Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

കാഞ്ഞിരത്തോടു നിവാസികളുടെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ അപേക്ഷ നൽകി

മലപ്പുറം: തിരൂരങ്ങാടി നഗരസഭ പരിധിയിലെ വാർഡ് ഒന്നിൽ കാഞ്ഞിരത്തോടു നിവാസികളുടെ വർഷങ്ങളായുള്ള വോൾട്ടേജ് ക്ഷാമത്തിന് കാഞ്ഞിരത്തോടു ഭാഗത്തേക്ക് ത്രീ ഫേസ് കണക്ഷൻ അനുവദിച്ച് പരിഹാരം കാണണമെന്നാവിഷ്യപ്പെട്ടുകൊണ്ട് തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പാർട്ടി ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് വടക്കേ മമ്പുറം തിരൂരങ്ങാടി കെഎസ്ഇബി അസീ. എൻജിനീയർ മൊയ്തീൻ കോയാക്ക് നിവേദനം നൽകി. വർഷങ്ങളായി വോൾട്ടേജ് ക്ഷാമത്തിനാൽ ഇലക്ട്രോണിക്സ്/ ഇലക്ട്രിക് ഉപകരണങ്ങൾ വോൾട്ടേജ് കൂടിയും കുറവും വരുന്നതിനാൽ കേടുവരുന്നുണ്ട്. പതിനാറുങ്ങൽ വടക്കേ മമ്പുറം റോഡിൽ ഒരു […]
Read more

പുരസ്കാരം കൈമാറി

മലപ്പുറം: താനൂർ വൈദിക വിചാര സമിതി താനൂർശോഭ പറമ്പ് ക്ഷേത്രത്തിൽ നടത്തിയ വൈദികവിചാര സദസ്സിന്റെ അവസാന ദിനമായ ഞായറാഴ്ച വൈദിക വിചാര സമിതി വേദപണ്ഡിതന്മാർക്ക് സമർപ്പിക്കുന്ന വേദഭാരതി പുരസ്കാരം ബ്രഹ്മശ്രീ ശ്രീ ഒറവങ്കര ദാമോദരൻ നമ്പൂതിരി അവർകൾക്ക് വേദഭാരതി പുരസ്കാര നിർണയ സമിതി അംഗവും ബ്രഹ്മസ്വം മഠം മാനേജരുമായ ബ്രഹ്മശ്രീ ശ്രീ വടക്കുംപാട്ട് നാരായണൻ നമ്പുതിരി സമർപ്പിച്ചു. പൊതുപരിപാടിയിൽ കരയകത്ത് ഹരിദാസൻ സോപാനസംഗീതം ആലപിച്ചു ക്ഷേത്രപൂജാരി ശ്രീ രാജീവൻ ആവേൻ ഭദ്രദീപം തെളിയിച്ചു. തുടർന്ന് നടന്ന സാംസ്കാരിക […]
Read more

താനാളൂരിൽ ആഹ്ലാദം ആർത്തലച്ച യുഡിഎഫിന്റെ പടുകൂറ്റൻ പ്രകടനം

മലപ്പുറം: താനാളൂർ പഞ്ചായത്തിൽ യു.ഡി ‘എഫിന് അഭൂത പൂർവ്വമായ വിജയം നേടാനായതിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി നടത്തിയ പടുകൂറ്റൻ ആഹ്ലാദം പ്രകടനം ചരിത്ര സംഭവമായി. പ്രകടനം യുഡിഎഫിന്റെ ശക്തി തെളിയിക്കുന്നതായി മാറി. പ്രതീക്ഷിച്ചതിൽ കൂടുതൽ വിജയമാണ് തെരഞ്ഞെടുപ്പിൽ നേടാൻ കഴിഞ്ഞത്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ എൽ.ഡി.എഫിന് രണ്ടക്കം തികക്കാനുള്ള എണ്ണം വിജയിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ചിരുന്നത് അക്ഷരംപ്രതി അന്വർത്തമാവുകയാണുണ്ടായത്. 24 സീറ്റിൽ 17 സീറ്റ് യു. ഡി. എഫ് നേടിയപ്പോൾ കേവലം 7 സീറ്റ് കൊണ്ട് എൽ.ഡി.എഫിന് […]
Read more

തൃശ്ശൂർ -എറണാകുളം ജില്ലകളെ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ട്: കേന്ദ്ര ടൂറിസം മന്ത്രിക്ക് ബെന്നി ബഹനാന്റെ നിവേദനം

തൃശ്ശൂർ: കാലടി–മലയാറ്റൂർ–അതിരപ്പിള്ളി–അഴീക്കോട്–മുസരിസ്–തിരുമൂഴിക്കുളം എന്നിവയെ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്ത സാംസ്കാരിക–തീർത്ഥാടന–പ്രകൃതി ടൂറിസം സർക്യൂട്ട് കേന്ദ്ര സർക്കാരിന്റെ സ്പെഷ്യൽ ടൂറിസം സർക്യൂട്ട് സ്കീമിൽ ഉൾപ്പെടുത്തണമെന്ന് ബെന്നി ബഹനാൻ എംപി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് നെ നേരിൽ കണ്ട് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ആദിശങ്കരന്റെ ജന്മസ്ഥലമായ കാലടി, മലയാറ്റൂർ തീർത്ഥാടന കേന്ദ്രം ,അതിരപ്പിള്ളി വെള്ളച്ചാട്ടം, കൊടുങ്ങല്ലൂർ ക്ഷേത്രം, അഴീക്കോട് തീരം, ചരിത്രപ്രാധാന്യമുള്ള മുസ രിസ്, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം എന്നിവയെ ബന്ധിപ്പിക്കുന്ന ഈ സർക്യൂട്ട് ആത്മീയ–സാംസ്കാരിക–പ്രകൃതി ടൂറിസത്തിന്റെ സമന്വയം […]
Read more

യുഡിഎഫ് ചാലക്കുടിയില്‍ ആഹ്ലാദ പ്രകടനം നടത്തി

തൃശ്ശൂർ: കാല്‍ നൂറ്റാണ്ടിന് ശേഷം തുടര്‍ഭരണം ലഭിച്ച യുഡിഎഫ് ചാലക്കുടിയില്‍ ആഹ്ലാദ പ്രകടനം നടത്തി. സൗത്ത് ജംഗ്ഷനില്‍ നിന്നാംരിഭിച്ച പ്രകടനം മാര്‍ക്കറ്റ് റോഡ് വഴി ആനമല ജംഗ്ഷഷന്‍ നിന്ന് മെയിന്‍ റോഡ് വഴി സൗത്തം ജഗ്ഷനില്‍ തന്നെ സമാപിച്ചു. ആഹ്‌ളാദ പ്രകടനത്തിന് എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് മുന്‍ ചെയര്‍മാന്‍മാരായ വി.ഒ.പൈലപ്പന്‍.എബി ജോര്‍ജ്ജ്. ഡിസിസി ജനറല്‍ സെക്രട്ടറി കെ.പി.ജെയിംസ്, നഗരസഭ ചെയര്‍മാന്‍ ഷിബു വാലപ്പന്‍, മണ്ഡലം പ്രസിഡന്റ് ജോണി പുല്ലന്‍, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ ജിതി […]
Read more

സംവിധായകനെതിരായ കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി, മുന്‍കൂര്‍ ജാമ്യാപേക്ഷ 17 ന് പരിഗണിക്കും

തിരുവനന്തപുരം: സംവിധായകനും മുന്‍ എംഎല്‍എയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈഗിംക അതിക്രമ പരാതിയില്‍ പരാതിക്കരിയുടെ മൊഴി രേഖപ്പെടുത്തി . ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-2 ലാണ് മൊഴി രേഖപ്പെടുത്തിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ചോദ്യം ചെയ്ത് നല്‍കിയ റിപ്പോര്‍ട്ടില്‍ പരാതിക്കാധാരമായ തെളിവുണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ മാസം ആറിന് ഹോട്ടലില്‍ താമസിക്കുന്നതിനിടെ കുഞ്ഞുമുഹമ്മദ് മുറിയിലേക്ക് വിളിച്ച് മോശമായ പെരുമാറിയെന്നാണ് സ്ത്രീ പരാതി നല്‍കിയത്. ഐഎഫ്എഫ്‌കെയുടെ സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള ജൂറി […]
Read more

‘ഡോസു’മായി സിജു വില്‍സണ്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സിജു വില്‍സണ്‍ നായകനാകുന്ന മെഡിക്കല്‍ ത്രില്ലര്‍ ഡോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത സംവിധായകന്‍ ബ്ലെസ്സിയും പദ്മകുമാറും ചേര്‍ന്ന് പുറത്തിറക്കി. നവാഗതനായ അഭിലാഷ് ആര്‍. നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം എസിനിമാറ്റിക്ക് പിക്ചേഴ്സിന്റെ ബാനറില്‍ വണ്ടര്‍ മൂഡ് പ്രൊഡക്ഷന്‌സിനൊപ്പം ചേര്‍ന്ന് ഷാന്റോ തോമസ് ആണ് നിര്‍മിക്കുന്നത്.ഡോസില്‍ ജഗദീഷ്, അശ്വിന്‍ കുമാര്‍, ദൃശ്യ രഘുനാഥ്, കൃഷ കുറുപ്പ്, റോണി ഡേവിഡ്, കൃഷ്ണ ശങ്കര്‍ എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.
Read more

പറയഞ്ചേരി അയ്യപ്പൻ വിളക്ക്; ആഘോഷമാക്കി ഭക്തർ

കോഴിക്കോട് : കോഴിക്കോട് പറയഞ്ചേരി അയ്യപ്പൻ വിളക്ക് ആഘോഷമാക്കി ഭക്തർ. മൂന്ന് ഗജവിരരെ അണിനിരത്തി അതിവിപുലമായി നടന്ന അയ്യപ്പൻ വിളക്ക് ഭക്തരുടെ മനം കവർന്നു. പുലർച്ചെ ഗണപതിഹോമത്തോടെ തുടങ്ങിയ ചടങ്ങുകൾ അർദ്ധരാത്രി വരെ നീണ്ടു. ഗണപതിഹോമത്തിന് ശേഷം അയ്യപ്പ നാമജപവും തുടർന്ന് ഭജനയും നടന്നു. ഉച്ചയ്ക്ക് അന്നദാനം. വൈകുന്നേരത്തോടെ അതിവിപുലമായ താലപ്പൊലി, ചെണ്ടമേള- വാദ്യഘോഷങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, ദേവനൃത്തം എന്നിവയുടെ അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളത്ത് നടന്നു. അകമ്പടിയായി മൂന്ന് ഗജവീരന്മാരും ഉണ്ടായിരുന്നു. മുൻ വർഷങ്ങളിലേതിന് സമാനമായി അതിഗംഭീരമായി […]
Read more

കോഴിക്കോട് ഹോളിക്രോസ് കോളേജ് മതിലുകളിൽ പരിസ്ഥിതി സൗഹൃദ ചിത്രങ്ങൾ

​കോഴിക്കോട്: പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി കോഴിക്കോട് ഹോളിക്രോസ് കോളേജിലെ വിദ്യാർഥികൾ കോളേജ് മതിലുകളിൽ മനോഹരമായ ചിത്രങ്ങൾ ഒരുക്കി. കോളേജ് പ്രവേശന കവാടത്തിൻ്റെ ഇരുവശങ്ങളിലുമുള്ള ചുറ്റുമതിലിലാണ് വിദ്യാർഥികൾ പ്രകൃതിയുടെ സൗന്ദര്യവും പ്രാധാന്യവും വിളിച്ചോതുന്ന ദൃശ്യങ്ങൾ വരച്ചത്.​മരങ്ങളും, പക്ഷികളും, നദികളും, പച്ചപ്പും ഉൾപ്പെടുന്ന സുന്ദരമായ പ്രകൃതി ദൃശ്യങ്ങൾക്കൊപ്പം മനുഷ്യന് പ്രകൃതിയോടുള്ള ഉത്തരവാദിത്വം വ്യക്തമാക്കുന്ന ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.​ വിദ്യാർഥികൾ ശക്തമായ ഒരു ദൃശ്യപാഠമാണ് സമൂഹത്തിന് നൽകിയിരിക്കുന്നതെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഷൈനി ജോർജ്ജ് അഭിപ്രായപ്പെട്ടു. ഈ ചിത്രരചനയിലൂടെ പരിസ്ഥിതി […]
Read more

സ്ത്രീ വിരുദ്ധ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ്

മലപ്പുറം: മലപ്പുറം തെന്നലയിലെ സ്ത്രീ വിരുദ്ധ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ് സെയ്താലി മജീദ്. പ്രസം​ഗം പരിധി കടന്നുവെന്ന് അം​ഗീകരിക്കുന്നുവെന്നും അത് ഒഴിവാക്കേണ്ടിയിരുന്നതായിരുന്നെന്നും സെയ്താലി മജീദ് പറഞ്ഞു. വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേ​ഹം പറഞ്ഞു. സെയ്താലി മജീദിന്റെ പ്രസം​ഗം വാർത്തയായതോടെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. സിപിഎം നേതൃത്വം തന്നെ ഇടപെട്ട് അദ്ദേഹത്തോട് ഖേദ പ്രകടനം ആവശ്യപ്പെടുകയായിരുന്നു. ഇന്നലെയാണ് തെന്നല പഞ്ചായത്ത് ഒന്നാം വാർഡ് കൊടക്കല്ലിൽ നടത്തിയ പ്രസംഗത്തിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്.
Read more

Recent News

Advertisement
WhiteswanTV Footer