സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

മെൻസ് കമ്മീഷൻ വന്നാൽ എല്ലാം ശരിയാകുമോ ?

കോഴിക്കോട് കഴിഞ്ഞ ദിവസം ബസ്സിൽ ലെെം​ഗിക അതിക്രമം നടന്നെന്ന ആരോപണത്തെ തുടർന്ന ആത്മഹത്യ ചെയ്ത ദീപക്ക് എന്ന യുവാവിന്റെ മരണത്തിന് ശേഷം മെൻസ് കമ്മീഷൻ എന്ന ആവിശ്യവും ഉയർത്തികൊണ്ട് രാഹുൽ ഈശ്വർ വീണ്ടും വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. സംസ്ഥാനത്ത് പുരുഷ കമ്മിഷൻ രൂപീകരിക്കുന്നത് സംബന്ധിച്ച ബിൽ കഴിഞ്ഞ 11 മാസമായി നിയമസഭയിൽ തീരുമാനമാകാതെ കെട്ടിക്കിടക്കുകയാണെന്നാണ് രാഹുൽ ഈശ്വർ പറയുന്നത്. സ്ത്രീവിരുദ്ധർ’ എന്ന് മുദ്രകുത്തപ്പെടുമോ എന്ന ഭയം കാരണം മാധ്യമങ്ങളും മറ്റുള്ളവരും ഇതിനെക്കുറിച്ച് ചർച്ച ചെയ്യാൻ മടിക്കുകയാണെന്ന് രാഹുൽ […]
Read more

വർ​ഗീയതയെ വജ്രായുധമാക്കിയ നേേതാക്കൾ

2026 നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പല രാഷ്ട്രീയ നോതാക്കളും വജ്രായുധമായി കൊണ്ടുനടക്കുന്നത് മതവും സമുദായവുമാണെന്നു തോന്നുന്നു. കുറച്ചു ദിവസങ്ങളിലായി പല രാഷ്ട്രീയ നേതാക്കളിൽ നിന്നും കണ്ടുവരുന്നത് ഇത്തരത്തിലുളള പ്രവർത്തിയാണ്. ന്യൂനപക്ഷ ഭൂരിപക്ഷ വേർതിരിവായി ചിത്രീകരിക്കാനുള്ള നീക്കം മതനിരപേക്ഷതയിൽ ഊറ്റംകൊള്ളുന്ന ചില സാമുദായിക രാഷ്ട്രീയ നേതാക്കളിൽനിന്നുതന്നെ ഉണ്ടാകുന്നത് സത്യത്തിൽ പുച്ഛം തോന്നുന്നു എന്നാണ് പലരുടെയും അഭിപ്രായം. തിരഞ്ഞെടുപ്പ് അടുത്തതോടെ എല്ലാ അതിരുകളും ലംഘിച്ചുതുടങ്ങിയിരിക്കുകയാണ് പല നേതാക്കളും. എസ്എൻഡിപിയുടെ സമുന്നത നേതാവ് വെള്ളാപ്പള്ളി നടേശൻ മുസ്‌ലിംകളെക്കുറിച്ചു നടത്തിയ ചില പരാമർശങ്ങൾ […]
Read more

ശബരിമല സ്വർണക്കൊള്ള; യൂത്ത് കോൺഗ്രസിന്റെ നിയമസഭാ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കെതിരെ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയമസഭയ്ക്ക് മുന്നിൽ മാർച്ച് നടത്തി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഒ.ജെ. ജനീഷ്, അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതേസമയം, പൊലീസ് വാഹനത്തിന് നേരെ കല്ലേറ് ഉണ്ടായി. പിന്മാറാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇതോടെ നിരവധി പ്രവർത്തകർക്ക് ദേഹാസ്വാസ്ഥ്യവും പരിക്കുകളും ഉണ്ടായി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് […]
Read more

ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്; ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും

കോഴിക്കോട്: ലൈം​ഗികാതിക്രമം ആരോപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ജിവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. ഷിംജിത വീഡിയോ ചിത്രീകരിച്ചതിൽ മനം നൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. ബസിലെ സിസിടിവിയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ഷിംജിതയുടെ ഫോണിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ ലഭിച്ചു. മാനഹാനി ഉണ്ടായിയെന്ന് പറഞ്ഞെങ്കിലും ഷിംജിത പൊലീസിൽ പരാതി നൽകിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഷിംജിതയുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും. കുന്ദമംഗലം കോടതി ആണ് ജാമ്യാപേക്ഷ പരിഗണിക്കുക.
Read more

സിപിഎം നേതാവ് സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ ചേർന്നു

കൊല്ലം: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ ചേർന്നു. പാണക്കാട് സാദിഖ് അലി തങ്ങൾ ഷാൾ അണിയിച്ച് സ്വീകരിച്ചു. 30 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ചുകൊണ്ടാണ് സുജ ചന്ദ്രബാബു മുസ്ലിം ലീ​ഗിലേക്ക് ചേർന്നത്. മുന്ന് തവണ അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്നു സുജ. കൂടാതെ, മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. അതേസമയം, ഒരു വാഗ്ദാനവും ഇല്ലാതെയാണ് ലീഗിലേക്ക് വന്നതെന്ന് സുജ ചന്ദ്രബാബു പറഞ്ഞു. ലീഗ് എല്ലാവരെയും ഒരുപോലെ കൊണ്ടുപോകുന്ന പ്രസ്ഥാനമാണെന്നും […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് 1,680 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. സർവ്വകാല റെക്കോർഡിൽ വിലയിൽ കുറവ് ഉണ്ടായിരിക്കുന്നത്. പവന് 1,680 രൂപ കുറഞ്ഞു. ഒരു പവൻ 22 കാരറ്റ് സ്വർത്തിന്റെ വില 1,13,160 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,35,000 രൂപയ്ക്ക് മുകളിൽ നൽകണം. അന്താരാഷ്ട്ര സംഘർഷങ്ങൾ വർധിക്കുന്നതിനാൽ സ്വർണ്ണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് […]
Read more

വർക്കല ബീച്ചിൽ രണ്ടിടങ്ങളിലായി ഡോൾഫിൻ കരയിൽ അടിഞ്ഞു

തിരുവനന്തപുരം: വർക്കല ബീച്ചിൽ രണ്ടിടങ്ങളിലായി ഡോൾഫിൻ കരയ്ക്കടിഞ്ഞു. തിരുവമ്പാടി ബീച്ചിലും ഓടയം ബീച്ചിലുമാണ് ഡോൾഫിൻ കരയിൽ അകപ്പെട്ടത്. മത്സ്യത്തൊഴിലാളികളും ലൈഫ് ഗാർഡുകളും വിദേശ വിനോദസഞ്ചാരികളും ചേർന്ന് ഒരു ഡോൾഫിനെ ആദ്യം കടലിലേക്ക് തിരികെ വിട്ടു. രണ്ടാമത്തെ ഡോൾഫിൻ ചെറിയ പരിക്കുകളോടെയാണ് കരയ്ക്ക് അടിഞ്ഞത്. അതിനെയും കടലിലേക്ക് ഒഴുക്കി വിട്ടു. ഇന്നലെ വൈകുന്നേരം ആറു മണിയോടെ ആയിരുന്നു സംഭവം.
Read more

ചങ്ങനാശേരി- വെട്ടിത്തുരുത്ത് ഭാഗത്തേക്ക് റോഡിലൂടെ ഇനി സുഖമായി യാത്രചെയ്യാം

കോട്ടയം: ചങ്ങനാശേരിക്കടുത്തു വാഴപ്പള്ളി പഞ്ചായത്തിലെ വെട്ടിത്തുരുത്ത് ഭാഗത്തേക്കുള്ള റോഡിലൂടെ ഇനി സുഖമായി യാത്രചെയ്യാം. ജോബ് മൈക്കിൾ എംഎൽഎ അനുവദിച്ച അൻപതു ലക്ഷം രൂപ ഉപയോഗിച്ചുള്ള റോഡ് നവീകരണം മികച്ച രീതിയിൽ പൂർത്തീകരിച്ച് എംഎൽഎ തന്നെ ഉദ്ഘാടനം ചെയ്തു നൽകി.  വെട്ടിത്തുരുത്ത് കുരിശ്ശടി മുതൽ രുദ്രാണിക്ഷേത്രം വരെയുള്ള ഭാഗമാണ് ടാർചെയ്ത് ഇരുവശവും കോൺക്രീറ്റ് വർക്കുകളും ചെയ്തു മികച്ച രീതിയിൽ നവീകരിച്ചത്. ഏതാണ്ട് പത്തു വർഷത്തിന് ശേഷമാണ് റോഡ് നിർമാണം സാധ്യമായിരിക്കുന്നത്. വാഴപ്പള്ളി പഞ്ചായത്തിലെ ഒരു ഉൾ ഭാഗത്തു കിടക്കുന്ന […]
Read more

കൊല്ലത്ത് സിപിഎം നേതാവ് മുസ്ലിം ലീഗില്‍ ചേര്‍ന്നു; ഒരു വാഗ്ദാനവും ഇല്ലാതെയാണ് അംഗത്വമെടുത്തതെന്ന് സുജ ചന്ദ്രബാബു

കൊല്ലം: സിപിഎം നേതാവ് മുസ്ലിം ലീഗില്‍ ചേര്‍ന്നു. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു ആണ് ലീഗില്‍ ചേര്‍ന്നത്. പാണക്കാട് സാദിഖ് അലി തങ്ങള്‍ ഷാള്‍ അണിയിച്ച് സുജ ചന്ദ്ര ബാബുവിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. 30 വര്‍ഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ചുകൊണ്ടാണ് സുജ ചന്ദ്രബാബു മുസ്ലിം ലീഗിലേക്ക് ചേര്‍ന്നത്. മുന്ന് തവണ അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു കൂടാതെ, മഹിളാ അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. അതേസമയം, ഒരു വാഗ്ദാനവും ഇല്ലാതെയാണ് ലീഗിലേക്ക് വന്നതെന്ന് […]
Read more

ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരി മരിച്ചു

കണ്ണൂർ: കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരി മരിച്ചു. കൂത്തുപറമ്പ് വലിയ വെളിച്ചത്തെ വെളിച്ചെണ്ണ നിർമ്മാണ കമ്പനിയിലായിരുന്നു അപകടം. ജാർഖണ്ഡ് സ്വദേശി ബെനഡിക്കിന്റെ മകൾ അസ്മിതയാണ് മരിച്ചത്. കുട്ടി അബദ്ധത്തിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.