തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുറവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 310 രൂപയും പവന് 2,480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 12,730 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,01,840 രൂപയാണ് ഇന്നത്തെ വില. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് വിലവിവരങ്ങൾ അറിയിച്ചത്.
അന്താരാഷ്ട്ര വിപണിയിലെ വിലയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്. സ്വർണത്തിന് പിന്നാലെ വെള്ളിവിലയിലും കുറവുണ്ടായി. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 210 രൂപയും 10 ഗ്രാമിന് 2,100 രൂപയുമാണ് വില.




