Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

കാന്തപുരം സ്ത്രീകൾക്കുവേണ്ടി പ്രവർത്തിച്ച നേതാവ്; പിന്തുണയുമായി നാസർ ഫൈസി

കോഴിക്കോട്: സ്ത്രീകളെ സംബന്ധിച്ച കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയെ പിന്തുണച്ച് സമസ്ത ഇ.കെ. വിഭാഗം നേതാവ് നാസർ ഫൈസി കൂടത്തായി. സ്ത്രീകളെ ഉയർത്തിക്കൊണ്ടുവരാനാണ് പ്രവാചകൻ നിർദേശിച്ചതെന്നും മതപണ്ഡിതർ പറയുന്ന കാര്യങ്ങൾ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ മുന്നോട്ടുകൊണ്ടുവരാൻ കാന്തപുരം നിരവധി ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും സ്ത്രീകൾക്കുവേണ്ടി സംസാരിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും നാസർ ഫൈസി വ്യക്തമാക്കി. കാന്തപുരത്തിന്റെ വാക്കുകൾ മാത്രമല്ല, പ്രവർത്തനങ്ങളും വിലയിരുത്തണം. ഇസ്‌ലാം സ്ത്രീകളെ പിന്നോട്ടുനയിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണം ബോധപൂർവം […]
Read more

ലക്ഷ്യം കേരളം തന്നെ, ‘മിഷൻ 2029’മായി BJP വരുന്നു, ഇനി രണ്ട് ക്ലസ്റ്ററുകൾ; സുപ്രധാന ചുമതലകൾ അനൂപ് ആന്റണിക്ക്, മാറ്റങ്ങൾ ഫലം കാണുമോ?

കേരളത്തിൽ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് ബിജെപി സംസ്ഥാന സംഘടനാരംഗത്ത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാറ്റങ്ങൾക്കാണ് വിസിൽ മുഴക്കിയിരിക്കുന്നത്. സംഘടനാ ചുമതലകളിൽ പുതുമുഖങ്ങൾക്കും ഊർജ്ജസ്വലരായ യുവനേതാക്കൾക്കും നിർണായക പ്രാധാന്യം നൽകുന്ന ഈ അഴിച്ചുപണിയിലൂടെ, പാർട്ടിയെ തന്ത്രപരമായും പ്രത്യയശാസ്ത്രപരമായും പുതിയൊരു യുഗത്തിലേക്ക് നയിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ പുറപ്പാട്. പാർട്ടി വക്താവായും മികച്ച സംഘാടകനായും ശ്രദ്ധേയനായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിക്ക് അതീവ പ്രാധാന്യമുള്ള പദവികളാണ് ഇതിന്റെ ഭാഗമായി കൈവന്നിരിക്കുന്നത്. ‘മിഷൻ 2029 നരേറ്റീവ് ഇൻചാർജ്’, […]
Read more

ഇരുട്ട്, ലോറികളുടെ അനധികൃത പാർക്കിങ്; കൊല്ലം സുധിയുടെ ജീവൻ പൊലിഞ്ഞതും ഇവിടെ തന്നെ

തൃശൂര്‍: ദേശീയപാത 66ല്‍ കയ്പമംഗലത്ത് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് കാരണം റോഡില്‍ അലക്ഷ്യമായി നിര്‍ത്തിയിട്ട ലോറിയും പ്രദേശത്ത് ലൈറ്റ് ഇല്ലാത്തതെന്നും ആരോപണം. അനധികൃതമായി മൂന്നു ലോറികള്‍ അപകടസമയത്ത് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്നു. അപകടത്തിനു പിന്നാലെ ഇതില്‍ രണ്ടു ലോറികളുമായി ഡ്രൈവര്‍മാര്‍ സ്ഥലം വിട്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഇവിടെ ലോറികൾ ഇങ്ങനെ സ്ഥിരമായി പാർക്ക് ചെയ്തിടാറുണ്ട്. വെളിച്ചക്കുറവും ദിശാസൂചിക ബോര്‍ഡ് കൃത്യമായ സ്ഥലത്ത് സ്ഥാപിക്കാതിരുന്നതും അപകടത്തിനുള്ള കാരണങ്ങളായി നാട്ടുകാർ പറയുന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് ഗുരുവായൂര്‍ […]
Read more

തീയറ്ററുകളിലെ അമിതവില; മൾട്ടിപ്ലക്‌സുകളിൽ പരിശോധന ശക്തം

കൊച്ചി: തീയറ്ററുകളിൽ പോപ്‌കോൺ, കുടിവെള്ളം ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതിയിൽ പരിശോധന ശക്തമാക്കി. മാളുകളിലെ മൾട്ടിപ്ലക്‌സ് തീയറ്ററുകളിലെ കഫെറ്റീരിയകളിലാണ് ലീഗൽ മെട്രോളജി വകുപ്പ് പരിശോധന നടത്തുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലയും തൂക്കവും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് സംഘം പരിശോധിക്കുന്നത്. പോപ്‌കോൺ, ശീതളപാനീയങ്ങൾ, കുപ്പിവെള്ളം, ലഘുഭക്ഷണങ്ങൾ എന്നിവയ്ക്ക് സാധാരണ വിപണിവിലയേക്കാൾ ഉയർന്ന തുക ഈടാക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. തീയറ്ററുകളിലെ ഭക്ഷ്യവിൽപ്പന കേന്ദ്രങ്ങളിൽ വ്യക്തമായ വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. വാങ്ങുന്ന ഭക്ഷ്യസാധനങ്ങളുടെ വില […]
Read more

സഹപാഠികളുടെ ചിത്രം മോർഫ് ചെയ്തു; മംഗളം കോളേജ് വിദ്യാർത്ഥി പിടിയിൽ

കോട്ടയം: സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് മൊബൈൽ ഫോണിൽ സൂക്ഷിച്ച സംഭവത്തിൽ വിദ്യാർത്ഥി പിടിയിൽ. ഏറ്റുമാനൂർ മംഗളം കോളേജിലെ നാലാം വർഷ ബി.ടെക് വിദ്യാർത്ഥി അജ്മലിനെയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഫോണിൽ സൂക്ഷിച്ചിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്. ചിത്രങ്ങൾ വിദ്യാർത്ഥികളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അജ്മലിന്റെ ഫോണിൽ ക്ലാസിലെ വിദ്യാർത്ഥികളുടെ ചിത്രങ്ങളാണ് കണ്ടെത്തിയത്. എന്നാൽ മോർഫ് ചെയ്ത ചിത്രങ്ങൾ മറ്റാർക്കും അയച്ചിട്ടില്ലെന്നും […]
Read more

കോട്ടയത്ത് കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; ചികിത്സാപിഴവില്ലെന്ന് റിപ്പോർട്ട്

കോട്ടയം: കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തിൽ നിന്ന് സൂചി പുറത്തെടുത്ത സംഭവത്തിൽ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ചികിത്സയ്ക്കിടെ കുഞ്ഞിന്റെ ശരീരത്തിൽ സൂചി കയറാൻ സാധ്യതയില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. റിപ്പോർട്ട് മെഡിക്കൽ കോളജ് സൂപ്രണ്ടിന് കൈമാറും. എന്നാൽ, ശരീരത്തിൽ നിന്ന് പുറത്തെടുത്ത സൂചിയുടെ ശാസ്ത്രീയ പരിശോധന നടത്താതെയാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത്. ഒരു വർഷത്തോളം കുഞ്ഞിന്റെ ശരീരത്തിനുള്ളിൽ സൂചി കുടുങ്ങിക്കിടന്നതായാണ് വിവരം. ഏറ്റുമാനൂർ സ്വദേശിനി അഞ്ചുവിന്റെ മകൾ അദ്വികയാണ് ഇത്രയും കാലം ശരീരത്തിൽ സൂചിയുമായി കഴിഞ്ഞത്. […]
Read more

ഭാരത് മാതാ കോളേജ് മോർഫിംഗ് കേസ്; മുഖ്യസൂത്രധാരൻ മലപ്പുറം സ്വദേശിയെന്ന് സൂചന

കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യസൂത്രധാരൻ മലപ്പുറം സ്വദേശിയായ വിദ്യാർഥിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇയാളാണ് സംഘത്തെ നിയന്ത്രിച്ചിരുന്നതെന്ന് അറസ്റ്റിലായ ശ്രീഹരി പൊലീസിന് മൊഴി നൽകിയതായാണ് വിവരം. ഒളിവിൽ കഴിയുന്ന ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഘത്തിൽ അഞ്ചിലധികം പേരുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കോളേജിലെ നിലവിലെ വിദ്യാർഥികളും പൂർവവിദ്യാർഥികളും ഉൾപ്പെട്ട സംഘമാണ് സംഭവത്തിന് […]
Read more

അധ്യാപക ദിനത്തിൽ വിസിമാർക്ക് വിമർശനവുമായി മന്ത്രി റോജി എം. ജോൺ

തിരുവനന്തപുരം: അധ്യാപക ദിനത്തിൽ സർവകലാശാല വൈസ് ചാൻസലർമാർക്കെതിരെ വിമർശനവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ തങ്ങൾ വഹിക്കുന്ന പദവിയുടെ മഹത്വം മറന്ന് വിഭജന അജണ്ടകൾ മുന്നോട്ടുവെക്കുന്ന സംഘടനകളുടെ വേദികളിലേക്ക് ചുരുങ്ങുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സ്വതന്ത്ര ചിന്തയുടെയും ഭരണഘടനാ മൂല്യങ്ങളുടെയും ആസ്ഥാനങ്ങളാകേണ്ടവയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അക്കാദമിക് സ്വയംഭരണത്തിന്റെ പ്രിവിലേജ് ഇടുങ്ങിയ രാഷ്ട്രീയ താൽപര്യങ്ങൾക്ക് മുന്നിൽ അടിയറവ് വെക്കുന്ന പ്രവണതകൾ വിദ്യാഭ്യാസ […]
Read more

സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട്; കണ്ണൂരിൽ സൗകര്യമില്ലെന്ന് കായികമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയതിൽ വിശദീകരണവുമായി കായിക മന്ത്രി ഒ.ജെ. ജനീഷ്. കണ്ണൂരിൽ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാലാണ് മേള കോഴിക്കോട് നടത്താൻ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. കോഴിക്കോട്ട് കൂടുതൽ സൗകര്യങ്ങൾ നിലവിലുള്ളതിനാലാണ് വേദി മാറ്റിയതെന്നും കണ്ണൂർ ജില്ലയെ ബോധപൂർവം ഒഴിവാക്കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു. ഒരു സർക്കാർ എടുത്ത തീരുമാനം മറ്റൊരു സർക്കാർ മാറ്റാൻ പാടില്ലെന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ സൗകര്യങ്ങളും മേള നടത്തിപ്പിനുള്ള പ്രായോഗിക സാധ്യതകളും പരിഗണിച്ചാണ് […]
Read more

ചിറയിൻകീഴിലെ കോൺഗ്രസ് തമ്മിലടി; KPCC അന്വേഷണത്തിന്

തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് നേതാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ കെപിസിസി അന്വേഷണത്തിന്. കെപിസിസി വൈസ് പ്രസിഡന്റ് രമ്യ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ ഇരുവിഭാഗത്തിന്റെയും പരാതികൾ കേട്ട് വസ്തുതകൾ പരിശോധിക്കാനാണ് തീരുമാനം. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കും. പാർട്ടി നേതാക്കൾ തമ്മിലുള്ള പരസ്യമായ സംഘർഷം നാണക്കേടാണെന്ന വിലയിരുത്തലും കെപിസിസിക്കുണ്ട്. അതേസമയം, സംഭവത്തിൽ ഇരുവിഭാഗവും നൽകിയ പരാതികളിൽ പൊലീസ് കേസെടുത്തു. എംഎൽഎ നൽകിയ പരാതിയിൽ ഏഴുപേർക്കെതിരെയാണ് കേസ്. ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലം, മണ്ഡലം വൈസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix