Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുണ്ടറയിൽ നിർമാണം നടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് മോഷണം; സഹോദരന്മാർ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: നിർമാണത്തിലിരിക്കുന്ന വീടുകളിൽ നിന്ന് വൈദ്യുത ഉപകരണങ്ങളും വയറുകളും മോഷ്ടിച്ച സഹോദരന്മാർ പിടിയിൽ. ആലുംമൂട് എല്ലുകുഴി വയൽ സ്വദേശികളായ അനീഷർ ഷാ (28), അക്ബർ ഷാ (30) എന്നിവരെയാണ് കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം പത്തിനാണ് കരിക്കോട് മേക്കോണിൽ ഹാരിഷ് കമാലുദ്ദീന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ അവസാനമായി മോഷണം നടന്നത്. 5.5 ലക്ഷം രൂപയുടെ വയറിങ് സാമഗ്രികളാണ് ഇവിടെനിന്ന് മോഷ്ടിച്ചത്. വയറുകൾ, സ്വിച്ചുകൾ, പൈപ്പുകളിൽ സ്ഥാപിച്ചിരുന്ന കേബിളുകൾ എന്നിവയ്ക്കൊപ്പം നിർമാണത്തിനുപയോഗിക്കുന്ന കട്ടറും രണ്ട് ഡ്രില്ലറുകളും പ്രതികൾ കവർന്നു.

കുണ്ടറയിലും പരിസരപ്രദേശങ്ങളിലും നിർമാണം നടക്കുന്ന വീടുകളിൽനിന്ന് വൈദ്യുത സാമഗ്രികൾ മോഷണം പോകുന്നതായി പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കൂടുതൽ സ്ഥലങ്ങളിൽ നടന്ന സമാന മോഷണങ്ങളിലും ഇവർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം. ഇതുസംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix