Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ”; ഇന്ദ്രജിത്തിന്റെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന സുരേഷ് ഗോപി ചിത്രത്തിലെ ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ ഇന്ദ്രജിത്തിൻ്റെ പോസ്റ്റർ പുറത്ത്. അദ്ദേഹത്തിൻ്റെ ജന്മദിനം പ്രമാണിച്ച് ആശംസകൾ നേർന്ന് കൊണ്ടാണ് ഈ പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തിൻ്റെ ചിത്രീകരണം ഇപ്പൊൾ പുരോഗമിക്കുകയാണ്. ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസേർസ് – ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി. വലിയ മുതൽമുടക്കിൽ ഒരു […]
Read more

പൊന്മുടി എക്കോ ടൂറിസം പ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യ മുക്തി ക്യാമ്പയിൻ സംഘടിപ്പിച്ചു

തിരുവനന്തപുരം: പ്രകൃതിയുടെ സംരക്ഷണത്തിന് കൂട്ടായ്മയ്ക്ക് പ്രാധാന്യം നൽകുന്ന പൊന്മുടി വന സംരക്ഷണ സമിതി, ഗ്രീൻ റസ്ക്യൂ ആക്ഷൻ ഫോഴ്സ് എന്നിവരുടെ സഹകരണത്തോടെ പ്ലാസ്റ്റിക് ക്ലീനിങ് ക്യാമ്പയിൻ സംഘടിപ്പിച്ചു. വിദഗ്ധരുടെ നിർദ്ദേശപ്രകാരം, തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും, പാലോട് ആർ.എഫ്.ഒ-ഉം, കുളച്ചിക്കര, കമ്പിമൂട് പോലെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്ന സഞ്ചാരികളും, വഴിവാണിക്കാരും, തട്ടുകടക്കാരും വനം മേഖലയിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ സോഫ്റ്റ് ക്ലീനിങ് ചെയ്ത് ശേഖരിക്കുന്ന പ്രവർത്തനം നടപ്പിലാക്കിയത്. പ്ലാസ്റ്റിക് മാലിന്യ നിർമാർജ്ജനത്തിനായി പൊന്മുടി […]
Read more

കാട്ടാന ഭീതിയിൽ കോടശ്ശേരി

തൃശൂർ: ഡിസംബർ 8 ന് പീലാർമുഴി സ്വദേശി തെക്കൂടൻ സുബ്രൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ പഞ്ചായത്തിലെ,6,7,8,9 വാർഡുകളിലെ പ്രവർത്തിക്കാത്ത തെരുവ് വിളക്കുകൾ ഉടനെ പ്രകാശിപ്പിക്കണമെന്ന് കാരുണൃ സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പ് യോഗം പഞ്ചായത്ത് സെക്രട്ടറിക്ക് നല്കിയ നിവേദനത്തിൽ ആവശൃപ്പെട്ടു. പങ്ചായത്തിന്റെ പല ഭാഗങ്ങളിലും പകൽ സമയങ്ങളിൽ തെരുവ് വിളക്ക് കത്തി നില്ക്കുന്നത് ഓഫ് ചെയ്യുന്നതിന് ടൈമർ ഘടിപ്പിക്കണമെന്നും ആവശൃപ്പെട്ടു. ചായ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷന്റെ 50 മീറ്റർ പിറകിലാണ് സുബ്രൻ ആനയുടെ തുമ്പിക്കൈകൊണ്ടുളള അടിയേറ്റ് പിടഞ്ഞ് വീണ് […]
Read more

കളരി ശില്പശാല നടത്തി

തൃശ്ശൂർ: കൊടകര: സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് (ഓട്ടോണമസ് ) ൽ കളരി ശില്പശാല നടത്തി. യുജിസി ശുപാർശ പ്രകാരം കോളജിൽ നിലവിൽ വന്ന ഇന്ത്യൻ നോളഡ്ജ് സിസ്റ്റത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രശസ്ത കളരി അധ്യാപകൻ ആർ എൽ വി സുഭാഷ് ശില്പശാല ഉദ്ഘാടനം ചെയ്തു. കേരളത്തിന്‍റെ പരമ്പരാഗത ആയോധനവിദ്യയായ കളരിയിലൂടെ ആത്മവിശ്വാസവും പ്രതിരോധവും സ്വായത്തമാക്കാനുള്ള പരിശീലനമാണ് ശില്പശാലയിൽ നൽകിയത്. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. […]
Read more

ബിആര്‍ഡി സെക്യൂരിറ്റീസ് ഉടമയുടെ കുടിയിറക്ക് ഭീഷണി; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

തൃശ്ശൂർ: സ്വകാര്യ പണമിടപാട് സ്ഥാപനമായ ബിആര്‍ഡി സെക്യൂരിറ്റീസിന്റെ ഉടമയുടെ കുടിയിറക്ക് ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ചാലക്കുടി വെട്ടുകടവ് റോഡില്‍ ചിറക്കല്‍ സോമസുന്ദര പണിക്കര്‍ (64) വീട്ടില്‍ തുങ്ങി മരിക്കുകയായിരുന്നു. ബിജെപി ചാലക്കുടി മുന്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൂന്ന് കോടിയലധികം രൂപ വില വരുന്ന പതിനെട്ട് സെന്റ് സ്ഥലവു 3500 സ്‌ക്വയര്‍ ഫീറ്റ് വീടും ബിആര്‍ഡിയില്‍ ഈട് നല്‍കി അവിടെ നിന്ന് എടുത്ത ലോണ്‍ എടുത്തിരുന്നു അത് കുടിശിഖ വന്നപ്പോള്‍ ഉടമ […]
Read more

സർഗ്ഗോത്സവം 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാനനഗരിയിൽ അരങ്ങേറും

തിരുവനന്തപുരം: കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ, ഈ മേഖലയിലെ ദേശീയ-അന്തർദേശീയ വീക്ഷണങ്ങൾ, അസിസ്റ്റീവ് ടെക്നോളജി ഡെമോൻസ്ട്രഷൻ, കലാ-കായിക പരിപാടികൾ, തൊഴിൽമേള, നൈപുണ്യ വികസനശില്പശാല, ഇൻക്ലൂസീവ് ചലച്ചിത്രോത്സവം തുടങ്ങിയവ ഉൾപ്പെട്ട സമഗ്ര ഭിന്നശേഷിക്ഷേമ ഇടപെടലായി ഭിന്നശേഷി സർഗ്ഗോത്സവം 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാനനഗരിയിൽ അരങ്ങേറും. ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണവും സാമൂഹിക ഉൾച്ചേർക്കലും മുഖ്യലക്ഷ്യമായി, ‘സവിശേഷ – Carnival of the Different’ എന്ന പേരിലാണ് ഭിന്നശേഷി സർഗ്ഗോത്സവത്തിന് […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം; അതൃപ്തി പരസ്യമാക്കി ആർജെഡി

തൃശ്ശൂർ: പരാജയപ്പെടുമെന്ന് ഉറപ്പുള്ള സീറ്റുകൾ സിപിഎം അടിച്ചേൽപ്പിച്ചുവെന്ന് ദേശീയ സമിതി അംഗം യൂജിൻ മോറേലി ഒരു സാധ്യതയും ഇല്ലാത്ത സ്ഥലങ്ങളിൽ പോലും പണവും മുടക്കി അധ്വാനിക്കേണ്ട സ്ഥിതി തെരഞ്ഞെടുപ്പിൽ ഉണ്ടായി ,മുന്നണി ഐക്യത്തിന്റെ ഭാഗമായാണ് പ്രയാസം അനുഭവിച്ച് പലസ്ഥലങ്ങളിലും മത്സരിച്ചതെന്നും മര്യാദയുള്ള രാഷ്ട്രീയകക്ഷിയായതിനാലാണ് തെരഞ്ഞെടുപ്പ് സമയത്ത് പ്രശ്നങ്ങളുണ്ടാകാതിരുന്നതെന്നും അല്ലാതെ ആർജെഡി മോശപ്പെട്ട രാഷ്ട്രീയകക്ഷിയല്ല , സിപിഎമ്മിനെക്കാളും സിപിഐയെക്കാളും ചിലയിടങ്ങളിൽ രാഷ്ട്രീയ ശക്തിയുണ്ടെന്നും യൂജിൻ മൊറേലി പറഞ്ഞു. ഒരു തെരഞ്ഞെടുപ്പിലോ എൽ ഡി എഫി ൻ്റെ ഘടക സംവിധാനങ്ങളിലോ […]
Read more

