Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

കരിപ്പൂർ സ്വർണക്കടത്ത്; സ്വർണം കടത്താൻ ഒന്നിലധികം വിവാഹം ചെയ്തെന്ന് കണ്ടെത്തൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. സ്വർണക്കടത്തിനായി കേസിലെ പ്രതി ഒന്നിലധികം വിവാഹം ചെയ്തിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പൊന്നാനി കോക്കൂർ സ്വദേശി ഫാറൂഖിനാണ് രണ്ടിലധികം ഭാര്യമാരുള്ളതായി കണ്ടെത്തിയത്. ഫാറൂഖിന്റെ രണ്ടാം ഭാര്യയെ കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടിയിരുന്നു. ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന 1.78 കിലോ സ്വർണം നാപ്കിനിൽ ഒളിപ്പിച്ച് […]
Read more

അനധികൃത മത്സ്യബന്ധനം; ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യവുമായി എത്തിയ ബോട്ട് കസ്റ്റഡിയിൽ

കോഴിക്കോട്: അനധികൃതമായി പിടികൂടിയ മത്സ്യവുമായി ബേപ്പൂർ ഹാർബറിലെത്തിയ ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തു. ഐ.എൻ.ഡി.കെ.എൽ 07 എം.എം 5192 നമ്പറിലുള്ള ‘പവിഴം’ ബോട്ടാണ് പിടികൂടിയത്. ചെറുതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ നിരവധി മത്സ്യങ്ങളുമായാണ് ബോട്ട് കഴിഞ്ഞ ദിവസം രാവിലെ ഹാർബറിലെത്തിയത്. ട്രോളിങ് നിരോധനം അവസാനിച്ചതിന് പിന്നാലെ ബേപ്പൂർ ഹാർബർ കേന്ദ്രീകരിച്ച് അനധികൃത മത്സ്യബന്ധനം വ്യാപകമായതായി നേരത്തെ പരാതികൾ ഉയർന്നിരുന്നു. ചൊവ്വാഴ്ച രാവിലെ മുതൽ ബുധനാഴ്ച പുലർച്ചെ വരെ ഇത്തരത്തിൽ പിടികൂടിയ ടൺ കണക്കിന് മത്സ്യം ലോറികളിൽ മറ്റ് […]
Read more

കാന്തപുരത്തെ വിമർശിച്ച മുഖ്യമന്ത്രിയുടെ നിലപാടിൽ മുസ്‌ലിം ലീഗിൽ നീരസം

മലപ്പുറം: സ്ത്രീകളെ പൊതുഇടങ്ങളിൽ പ്രദർശിപ്പിക്കരുതെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പരാമർശത്തെ തള്ളിക്കളഞ്ഞ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണത്തിൽ മുസ്ലിം ലീഗിൽ അതൃപ്തിയെന്ന് സൂചന. സമുദായ നേതാവിനെ മുഖ്യമന്ത്രി പരസ്യമായി കടുത്ത ഭാഷയിൽ വിമർശിക്കേണ്ടിയിരുന്നില്ലെന്നാണ് ലീഗിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാടെന്നാണ് റിപ്പോർട്ട്. വിശ്വാസികളോട് നടത്തിയ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രി മറുപടി നൽകേണ്ട സാഹചര്യമില്ലായിരുന്നുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയുടെ തുറന്ന വിമർശനം സമുദായവിരുദ്ധ നിലപാടായി വ്യാഖ്യാനിച്ച് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഇത് രാഷ്ട്രീയമായി തിരിച്ചടിയായേക്കാമെന്നും ലീഗ് നേതാക്കൾ […]
Read more

പ്രതിപക്ഷ ഉപനേതാവ് പദവി; പിണറായിയുമായി നേരിട്ടുള്ള ചർച്ചയ്ക്കില്ലെന്ന് സിപിഐ

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച തർക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് ചർച്ച നടത്തേണ്ടതില്ലെന്ന നിലപാടിൽ സിപിഐ. പദവി ആവശ്യപ്പെട്ട് സിപിഐ നൽകിയ കത്തിന് ആദ്യം രേഖാമൂലം മറുപടി നൽകണമെന്നാണ് പാർട്ടിയുടെ പ്രധാന ആവശ്യം. മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ച നടത്തില്ലെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ എന്നിവരുമായി ചർച്ച നടത്താൻ സിപിഐ തയ്യാറാണ്. വിഷയത്തിൽ മുഖ്യമന്ത്രി നടത്തിയ പരസ്യ പ്രതികരണങ്ങൾ തങ്ങളെ ഏറെ വേദനിപ്പിച്ചെന്നും സിപിഐ നേതൃത്വം […]
Read more

പാലക്കാട് മെഡിക്കൽ കോളേജ് സമരം: വി കെ ശ്രീകണ്ഠൻ എംപിക്കെതിരെ ഹൗസ് സർജൻമാരുടെ പരാതി

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി ഹൗസ് സർജൻമാർ നടത്തുന്ന രാപ്പകൽ സമരം തുടരുന്നതിനിടെ, അനുനയനീക്കത്തിനായി എത്തിയ വി കെ ശ്രീകണ്ഠൻ എംപി മോശമായി സംസാരിച്ചെന്ന് സമരക്കാരുടെ പരാതി. മെഡിക്കൽ കോളേജ് മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ എംപിയുടെ പരാമർശമാണ് വിദ്യാർഥികളെ പ്രകോപിപ്പിച്ചതെന്നാണ് ആരോപണം. മോണിറ്ററിംഗ് കമ്മിറ്റി ചെയർമാനായിട്ടും മെഡിക്കൽ കോളേജിൽ എക്‌സ്‌റേ മെഷീൻ പ്രവർത്തനരഹിതമാണെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് എംപി പറഞ്ഞതായി സമരക്കാർ ആരോപിച്ചു. ഇതു സംബന്ധിച്ച് വിദ്യാർഥികൾ ചോദ്യം ചെയ്തതോടെ എംപി […]
Read more

പ്രവാസികൾക്ക് ആശ്വാസം; കൊച്ചി-റിയാദ് വിമാന സർവീസുകൾ ആരംഭിച്ച് ഫ്ലൈനാസ്

കൊച്ചി: ഗൾഫ് മലയാളികൾക്ക് ആശ്വാസമായി സൗദി അറേബ്യയിലെ പ്രമുഖ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈനാസ് കൊച്ചി-റിയാദ് റൂട്ടിൽ നേരിട്ടുള്ള സർവീസ് ആരംഭിച്ചു. നെടുമ്പാശ്ശേരി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ (സിയാൽ) എത്തിയ ആദ്യ വിമാനത്തിന് വാട്ടർ സല്യൂട്ട് നൽകി ഗംഭീര സ്വീകരണമാണ് അധികൃതർ നൽകിയത്. കൊച്ചിയിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനയും യാത്രാ ആവശ്യങ്ങളും പരിഗണിച്ചാണ് ഫ്ലൈനാസ് പുതിയ സർവീസ് തുടങ്ങിയത്. ആഴ്‌ചയിൽ മൂന്ന് ദിവസങ്ങളിലാണ് കൊച്ചി-റിയാദ് റൂട്ടിൽ വിമാന സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ബുധൻ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിൽ […]
Read more

ഡ്രസ്സ് കോഡിനെച്ചൊല്ലി തർക്കം ; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ മർദിച്ച് സീനിയര്‍ വിദ്യാര്‍ത്ഥിനികൾ

കോടഞ്ചേരി: കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളിലെ ഓണാഘോഷത്തിനിടെ ഡ്രസ് കോഡുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്ക് സീനിയർ വിദ്യാർഥിനികളിൽ നിന്ന് മർദനവും ഭീഷണിയും നേരിട്ടതായി പരാതി. സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർഥിനികൾക്കെതിരെ കോടഞ്ചേരി പൊലീസിൽ പരാതി നൽകി. ഓണാഘോഷ ദിവസത്തിൽ ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് പിന്നീട് സംഘർഷത്തിലേക്ക് നീങ്ങിയതെന്നാണ് പരാതി. പത്താം ക്ലാസ് വിദ്യാർഥിനികൾ ചേർന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വലിച്ചിഴച്ച് കൊണ്ടുപോയി മർദിച്ചെന്നാണ് ആരോപണം. സ്കൂളിലെ സി.സി.ടി.വി ക്യാമറകളുടെ […]
Read more

കറിയെ ചൊല്ലിയുള്ള തർക്കം; മലപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

മലപ്പുറം: ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വണ്ടൂരിൽ ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്. വണ്ടൂർ പാറശ്ശേരിയിൽ കുന്നുമ്മൽ ഫസീല (38) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഉച്ച ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് റഷീദ് ഫസീലയെ കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഫസീലയുടെ നെഞ്ചിനു താഴെയാണ് കുത്തേറ്റത്. സ്ഥിരമായി മദ്യപിച്ചെത്തി റഷീദ് ഭാര്യയുമായി വഴക്കിടുമായിരുന്നു. കൊലപാതക സമയത്തും ഇയാൾ മദ്യലഹരിയിലായിരുന്നു. ഫസീലയുടെ മൃതദേഹം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് […]
Read more

സ്പായിൽ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് പരാതി; പോലീസുകാരന് സസ്പെൻഷൻ

കോഴിക്കോട്: സ്പാ നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ പോലീസുകാരനെതിരെ നടപടി. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറും ഓമശേരി സ്വദേശിയുമായ മുഹമ്മദ് ഫാസിലിനെയാണ് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി അന്വേഷണവിധേയമായി സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. താമരശേരി അടിവാരത്തെ സ്പാ നടത്തിപ്പുകാരാണ് ഫാസിലിനെതിരെ കോഴിക്കോട് റൂറൽ എസ്പിക്ക് ഉൾപ്പെടെ പരാതി നൽകിയത്. താമരശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥാപനത്തിലെത്തിയ ഫാസിൽ, താൻ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്നാണ് പരാതി. പണം നൽകിയില്ലെങ്കിൽ […]
Read more

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസ്; ചേന്തി അനിലിന് ജാമ്യം

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസിൽ ചേന്തി അനിലിന് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. അനിലിന്റെ പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കോടതി ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ഡിസിസി മുൻ അംഗമായ ചേന്തി അനിലിന്റെ ശബ്ദസാമ്പിൾ ഇന്ന് ശേഖരിച്ചിരുന്നു. തിരുവനന്തപുരം എഫ്എസ്എൽ ലാബിലാണ് ശബ്ദസാമ്പിൾ ശേഖരിച്ചത്. മുഖ്യമന്ത്രിക്കെതിരെ തട്ടിക്കയറുന്ന ദൃശ്യങ്ങളിലുള്ള ശബ്ദം അനിലിന്റേതാണോയെന്ന് പരിശോധിക്കുന്നതിനായാണ് സാമ്പിൾ ശേഖരിച്ചത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix