Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

കല്ലിക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം 15 മുതല്‍ 19 വരെ

തൃശ്ശൂർ: വിവിധ എസ്എന്‍ഡിപി ശാഖകളുടെ നേതൃത്വത്തില്‍ നടത്തുന്ന കല്ലിക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം 15 മുതല്‍ 19 വരെ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.15 തീയതി നിര്‍മ്മാല്യ ദര്‍ശനം,ഗുരുപൂജ,രാവിലെ 8 മണിക്ക് ക്ഷേത്രം പ്രസിഡന്റ് എം.യു.രവി കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും,ദീപാരാധന, ആഘോഷമായ താലിവരവും, തണ്ടിക വരവും വിവിധ എസ്എന്‍ഡി ശാഖകളില്‍ നി്ന്നും വിവിധ കേന്ദ്രങ്ങളില്‍ നിന്നും എട്ട് മണിയോടെ ക്ഷേത്രത്തില്‍ എത്തി ചേരുന്നു. തുടര്‍ന്ന് പ്രസാദ ഊട്ട്. 16 തീയതി രാത്രി 7.30ന് […]
Read more

മുരിങ്ങൂര്‍ ശ്രീ ചീനിക്കല്‍ ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവം 13 തീയതി കൊടിയേറും

തൃശ്ശൂർ: ചാലക്കുടി.മുരിങ്ങൂര്‍ ശ്രീ ചീനിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് 13 തീയതി ചൊവ്വാഴ്ച കൊടിയേറി 20 തീയതി ആറാട്ടോടെ സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ചൊവ്വാഴാച രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍, ചീനിക്കല്‍ നാരായണ സമിതിയുടെ നാരായണ പാരായണീയം.കളഭാഭിഷേകം, ഉച്ചതിരിഞ്ഞ് 4 മണിക്ക് കൊടിക്കയറും കൊടിക്കൂറയും മുരിങ്ങൂര്‍ ഐക്കരപറമ്പില്‍ നന്ദു സജി അനന്തു സജി എന്നിവരുടെ വീട്ടില്‍ നിന്നും എഴുന്നുള്‌ളിച്ച് കൊണ്ടു വരുന്നു. ദീപാരാധനക്ക് ശേഷം ക്ഷേത്രം തന്ത്രി പറവൂര്‍ രാകേഷ് തന്ത്രികള്‍ കൊടിയേറ്റ് […]
Read more

സംസ്ഥാന സ്‌ക്കൂള്‍ കലോത്സവം സ്വര്‍ണ്ണക്കപ്പിന് ജില്ല അതിര്‍ത്തിയായ ചാലക്കുടിയിൽ ആവേശകരമായ സ്വീകരണം

തൃശൂർ: സംസ്ഥാന സ്‌ക്കൂള്‍ കലോത്സവ വിജയികള്‍ക്കുള്ള സ്വര്‍ണ്ണക്കപ്പിന് ജില്ല അതിര്‍ത്തിയില്‍ ആവേശകരമായ സ്വീകരണം നല്‍കി. ചാലക്കുടി സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നല്‍കിയ സ്വീകരണ പരിപാടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ല കളക്ടര്‍ അര്‍ജ്ജൂന്‍ പാണ്ഡ്യന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു, വൈസ് ചെയര്‍മാന്‍ കെ.വി.പോള്‍, ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ഓഫീസര്‍ ടി.ഷൈല, ചാലക്കുടി ഉപജില്ല ഓഫീസര്‍ പി.ബി.നിഷ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ആനിപോള്‍, ഷിഫ സന്തോഷ്, ജിജി ജോജി, ഒ.എസ് ചന്ദ്രന്‍. […]
Read more

കോട്ടയം കച്ചേരിക്കടവ് പഴയ ബോട്ടുജെട്ടി നാശത്തിന്റെ വക്കിൽ

കോട്ടയം: മദ്ധ്യകേരളത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് കോട്ടയവും ആലപ്പുഴയും തമ്മിലുള്ള വ്യാപാരബന്ധം ഊട്ടിയുറപ്പിച്ചതിൽ പ്രധാന പങ്കുവഹിച്ച കോട്ടയം കച്ചേരിക്കടവ് പഴയ ബോട്ടുജെട്ടി ഇന്ന് ചരിത്രസ്മാരകമായി മാറിയിരിക്കുന്നു. ഒരു കാലത്ത് കോട്ടയത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽനിന്നും ആലപ്പുഴയിൽനിന്നും ഒട്ടേറെ യാത്രക്കാരും ബോട്ടുകളുമായി എപ്പോഴും സജീവമായിരുന്ന ഈ ജെട്ടിയിൽ ഇന്ന് പേരിനു പോലും ബോട്ടില്ല. പഴമ വീണ്ടും പുതുവഴിയിൽ എത്തിക്കുന്നതിനുള്ള ശ്രമംകൂടി വീണ്ടും പരാജയപ്പെട്ട അവസ്ഥയിലാണ്. കോവിഡ് കാലത്തിനുമുൻപ്‌ ഏകദേശം എട്ട് കോടി രൂപ ചെലവഴിച്ച് നവീകരണത്തിന് തുടക്കമിട്ടു. 2021-ൽ പൊതുജനങ്ങൾക്കായി തുറന്നു […]
Read more

ബസ് ജീവനക്കാരുടെ കയ്യാങ്കളി; ആറുപേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ നടുറോഡിൽ ബസ് ജീവനക്കാരുടെ കയ്യാങ്കളി. ഓരേ റൂട്ടിലോടുന്ന ബസ് ജീവനക്കാരാണ് സമയത്തെ ചൊല്ലി തമ്മിലടിച്ചത്. സംഭവത്തിൽ നിലമ്പൂര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഉച്ചയ്കക്ക് രണ്ടുമണിക്കായിരുന്നു സംഭവം. നിലമ്പൂര്‍ വഴി കരുളായിലേക്കും മറ്റൊരു ബസ് നിലമ്പൂര്‍ വഴി വഴിക്കടവിലേക്കും പോവുകയായിരുന്നു. ഈ രണ്ട് ബസുകളിലെ ജീവനക്കാരാണ് നടുറോഡിൽ പൊതിരെ തല്ലുകൂടിയത്. നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡിന് മുൻവശത്തെ റോഡിലായിരുന്നു അടിപിടി. തര്‍ക്കം രൂക്ഷമായതോടെ ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് പൊലീസുകാര്‍ സ്ഥലത്തെത്തി ജീവനക്കാരെ പിടിച്ചു മാറ്റുകയായിരുന്നു. […]
Read more

ചാലക്കുടി റോട്ടറി ക്ലബ് വൊക്കേഷനല്‍ എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ് നടത്തി

തൃശ്ശൂർ: റോട്ടറി ക്ലബ് വൊക്കേഷനല്‍ എക്‌സലന്‍സ് അവാര്‍ഡ് നൈറ്റും പുതുവത്സരാഘോഷവും സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് സന്തോഷ് ബേബി അധ്യക്ഷത വഹിച്ചു.കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം വി.ഗീതയ്ക്കും താലൂക്ക് ആശുപത്രി നഴ്‌സിങ് സൂപ്രണ്ട് ശാന്ത ജയനും റോട്ടറി വൊക്കേഷനല്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു. റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ അനൂപ് ചന്ദ്രന്‍, ജിജിആര്‍ എം.എസ്.ദിലീപ്, വൊക്കേഷനല്‍ ചെയര്‍മാന്‍ എന്‍.കുമാരന്‍, കമ്യൂണിറ്റി ചെയര്‍മാന്‍ അഡ്വ.രമേഷ്‌കുമാര്‍ കുഴിക്കാട്ടില്‍, സ്‌മൈല്‍ ചാലക്കുടി ചെയര്‍മാന്‍ അനീഷ് പറമ്പിക്കാട്ടില്‍, […]
Read more

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ യു.എം അബ്‌ദുറഹ്മാൻ മുസ്‌ലിയാർ മൊഗ്രാൽ അന്തരിച്ചു

കാസർകോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും ചട്ടഞ്ചൽ മലബാർ ഇസ്‌ലാമിക് കോംപ്ലക്‌സ് ജനറൽ സെക്രട്ടറിയുമായ മൊഗ്രാൽ കടവത്ത് ദാറുസ്സലാമിൽ യു.എം അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ (86) അന്തരിച്ചു. ഒരാഴ്ചയോളമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നില മെച്ചപ്പെടാത്തതിനെ തുടർന്ന് ശനിയാഴ്ച വസതിയിലേക്കു കൊണ്ടുവന്നിരുന്നു. തിങ്കളാഴ്ച രാവിലെ 9.15 ഓടെയായിരുന്നു അന്ത്യം. അബ്ദുൽഖാദിറിന്റെയും ഖദീജയുടെയും മകനായി 1939 നവംബർ രണ്ടിനായിരുന്നു അബ്‌ദുറഹ്‌മാൻ മുസ്‌ലിയാരുടെ ജനനം. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം 1963 – 1964 കാലഘട്ടത്തിൽ മൗലവി ഫാളിൽ ബാഖവി […]
Read more

ഷേർളിയും ജോബും ദീർഘകാലമായി ഒരുമിച്ച് താമസം; കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക ഇടപാട്

കോട്ടയം: കൂവപ്പള്ളിയിലെ ഷേർളിയുടെയും ജോബിന്റെയും മരണത്തിൽ ദുരൂഹത. ഷേർളിയെ കഴുത്തിനു കുത്തിപരുക്കേൽപ്പിച്ചാണ്  ജോബ് സക്കറിയ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തുടർന്ന് ജോബ് തൂങ്ങിമരിക്കുകയായിരുന്നു. ഷേർളിയുടെ മൃതദേഹം കിടപ്പുമുറിയിലും ജോബിന്റേത് ഹാളിലുമാണ് കണ്ടത്. പിന്നിലെ വാതിൽ തുറന്നുകിടന്ന നിലയിലായിരുന്നു. ഇതുവഴിയാണ് പൊലീസ് അകത്തേക്ക് പ്രവേശിച്ചത്. ഷേർളിക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നുവെന്ന് ആരോപിച്ചും ജോബ് ഷേർളിയുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് ജോബിനെതിരെ ഷേർളി കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനു പിന്നാലെയാണ് കൊലപാതകം. ഇടുക്കി സ്വദേശിനിയായ ഷേർളി […]
Read more

സൗദിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച്; മലയാളി യുവാവിന് ദാരുണാന്ത്യം

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം വെമ്പായം സ്വദേശി പുളിക്കക്കോണത്ത് പാണയിൽവീട്ടിൽ അൽ അസീം (34) ആണ് മരിച്ചത്. അസീം ഓടിച്ച കാർ ഒരു ട്രക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തു വെച്ച് തന്നെ അൽ അസീം മരണപ്പെട്ടു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ ഔദ്യോഗിക നടപടികൾ പുരോഗമിക്കുന്നു. പിതാവ്: അബ്‌ദുൽ […]
Read more

സ്വർണ്ണത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വില; ഗ്രാമിന് 1,240 വർധിച്ചു

തിരുവനന്തപുരം: സംസഥാനത്ത് ഇന്ന് സ്വർണവില റെക്കോർഡിൽ. ഇന്ന് ഗ്രാമിന് 1,240 രൂപ വർദ്ധിച്ച് സ്വർണവില 1,04,240 രൂപയായി. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,13,000 രൂപയ്ക്ക് മുകളിൽ നൽകണം. ഡിസംബർ 27 നായിരുന്നു സ്വർണവില ഇതിനുമുൻപ് ചരിത്ര വിലയിലുണ്ടായിരുന്നത്. 1,03,560 രൂപയിലെത്തിയ ശേഷം സ്വർണ്ണവില കൂടിയും കുറഞ്ഞു ചാഞ്ചാടിയിരുന്നു.സ്വർണ്ണവില വർധിക്കുന്നത് ജനങ്ങളുടെ കൈവശമുള്ള സ്വർണത്തിന്റെയും മൂല്യം വർദ്ധിക്കുക തന്നെയാണ്. അന്താരാഷ്ട്ര […]
Read more

Recent News

Advertisement
WhiteswanTV Footer