Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്‌സൈറ്റ്; വിദ്യാർഥികൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള സർവകലാശാലയുടെ സ്‌കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷന്റെ (എസ്.ഡി.ഇ) പേരിൽ പ്രവർത്തിക്കുന്ന വ്യാജ വെബ്‌സൈറ്റിനെതിരെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും സർവകലാശാലയുടെ മുന്നറിയിപ്പ്. വിദൂര വിദ്യാഭ്യാസ പ്രോഗ്രാമുകളിലേക്കുള്ള വ്യാജ പ്രവേശന വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റ് വിദ്യാർഥികളിൽനിന്ന് രജിസ്‌ട്രേഷനും ഓൺലൈൻ പേയ്‌മെന്റും സ്വീകരിക്കുന്നതായി സർവകലാശാല അറിയിച്ചു. വ്യാജ വെബ്‌സൈറ്റിലൂടെ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതിനും സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ വിദ്യാർഥികളോടും അപേക്ഷകരോടും […]
Read more

പിണറായി പറഞ്ഞത് ശരി, പ്രവര്‍ത്തകര്‍ക്ക് മാറിച്ചിന്തിക്കാന്‍ അവകാശമില്ല; എംവി ഗോവിന്ദന്‍

തിരുവനന്തപുരം: പിണറായി വിജയനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് പിണറായി വിജയന്‍ പറഞ്ഞത് പൂര്‍ണമായും ശരിയാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. പാര്‍ട്ടി വിട്ട്, പാര്‍ട്ടിക്കെതിരെ മത്സരിച്ച സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്ത പ്രവര്‍ത്തകര്‍ക്ക് തെറ്റു പറ്റിയിട്ടുണ്ട്. അവര്‍ തിരുത്തണം. പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്കെതിരെ വോട്ടു ചെയ്യാനുള്ള അവകാശം പ്രവര്‍ത്തകര്‍ക്കില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. പയ്യന്നൂരിലും തളിപ്പറമ്പിലും പാര്‍ട്ടിക്കെതിരെ വോട്ടു ചെയ്തവര്‍ക്ക് തെറ്റു പറ്റിയിട്ടുണ്ട്. പയ്യന്നൂരില്‍ പാര്‍ട്ടി വോട്ടു പോലും […]
Read more

പണയസ്വർണം തിരിമറി നടത്തി കോടികളുടെ തട്ടിപ്പ്; ധനകാര്യ സ്ഥാപന ഉടമ അറസ്റ്റിൽ

ആലപ്പുഴ: ചുനക്കര കോമല്ലൂരിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പൊതുജനങ്ങളിൽനിന്ന് പണയമായി സ്വീകരിച്ച സ്വർണം തിരിമറി നടത്തി കോടികൾ തട്ടിയെടുത്ത കേസിൽ സ്ഥാപന ഉടമ അറസ്റ്റിൽ. കേസിലെ ഒന്നാം പ്രതിയും ശ്രീലകം ഫിനാൻസ് ഉടമയുമായ ഭരണിക്കാവ് വില്ലേജിലെ മഞ്ചാടിത്തറ മുറിയിൽ മൂന്നാം വാർഡിൽ വലിയവീട്ടിൽ രാധാകൃഷ്ണ പിള്ള (58) ആണ് അറസ്റ്റിലായത്. രാധാകൃഷ്ണ പിള്ള, സ്ഥാപനത്തിലെ ജീവനക്കാരനായ ടിനു തമ്പാൻ, പൊതുപ്രവർത്തകനായ രാഹുൽ രാധാകൃഷ്ണൻ എന്നിവർ ചേർന്ന് ഉപഭോക്താക്കൾ പണയംവെച്ച സ്വർണാഭരണങ്ങളിൽ തിരിമറി നടത്തി കോടികൾ തട്ടിയെടുത്തെന്നാണ് […]
Read more

ശ്രീകൃഷ്ണ സങ്കൽപ്പം മനുഷ്യജീവിതത്തിന് നൽകുന്ന സന്ദേശം കാലാതീതം; ആശംസകളുമായി പിണറായി വിജയൻ

തിരുവനന്തപുരം: ശ്രീകൃഷ്ണ സങ്കൽപ്പം മനുഷ്യജീവിതത്തിന് പകർന്നുനൽകുന്ന സന്ദേശങ്ങൾ കാലാതീതമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച സന്ദേശത്തിലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്. കുറിപ്പിൻറെ പൂർണ്ണ രൂപം ശ്രീകൃഷ്ണ സങ്കൽപ്പം മനുഷ്യജീവിതത്തിന് പകർന്നുനൽകുന്ന സന്ദേശങ്ങൾ കാലാതീതമാണ്. പ്രതിസന്ധികളെ നേരിടാനുള്ള ധൈര്യവും കർത്തവ്യബോധത്തോടെ മുന്നോട്ടുപോകാനുള്ള പ്രചോദനവും നന്മയ്ക്കായി നിലകൊള്ളാനുള്ള ആത്മവിശ്വാസവും ആ സങ്കൽപ്പത്തിൽനിന്ന് നമുക്ക് ഉൾക്കൊള്ളാനാകട്ടെ. അനീതിക്കും അധർമ്മത്തിനുമെതിരെ നിലകൊള്ളാനും, ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാനും, മനുഷ്യർക്കിടയിലെ സ്നേഹവും സാഹോദര്യവും കൂടുതൽ ദൃഢമാക്കാനും […]
Read more

KSRTC ബസ് തകരാറിലായി; സ്ത്രീകളെ സ്വകാര്യ ബസിൽ കയറ്റിയില്ലെന്ന് പരാതി

കാസർകോട്: കെ.എസ്.ആർ.ടി.സി. ബസ് വഴിയിൽ തകരാറിലായതിനെ തുടർന്ന് ബസ് മാറിക്കയറാൻ ശ്രമിച്ച സ്ത്രീയാത്രക്കാരോട് സ്വകാര്യ ബസ് ജീവനക്കാർ ലിംഗവിവേചനം കാണിച്ചതായി പരാതി. കാസർകോട്ടുനിന്ന് എരിഞ്ഞിപ്പുഴ വഴി കുറ്റിക്കോൽ വരെ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാർക്കെതിരെയാണ് മോട്ടോർ വാഹനവകുപ്പിനും ആർ.ടി.ഒയ്ക്കും പരാതി ലഭിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.30ഓടെ കാനത്തൂർ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. എൺപതോളം യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് തകരാറിലായതോടെയാണ് യാത്രക്കാർ ദുരിതത്തിലായത്. ബസിൽ സ്‌കൂൾ വിദ്യാർഥികൾക്കും ദീർഘദൂര യാത്രക്കാരായ നിരവധി സ്ത്രീകൾക്കും […]
Read more

‘റീ ഇമാജിനിങ് കേരളം’; മന്ത്രിസഭയ്ക്ക് ഇന്നും നാളെയും ഐഐഎമ്മിൽ ക്ലാസ്

കോഴിക്കോട്: മുഖ്യമന്ത്രി ഉൾപ്പെടെ സംസ്ഥാന മന്ത്രിമാർക്ക് മുഴുവൻ രണ്ട് ദിവസം ക്ലാസ്. വെള്ളി, ശനി ദിവസങ്ങളിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ‘റീ ഇമാജിനിങ് കേരളം’ എന്ന ദ്വിദിന നേതൃശില്പശാലയിലാണ് മന്ത്രിമാർ പങ്കെടുക്കുക. സംസ്ഥാനത്തിന്റെ ദീർഘകാല വികസന സാധ്യതകളും ഭാവി വെല്ലുവിളികളുമടക്കം ക്ലാസിൽ ചർച്ച ചെയ്യും. ഐഐഎമ്മിൽ താമസിച്ചാകും പഠനം. കേരളത്തിന്റെ ഭാവി വികസനത്തിന് പുതിയ ആശയങ്ങളും തന്ത്രപരമായ സമീപനങ്ങളും രൂപപ്പെടുത്തുന്നതിനുള്ള സംവാദ വേദിയായാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നതിനായി മന്ത്രിമാരിൽ […]
Read more

ഒരു വയസുകാരന്റെ ശരീരത്തിൽ സൂചി; കോട്ടയം മെഡിക്കൽ കോളേജിനെതിരെ പരാതി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ് സംഭവിച്ചെന്ന പരാതിയുമായി കുടുംബം. മെഡിക്കൽ കോളേജിൽ ജനിച്ച ഒരു വയസുകാരന്റെ ശരീരത്തിൽനിന്ന് സൂചി കണ്ടെത്തിയെന്നാണ് പരാതി. ഏറ്റുമാനൂർ സ്വദേശിനി അഞ്ചുവിന്റെ കുഞ്ഞിന്റെ ശരീരത്തിലാണ് സൂചി കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയ്ക്കും തുടർന്നുള്ള ശസ്ത്രക്രിയയ്ക്കുമിടെയാണ് ശരീരത്തിനുള്ളിൽ കുടുങ്ങിക്കിടന്ന സൂചി കണ്ടെത്തിയത്. കുഞ്ഞ് ജനിച്ചപ്പോൾ തന്നെ ശരീരത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും ഇക്കാര്യം ഡോക്ടർമാരെ അറിയിച്ചിരുന്നുവെന്നും മാതാപിതാക്കൾ പറയുന്നു. എന്നാൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു അന്ന് മുതൽ ഡോക്ടർമാർ അറിയിച്ചിരുന്നതെന്നാണ് കുടുംബത്തിന്റെ […]
Read more

ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലമായി പ്രചരിപ്പിച്ചെന്ന് പരാതി; വിദ്യാർഥി കസ്റ്റഡിയിൽ

കൊച്ചി: അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീലരീതിയിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ തൃക്കാക്കര ഭാരതമാതാ കോളേജിലെ രണ്ടാംവർഷ ബി.ബി.എ വിദ്യാർഥി വി.എസ്. ശ്രീഹരിയെ തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തു. കോളേജ് അധികൃതർ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. വിദ്യാർഥിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. കോളേജിലെ വിവിധ പരിപാടികളുടെ ഔദ്യോഗിക ചിത്രീകരണ ചുമതല വഹിച്ചിരുന്ന വിദ്യാർഥിയാണ് ശ്രീഹരി. പരിപാടികൾക്കിടെ പകർത്തിയ ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീലരീതിയിലാക്കി ടെലഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചെന്നാണ് പരാതി. സംഭവം പുറത്തറിഞ്ഞതോടെ കോളേജിൽ […]
Read more

സ്ത്രീവിരുദ്ധ പരാമർശം; നാളെ നിലപാട് വിശദീകരിക്കാൻ കാന്തപുരം

കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വിശദീകരിക്കാൻ സമസ്ത എ.പി വിഭാഗം നേതാവ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. നാളെ കോഴിക്കോട് നടക്കുന്ന മീലാദ് സമ്മേളനത്തിൽ മുഖ്യമന്ത്രിയുടേതടക്കമുള്ള വിമർശനങ്ങൾക്ക് കാന്തപുരം മറുപടി നൽകും. വിവാദ പ്രസ്താവനയിൽ വ്യക്തത വരുത്തുമെന്നും സൂചനയുണ്ട്. ഇന്നലെ തൃശൂരിൽ നടന്ന ജില്ലാ മീലാദ് കോൺഫറൻസിൽ കാന്തപുരം നിലപാട് മയപ്പെടുത്തിയിരുന്നു. സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല തങ്ങളെന്നും ഇസ്‌ലാം അത്തരമൊരു നിലപാട് മുന്നോട്ടുവയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് രണ്ടാം സ്ഥാനം നൽകുന്നു എന്ന വിമർശനവും […]
Read more

പവർ സ്റ്റീയറിങ് പമ്പ് തകരാർ; കടലിൽ കുടുങ്ങിയ വള്ളവും 40 തൊഴിലാളികളെയും രക്ഷപ്പെടുത്തി

ആലപ്പുഴ: പവർ സ്റ്റീയറിങ് പമ്പ് തകരാറിലായി കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളവും 40 തൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സുരക്ഷിതമായി കരയിലെത്തിച്ചു. തൃക്കുന്നപുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ‘ഉത്രാടം’ എന്ന വള്ളമാണ് കടലിൽ കുടുങ്ങിയത്. തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിൽ നിന്നുള്ള റെസ്ക്യൂ ബോട്ടാണ് വള്ളത്തെ രക്ഷപ്പെടുത്തിയത്. മത്സ്യബന്ധനത്തിനിടെ വള്ളത്തിന്റെ ദിശ നിയന്ത്രിക്കുന്ന പവർ സ്റ്റീയറിങ് പമ്പ് തകരാറിലായതോടെ കരയിലേക്ക് തിരിച്ചുവരാൻ കഴിയാത്ത സാഹചര്യമുണ്ടായി. തുടർന്ന് തൊഴിലാളികൾ തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. വിവരമറിഞ്ഞ ഉടൻ കായംകുളം ഹാർബറിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix