Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയേയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ വീട്ടമ്മയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കല്ലാർഭാഗം സ്വദേശിനി ഷേർലി, മാത്യു കോട്ടയം ആലുംമൂട് സ്വദേശി ജോബ് എന്നിവരാണ് മരിച്ചത്. വീട്ടമ്മയായ ഷേർലിയെ കൊലപ്പെടുത്തിയതിന് ശേഷം യുവാവ് ജോബ് ആത്മഹത്യ ചെയ്തതാകാമെന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷേർലിയെ വീടിനുള്ളിൽ കഴുത്തറത്ത നിലയിലും, ജോബിനെ അതേ മുറിയിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷേർലിയെ ഫോണിൽ ബന്ധപ്പെടാൻ സുഹൃത്തുക്കളും ബന്ധുക്കളും ശ്രമിച്ചിരുന്നെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. ഇതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം […]
Read more

വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി പട്ടർനടക്കാവ് സ്വദേശി

മലപ്പുറം: വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി പട്ടർനടക്കാവ് സ്വദേശി മെൻ്റലിസ്റ്റും ഹിപ്നോട്ടിസ്റ്റ് മായ ഷരീഫ് സി ടി കോഴിക്കോട് കിങ്ഫോർട്ട് ഹോട്ടലിൽ വെച്ച് മെന്റലിസ്റ്റ് ശരീഫ് മാസ്റ്ററുടെയും, വേങ്ങര സബ് ഇൻസ്പെക്ടർ സുരേഷ് സർ ന്റെയും സാനിധ്യത്തിൽ പ്രമുഖ മെന്റലിസ്റ്റും മജീഷ്യനും മൈൻഡ് ഡിസൈനറുമായ ശ്രീ. ആർ. കെ മലയത്തിൽ നിന്ന് സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങി. കഴിഞ്ഞ നവംബർ 23 ന് കോഴിക്കോട് നടന്ന പരിപാടിയിൽ മെന്റലിസത്തിൽ റോപ് എക്സ്കേപ് എഫക്ട് എന്ന മായാജാല […]
Read more

മാനേജ്മെൻറ് ശിൽപ്പശാല സംഘടിപ്പിച്ചു

മലപ്പുറം: കേരളത്തിലെ സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളുടെ മാനേജ്മെൻറ് അസോസിയേഷൻ (കെ ആർ എസ് എം എ) ജില്ലയിലെ സ്കൂൾ മാനേജർ മാർക്കും പ്രധാന അധ്യാപകർക്കുമായി സംഘടിപ്പിച്ച മാനേജ്മെൻറ് ശില്പശാല കോട്ടക്കൽ എംഎൽഎ പ്രൊഫസർ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു .ലഭ്യമായ ഭൗതിക സൗകര്യങ്ങളും അധ്യാപകരെയും പ്രയോജനപ്പെടുത്തി ഉൽകൃഷ്ടമായ ഒരു വിദ്യാഭ്യാസ സ്ഥാപനം എങ്ങിനെ നടത്തിക്കൊണ്ടു പോകാം എന്നതിനെക്കുറിച്ച് അന്വേഷണമായിരുന്നു ശില്പശാലയിൽ മുഖ്യമായും നടന്നത്. കോട്ടക്കൽ മലബാർ ഇൻറർനാഷണൽ സ്കൂളിൽ വെച്ചായിരുന്നു ശില്പശാല സംഘടിപ്പിച്ചത് […]
Read more

പാലക്കാട്‌ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി

പാലക്കാട്‍: പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ എത്തിയ 21 കുട്ടികളെ പൊലീസ് കണ്ടെത്തി. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിൽ നിന്നുള്ള കുട്ടികളാണിവരെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട്ടെ ഒരു സ്ഥാപനത്തിലേക്ക് പഠനത്തിനായി കേരളത്തിലെത്തിയതാണെന്നാണ് കുട്ടികൾ പറയുന്നത്. എന്നാൽ ഇതുസംബന്ധിച്ച രേഖകൾ ഹാജരാക്കാൻ കഴിയാതിരുന്നതിനാൽ കുട്ടികളെ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് കൈമാറി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

മട്ടന്നൂർ കൊടോളിപ്രം- കുന്നോത്ത് മേഖലയിൽ 5 പേർക്ക് കുറുക്കന്റെ കടിയേറ്റു

കണ്ണൂർ: കൊടോളിപ്രം കുന്നോത്ത് പ്രദേശത്ത് ഭ്രാന്തന്‍ കുറുക്കന്‍ ശല്യം. വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെ കുന്നോത്ത് 3 പേരെ അക്രമിച്ച കുറുക്കന്‍ തുടര്‍ന്ന് കൊടോളിപ്രത്തെ രണ്ടു പേരേയും അക്രമിച്ചു. നാലു പേരെ പൈപ്പ് ലൈന്‍ റോഡില്‍ നടന്നുപോകുമ്പോഴും ഒരാളെ ബൈക്ക് യാത്രയ്ക്കിടയില്‍ തുള്ളിക്കടിക്കുകയുമായിരുന്നു. കടിയേറ്റവര്‍ കണ്ണൂര്‍ ഗവ. ആശുപത്രിയിലും, പരിയാരം മെഡിക്കല്‍ കോളജിലുമായി ചികിത്സ തേടി.
Read more

കണ്ണൂർ വിളക്കോട് എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ: കണ്ണൂർ വിളക്കോട് എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു.ജില്ലാ പ്രവർത്തകസമിതി അംഗമായ നൈസാം പുഴക്കരയ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് എംഎസ്എഫ് ആരോപിച്ചു. ഇന്നലെ രാത്രി ഇരിട്ടിയിലായിരുന്നു ആക്രമണം നടന്നത്. പരിക്കേറ്റ നൈസാമിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് ലീഗ്-എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ നേരത്തെ തർക്കം ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. ബുള്ളറ്റിലും കാറിലുമായെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് നൈസാം പറഞ്ഞു. വോട്ടെടുപ്പ് ദിവസങ്ങളിൽ വിവിധ […]
Read more

തിക്കോടിയില്‍ നിയന്ത്രണം വിട്ട ബൊലേറോ കീഴ്‌മേല്‍ മറിഞ്ഞു; ഗര്‍ഭിണിയും മൂന്നു വയസ്സുകാരനുമടക്കം ആറ് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: പഞ്ചായത്ത് ബസാർ മീത്തലെ പള്ളിക്ക് സമീപം ബൊലേറോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗർഭിണിയും കുഞ്ഞുമടക്കം അഞ്ചോളം പേർക്ക് പരിക്ക്. വടകര ഭാഗത്ത് നിന്ന് വരികയായിരുന്ന ബൊലേറോ പോക്കറ്റ് റോഡില്‍ നിന്ന് കയറിയ കാറില്‍ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് ദേശീയപാത ഭിത്തിയിലിടിച്ച്‌ മറിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം.നിയന്ത്രണം വിട്ട ബൊലേറോ ദേശീയപാത ഭിത്തിയിലിടിച്ച്‌ രണ്ട് തവണ കീഴ്‌മേല്‍ മറിയുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. പൂർണ ഗർഭിണിയായ യുവതിയുമായി പ്രസവവുമായി ബന്ധപ്പെട്ട് കോഴിക്കോട് […]
Read more

മുരിങ്ങൂര്‍ ചീനിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ അമ്പ് പ്രദക്ഷിണത്തിന് സ്വീകരണം നല്‍കി

തൃശ്ശൂർ: മുരിങ്ങൂര്‍ ചീനിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ മുരിങ്ങൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ അമ്പ് പ്രദക്ഷിണത്തിന് സ്വീകരണം നല്‍കി. നിറപറയും നിലവിളക്കുകളും വാദ്യമേളത്തിന്റേയും അകമ്പിടിയോടെയാണ് മുരിങ്ങൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ വിശു്ദ്ധ സെബാസ്റ്റിയാനോസിന്റെ അമ്പ് പ്രദക്ഷണത്തിന് സ്വീകരണം നല്‍കിയത് .മതേതരത്തിന് പുതിയം മാനം നല്‍കി കൊണ്ട് നല്‍കിയ സ്വീകരണ പരിരപാടി പള്ളി വികാരി ഫാദര്‍ ജേക്കബ്ബ് പുളിക്കല്‍ ,ക്ഷേത്രം മേല്‍ശാന്തി ഷിബു ശാന്തിയും തിരിതെളി്ച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമാജം ഭാരവാഹികളായ കെ.എന്‍ വിശാലാക്ഷന്‍,സെക്രട്ടറി ഇ.വി.മുരളി,ട്കഷറര്‍ ശെല്‍വന്‍ […]
Read more

കൊടുങ്ങല്ലൂർ– ഷൊർണ്ണൂർ സംസ്ഥാന പാതയിൽ റോഡ് സുരക്ഷയും  റോഡപകടങ്ങൾ കുറക്കുവാനും സ്വകാര്യ ബസ് ഉടമകളുടെ യോഗം

തൃശൂർ: കൊടുങ്ങല്ലൂർ– ഷൊർണ്ണൂർ സംസ്ഥാനപാതയിൽ സ്വകാര്യ ബസുകൾ ഉൾപ്പെടുന്ന റോഡപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ, അപകടങ്ങൾ കുറയ്ക്കുകയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കർശന നടപടികൾക്ക് തുടർന്ന് വരുന്നത്. ഇതിന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിൽ സ്വകാര്യ ബസ് ഉടമകളുടെ യോഗം ഇരിങ്ങാലക്കുട ജില്ലാ ട്രെയിനിംഗ് സെന്ററിൽ ചേർന്നു. യോഗത്തിൽ ഡി വൈ എസ് പി മാരായ ബിജോയ്.പി.ആർ […]
Read more

അരുൺ ഗോകുലിനെ ചാലക്കുടി നഗരസഭ ആദരിച്ചു

തൃശൂർ: ആധാറിന്റെ ചിഹ്നം വരച്ച് ദേശീയ തലത്തിൽ ശ്രദ്ധേയനായ അരുണിന് ചാലക്കുടി നഗരസഭയുടെ ആദരം. ചെയർപേഴ്സൺ ആലീസ് ഷിബു വൈസ് ചെയർമാൻ കെ വി പോൾ, കൗൺസിലർമാരായ ഷിബു പാലപ്പൻ ബിൽഫി ജോർജ്, മുൻ കൗൺസിലർമാരായ സുമ ബൈജു പി കെ ബാലൻ തുടങ്ങിയവർ സംബന്ധിച്ചു ആധാറിന്റെ ഔദ്യോഗിക ചിഹ്നം രൂപകൽപ്പന ചെയ്തു കൊണ്ട് ദേശീയ ശ്രദ്ധ നേടിയ ചാലക്കുടിയുടെ സ്വന്തം അരുൺ ഗോകുലിനെ നഗര സഭക്ക് വേണ്ടി അനുമോദിക്കുകയായിരുന്നു. ഉദയ് എന്ന് നാമകരണം ചെയ്ത ഔദ്യോഗിക […]
Read more

Recent News

Advertisement
WhiteswanTV Footer