Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

യോഗക്ഷേമ സഭ തൃശ്ശൂർ ജില്ലയുടെ 28മത് കലാ സാഹിത്യമേള തൗര്യത്രികത്തിന് തുടക്കം

തൃശ്ശൂർ: യോഗക്ഷേമ സഭ തൃശ്ശൂർ ജില്ലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 28 മത് കലാ സാഹിത്യമേള തൗര്യത്രികം  ചാലക്കുടി സികെഎംഎൻഎസ് സ്ക്കൂളിൽ ആരംഭിച്ചു. യോഗക്ഷേമ സഭ സംസ്ഥാന ജനറൽ സെക്രട്ടറി  പി.എൻ ദാമോദരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി നിർവഹിച്ചു. തൃശൂർ ജില്ലാ പ്രസിഡണ്ട് ശ്രീകുമാർ മേലേടം അധ്യക്ഷത വഹിച്ചു. സംസ്ഥാന വനിതാ സെക്രട്ടറി വത്സലാ പണിക്കം, സംസ്ഥാന കമ്മറ്റി അംഗം   ഇ. പി ശ്രീരാമൻ, സംസ്ഥാന വനിതാ ട്രഷറർ  അഞ്ജലി വേണാട്, വനിതാ മേഖല സെക്രട്ടറി ശ്രീകല അകഴി എന്നിവർ സംസാരിച്ചു […]
Read more

സ്ത്രീസുരക്ഷ ലക്ഷ്യം; തൃശ്ശൂർ ജില്ലയിലെ 12 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്വയം പ്രതിരോധ പരിശീലനം  സംഘടിപ്പിച്ചു

തൃശ്ശൂർ: കേരള സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്നും തൃശൂർ റൂറൽ പോലീസ് ജില്ലയ്ക്ക് അനുവദിച്ച തുക വിനിയോഗിച്ചാണ് പന്ത്രണ്ട് വിദ്യഭ്യാസ സ്ഥാപനങ്ങളിലായി പരിീശീലന പരിപാടി സംഘടിപ്പിച്ചത്. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിലെ വിവിധ സ്കൂളുകളിലും കോളേജുകളിലുമായി വിദ്യാർത്ഥിനികൾക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടികൾ  സംഘടിപ്പിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവരിൽ ആത്മവിശ്വാസം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ്  ഈ പദ്ധതി ആവിഷ്കരിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും ശാരീരികവും മാനസികവുമായ ശാക്തീകരണത്തിന് സ്വയം പ്രതിരോധ പരിശീലനം […]
Read more

അനുഗ്രഹം തേടി കൊച്ചി ഡെപ്യൂട്ടി മേയർ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ

കോട്ടയം: പുതുതായി ചുമതല ഏറ്റ കൊച്ചി ഡെപ്യുട്ടി മേയർ ദീപക് ജോയ് പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി പ്രാർഥിച്ചു. ചുമതലയേറ്റെടുത്ത ശേഷം നേരെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെത്തിയ ദീപക് ജോയിയെ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ പ്രവർത്തകർ സ്വീകരിച്ചു. ഇതേ തുടർന്ന് ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തിയ ദീപക് ജോയിയും ചാണ്ടി ഉമ്മനും കല്ലറയിൽ മെഴുകുതിരി കത്തിച്ച് പ്രാർഥിച്ചു. ഉമ്മൻചാണ്ടിയാണ് തന്റെ രാഷ്ട്രീയ ഗുരുവെന്നും സുപ്രധാനമായ പദവിയിൽ ചുമതലയേറ്റ ശേഷം അനുഗ്രഹം തേടിയാണ് കല്ലറയിൽ എത്തിയതെന്നും ദീപക് […]
Read more

ബോഡിബിൽഡറായ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: കുന്നംകുളം ശങ്കരപുരം ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന കൊട്ടേക്കാട് രാജന്റെ മകൻ അനിരുദ്ധ് (29)യെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന അനിരുദ്ധ് ഇന്ന് രാവിലെ എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ അനിരുദ്ധിനെ മലങ്കര ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. ഉറക്കത്തിനിടെയുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വർഷം നടന്ന മിസ്റ്റർ തൃശൂർ ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പിലെ വിജയിയായിരുന്നു അനിരുദ്ധ്. സ്ഥിരമായി ജിമ്മിൽ പരിശീലനം […]
Read more

നെയ്യാറ്റിൻകരയിൽ മൊബൈൽ ഷോപ്പ് ഉടമയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മൊബൈൽഷോപ്പ് ഉടമയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി ദിലീപാണ് മരിച്ചത്. 48 വയസായിരുന്നു. നെയ്യാറ്റിൻകര ടൗണിനോട് ചേർന്നുള്ള റോഡിലെ മരത്തിലാണ് ദിലീപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 25 ലക്ഷത്തിലേറെ രൂപ കടബാധ്യത ഉണ്ടെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. കഴിഞ്ഞ 10 വർഷമായി നെയ്യാറ്റിൻകര ടൗണിൽ മൊബൈൽ ഷോപ്പ് നടത്തുകയായിരുന്നു ദിലീപ്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.
Read more

കോട്ടയത്ത്‌ 43 ഗ്രാമപ്പഞ്ചായത്തിൽ യുഡിഎഫ്ന് പ്രസിഡന്റ്‌ പദവി

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ ഗ്രാമപ്പഞ്ചായത്തുകളിൽ കോൺഗ്രസ് ഭരണം. ഇവയിൽ 38 ഗ്രാമപ്പഞ്ചായത്തുകളിൽ കോൺഗ്രസ് പ്രസിഡന്റുമാർ അധികാരമേറ്റു. സിപിഎമ്മാണ് രണ്ടാം സ്ഥാനത്ത് പതിനഞ്ചു പേർ. ഇന്നലെ ജില്ലയിലെ എഴുപതിയൊന്നു ഗ്രാമപ്പഞ്ചായത്തുകളിൽ ഏഴുപതെണ്ണം പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. ക്വോറം തികയാത്തതിനാൽ എരുമേലി പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് മാറ്റി. കോട്ടയം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ വൈക്കത്ത് ഒഴികെ എല്ലായിടത്തും  പ്രസിഡന്റ് സ്ഥാനവും യുഡിഎഫിനാണ്. വൈക്കത്ത് ഒൻപത് പഞ്ചായത്തുകളിൽ ആറിൽ എൽഡിഎഫും മൂന്നിൽ യുഡിഎഫും അധികാരത്തിലെത്തി. കേരള കോൺഗ്രസ് (എം)ന് […]
Read more

ലോക്കോ പൈലറ്റിനു ശാരീരിക ആസ്വസ്‌ഥത കോട്ടയത്ത് മെമു ട്രെയിൻ പിടിച്ചിട്ടു

കോട്ടയം: മെമു ട്രെയിൻ ലോക്കോ പൈലറ്റിന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് എറണാകുളം– കൊല്ലം  ട്രെയിൻ സർവീസ് കോട്ടയത്ത്  ഒരു മണിക്കൂറോളം നിർത്തിയിട്ടു. 26ന് വൈകിട്ടായിരുന്നു സംഭവം. 6.15ന് എറണാകുളത്തുനിന്നു പുറപ്പെട്ട്  ഏറ്റുമാനൂരിൽ എത്തിയപ്പോഴായിരുന്നു ലോക്കോ പൈലറ്റിന് അസ്വസ്ഥത അനുഭവപ്പെട്ടത്. പിന്നീട് യാത്ര തുടർന്ന് പതിനഞ്ചു മിനിറ്റിലധികം വൈകി 8.04ന് കോട്ടയത്ത് ട്രെയിൻ എത്തിച്ചു. തുടർന്ന് അദ്ദേഹം വിശ്രമം ആവശ്യപ്പെട്ടു. ഏറെനേരം കാത്തിരുന്നിട്ടും ട്രെയിൻ മുൻപോട്ട് എടുക്കാത്തതിനെത്തുടർന്നു വിവരം അന്വേഷിച്ച യാത്രക്കാരോട് പകരം ലോക്കോ പൈലറ്റ് ഉടൻ വരുമെന്ന് റെയിൽവേ […]
Read more

മറ്റത്തൂരിലെ ബിജെപി സഖ്യത്തിൽ കോൺഗ്രസിനെ പരിഹസിച്ച് ഡിവൈഎഫ്ഐയുടെ ഫ്ലക്‌സ്

തൃശൂർ: മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ച് ബിജെപി സഖ്യം രൂപീകരിച്ച സംഭവത്തിൽ പരിഹാസവുമായി ഡിവൈഎഫ്ഐ. പഞ്ചായത്തിന് മുന്നിൽ താമരയിൽ കൈപ്പത്തി ചിഹ്നമുള്ള ഫ്ലക്‌സ് വച്ചാണ് ഡിവൈഎഫ്ഐ പരിഹസിച്ചത്. പുതിയ സഖ്യത്തിനെ കോൺഗ്രസ് ജനതാ പാർട്ടിയെന്നും ഫ്ലക്‌സിൽ കളിയാക്കുന്നുണ്ട്. ‘Cong RSS’ എന്നും ഫ്ലക്‌സിൽ എഴുതിയിട്ടുണ്ട്. മറ്റത്തൂർ പഞ്ചായത്തിൽ എട്ട് കോൺഗ്രസ് അംഗങ്ങളാണ് പാർട്ടിയിൽ നിന്ന് രാജി വച്ച് ബിജെപിയുമായി ചേർന്ന് ഭരണം പിടിച്ചത്. ഇതേ തുടർന്ന് സഖ്യം രൂപീകരിച്ചവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുകയാണ് ഡിസിസി. […]
Read more

പത്തനംതിട്ടയിൽ സ്ത്രീകൾ തമ്മിൽ തെരുവിൽ കൂട്ടത്തല്ല്; ഏറ്റുമുട്ടൽ മദ്യലഹരിയിൽ

പത്തനംതിട്ട: ഇതരസംസ്ഥാനക്കാരായ സ്ത്രീകൾ മദ്യപിച്ച് നടുറോഡിൽ തമ്മിൽത്തല്ലി. ഇന്നലെ രാത്രി പത്തനംതിട്ട കണ്ണംകരയിലായിരുന്നു നാട്ടുകാരെയും പൊലീസിനെയും വട്ടംകറക്കി സംഘർഷം അരങ്ങേറിയത്. മദ്യലഹരിയിലായ സ്ത്രീകൾ പരസ്പരം ആക്രമിക്കുകയും റോഡ് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പ്രധാന മേഖലയായ കണ്ണംകരയിലായിരുന്നു സംഭവം നടന്നത്. ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ഇവിടെ അവധി ദിവസങ്ങളിൽ മദ്യപിച്ചുള്ള അടിപിടി പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. മുൻപ് പുരുഷന്മാർക്കിടയിലായിരുന്നു സംഘർഷമെങ്കിൽ ഇപ്പോൾ സ്ത്രീകളും സമാനമായ രീതിയിൽ […]
Read more

തിരുവനന്തപുരത്ത് 10.5 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ. മഞ്ഞമ്മല കീഴ് തോന്നയ്ക്കൽ സ്വദേശികളായ അനീഷ് (30), വിവേക് ( 31), മുഹമ്മദ് ഷാഹിൻ (23) സിയാദ് (36) എന്നിവരാണ് അറസ്റ്റിലായത്. കിളിമാനൂർ ഭാഗത്തേക്ക് ആഡംബര കാറിൽ ലഹരി സംഘങ്ങൾ യാത്ര ചെയ്ത് വരുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് റൂറൽ ഡാൻസാഫ്‌ സംഘവും കിളിമാനൂർ പൊലീസും സംയുക്തമായി കിളിമാനൂർ ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 10.5 ഗ്രാമോളം എംഡിഎംഎ പിടികൂടി. നാർക്കോട്ടിക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer