Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോട്ടയത്ത്‌ 43 ഗ്രാമപ്പഞ്ചായത്തിൽ യുഡിഎഫ്ന് പ്രസിഡന്റ്‌ പദവി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ ഗ്രാമപ്പഞ്ചായത്തുകളിൽ കോൺഗ്രസ് ഭരണം. ഇവയിൽ 38 ഗ്രാമപ്പഞ്ചായത്തുകളിൽ കോൺഗ്രസ് പ്രസിഡന്റുമാർ അധികാരമേറ്റു. സിപിഎമ്മാണ് രണ്ടാം സ്ഥാനത്ത് പതിനഞ്ചു പേർ. ഇന്നലെ ജില്ലയിലെ എഴുപതിയൊന്നു ഗ്രാമപ്പഞ്ചായത്തുകളിൽ ഏഴുപതെണ്ണം പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. ക്വോറം തികയാത്തതിനാൽ എരുമേലി പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് മാറ്റി.

കോട്ടയം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ വൈക്കത്ത് ഒഴികെ എല്ലായിടത്തും  പ്രസിഡന്റ് സ്ഥാനവും യുഡിഎഫിനാണ്. വൈക്കത്ത് ഒൻപത് പഞ്ചായത്തുകളിൽ ആറിൽ എൽഡിഎഫും മൂന്നിൽ യുഡിഎഫും അധികാരത്തിലെത്തി. കേരള കോൺഗ്രസ് (എം)ന് ഏറ്റവും കൂടുതൽ പ്രസിഡന്റ് സ്ഥാനമുള്ളത് പാലാ മണ്ഡലത്തിൽ അല്ലെന്നതും കൗതുകമായി.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം, എട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എന്നിവയ്ക്ക് ഒപ്പമാണ് ജില്ലയിലെ അമ്പത്തിനാലു ശതമാനം ഗ്രാമപ്പഞ്ചായത്തുകളിലും കോൺഗ്രസ് അധികാരത്തിൽ എത്തിയത്. യുഡിഎഫിന് ആകെ ജില്ലയിൽ നാൽപത്തിമൂന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമാണ് ലഭിച്ചത്. ഇതിൽ കേരള കോൺഗ്രസിന് ഒന്നും സ്വതന്ത്രർക്ക് മൂന്നും നൽകി. മുന്നണി ധാരണപ്രകാരം ഇതിൽ പല പഞ്ചായത്തുകളിലും അടുത്ത ഘട്ടത്തിൽ പ്രസിഡന്റ് സ്ഥാനം മാറ്റം വരാം.

Recent News

Advertisement
WhiteswanTV Footer