Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

വയനാട് സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറി; മുതിര്‍ന്ന നേതാവ് എ വി ജയന്‍ സിപിഎം വിട്ടു

സുല്‍ത്താന്‍ബത്തേരി: വയനാട് സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറി. ജില്ലയിലെ മുതിര്‍ന്ന നേതാവ് എ വി ജയന്‍ സിപിഎം വിട്ടു. സിപിഎമ്മില്‍ തുടര്‍ന്ന് പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നാണ് എ വി ജയന്റെ പ്രതികരണം. ജില്ലാ സമ്മേളനം മുതല്‍ ഒരു വിഭാഗം തന്നെ വേട്ടയാടുന്നു. ശശീന്ദ്രന്‍- റഫീഖ് പക്ഷത്തിനെതിരായ വിമര്‍ശനം വേട്ടയാടലിന് വഴിവെച്ചെന്നും ജയന്‍ പറയുന്നു. 35 കൊല്ലം പാര്‍ട്ടിക്ക് വേണ്ടി പൂര്‍ണ്ണമായി സമര്‍പ്പിച്ചു. പാര്‍ട്ടിയില്‍ ഭീഷണിയുടെ സ്വരത്തില്‍ തീരുമാനമെടുക്കുന്നു. തന്നെ വേട്ടയാടാന്‍ ചിലര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും […]
Read more

ലൈഫ് മിഷൻ 4 ലക്ഷം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: ഭൂരഹിതരായ ഭവനരഹിതർക്ക് വേണ്ടിയാണ് ലൈഫ് മിഷൻ തുടങ്ങിയതെങ്കിലും 4 ലക്ഷത്തോളം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല. വീട് ലഭിച്ചവരിൽ 95 ശതമാനവും സ്വന്തമായി ഭൂമിയുള്ളവരാണ്. വാസയോഗ്യമോ അല്ലാത്തതോ ആയ വീട് പൊളിച്ചു മാറ്റിയാണ് പുതിയ വീടുകൾ നിർമ്മിച്ചത്. ഭൂരഹിതർക്കായുള്ള നഗരങ്ങളിലെ ഫ്ലാറ്റ് സമുച്ചയ പദ്ധതി പ്രകാരം വാസസ്ഥലം ലഭിച്ചത് 18000 പേർക്ക് മാത്രമാണ്. റേഷൻ കാർഡോ മേൽവിലാസമോ ഇല്ലാത്തവരും വാടക വീട് ബന്ധു ഗൃഹം, പുറമ്പോക്ക് എന്നിവിടങ്ങളിൽ കഴിയുന്നവരുമായവർ ലൈഫ് മിഷൻ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. 2017-ൽ 6.25 […]
Read more

യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ

പാലക്കാട്: മംഗലംഡാം തളികക്കല്ല് ആദിവാസി ഉന്നതിയിൽ അയൽവാസിയുടെ കുത്തേറ്റ് കുടുംബനാഥൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പൊലീസ് പിടിയിലായി. തളികക്കല്ല് ഉന്നതിയിലെ രാജാമണി (47) ആണ് മരിച്ചത്. അയൽവാസിയായ രാഹുൽ (20) എന്നയാളെയാണ് മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. തളികക്കല്ലിലെ രാജാമണിയുടെ വീടിനോട് ചേർന്ന പ്രദേശത്ത് വച്ച് കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. രാജാമണിയുടെ മകളുമായി രാഹുലിന് ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് രാജാമണി ചോദ്യം ചെയ്തതാണ് […]
Read more

മംഗലംഡാം ഓടംതോട് മേഖലയിൽ നിരീക്ഷണം ശക്തം; കടുവയുടെ ദൃശ്യം ലഭിച്ചാൽ കൂട് സ്ഥാപിക്കാൻ തീരുമാനം

പാലക്കാട്: മംഗലംഡാം ഓടംതോട് മേഖലയിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളിൽ കടുവയുടെ ദൃശ്യം പതിഞ്ഞാൽ ഉടൻ കൂട് സ്ഥാപിക്കാൻ തീരുമാനം. കടുവാ സാന്നിധ്യം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ കെ.ഡി. പ്രസേനൻ എം.എൽ.എ, നെന്മാറ ഡി.എഫ്.ഒ പി. പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ച ശേഷം നടന്ന ചർച്ചയിലാണ് ഈ തീരുമാനം എടുത്തത്. ഈ മാസം രണ്ടിനാണ് ഓടംതോട് സിവിഎംകുന്ന് ചരപ്പറമ്പിൽ രവീന്ദ്രന്റെ വീട്ടുമുറ്റത്ത് കടുവയെ കണ്ടത്. കാൽപ്പാടുകൾ പരിശോധിച്ച് വനംവകുപ്പ് ഇത് സ്ഥിരീകരിക്കുകയും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. നിലവിൽ […]
Read more

ജനഹിതമറിയാൻ സിപിഐഎം; ഗൃഹസന്ദർശന പരിപാടിക്ക് പാലക്കാട് ജില്ലയിൽ വിപുലമായ തുടക്കം

പാലക്കാട്: ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും തേടിയുള്ള സിപിഐ എം ഗൃഹസന്ദർശന പരിപാടിക്ക് പാലക്കാട് ജില്ലയിൽ തുടക്കമായി. വടക്കഞ്ചേരി ഏരിയയിലെ മംഗലം ലോക്കൽ കമ്മിറ്റി പരിധിയിലെ പയ്യക്കുണ്ട് പ്രദേശത്തെ വീടുകൾ സന്ദർശിച്ച് പാർടി സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ പരിപാടിക്ക് തുടക്കം കുറിച്ചു. വ്യാഴാഴ്ച ആരംഭിച്ച ഗൃഹസന്ദർശനം ഒരാഴ്ചക്കാലം നീണ്ടുനിൽക്കും. തദ്ദേശ തെരഞ്ഞെടുപ്പ്, സർക്കാരിന്റെ വികസന–ക്ഷേമ പ്രവർത്തനങ്ങൾ, മതനിരപേക്ഷത സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ പാർടി പ്രവർത്തകർ ജനങ്ങളുമായി തുറന്ന സംവാദം നടത്തും. മതനിരപേക്ഷ കേരളത്തിന്റെ […]
Read more

എഎംഎൽ പി എസ് ക്ലാരിയിൽ ആരോഗ്യ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

മലപ്പുറം: എ.എം എൽ.പി എസ് ക്ലാരി (ഓട്ടുപാറപ്പുറം) സ്കൂളിൽ കല്പകഞ്ചേരി സിഐയുടെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷ , സൈബർ സെക്യൂരിറ്റി ക്ലാസ് നടന്നു .പ്രസ്തുത യോഗം കൽപ്പകഞ്ചേരി സിഐ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എൽ എസ് എസ് വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും,പെരുമണ്ണ ക്ലാരി പി എച്ച് സിയുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസും രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടിയും ലഭിക്കുകയുണ്ടായി. ജപ്പാൻ ജ്വരം,മസ്തിഷ്ക ജ്വരം എന്നിവയുടെ വാക്സിനേഷനെ പറ്റിയുള്ള സംശയങ്ങൾക്കുള്ള മറുപടിയും രക്ഷിതാക്കൾക്ക് ലഭിച്ചു. കോട്ടയ്ക്കൽ പോസ്റ്റൽ സൂപ്രണ്ടിന്റെ […]
Read more

പാലിയേറ്റീവ് ദിനത്തിൽ തലക്കടത്തൂർ ഗ്രെയ്സ് പാലിയേറ്റീവ സെൻ്ററിന് പുതിയ ഓഫീസ്

മലപ്പുറം: പതിനെട്ട് വർഷങ്ങളായി തലക്കടത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രെയ്സ് പാലിയേറ്റീവ് സെൻ്ററിന് പാലിയേറ്റീവ് ദിനത്തിൽ പുതിയ ഓഫീസ് സമർപ്പിച്ചു. തലക്കടത്തൂർ നെല്ലിക്കാട് സംവിധാനിച്ച ഓഫീസിൻ്റെ ഉദ്ഘാടനം ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ടി നാസർ നിർവ്വഹിച്ചു. പി.ടി ബാവഹാജി ആദ്ധ്യക്ഷ്യം വഹിച്ചു. വി കെ എം ഷാഫി പാലിയേറ്റീവ് ദിന സന്ദേശം നൽകി. ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ഖമറുന്നീസ , ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഷൗക്കത്ത് , ചെറിയമുണ്ടം ഗ്രാമ […]
Read more

മരത്തിൽ നിന്ന് ചാടി മധ്യവയസ്കൻ ആത്മഹത്യ ചെയ്തു; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് കൊമ്പൗണ്ടിലെ മരത്തിൽ നിന്ന് ചാടി ഒരാൾ ആത്മഹത്യ ചെയ്തു. ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഒപി ബ്ലോക്കിന് സമീപത്തായുള്ള മരത്തിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു ഇയാൾ. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
Read more

സായ് ദുര്‍ഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ സംക്രാന്തി സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്

സായ് ദുര്‍ഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രം ‘സാംബരാല യേതിഗട്ട്’ സംക്രാന്തി സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്. വമ്പന്‍ ഹിറ്റുകളായ ‘വിരൂപാക്ഷ’, ‘ബ്രോ’ എന്നിവക്ക് ശേഷം സായ് ദുര്‍ഗ തേജ് നായകനായെത്തുന്ന ഈ ചിത്രം പ്രൈംഷോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കെ നിരഞ്ജന്‍ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. പാന്‍ ഇന്ത്യ സെന്‍സേഷണല്‍ ബ്ലോക്ക്ബസ്റ്റര്‍ ഹനുമാന് ശേഷം ഇവര്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ […]
Read more

നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ വിചാരണക്കോടതിയെ അധിക്ഷേപിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചയാള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നടന്‍ ദിലീപ് കോടതി മുറിയിലേക്ക് വന്നപ്പോള്‍ ജഡ്ജി എഴുന്നേറ്റ് നിന്നുവെന്നടക്കം ആരോപണം ഉന്നയിച്ച ചാള്‍സ് ജോര്‍ജിനെതിരെയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് എസ്എച്ച്ഒയോട് കേസെടുക്കാന്‍ ആവശ്യപ്പെട്ടത്. അഭിഭാഷകരായ രാഹുല്‍ ശശിധരന്‍ , ഗിജീഷ് പ്രകാശ് എന്നിവര്‍ മുഖേനേ പി.ജെ പോള്‍സണ്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. […]
Read more

Recent News

Advertisement
WhiteswanTV Footer