ഒരേ ദിവസം ഒന്നിലധികം മോഷണം: കുപ്രസിദ്ധ മോഷ്ടാവ് ബാറ്ററി നവാസ് പിടിയില്‍

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബാറ്ററി നവാസ് പൊലീസ് കസ്റ്റഡിയില്‍. നേമം സ്വദേശിയാണ്. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ തിരുവനന്തപുരം പാറശ്ശാലേ കേന്ദ്രീകരിച്ച് നടത്തിയ വ്യത്യസ്ഥ മോഷണ കേസുകളിലാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ മാത്രം 71 ഓളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. പാറശ്ശാല പോലീസാണ് ഇയാളെ അതിസാഹസികമായി പിടികൂടിയത്. തിരുവനന്തപുരത്തെ ആഢംബര ഫ്‌ലാറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.തിരുവനന്തപുരം നെയ്യാറ്റിന്‍കര ചെങ്കല്‍ഭാഗത്ത് രണ്ട് വീടുകളില്‍ നിന്നായി 30 പവനോളം സ്വര്‍ണ്ണവും മുപ്പത് ലക്ഷം രൂപയുമാണ് ഇയള്‍ കഴിഞ്ഞ ദിവസം മോഷ്ടിച്ചത്. പാറശ്ശാല […]
Read more

ഷൊർണൂർ നഗരസഭയിൽ കേവല ഭൂരിപക്ഷമില്ലാതെ ഇടതുപക്ഷം തുലാസിൽ തൂങ്ങിമുന്നണികൾ

പാലക്കാട്: വർഷങ്ങളായി എൽഡിഎഫ് ഭരിക്കുന്ന ഷൊർണൂർ നഗരസഭയിൽ ഇത്തവണയും ഏറ്റവും വലിയ ഒറ്റ കക്ഷി ആയെങ്കിലും ഇടതുപക്ഷത്തിന് കേവല ഭൂരിപക്ഷമില്ല. ഇതോടെ ഭരണവും തുലാസിലായി. ഭരിക്കാൻ 18 സീറ്റുകൾ ആവശ്യമായവിടെ എൽഡിഎഫിന് 17 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. വാർഡ് 32 മഞ്ഞക്കാടിൽ എൽഡിഎഫ് വിമതയായി മത്സരിച്ച് വിജയിച്ച പി. നിർമ്മലയുടെ നീക്കം നഗരസഭ ഭരണത്തിന് നിർണായകമാകും. ഭരണം നിലനിർത്താൻ പി . നിർമ്മലയെ എൽഡിഎഫിന് ഒപ്പം ചേർത്താനുള്ള ശ്രമവും സിപിഎം  നടത്തുന്നുണ്ട്. എന്നാൽ അങ്ങനെ എൽഡിഎഫിനൊപ്പം നിൽക്കണമെങ്കിൽവനിത […]
Read more

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കോൺഗ്രസും ലീഗും പങ്കിടും; യുഡിഎഫിൽ ധാരണ

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തുല്യകാലയളവിൽ പങ്കിട്ടെടുക്കാൻ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ ധാരണയായി. യു.ഡി.എഫ് നേതൃയോഗത്തിലാണ് ഭരണാധികാര കൈമാറ്റം സംബന്ധിച്ച സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ധാരണയിലെ പ്രധാന തീരുമാനങ്ങൾ: അധികാര വിഭജനം: അഞ്ച് വർഷത്തെ ഭരണകാലയളവിൽ ആദ്യത്തെ രണ്ടര വർഷം കോൺഗ്രസ് പ്രതിനിധിയും ബാക്കി രണ്ടര വർഷം മുസ്ലിം ലീഗ് പ്രതിനിധിയും പ്രസിഡന്റ് സ്ഥാനം വഹിക്കും. വൈസ് പ്രസിഡന്റ് സ്ഥാനം: കോൺഗ്രസ് പ്രസിഡന്റ് പദവിയിലിരിക്കുമ്പോൾ ലീഗ് പ്രതിനിധി വൈസ് പ്രസിഡന്റാകും. രണ്ടാം പകുതിയിൽ പ്രസിഡന്റ് […]
Read more

Recent News

Advertisement
WhiteswanTV Footer