ന​ട​ത്തി​യെ​ന്ന് വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞ കോ​ട്ട​യ​ത്തെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​മാ​രെ മ​ല​ബാ​റി​ലെ സ്കൂ​ളു​ക​ളി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യ​ത് വി​വാ​ദ​ത്തി​ൽ. ച​ങ്ങ​നാ​ശ്ശേ​രി ഗ​വ. എ​ച്ച്.​എ​സ്.​എ​സി​ലെ അ​ഞ്ച് അ​ധ്യാ​പി​ക​മാ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വ​യ​നാ​ട്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ സ്കൂ​ളു​ക​ളി​ലേ​ക്ക് മാ​റ്റി​യ​ത്. മൂ​ന്നു​പേ​രെ വ​യ​നാ​ട്ടി​ലെ ഗോ​ത്ര​മേ​ഖ​ല​യി​ലെ സ്കൂ​ളു​ക​ളി​ലേ​ക്കാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി മാ​റ്റി​യി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ഇ​തു​സം​ബ​ന്ധി​ച്ച് ‘മാ​ധ്യ​മം’ വാ​ർ​ത്ത ന​ൽ​കി​യ​തോ​ടെ വ​യ​നാ​ട് ജി​ല്ല പ​ഞ്ചാ​യ​ത്തും വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​മ​ട​ക്കം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ച​ങ്ങ​നാ​ശ്ശേ​രി സ്കൂ​ളി​ലെ നീ​തു ജോ​സ​ഫി​നെ വ​യ​നാ​ട് ക​ല്ലൂ​ർ […]
Read more

കാലവർഷം ദുർബലമായി;ജൂലൈ നാലിന് ശേഷം കാലവർഷം വീണ്ടും സജീവമായേക്കും

സംസ്ഥാനത്ത് കാലവർഷം ദുർബലമായി.മഴയുടെ തീവ്രത കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.സംസ്ഥാനത്ത് ഇടത്തരം മഴ ലഭിക്കാൻ സാധ്യതയുണ്ട്.ഇന്നോ അടുത്ത ദിവസങ്ങളിലോ ഒരു ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല.ജൂലൈ നാലിനു ശേഷം കാലവർഷം വീണ്ടും സജീവമായേക്കും.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. കേരള തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം പ്രത്യേക ജാഗ്രത […]
Read more

‘രാത്രി സമയത്ത് യാത്രക്കാർ പറയുന്നിടത്ത് ദീർഘദൂര ബസുകൾ നിർത്താനാകില്ല’, നിലപാട് അറിയിച്ച് കെഎസ്ആ‍ര്‍ടിസി

രാത്രികാലങ്ങളിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ദീർഘദൂര ബസുകൾ നിർത്താനാവില്ലെന്ന് കെഎസ്ആ‍ടിസി.രാത്രി 8 മുതൽ രാവിലെ 6 വരെ സ്ത്രീകളും മുതിർന്ന പൗരൻമാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ് നിർത്തണമെന്ന് സർക്കുലർ നിർദ്ദേശിക്കുന്നുണ്ടെങ്കിലും ദീർഘദൂര മൾട്ടി ആക്സിൽ എ.സി സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളിൽ ഈ നിർദ്ദേശം നടപ്പാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഇത് ദീർഘദൂര യാത്രക്കാർക്ക് അസൗകര്യമാണെന്നും നിരവധി പരാതികൾ ഉയർന്നു വന്നിട്ടുള്ളതാണെന്നും തുടർന്നും ഇത്തരം സർവ്വീസുകൾ നിർദ്ദിഷട […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.