Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

KSRTC പെൻഷൻ വർധിപ്പിക്കില്ല; ഹൈക്കോടതി നിർദേശം തള്ളി സർക്കാർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻ വർധിപ്പിക്കില്ലെന്ന് സംസ്ഥാന സർക്കാർ. പെൻഷൻ പരിഷ്കരിക്കണമെന്ന ഹൈക്കോടതി നിർദേശം സർക്കാർ തള്ളി. പെൻഷൻ വർധിപ്പിച്ചാൽ പ്രതിവർഷം 12 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ കെ.എസ്.ആർ.ടി.സി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വരുമാനനഷ്ടം നേരിടുന്നതിനാൽ ദൈനംദിന ചെലവുകൾ പോലും കണ്ടെത്താൻ പ്രയാസമാണെന്നും സർക്കാർ വ്യക്തമാക്കി. പെൻഷൻ വർധിപ്പിക്കില്ലെന്ന തീരുമാനം ഉത്തരവായും പുറത്തിറക്കി. ഇതോടെ പെൻഷൻ പരിഷ്കരിക്കണമെന്ന കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് തിരിച്ചടിയായിരിക്കുന്നത്.
Read more

സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്; തൊപ്പിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

കൊച്ചി: സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. കേസിൽ നിഹാദിനെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുമെന്നാണ് പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. ഐ.ടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ റൂറൽ സൈബർ പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്. സുഹൃത്തുക്കൾ തന്നെ ചതിച്ചെന്നായിരുന്നു നിഹാദിന്റെ മൊഴി. ഇവരുമായുണ്ടായ തർക്കത്തെ തുടർന്നാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നും മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ നിഹാദിന്റെ […]
Read more

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കുള്ള വാടക സഹായവും ജീവനബത്തയും നവംബർ വരെ നീട്ടി

തിരുവനന്തപുരം: മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കുള്ള വീട്ടുവാടക സഹായവും ജീവനബത്തയും നവംബർ മാസം വരെ നീട്ടി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. വാടക വീടുകളിൽ താമസിക്കുന്ന ദുരന്തബാധിത കുടുംബങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക. ടൗൺഷിപ്പിൽ വീട് ലഭിക്കാത്തവരും 15 ലക്ഷം രൂപയുടെ പുനരധിവാസ സഹായം ലഭിക്കാത്തവരുമായ കുടുംബങ്ങൾക്കും ധനസഹായം ലഭിക്കും. പുനരധിവാസ സഹായത്തിനായുള്ള രണ്ടാം ഘട്ടത്തിലെ എ, ബി അപ്പീൽ പട്ടികകളിൽ ഉൾപ്പെട്ടവരും റോഡ് സൗകര്യം പുനഃസ്ഥാപിക്കപ്പെടാത്ത കുടുംബങ്ങളും ആനുകൂല്യത്തിന് അർഹരാണ്. ഒക്ടോബർ മാസത്തെ വീട്ടുവാടക വിതരണം ചെയ്യുന്നതിനായി 16,02,000 രൂപ സർക്കാർ […]
Read more

പൊലീസിനെ വിമർശിച്ച പോസ്റ്റ് ലൈക്ക് ചെയ്തു; ഗ്രേഡ് എസ്.ഐക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: പൊലീസിനെ വിമർശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്തതിന് പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. തിരുവല്ലം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ആർ.പി. അരവിന്ദിനെയാണ് സസ്‌പെൻഡ് ചെയ്തത്. സി.പി.എം നേതാവ് ഐ.പി. ബിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനാണ് അരവിന്ദ് ലൈക്ക് ചെയ്തത്. പോലീസിനെ വിമർശിക്കുന്ന പോസ്റ്റിന് ലൈക്ക് ചെയ്തത് അച്ചടക്കലംഘനമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. ‘അരവിന്ദ് അഭയം’ എന്ന പ്രൊഫൈലിൽ നിന്നാണ് പോസ്റ്റിന് ലൈക്ക് നൽകിയതെന്നാണ് വിവരം.
Read more

കൈക്കൂലി കേസ്; കുന്നത്തൂർ മുൻ ഡെപ്യൂട്ടി തഹസിൽദാർക്ക് എട്ട് വർഷം തടവ്

കൊല്ലം: കൈക്കൂലി കേസിൽ കുന്നത്തൂർ താലൂക്ക് ഓഫീസിലെ മുൻ ഡെപ്യൂട്ടി തഹസിൽദാർക്ക് എട്ട് വർഷം തടവുശിക്ഷ വിധിച്ച് കൊല്ലം വിജിലൻസ് കോടതി. വടക്കുംതല സ്വദേശി ബാബുവിനെയാണ് കോടതി ശിക്ഷിച്ചത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കൈക്കൂലി വാങ്ങിയെന്ന കുറ്റമാണ് ഇയാൾക്കെതിരെ തെളിഞ്ഞത്. ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു. 2014ലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരന് അനധികൃതമായി ചെങ്കല്ല് വെട്ടാൻ ഒത്താശ ചെയ്തുനൽകിയ ശേഷം ബാബു കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തൽ. എന്നാൽ അടുത്ത ഗഡു കൈക്കൂലി നൽകാത്തതിനെ […]
Read more

സാമ്പത്തിക ബാധ്യതയെന്ന് ആത്മഹത്യാക്കുറിപ്പ്; ചങ്ങനാശ്ശേരി കൂട്ടമരണത്തിൽ അന്വേഷണം ഊർജിതം

കോട്ടയം: ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. മരിച്ച സാജുവിന്റെയും മകൻ സവിന്റെയും സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സവിൻ ഓൺലൈൻ ഗെയിമിങ്, ട്രേഡിങ് തുടങ്ങിയ ഇടപാടുകളിൽ ഏർപ്പെട്ട് പണം നഷ്ടപ്പെടുത്തിയിരുന്നതായി ബന്ധുക്കളിൽ ചിലർ മൊഴി നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ചും വിശദമായ അന്വേഷണം നടക്കുകയാണ്. വിദേശത്തുള്ള സവിന്റെ ഭാര്യയിൽ നിന്നും അന്വേഷണസംഘം വിവരങ്ങൾ തേടും. സാമ്പത്തിക ബാധ്യതയാണ് മരണത്തിന് […]
Read more

സംസ്ഥാനത്തിന്റെ പരമോന്നത സാഹിത്യ ബഹുമതി എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്. മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ആധുനിക മലയാള ചെറുകഥാകൃത്തുക്കളിൽ പ്രമുഖനാണ് മേതിൽ രാധാകൃഷ്ണൻ. ശാസ്ത്രം, തത്ത്വചിന്ത, മനഃശാസ്ത്രം എന്നിവയെ സർഗാത്മകമായി സമന്വയിപ്പിച്ചുള്ള രചനകളാണ് അദ്ദേഹത്തിന്റെ സാഹിത്യലോകത്തിന്റെ പ്രത്യേകത. ആധുനിക മലയാള ചെറുകഥാ-നോവൽ സാഹിത്യത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. സൂര്യവംശം, ബ്രാ, ചുവന്ന വിദൂഷകരുടെ അഞ്ചാം പത്തി, ലൈംഗികതയെക്കുറിച്ച് […]
Read more

കോവളം സ്പാ പീഡനക്കേസ്; പതിനാറുകാരിയെ അഞ്ചുലക്ഷം രൂപയ്ക്ക് വിറ്റതായി കണ്ടെത്തൽ

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ ഇരയായ പതിനാറുകാരിയെ അഞ്ചുലക്ഷം രൂപയ്ക്കാണ് പ്രതികൾ വിറ്റതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പെൺകുട്ടിയുടെ ഇളയമ്മയുടെ ഭർത്താവിന്റെ ബാങ്ക് അക്കൗണ്ട് രേഖകൾ പരിശോധിച്ചതോടെയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. കേസിലെ രണ്ടാം പ്രതിക്ക് മൂന്ന് ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി കൃത്യമായ ഇടവേളകളിൽ ഇളയമ്മയുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയിരുന്നതായി ബാങ്ക് രേഖകൾ വ്യക്തമാക്കുന്നു. പെൺകുട്ടിയെ ഉപയോഗിച്ച് പ്രതികൾ ലക്ഷക്കണക്കിന് രൂപ സമ്പാദിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ […]
Read more

മുണ്ടക്കയം ചോറ്റിയിൽ ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

കോട്ടയം: ദേശീയപാത 183-ൽ (കെ.കെ. റോഡ്) മുണ്ടക്കയം ചോറ്റിയിൽ ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. യാത്രക്കാർക്കും വഴിയാത്രക്കാർക്കുമാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 8.15-ഓടെ ചോറ്റി ജങ്ഷനിലായിരുന്നു അപകടം. അഞ്ച് കാറുകളും ഒരു ഓട്ടോറിക്ഷയും ഒരു സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ എട്ടുപേരെ ഇരുപത്താറാം മൈലിലെ മേരീ ക്യൂൻസ് മിഷൻ ആശുപത്രിയിലും മൂന്നുപേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. കൂട്ടിക്കൽ, മടുക്ക, ചോറ്റി സ്വദേശികൾക്കാണ് പരിക്കേറ്റത്. അമിതവേഗത്തിലെത്തിയ കാർ […]
Read more

മീനങ്ങാടി സ്കൂൾ പഠനയാത്ര വിവാദം; പ്രിൻസിപ്പലിനെ സ്ഥലംമാറ്റി സർക്കാർ

കല്പറ്റ: മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പഠനയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സർക്കാർ സ്ഥലംമാറ്റി. സർക്കാർ നിർദേശങ്ങൾ പാലിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്നും ഇത് പൊതുവിദ്യാഭ്യാസ വകുപ്പിനും സർക്കാരിനും അവമതിപ്പുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഷിവി കൃഷ്ണനെ വയനാട്ടിലെ വടുവൻചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് സ്ഥലംമാറ്റിയത്. തുടർന്നുള്ള സ്ഥലംമാറ്റങ്ങൾക്ക് സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ആരോപണവിധേയനായ പി.ടി.എ. പ്രസിഡന്റിനെ സ്ഥാനത്തുനിന്ന് നീക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix