Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

തങ്കി മൊരത്തിയെ കാണാതായിട്ട് ഒരു മാസം; അന്വേഷണം വഴിമുട്ടി

സുല്‍ത്താന്‍ ബത്തേരി: വയനാട് വടക്കനാട് പള്ളിവയൽ ഊരിലെ തങ്കി മൊരത്തിയെന്ന 67കാരിയെ കാണാതായിട്ട് ഒരുമാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ പുരോഗതിയില്ല. വയോധികയെ കണ്ടെത്തുന്നതിനായി വിവിധ സാധ്യതകൾ പരിശോധിച്ച് തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇതിനിടെ ഇവരുടെ കൊച്ചുമകൻ സുധീഷിനെ കാണാതാകുകയും പിന്നീട് സമീപത്തെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തതോടെ സംഭവത്തിൽ ദുരൂഹതയേറുകയാണ്. ജൂലൈ 30നാണ് തങ്കി മൊരത്തിയെ ഊരിൽനിന്ന് കാണാതായത്. കുടുംബത്തിന്റെ പരാതിയിൽ സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാട്ടുകാരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും […]
Read more

വാപ്പച്ചി എന്‍റെ കാര്യങ്ങളിൽ അമിതമായി ഇടപെടാറില്ല’; മമ്മൂട്ടിയെ കുറിച്ച് ദുൽഖര്‍ സൽമാൻ

മമ്മൂട്ടിയക്കുറിച്ച് ദുൽഖര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. താരത്തിന്‍റെ പുതിയ ചിത്രം ‘ഐ ആം ഗെയിം’ന്‍റെ ഭാഗമായി ഹൈദരാബാദിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിതാവിൽ നിന്നും ലഭിച്ച ഏറ്റവും മികച്ച ഉപദേശം എന്താണെന്നായിരുന്നു കാണികൾക്കിടയിൽ നിന്നുള്ള ചോദ്യം. “എന്‍റെ കാര്യങ്ങളിൽ പിതാവ് അമിതമായി ഇടപെടാറില്ല എന്നതുകൊണ്ടുതന്നെ ഏറ്റവും അനുഗ്രഹിക്കപ്പെട്ട മകനാണ് ഞാൻ എന്നാണ് എനിക്ക് തോന്നുന്നത്” എന്നായിരുന്നു ദുൽഖറിന്‍റെ മറുപടി. “നീ സ്വയം കാര്യങ്ങൾ ചെയ്യുക, നിന്റെ വഴി നീ തന്നെ കണ്ടെത്തുക, തോൽക്കുന്നതും ജയിക്കുന്നതും […]
Read more

കുറ്റ്യാടിയിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്

കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടുംചാലിൽ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30 പേർക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. തൊട്ടിൽപ്പാലത്തുനിന്ന് വടകരയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽ നിന്ന് വളവ് കയറി എത്തിയ ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ക്യാബിനിൽ ഡ്രൈവർ കുടുങ്ങുകയായിരുന്നു. നാദാപുരം ചേലക്കാട് നിന്ന് എത്തിയ ഫയർഫോഴ്സ് സംഘം ലോറിയുടെ ക്യാബിൻ പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. […]
Read more

ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ മദ്യവിൽപന; ഡെലിവറി ബോയി പിടിയിൽ

കൊച്ചി: എറണാകുളം മട്ടാഞ്ചേരിയിൽ ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ മദ്യവിൽപന നടത്തിയെന്ന കേസിൽ ഡെലിവറി ബോയി പിടിയിൽ. പനയപ്പള്ളി സ്വദേശി ലിബിനെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽനിന്ന് 42 കുപ്പികളിലായി 21 ലിറ്ററിലധികം മദ്യം പൊലീസ് പിടികൂടി. ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ ലിബിൻ മദ്യവിൽപന നടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കണ്ടെത്തിയത്. സംഭവത്തിൽ മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിക്കും. മദ്യം എവിടെനിന്നാണ് […]
Read more

മഴയും വെയിലും മാറി മാറി… പടർന്ന് പിടിച്ച് പനി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

പത്ത് പേരോട് സംസാരിച്ചാൽ അതിൽ 8 പേർക്കും പനിയോ ചുമയോ ജലദോഷമോ ആയിരിക്കും. ഇതാണ് ഇപ്പോഴത്തെ അവസ്ഥ. പനി, ജലദോഷം, ചുമ, തൊണ്ടവേദന തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഇപ്പോൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. പ്രത്യേകിച്ച് മഴയും വെയിലും മാറിമാറി അനുഭവപ്പെടുന്ന സാഹചര്യത്തിൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെയും ദൈനംദിന ആരോഗ്യശീലങ്ങളെയും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. പനി സാധാരണയായി വൈറസ്, ബാക്ടീരിയ തുടങ്ങിയ രോഗാണുക്കൾ മൂലമാണ് ഉണ്ടാകുന്നത്. എന്നാൽ താപനിലയിലും ഈർപ്പത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ ചില ശ്വാസകോശ വൈറസുകളുടെ വ്യാപനത്തിന് […]
Read more

പെട്രോൾ പമ്പിൽ നിന്ന് മഴവെള്ളം കലർന്ന ഇന്ധനം ഒഴുക്കി; തെങ്ങണത്ത് ആറ് കുടുംബങ്ങൾ ദുരിതത്തിൽ

കോട്ടയം: ചങ്ങനാശേരി തെങ്ങണത്ത് പെട്രോൾ പമ്പിൽ നിന്ന് മഴവെള്ളം കലർന്ന ഇന്ധനം പുറത്തേക്ക് ഒഴുക്കിയതിനെ തുടർന്ന് ആറ് കുടുംബങ്ങൾ ദുരിതത്തിൽ. കിണറുകളും ഭൂമിയും മലിനമായതോടെ വീട്ടാവശ്യത്തിനുള്ള വെള്ളം പോലും പണം നൽകി പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയിലാണ് കുടുംബങ്ങൾ. ഓഗസ്റ്റ് ആദ്യവാരമാണ് തെങ്ങണത്തെ സുഫാഷ്ന ഫ്യുവൽസ് എന്ന ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ നിന്ന് മഴവെള്ളം കലർന്ന ഇന്ധനം പുറത്തേക്ക് ഒഴുക്കിയത്. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രദേശം ശാസ്ത്രീയമായി ശുചീകരിക്കാൻ നടപടി ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. […]
Read more

ഓണത്തിന് കോളടിച്ച് KSRTC; ഒറ്റ ദിവസം കൊണ്ട് വാരിയത് 10.8 കോടി

തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി. ആഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനമായി 10.8 കോടി രൂപ നേടി. കഴിഞ്ഞ വർഷം ലഭിച്ച 10.2 കോടിയായിരുന്നു ഇതിന് മുൻപത്തെ ഓണക്കാല കലക്ഷൻ റെക്കോഡ്. ഓണം തിരക്ക് കണക്കിലെടുത്ത് 4461 സർവീസുകളാണ് ഇത്തവണ കെഎസ്ആർടിസി നടത്തിയത്. അത് ​ഗുണകരമായി. തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാർക്ക് മികച്ച യാത്രാസംവിധാനങ്ങൾ ഒരുക്കുന്നതിനുമായി കെഎസ്ആർടിസി നിരവധി ദൂരദർശന സർവീസുകളും സ്പെഷ്യൽ സർവീസുകളും നടത്തിയിരുന്നു. ദൂരയാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ വർധനവാണ് റെക്കോഡ് വരുമാനത്തിലേക്ക് എത്തിക്കാൻ […]
Read more

സമസ്തയെ ഭിന്നിപ്പിക്കാൻ ശ്രമം; ജാഗ്രത വേണമെന്ന് സത്താർ പന്തല്ലൂർ

കോഴിക്കോട്: സമസ്തയെ ഭിന്നിപ്പിക്കാനും തകർക്കാനുമുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സമസ്ത ഇ.കെ. വിഭാഗം നേതാവും സുപ്രഭാതം ദിനപത്രം റസിഡന്റ് എഡിറ്ററുമായ സത്താർ പന്തല്ലൂർ. സംഘടനയുടെ നൂറ്റാണ്ട് പിന്നിട്ട ചരിത്രത്തിലെ നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ സാഹചര്യത്തിൽ നേതാക്കളുടെയും പ്രവർത്തകരുടെയും വാക്കുകളിലും ഇടപെടലുകളിലും അതീവ ജാഗ്രത അനിവാര്യമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ശത്രുക്കളുടെ കെണിയിൽ വീഴാതിരിക്കാനും ഭിന്നിപ്പിന് ശ്രമിക്കുന്നവർക്ക് അവസരം നൽകാതിരിക്കാനും എല്ലാവരും ശ്രദ്ധിക്കണം. മറ്റൊരു പിളർപ്പ് നേരിടാനുള്ള ശേഷി ഇന്ന് സമുദായത്തിനില്ലെന്നും 1989ലെ പിളർപ്പ് ആവർത്തിക്കാൻ […]
Read more

കാസർകോട് MDMA കേസ്; DYFI പ്രതിഷേധ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ കാസർകോട് എംഡിഎംഎ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ വിവിധയിടങ്ങളിൽ പ്രതിഷേധ മാർച്ച് നടത്തി. തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്കും കാസർകോട് ഹൊസ്ദുർഗിലെ ഡിവൈഎസ്പി ഓഫീസിലേക്കുമായിരുന്നു മാർച്ച്. മാർച്ചിനിടെ സംഘർഷമുണ്ടായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തിരുവനന്തപുരത്തെ മാർച്ചിൽ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം, സെക്രട്ടറി എം. വിജിൻ എന്നിവർ പങ്കെടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകനും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള ചിത്രം കൈയിലേന്തിയാണ് പ്രവർത്തകർ മാർച്ചിൽ അണിനിരന്നത്. പൊലീസ് ബാരിക്കേഡിന് നേരെ […]
Read more

അഭിഭാഷകന്റെ വീടുകയറിയുണ്ടായ ആക്രമണം; ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

കൊച്ചി: അഭിഭാഷകന്റെ വീടുകയറിയുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കൊച്ചി വൈപ്പിൻ മുരുക്കുംപാടം സ്വദേശി മോഹൻദാസാണ് മരിച്ചത്. അഭിഭാഷകനായ ഡോൾഗോയോടുള്ള വിരോധത്തെ തുടർന്ന് അദ്ദേഹത്തിന്റെ പിതാവിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പുതുവൈപ്പ് സ്വദേശികളായ ഡസ്റ്റർ, ഡൈനാസ്റ്റർ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മോഹൻദാസിന്റെ മരണത്തെ തുടർന്ന് ഇരുവർക്കുമെതിരെ കൊലക്കുറ്റം കൂടി ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ മാസം 13-നാണ് കേസിനാസ്പദമായ ആക്രമണം നടന്നത്. അന്നുമുതൽ മോഹൻദാസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡൈനാസ്റ്ററിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix