Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

10 രൂപയ്ക്ക് ബ്രേക്ക്ഫാസ്റ്റ്, 20 രൂപയ്ക്ക് ഊണ്; കൊച്ചി മോഡല്‍ ഇന്ദിര ക്യാന്റീന്‍ ഇനി കൊല്ലത്തും

കൊല്ലം: കൊച്ചി മോഡല്‍ ഇന്ദിര ക്യാന്റീന്‍ ഇനി കൊല്ലത്തും. 50 രൂപയ്ക്ക് ഒരു ദിവസത്തെ ഭക്ഷണം നല്‍കുന്ന ഇന്ദിര ക്യാന്റീന്‍ കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ രണ്ട് മാസത്തിനകം കൊല്ലം നഗരത്തില്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. 10 രൂപയ്ക്ക് പ്രഭാത ഭക്ഷണം, 20 രൂപയ്ക്ക് ഊണ്, 10 രൂപയ്ക്ക് രാത്രി ഭക്ഷണം എന്നിങ്ങനെ കൊച്ചി മോഡലിന് സമാനമായി നല്‍കാനാണ് ആലോചന. ഈ മൂന്ന് നേരത്തെ ഭക്ഷണം പാഴ്‌സലായും ലഭിക്കും. ഇതിനായി പായ്ക്കിങ് ചാര്‍ജ്ജ് കൂടി ഈടാക്കും. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന […]
Read more

പി.എം. ശ്രീ നടപ്പാക്കരുത്; പാർട്ടി–സർക്കാർ ഏകോപന സമിതി വേണമെന്ന് ദീപ ദാസ് മുൻഷി

തിരുവനന്തപുരം: പാർട്ടി–സർക്കാർ ഏകോപനം ശക്തമാക്കാൻ ഏകോപന സമിതി രൂപീകരിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി. സംസ്ഥാനത്ത് പി.എം. ശ്രീ പദ്ധതി നടപ്പാക്കരുതെന്നും അവർ വ്യക്തമാക്കി. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ദീപ ദാസ് മുൻഷി നിലപാട് അറിയിച്ചത്. പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും നേരത്തെ രംഗത്തെത്തിയിരുന്നു. പദ്ധതി നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തിന് ആയിരക്കണക്കിന് കോടി രൂപ നഷ്ടപ്പെടുമെന്ന വാദം പെരുപ്പിച്ച കണക്കാണെന്നായിരുന്നു വേണുഗോപാലിന്റെ പ്രതികരണം. […]
Read more

ചായ കൂടുതൽ തിളപ്പിക്കുന്നത് ​നല്ലതാണോ ദോഷമാണോ?

ചായയ്ക്ക് കടുപ്പം വേണമെന്ന് നിർബന്ധമുള്ളവരില്ലേ. ചായ അമിതമായി തിളപ്പിച്ചാണ് ഇതിന് പരിഹാരം മിക്കവാറും കാണുക. എന്നാൽ ഇത് ​ഗുണത്തെക്കാൾ ദോഷം ചെയ്യാമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ചായ അമിതമായി തിളപ്പിക്കുന്നതിലൂടെ ചായയ്ക്ക് രുചി വ്യത്യാസത്തിനൊപ്പം അസിഡിറ്റിക്കും കാരണമാകുമത്രേ. ചായയുടെ പോഷക​ഗുണങ്ങൾ നഷ്ടമാകാനും ഇത് കാരണമാകും. കൂടാതെ കാൻസറിന് കാരണമാകുന്ന കാർസിനോജൻ പുറന്തള്ളാനും ഇടയാക്കും. അധികമായി തിളപ്പിക്കുന്നതു മൂലം ചായയുടെ ​ഗുണങ്ങൾ കൂടില്ലെന്ന് മനസ്സിലാക്കുക. ആദ്യ അഞ്ച് മിനിറ്റിൽ തന്നെ തെയിലയുടെ കടുപ്പം ഇറങ്ങും. ഇതിൽ കൂടുതൽ സമയം തിളപ്പിക്കുന്നത് […]
Read more

കാലടി സർവകലാശാല പ്രതിഷേധം; 17 വിദ്യാർഥികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത 17 വിദ്യാർഥികളുടെ അറസ്റ്റ് രണ്ടാഴ്ച തടഞ്ഞ് ഹൈക്കോടതി. എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല നടപടി. കേസിൽ പൊലീസ് റിപ്പോർട്ട് തേടിയ കോടതി, ജാമ്യഹർജിയിൽ വിശദമായ വാദം കേൾക്കുന്നതിനായി കേസ് മാറ്റി. ഓഗസ്റ്റ് 13ന് ക്യാമ്പസിൽ നടന്ന സംഭവത്തിൽ പൊലീസ് ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ ഗുരുതര കുറ്റങ്ങൾ ചുമത്തിയിരുന്നില്ലെന്നാണ് വിദ്യാർഥികളുടെ വാദം. എന്നാൽ സംഭവത്തിന് മൂന്ന് ദിവസത്തിന് ശേഷം വൈസ് ചാൻസലർ […]
Read more

ഭാരത് മാതാ കോളേജിൽ മോർഫിംഗ് പരാതി; വിദ്യാർഥിക്കെതിരെ കേസ്

കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ വിദ്യാർഥിക്കെതിരെ പൊലീസ് കേസെടുത്തു. ബിബിഎ വിദ്യാർഥി ശ്രീഹരിക്കെതിരെയാണ് പരാതി. മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ടെലഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാണ് ആരോപണം. പരാതി ഉയർന്നതിന് പിന്നാലെ ശ്രീഹരിയെ കോളേജിൽനിന്ന് പുറത്താക്കി. സംഭവത്തിൽ കൂടുതൽ വിദ്യാർഥികൾക്ക് പങ്കുണ്ടോയെന്നതടക്കം പരിശോധിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്. ശ്രീഹരിയുടെ ഫോണിൽ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തിയതോടെയാണ് സംഭവത്തിൽ […]
Read more

എപി വിഭാഗവുമായുള്ള ചർച്ചയ്ക്ക് പിന്നാലെ കാന്തപുരത്തിനെതിരായ FB പോസ്റ്റ് നീക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ വിവാദ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ നടത്തിയ പ്രതികരണങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തത് ചർച്ചയായി. സമസ്ത എപി വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജിൽ നിന്ന് ഈ പോസ്റ്റ് അപ്രത്യക്ഷമായത്.’ആ പ്രസ്താവനയോട് യോജിപ്പില്ല’ എന്ന തലക്കെട്ടോടെ വാർത്താസമ്മേളനത്തിലെ വീഡിയോ അടങ്ങിയ പോസ്റ്റാണ് പേജിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. ഇസ്ലാമിക ചരിത്രം ചൂണ്ടിക്കാട്ടി കാന്തപുരത്തിന്റെ പ്രസ്താവനയെ മുഖ്യമന്ത്രി തള്ളിയത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. […]
Read more

വാഴക്കാട് സ്വദേശിയായ ബി ഫാം വിദ്യാർഥിയെ കാണാനില്ല; പോലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: വാഴക്കാട് ചെറുവട്ടൂർ സ്വദേശിയായ ബി ഫാം വിദ്യാർഥിയെ കാണാതായതായി പരാതി. ചെറുവട്ടൂർ സ്വദേശി പി. അൻഷിദ് (21) ആണ് കഴിഞ്ഞ 29-ാം തീയതി രാത്രി മുതൽ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ വാഴക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 29-ാം തീയതി രാത്രി എട്ടോടെ സ്കൂട്ടറിൽ വീട്ടിൽനിന്ന് പുറപ്പെട്ട അൻഷിദ് പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങിവെച്ചതിനെ തുടർന്നാണ് അൻഷിദ് വീട്ടിൽനിന്ന് ഇറങ്ങിപ്പോയതെന്നാണ് വിവരം. അൻഷിദ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ പിന്നീട് കൊണ്ടോട്ടിയിൽ നിർത്തിയിട്ട […]
Read more

കേരളം ഇനി വിയർക്കും; മഴക്കുറവ് 22%, കാത്തിരിക്കുന്നത് വരൾച്ചയോ?

തിരുവനന്തപുരം: മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് ഇനി വരാനിരിക്കുന്നത് വരൾച്ചാക്കാലമെന്ന് സൂചന. 2024 ലും 2025 ലും 13 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ മഴക്കുറവ് 22 ശതമാനമായി ഉയർന്നു. ഈ മാസവും മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. മൺസൂൺ മഴയിലെ കുറവു മൂലം രാജ്യം മൊത്തത്തിൽ കടുത്ത വരൾച്ചാഭീഷണിയിലൂടെയാണ് കടന്നുപോകുന്നത്. കാലവർഷക്കാലത്ത്, ജൂൺ 1 മുതൽ ഓഗസ്റ്റ് 30 വരെ ഇന്ത്യയിൽ 603.7 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ 700.7 […]
Read more

അഷ്ടമി രോഹിണിക്ക് ഗുരുവായൂർ ഒരുങ്ങി; ദർശനത്തിന് നിയന്ത്രണം

ഗുരുവായൂർ: അഷ്ടമി രോഹിണി ആഘോഷത്തിനൊരുങ്ങി ഗുരുവായൂർ ക്ഷേത്രം. അഷ്ടമി രോഹിണി ദിനമായ സെപ്റ്റംബർ നാലിന് ഗുരുവായൂരിൽ വിവിധ കലാപരിപാടികൾ നടക്കും. രാത്രി 8.30ന് സാംസ്കാരിക സമ്മേളനവും ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാര സമർപ്പണവും ദേവസ്വം മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. അഷ്ടമി രോഹിണി ദിനത്തിലെ അഭൂതപൂർവമായ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ക്ഷേത്രത്തിൽ ദർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ആറുമുതൽ വിഐപി, സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. കൂടുതൽ ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കുന്നതിനാണ് നടപടി. സീനിയർ സിറ്റിസൺ ദർശനം […]
Read more

പീഡനക്കേസ് പ്രതിയെ പരിപാടിയിൽ നിന്ന് മാറ്റിനിർത്തി രമേശ് ചെന്നിത്തല

തിരുവനന്തപുരം: പീഡനക്കേസ് പ്രതി പരിപാടിയിൽ പങ്കെടുത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇയാളെ മാറ്റിനിർത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇന്നലെ വൈകിട്ട് നെയ്യാറ്റിൻകര എംഎൽഎ എൻ. ശക്തന്റെ നേതൃത്വത്തിൽ നടന്ന ‘ഉജ്വലം’ പരിപാടിയിലാണ് സംഭവം. പരിപാടിയുടെ ഉദ്ഘാടകനായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എത്തിയിരുന്നു. പീഡനക്കേസ് പ്രതിയായ ജോസ് ഫ്രാങ്ക്‌ളിനായിരുന്നു ചടങ്ങിലെ സ്വാഗതപ്രസംഗകൻ. ഇയാൾ പരിപാടിയിൽ പങ്കെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ആഭ്യന്തര മന്ത്രി ഇടപെട്ട് പ്രതിയെ മാറ്റിനിർത്തുകയായിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും പരിപാടിയിൽ പങ്കെടുത്തിരുന്നു. സംഭവം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix