Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

ജയബാലകൃഷ്ണന്റെ വീട്ടിലെത്തി മുഖ്യമന്ത്രി, സർക്കാർ ഒപ്പമുണ്ടെന്ന് ഉറപ്പു നൽകിയെന്ന് മകൾ

കൊച്ചി: ചേരാനെല്ലൂരില്‍ ജഡ്ജിയുടെ മകനായ 17 കാരന്‍ ഓടിച്ച കാര്‍ ഇടിച്ചു മരിച്ച ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. ഉച്ചയോടെയാണ് മുഖ്യമന്ത്രി ജയബാലകൃഷ്ണന്റെ വീട്ടിലെത്തിയത്. ജയബാലകൃഷ്ണന്റെ മക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി സംസാരിച്ചു. ഹൈബി ഈഡന്‍ എംപി, ടി ജെ വിനോദ് എംഎല്‍എ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. തങ്ങളുടെ ആവശ്യം അടങ്ങുന്ന നിവേദനം ജയബാലകൃഷ്ണന്റെ മക്കള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ആവശ്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചുവെന്ന് ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി പറഞ്ഞു. നീതി ലഭിച്ചിട്ടില്ലെന്നും, ഇടപെട്ട് എന്തെങ്കിലും ചെയ്യണമെന്നും […]
Read more

മമ്മൂട്ടിയ്ക്ക് എതിരെ വാളെടുത്ത് ഇടത് സൈബറിടങ്ങൾ, എല്ലാവരേയും ഉൾക്കൊള്ളണമെന്ന് പറയുന്ന നേതൃത്വം; പാർട്ടിക്ക് വീണ്ടും പിഴയ്ക്കുകയാണോ?

ആദ്യം നടൻ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ ഡിവൈഎഫ്ഐ നേതാക്കൾ ഫേസ്ബുക്കിലടക്കം പങ്കുവെക്കുന്നു, പിന്നാലെ അതിരൂക്ഷമായ സൈബർ ആക്രമണം നേരിടുന്നു. ഇതാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യൽ മീഡിയയിൽ നടക്കുന്നത്. എന്താണ് സംഭവമെന്ന് മനസിലാകാത്തവർ വരെ ഉണ്ടാകും നമുക്കിടയിൽ. വയനാട് ടൗൺഷിപ്പിലേക്കുള്ള മമ്മൂട്ടിയുടെ സന്ദർശനമാണ് എല്ലാത്തിന്റേയും തുടക്കം. അവിടെ വെച്ച് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനെ മമ്മൂട്ടി അപമാനിച്ചെന്നതാണ് ഇടത് അണികളെ നടന് എതിരാക്കിയത്. ആ രോഷമാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ കണ്ടതും. ഇത്രയധികം ഹേറ്റ് […]
Read more

വീണ്ടും പവര്‍കട്ട് വരുമോ? ഹിമാചലില്‍ നിന്നുള്ള വൈദ്യുതി ലഭിക്കില്ല

തിരുവനന്തപുരം: ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ നവംബറിൽ കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി വിലയിരുത്തൽ. സർക്കാർ അനുമതി വൈകിയതാണ് വൈദ്യുതി കരാർ നഷ്ടപ്പെടാൻ കാരണമെന്നാണ് ആരോപണം. കെഎസ്ഇബി പലതവണ കത്തുകൾ നൽകിയിട്ടും സമയബന്ധിതമായി തീരുമാനമെടുക്കാൻ സർക്കാർ തയ്യാറായില്ല. ഒരു മാസത്തോളം തീരുമാനം നീണ്ടതോടെയാണ് ഹിമാചൽ പ്രദേശ് വൈദ്യുതി നൽകുന്നതിൽനിന്ന് പിന്മാറിയത്. രാത്രികാലങ്ങളിൽ 1200 മെഗാവാട്ട് വരെ വൈദ്യുതി നൽകാമെന്നായിരുന്നു ഹിമാചൽ പ്രദേശുമായുള്ള ധാരണ. ഈ മാസം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലാതെ മുന്നോട്ടുപോകാൻ പ്രധാനമായും […]
Read more

മന്ത്രിമാർക്കും എംഎൽഎമാർക്കും ശമ്പളവർധന; ബിൽ നിയമസഭ പാസാക്കി

തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും അലവൻസുകളും വർധിപ്പിക്കുന്ന ബിൽ നിയമസഭ പാസാക്കി. എംഎൽഎമാരുടെ പ്രതിമാസ ശമ്പളവും അലവൻസും ഉൾപ്പെടെയുള്ള ആകെ തുക 70,000 രൂപയിൽ നിന്ന് 98,000 രൂപയായാണ് ഉയർത്തിയത്. മന്ത്രിമാരുടെ പ്രതിമാസ ശമ്പളം ഒരു ലക്ഷം രൂപയിൽ നിന്ന് 1,33,000 രൂപയായും വർധിപ്പിച്ചു. 2018ലാണ് എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളവും അലവൻസുകളും അവസാനമായി പരിഷ്കരിച്ചത്. 2022ൽ ശമ്പള പരിഷ്കരണത്തിന് ശുപാർശ ലഭിച്ചിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് നടപ്പാക്കിയിരുന്നില്ല. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അംഗങ്ങൾ ഒരുപോലെ ആവശ്യമുന്നയിച്ചതോടെയാണ് സർക്കാർ നടപടി […]
Read more

കൊട്ടിഘോഷിച്ച് ഉദ്ഘാടനം; ഒരു മാസം തികയും മുമ്പേ മലപ്പുറം-നെടുമ്പാശ്ശേരി KSRTC സർവീസ് നിലച്ചു

മലപ്പുറം: മലപ്പുറത്തുനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് നിർത്തിവച്ചു. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴാണ് സർവീസ് നിലച്ചത്. ബസ് നിരന്തരം തകരാറിലാകുന്നതാണ് സർവീസ് നിർത്താൻ കാരണമെന്ന് അധികൃതർ അറിയിച്ചു. പുതിയ ബസ് ലഭിക്കുന്നതോടെ സർവീസ് പുനരാരംഭിക്കുമെന്നും കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ മാസം 26ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേ സർവീസ് നിർത്തേണ്ടിവന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾ […]
Read more

പ്രവർത്തനം തുടങ്ങാത്ത ആശുപത്രി വളപ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: രാമനാട്ടുകര തോട്ടുങ്ങൽ പള്ളിക്ക് സമീപം പ്രവർത്തനം ആരംഭിക്കാത്ത ആശുപത്രി കെട്ടിടത്തിന്റെ വളപ്പിലെ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പ്രദേശത്തെ ഒരു വീട്ടിലെത്തിയ യാത്രക്കാർക്ക് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഉടൻതന്നെ ഇവർ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു. വിവരമറിഞ്ഞ് ഫറോക്ക് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. സമീപ ദിവസങ്ങളിൽ പ്രദേശത്തുനിന്ന് കാണാതായവരെ കേന്ദ്രീകരിച്ചും പരിസരത്തെ […]
Read more

ഹരിപ്പാട് വിദ്യാർഥിക്ക് ക്രൂരമർദനം; പ്രണയം നിരസിച്ചതിന് ക്വട്ടേഷനെന്ന് കുടുംബം

ആലപ്പുഴ: ഹരിപ്പാട് പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമായി മർദനമേറ്റ സംഭവത്തിൽ പ്രണയം നിരസിച്ചതിനെത്തുടർന്നുള്ള ക്വട്ടേഷനാണെന്ന ആരോപണവുമായി കുട്ടിയുടെ കുടുംബം. മർദനത്തിന് പിന്നിൽ പ്ലസ് വൺ വിദ്യാർഥിനിയാണെന്നാണ് കുട്ടിയുടെ അമ്മയുടെ ആരോപണം. പെൺകുട്ടിയുടെ സുഹൃത്തായ 19കാരൻ ക്വട്ടേഷൻ ഏറ്റെടുത്തെന്നും തുടർന്ന് പതിനാറോളം പേരടങ്ങുന്ന സംഘം കുട്ടിയെ ക്രൂരമായി മർദിച്ചെന്നുമാണ് അമ്മയുടെ പരാതിയിൽ പറയുന്നത്. അതേസമയം, ഇത്തരം ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്നാണ് പൊലീസിന്റെ പ്രതികരണം.
Read more

കള്ളുഷാപ്പുകളിൽ സ്ത്രീകൾക്ക് ജോലി വിലക്കിയ ചട്ടം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കള്ളുഷാപ്പുകളിൽ സ്ത്രീകളെ ജോലിക്ക് നിയമിക്കുന്നത് വിലക്കിയ ചട്ടം റദ്ദാക്കി കേരള ഹൈക്കോടതി. കേരള അബ്കാരി ഷാപ്പ് ഡിസ്പോസൽ ചട്ടങ്ങളിലെ 7(37)-ാം വകുപ്പാണ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കിയത്. തൃശൂർ സ്വദേശിനി സോഫി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. 2024ൽ കള്ളുഷാപ്പ് ജീവനക്കാരനായിരുന്ന ഭർത്താവ് മരിച്ചതിനെത്തുടർന്ന് സോഫി ആശ്രിത നിയമനത്തിന് അപേക്ഷിച്ചിരുന്നു. എന്നാൽ, ചട്ടം ചൂണ്ടിക്കാട്ടി ജോലി നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് തമ്പാൻ മുഖേന സോഫി ഹൈക്കോടതിയെ സമീപിച്ച് ചട്ടത്തിന്റെ ഭരണഘടനാ […]
Read more

രാത്രികാല വൈദ്യുതി പ്രതിസന്ധി; 270 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ രാത്രികാല വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി 2027 മാർച്ച് 30 വരെ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതി. ഹ്രസ്വകാല കരാർ പ്രകാരം അഞ്ച് കമ്പനികളിൽനിന്നായി 270 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്. യൂണിറ്റിന് 6.99 രൂപ മുതൽ പരമാവധി 10 രൂപ വരെ നൽകി വൈദ്യുതി വാങ്ങാം. യൂണിറ്റിന് 10 രൂപയിൽ കൂടുതൽ നൽകാൻ പാടില്ലെന്ന കർശന നിബന്ധനയോടെയാണ് കമ്മീഷൻ കരാറിന് അംഗീകാരം നൽകിയത്. പി.ടി.സി ഇന്ത്യ ലിമിറ്റഡ്, […]
Read more

പാലക്കാട് രണ്ട് കുഞ്ഞുങ്ങളുടെ മരണം; അമ്മയുടെ ആൺസുഹൃത്ത് കസ്റ്റഡിയിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ രണ്ട് കുഞ്ഞുങ്ങളെ വെള്ളം നിറച്ച സിമന്റ് ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ പ്രതിയായ അമ്മ നിവേദ്യയുടെ ആൺസുഹൃത്ത് കസ്റ്റഡിയിൽ. കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്നാണ് കൊഴിഞ്ഞാമ്പാറ പൊലീസിന്റെ കണ്ടെത്തൽ. നിവേദ്യ താമസിച്ചിരുന്ന വാടകവീടിന് സമീപത്തുനിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സെപ്റ്റംബർ 29നാണ് അഞ്ചുവയസ്സുകാരി ജെനിഫറിനെയും മൂന്നുവയസ്സുകാരനായ സഹോദരൻ റോബിനെയും വീടിന് മുന്നിലെ കുളിമുറിയിലെ സിമന്റ് ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടികളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയെങ്കിലും ആദ്യഘട്ടത്തിൽ കേസിൽ നിർണായക തെളിവുകൾ ലഭിച്ചിരുന്നില്ല. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix