Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

കൊല്ലത്ത് 12 വയസ്സുകാരനെ കാണാതായിട്ട് നാലുദിവസം; കുട്ടിയെ കണ്ടെത്താനാകാതെ പൊലീസ്, അന്വേഷണം ഊർജിതം

കൊല്ലം: കൊല്ലത്ത് 12 വയസ്സുകാരനായ ഏഴാം ക്ലാസ് വിദ്യാർഥിയെ കാണാതായിട്ട് നാലുദിവസം പിന്നിട്ടിട്ടും കണ്ടെത്താനാകാതെ പൊലീസ്. പട്ടത്താനം വികാസ് നഗറിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളുടെ മകൻ ഏബ്രഹാം ഓറോണിനെയാണ് കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടുമുതൽ കാണാതായത്. സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടി ആരോടും പറയാതെ സ്വന്തം സൈക്കിളിൽ പുറത്തേക്ക് പോവുകയായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ നടത്തിയ തിരച്ചിലിൽ കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് കുട്ടിയുടെ സൈക്കിൾ കണ്ടെത്തി. കുട്ടിയെ കാണാനില്ലെന്ന് അറിയിച്ച് ഈസ്റ്റ് പൊലീസിലും കൊല്ലം റെയിൽവേ പൊലീസിലും […]
Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; അബ്ദുൾ റഫീഖിന്റെ ജാമ്യം റദ്ദാക്കി പോക്സോ കോടതി

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി. വടകര ബാങ്ക് റോഡ് സ്വദേശി അബ്ദുൾ റഫീഖിന്റെ ജാമ്യമാണ് കൊയിലാണ്ടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി റദ്ദാക്കിയത്. കൊയിലാണ്ടി സി.ഐ. ആർ. പ്രശാന്ത് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. നിലവിൽ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് പ്രതി. പത്തുമാസം മുമ്പാണ് അബ്ദുൾ റഫീഖിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പയ്യോളി പൊലീസ് അന്വേഷണം ആരംഭിച്ചത്. അതിജീവിതയുടെ മാതാവിന്റെ സുഹൃത്തായ ഇയാൾ […]
Read more

​ഗവർണറുടേത് ഭരണഘടനാ വിരുദ്ധ നിലപാട്; PSC വിഷയത്തിൽ പ്രതികരിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: പിഎസ് സി ചെയർമാനെ പുറത്താക്കണമെന്ന മുൻ ​ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ശുപാർശയ്ക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രം​ഗത്ത്. ഗവര്‍ണറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും കടുത്ത അധികാര ദുര്‍വിനിയോഗവുമാണ്. സ്ഥാനം ഒഴിഞ്ഞ ഗവര്‍ണര്‍ പോകുന്ന പോക്കില്‍ സംസ്ഥാനത്ത് ഇതുവരെ നടത്തിയ നിയമവിരുദ്ധ ഇടപെടലുകളുടെ തുടര്‍ച്ചയായി മറ്റൊരു ശുപാർശ കൂടി നൽകുകയായിരുന്നുവെന്നും പിണറായി വിജയൻ ഫെയ്സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 316 പ്രകാരമാണ് പബ്ലിക് സര്‍വ്വീസ് കമ്മീഷനെ നിയമിക്കുന്നത്. നിലവിൽ ഒരു […]
Read more

കനത്ത മഴയും മണ്ണിടിച്ചിലും; പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു, ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശനമില്ല

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. മണ്ണിടിച്ചിൽ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കല്ലാർ–പൊൻമുടി റോഡിൽ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് സമീപം ഇടിയകോവിലിന് അടുത്തും മണ്ണിടിച്ചിലുണ്ടായി. ഇന്നലെ രാത്രി മലയോര മേഖലയിൽ ശക്തമായ മഴ പെയ്തതിനെത്തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അതേസമയം, സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് […]
Read more

മഴ മാത്രമല്ല, ഇടിമിന്നലും ഉണ്ടാകും; അപകടകാരി, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ദിവസങ്ങളിൽ കനത്ത മഴയ്ക്കൊപ്പം ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പ്രത്യേക ജാ​ഗ്രത പാലിക്കണമെന്നും മുൻകരുതലുകളെടുക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഇടിമിന്നൽ അപകടങ്ങൾ കൂടുന്നതിനാൽ പൊതുജനങ്ങൾക്കായി പ്രത്യേക ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരരുത് ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. ഇവയ്‌ക്കടുത്ത് നിൽക്കരുത്. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്‍പർശിക്കാതിരിക്കാനും ശ്രമിക്കുക. ഗൃഹോപകരണങ്ങളുടെ […]
Read more

കോഴിക്കോട് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് സന്ദേശം; മലപ്പുറം സ്വദേശിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

മലപ്പുറം: കോഴിക്കോട് വെച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും സുരക്ഷ ശക്തമാക്കണമെന്നും സന്ദേശം അയച്ച സംഭവത്തിൽ മലപ്പുറം പാണ്ടിക്കാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ടൗൺ പൊലീസാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രി ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കൂടുതൽ പൊലീസിനെ വിന്യസിക്കണമെന്നുമായിരുന്നു കൺട്രോൾ റൂമിലേക്ക് അയച്ച സന്ദേശം. എന്നാൽ, പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വ്യാജ സന്ദേശമാണിതെന്നാണ് പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള യുവാവിന് നോട്ടീസ് നൽകി വിട്ടയക്കുമെന്ന് പൊലീസ് അറിയിച്ചു.
Read more

കോഴിക്കോട് കാവിലുംപാറയിൽ അഞ്ചാംപനി സ്ഥിരീകരിച്ചു; പൈക്കളങ്ങാടിയിൽ അഞ്ച് പ്രൈമറി സ്കൂൾ വിദ്യാർഥികൾക്ക് രോഗബാധ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തൊട്ടിൽപ്പാലം കാവിലുംപാറ പഞ്ചായത്തിൽ അഞ്ചാംപനി സ്ഥിരീകരിച്ചു. പൈക്കളങ്ങാടിയിൽ പ്രൈമറി സ്കൂൾ വിദ്യാർഥികളായ അഞ്ച് കുട്ടികൾക്കാണ് രോഗബാധ കണ്ടെത്തിയത്. ഒരു വയസ്സ് തികയുന്നതിന് മുമ്പ് നിർബന്ധമായും നൽകേണ്ട പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രോഗം കൂടുതൽ പേരിലേക്ക് പടരാനുള്ള സാധ്യത കണക്കിലെടുത്ത് കുണ്ടുതോട് പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർ പ്രദേശത്തെ വീടുകളിൽ സന്ദർശനം നടത്തി. വീടുകൾ കേന്ദ്രീകരിച്ച് സർവേ […]
Read more

ബെൻസ് ഇടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ച കേസ്; ഞങ്ങളെ ചോദ്യം ചെയ്യാൻ വരേണ്ടെന്ന് ജഡ്ജി പറഞ്ഞെന്ന് മൊഴി

കൊച്ചി: ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ‌ കേസെടുത്ത് പൊലീസ്. ബിഎൻഎസ് 281, 106 (1) വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അശ്രദ്ധയോടെ അമിത വേഗത്തിൽ വാഹനം ഓടിക്കൽ, അശ്രദ്ധമൂലം കൊല്ലപ്പെടൽ എന്നീ വകുപ്പുമാണ് കേസിലുള്ളത്. സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. KL 46 F 0333 നമ്പറിലുള്ള കാറാണ് അപകടമുണ്ടാക്കിയത്. അതേസമയം, 17കാരന്റെ അച്ഛനായ അഡീഷണൽ ജഡ്ജിക്കെതിരെ മരിച്ച ജയ ബാലകൃഷ്ണൻ്റെ ബന്ധുക്കൾ രം​ഗത്തെത്തി. ലൈസൻസ് ഇല്ലാതെ മകനെ […]
Read more

പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച കേസ്; അഡീഷണൽ ജഡ്ജിക്കെതിരെ മരിച്ച ജയ ബാലകൃഷ്ണന്റെ കുടുംബം

കൊച്ചി: ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 281, 106(1) വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിക്കൽ, അശ്രദ്ധമൂലം മരണത്തിന് ഇടയാക്കൽ എന്നീ കുറ്റങ്ങളാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുള്ളത്. കെ.എൽ. 46 എഫ് 0333 നമ്പറിലുള്ള കാറാണ് അപകടമുണ്ടാക്കിയത്. അതേസമയം, പതിനേഴുകാരന്റെ പിതാവായ അഡീഷണൽ ജഡ്ജിക്കെതിരെ മരിച്ച ജയ ബാലകൃഷ്ണന്റെ ബന്ധുക്കൾ രംഗത്തെത്തി. […]
Read more

മീനങ്ങാടി ഹൈവേ കവർച്ചാക്കേസ്; പ്രതികളെ വിട്ടയച്ച കോടതി ഉത്തരവിനെതിരെ റിവിഷൻ ഹർജിയുമായി പൊലീസ്

ബത്തേരി: മീനങ്ങാടി ഹൈവേ കവർച്ചാ കേസിൽ പിടിയിലായ രണ്ട് പ്രതികളെ വിട്ടയച്ച മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ റിവിഷൻ ഹർജിയുമായി പൊലീസ്. കേസിലെ മൂന്നും നാലും പ്രതികളായ പ്രണവ്, കനകരാജ് എന്നിവരെ കഴിഞ്ഞ ദിവസം ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് വിട്ടയച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതിൽ സമയപരിധി പാലിച്ചില്ലെന്ന് നിരീക്ഷിച്ചായിരുന്നു നടപടി. എന്നാൽ, രേഖകൾ കൃത്യമായി വിലയിരുത്താതെയാണ് കോടതി ഉത്തരവിട്ടതെന്നാണ് പൊലീസിന്റെ വാദം. പ്രതികളുടെ അറസ്റ്റ് നടപടികൾ, യാത്രയുടെ വിശദാംശങ്ങൾ, റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix