Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അടൂർ പൊലീസ് സ്റ്റേഷനിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ ​ഗുണ്ടായിസം; ദൃശ്യങ്ങൾ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിലാണ് പൊലീസ് സ്റ്റേഷനിൽ കോൺ​ഗ്രസ് പ്രവർത്തകർ അതിക്രമം നടത്തിയത്. യൂട്യൂബർ രാജൻ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ എത്തിച്ചപ്പോൾ ആയിരുന്നു ആക്രമണം. 2026 ജൂലൈ 11ന് നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റിരുന്നു. ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ ആക്രമണം നടത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പൊലീസ് ജീപ്പ് തടഞ്ഞ് ആക്രമിക്കുന്നത് വ്യക്തമായി കാണാം. കോണ്‍ഗ്രസ് പ്രവര്‍ത്തകയും ജില്ലാ പഞ്ചായത്ത് അംഗവുമാണ് ശ്രീനാദേവി കുഞ്ഞമ്മ. അവരെ സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് സ്റ്റേഷന്റെ ഗേറ്റ് മുതല്‍ സ്റ്റേഷന് അകത്ത് കയറുന്നത് വരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മർദിച്ചത്. പൊലീസ് നോക്കി നിൽക്കുന്നത് കാണാം.

ലോക്കപ്പില്‍ കിടന്ന പ്രതിയെ പരാതിക്കാരി ശ്രീനാദേവി കുഞ്ഞമ്മ നേരിട്ട് കാണുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ശ്രീനാദേവി കുഞ്ഞമ്മയോട് അവിടെനിന്ന് പോകാന്‍ പൊലീസ് പറയുന്നുണ്ടെങ്കിലും സ്റ്റേഷന്‍ കോമ്പൗണ്ടില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പൊലീസിനെ വെല്ലുവിളിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

അതേസമയം സ്റ്റേഷനുകളിൽ ആക്രമണം അഴിച്ചുവിട്ട പ്രതികളെ അറസ്റ്റ് ചെയ്യാത്തത് പൊലീസിന്റെ ഗതികേടാണ് എന്ന് സിപിഐഎം പരിഹസിച്ചു. പ്രതികൾ സംഭവത്തിന് ശേഷം പൊലീസ് സ്റ്റേഷനിൽ തന്നെ ഉണ്ടായിട്ടും ഇവരെ കസ്റ്റഡിയിൽ എടുക്കാനോ അറസ്റ്റ് ചെയ്യാനോ പൊലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix