Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

രാഷ്ട്രീയ നിയമനങ്ങളിലൂടെ അധികാരമേറ്റവരെ പിരിച്ചുവിടണം; ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: കേരളത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ രാഷ്ട്രീയ നിയമനങ്ങളിലൂടെ അധികാരമേറ്റ എല്ലാവരെയും എത്രയും വേഗം പിരിച്ചുവിടണമെന്ന ആവശ്യവുമായി കോൺ​ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. എൽ. ഡി. എഫ് സർക്കാർ വിവിധ ബോർഡുകൾ, കോർപ്പറേഷനുകൾ കമ്മീഷനുകൾ, അതോറിറ്റികൾ എന്നിവയിൽ നിയമിച്ചവർ ഇപ്പോഴും തുടരുകയാണ്. ഗുരുതരമായ അഴിമതി ആരോപണങ്ങൾക്കു വിധേയരായവർക്കെതിരെ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൽ.ഡി.എഫ് നേതാക്കൾ സർക്കാർ സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരുന്നതിനാൽ പുതിയ സർക്കാരിൻ്റെ നയപരിപാടികൾ ഒന്നും നടപ്പാക്കാനാവുന്നില്ല. സർക്കാർസ്ഥാപനങ്ങളുടെ താല്ക്കാലിക ചുമതല വകുപ്പു […]
Read more

പൊലീസ് സ്റ്റേഷൻ മുറ്റത്തേക്ക് കാറോടിച്ചുകയറ്റി സംഘർഷം; മൂന്ന് പേർ കസ്റ്റഡിയിൽ

കോഴിക്കോട്: കുറ്റ്യാടി പൊലീസ് സ്റ്റേഷൻ മുറ്റത്ത് ലഹരിസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. രണ്ട് കാറുകളിലായി പൊലീസ് സ്റ്റേഷൻ മുറ്റത്തെത്തിയ സംഘം അവിടെവെച്ച് ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ ഒരു കാറിൽനിന്ന് ഒൻപത് ഗ്രാം എംഡിഎംഎയും 10.5 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുവണ്ണാമൂഴി സ്വദേശി ആൽബിൻ സെബാസ്റ്റ്യൻ, പേരാമ്പ്ര സ്വദേശികളായ അമൽജിത്ത്, ആൽബിൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണോ ഏറ്റുമുട്ടലിന് പിന്നിലെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. […]
Read more

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, എട്ടിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. […]
Read more

PSC ചെയർമാനെ പുറത്താക്കാൻ ​ഗവർണർക്ക് അധികാരമുണ്ടോ? എന്താണ് PSCയിൽ നടന്ന ക്രമക്കേടുകൾ?

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന ആവശ്യവുമായി ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ സമർപ്പിച്ചത് വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. തൽസ്ഥാനത്തു നിന്നും വിരമിക്കുന്നതിന് കൃത്യം ഒരാഴ്ച മാത്രം ബാക്കിനിൽക്കെയാണ് മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഇത്തരത്തിലുള്ള നിർണ്ണായക നടപടിയിലേക്ക് കടന്നത്. പിഎസ്‌സിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലനിൽക്കുന്ന അസാധാരണമായ സാഹചര്യങ്ങളാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാൻ രാജ്ഭവനെ പ്രേരിപ്പിച്ചത്. ഒരു ഭരണഘടനാ സ്ഥാപനം എന്ന നിലയിൽ പിഎസ്‌ചിക്കെതിരെ നടപടിയെടുക്കാനുള്ള ഏക അധികാരം രാജ്യത്തിന്റെ […]
Read more

യുവതിയെ ഗർഭിണിയാക്കി ബന്ധത്തിൽനിന്ന് പിന്മാറിയെന്ന് പരാതി; പത്തനംതിട്ട സി.ഐ. ടി.കെ. വിനോദ് കൃഷ്ണന് സസ്പെൻഷൻ

പത്തനംതിട്ട: യുവതിയെ ഗർഭിണിയാക്കിയശേഷം ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ പത്തനംതിട്ട ഡി.സി.ആർ.ബി. സി.ഐ. ടി.കെ. വിനോദ് കൃഷ്ണനെ സസ്പെൻഡ് ചെയ്തു. ഐ.ജിയാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. പത്തനംതിട്ടയിൽ വിനോദ് കൃഷ്ണൻ നേരത്തെ ജോലി ചെയ്തിരുന്ന പൊലീസ് സ്റ്റേഷൻ പരിധിയിലെ 28കാരിയാണ് പരാതി നൽകിയത്. യുവതിയുമായി ബന്ധം സ്ഥാപിച്ച ഇയാൾ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോൾ യുവതിയെയും ഒപ്പം കൊണ്ടുപോയെന്നാണ് പരാതി. തിരുവനന്തപുരത്തെ പൊലീസ് ക്വാർട്ടേഴ്സിൽ ഭാര്യയെന്ന വ്യാജേന യുവതിയെ താമസിപ്പിച്ചതായും ആരോപണമുണ്ട്. ഒരു കേസ് അന്വേഷണത്തിന്റെ […]
Read more

തിരുവനന്തപുരം ഡി.സി.സി. യോഗത്തിൽ പൊട്ടിത്തെറിച്ച് ദീപാ ദാസ്മുൻഷി; നേതാക്കളുടെ വിട്ടുനിൽക്കലിൽ രൂക്ഷവിമർശനം

തിരുവനന്തപുരം: തിരുവനന്തപുരം ഡി.സി.സി.യുടെ പ്രത്യേക യോഗത്തിൽ നേതാക്കളുടെ വിട്ടുനിൽക്കലിനെതിരെ രൂക്ഷവിമർശനവുമായി കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ്മുൻഷി. കോൺഗ്രസിന്റെ ഡൽഹി സമരത്തിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിൽ എം.എൽ.എമാരോ ഡി.സി.സി. പ്രസിഡന്റോ പങ്കെടുത്തിരുന്നില്ല. നേതാക്കളുടെ ഈ സമീപനത്തിൽ അതൃപ്തി പ്രകടിപ്പിച്ച ദീപാ ദാസ്മുൻഷി യോഗത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായത് അംഗീകരിക്കാനാകാത്ത വീഴ്ചയാണെന്ന് ദീപാ ദാസ്മുൻഷി വിമർശിച്ചു. നൂറിലധികം മണ്ഡലം കമ്മിറ്റികളിൽനിന്ന് യോഗത്തിനെത്തിയത് വെറും 30 പേർ മാത്രമായിരുന്നു. 24 ബ്ലോക്ക് പ്രസിഡന്റുമാരിൽ പത്തുപേർ മാത്രമാണ് പങ്കെടുത്തത്. എം.പിമാരും […]
Read more

ചേരാനെല്ലൂര്‍ വാഹനാപകടം; ബെൻസ് ഓടിച്ച 17കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു

കൊച്ചി: ചേരാനെല്ലൂരിൽ ഒരാളുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ കാർ ഓടിച്ച 17കാരന് ജാമ്യം. സ്റ്റേഷൻ ജാമ്യത്തിലാണ് വിട്ടയച്ചത്. അഡീഷണൽ ജഡ്ജിയുടെ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. വാഹനം അമിതവേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മഴയുണ്ടായിരുന്നതിനാൽ മുന്നിൽ പോയിരുന്ന വാഹനം ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് 17കാരന്റെ മൊഴി. പ്രായപൂർത്തിയാകാത്ത മകന് വാഹനം കൈമാറിയതിന് ജഡ്ജിക്കെതിരെയും കേസെടുക്കും. അതേസമയം, കേസിൽ അട്ടിമറി നടന്നതായി ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചു. അപകടവിവരമറിഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയ തങ്ങളോട് ജഡ്ജി കയർത്തു സംസാരിച്ചെന്നും ബന്ധു ആരോപിച്ചു. […]
Read more

ചേർത്തലയിൽ ദേശീയപാത നവീകരണത്തിന്റെ ഭാ​ഗമായുള്ള കാന നിർമാണം നിലച്ചു; ഇരുപതോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു

ആലപ്പുഴ: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കാന നിർമിക്കാൻ നഗരസഭാ റോഡ് വെട്ടിപ്പൊളിച്ചിട്ട് ഒരു വർഷം പിന്നിട്ടിട്ടും പണി പൂർത്തിയാക്കാത്തതിനെ തുടർന്ന് ചേർത്തല നഗരസഭയിലെ 14-ാം വാർഡിലെ ഇരുപതോളം കുടുംബങ്ങൾ ദുരിതത്തിൽ. ചേർത്തല പൊലീസ് സ്റ്റേഷന് വടക്കുഭാഗത്താണ് ജനജീവിതം ദുസ്സഹമാക്കുന്ന ഈ സാഹചര്യം. ചേർത്തല നഗരത്തിൽനിന്ന് 14-ാം വാർഡിലൂടെ കടന്ന് ദേശീയപാതയിൽ ചേരുന്ന പ്രധാന നഗരസഭാ റോഡാണ് കാന നിർമാണത്തിനായി പൂർണമായും പൊളിച്ചിട്ടത്. മഴക്കാലത്ത് നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കി വെള്ളം എ.എസ്. കനാലിലേക്ക് ഒഴുക്കിവിടുക എന്ന ലക്ഷ്യത്തോടെയാണ് കാന […]
Read more

വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇനി 17.5 ലക്ഷം രൂപ; അംഗവൈകല്യത്തിനുള്ള ധനസഹായവും കൂട്ടി

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷങ്ങളിൽ ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാരത്തുക ഗണ്യമായി വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്ക് നൽകിവന്നിരുന്ന നഷ്ടപരിഹാരം 14 ലക്ഷം രൂപയിൽ നിന്ന് 17.5 ലക്ഷം രൂപയായാണ് ഉയർത്തിയത്. പാമ്പ്, കടന്നൽ, തേനീച്ച എന്നിവയുടെ ആക്രമണത്തെ തുടർന്നുള്ള മരണങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. വന്യജീവി ആക്രമണങ്ങളിൽ അംഗവൈകല്യം സംഭവിക്കുന്നവർക്കുള്ള ധനസഹായവും വർധിപ്പിച്ചിട്ടുണ്ട്. 40 മുതൽ 60 ശതമാനം വരെ അംഗവൈകല്യം സംഭവിക്കുന്നവർക്ക് നൽകുന്ന നഷ്ടപരിഹാരം രണ്ട് ലക്ഷം രൂപയിൽ നിന്ന് രണ്ടര […]
Read more

ആനയ്ക്ക് മതിയായ ഭക്ഷണവും പരിചരണവും നൽകിയില്ലെന്ന് പരാതി; ഉടമയ്ക്കും പാപ്പാനുമെതിരെ കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് ഉണ്ണികുളത്ത് ആനയ്ക്ക് മതിയായ ഭക്ഷണവും പരിചരണവും നൽകിയില്ലെന്ന പരാതിയിൽ ഉടമയ്ക്കും പാപ്പാനുമെതിരെ വനംവകുപ്പ് കേസെടുത്തു. എകരൂൽ ചെറിയപറമ്പത്ത് സി.പി. സത്യനാഥന്റെ ഉടമസ്ഥതയിലുള്ള ‘ചെറിയപറമ്പത്ത് ഗോപാലൻ’ എന്ന ആനയുടെ കാര്യത്തിലാണ് നടപടി. ആനയ്ക്ക് മതിയായ പരിചരണം ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടർമാരും അടങ്ങുന്ന സംഘം ഉടമയുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ആനയുടെ രക്തസാമ്പിൾ പൂക്കോട് വെറ്ററിനറി കോളേജിലേക്ക് അയച്ചതിന്റെ പരിശോധനാഫലം പുറത്തുവന്നതോടെ ആനയ്ക്ക് കടുത്ത പോഷകാഹാരക്കുറവുണ്ടെന്നും മതിയായ പരിചരണം ലഭിക്കുന്നില്ലെന്നും വ്യക്തമായി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix