Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ചോദ്യം ചെയ്ത് പി.എസ്.സി നൽകിയ ഹർജി പരിഗണിക്കവേ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണമാണ് നടത്തുന്നതെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. പി.എസ്.സിയും സർക്കാരും ഭായ് ഭായ് കളിച്ചാൽ ജനങ്ങൾക്ക് സംശയം തോന്നുമെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണത്തോട് പി.എസ്.സി സഹകരിക്കുന്നില്ലെന്ന് സർക്കാർ കോടതിയിൽ ആവർത്തിച്ചു. എന്നാൽ, ചട്ടങ്ങൾ പാലിക്കാതെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതെന്നാണ് പി.എസ്.സിയുടെ വാദം. അന്വേഷണത്തിന്റെ നടപടിക്രമങ്ങളെച്ചൊല്ലി സർക്കാരും പി.എസ്.സിയും […]
Read more

സന്ദീപ് വാര്യര്‍ എംഎല്‍എയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

മലപ്പുറം: തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യരുടെ വാഹനം അപകടത്തില്‍പെട്ടു. കാറിന്റെ ടയര്‍ പൊട്ടിയാണ് അപകടം. വാഹനത്തിലുണ്ടായിരുന്ന എംഎല്‍എയും മറ്റ് യാത്രികരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ദേശീയപാത 66-ല്‍ മലപ്പുറം കോയിച്ചനയില്‍ വെച്ചായിരുന്നു അപകടം. തൃക്കരിപ്പൂരില്‍ നിന്നും സ്വദേശമായ ചെത്തല്ലൂരിലേക്ക് മടങ്ങവേയാണ് എംഎല്‍എയുടെ വാഹനം അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. തൊട്ടുപുറകില്‍ വരികയായിരുന്ന മറ്റ് രണ്ട് കാറുകള്‍ കൂടി കൂട്ടിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഈ വാഹനങ്ങളിലുണ്ടായിരുന്ന കുടുംബങ്ങളും യാതൊരു […]
Read more

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കൻ ജില്ലകളായ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ കൂടി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇതോടെ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്കു പുറമേ ഈ നാല് ജില്ലകളിലും ഓറഞ്ച് അലർട്ട് നിലവിലുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഓറഞ്ച് അലർട്ട് ഒക്ടോബർ 24ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് […]
Read more

വ്യാജ ഇമെയിൽ വഴി ലുലു ഗ്രൂപ്പിൽനിന്ന് 1.64 കോടി തട്ടി; കൊച്ചി സൈബർ പൊലീസ് അന്വേഷണം തുടങ്ങി

കൊച്ചി: വ്യാജ ഇമെയിൽ വഴി ലുലു ഗ്രൂപ്പിനെ കബളിപ്പിച്ച് 1.64 കോടി രൂപ തട്ടിയെടുത്തതായി പരാതി. ഇറ്റാലിയൻ കമ്പനിയുടെ പേരിൽ ആൾമാറാട്ടം നടത്തിയാണ് തട്ടിപ്പ്. സംഭവത്തിൽ കൊച്ചി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലുലു ഗ്രൂപ്പുമായി ദീർഘകാലമായി വ്യാപാരബന്ധമുള്ള ഇറ്റാലിയൻ കമ്പനിയായ ‘ഐ.ഇ. പാർക്ക് എസ്.ആർ.എൽ’ (IE Park S.R.L)ന്റെ ഔദ്യോഗിക ഇമെയിൽ വിലാസങ്ങളോട് സാമ്യമുള്ള വിലാസങ്ങൾ സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തിയത്. സെപ്റ്റംബർ രണ്ട് മുതൽ 29 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഗെയിമിങ് ഉപകരണങ്ങൾ […]
Read more

‘വെജ്’ അടുക്കളയില്‍ മാത്രം; മാംസാഹാരം വിലക്കിയിട്ടില്ല; വിശദീകരണവുമായി ലോക്ഭവന്‍

തിരുവനന്തപുരം: ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ മാംസാഹാരം വിലക്കിയെന്ന വാര്‍ത്ത നിഷേധിച്ച് ലോക്ഭവന്‍. വിലക്ക് എര്‍പ്പെടുത്തിയത് ഗവര്‍ണര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയില്‍ മാത്രമാണെന്നും ജീവനക്കാര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാമെന്നും ലോക്ഭവന്‍ വ്യക്തമാക്കി. ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍ ശുദ്ധ വെജിറ്റേറിയന്‍ ആണ്. ആ സാഹചര്യത്തില്‍ ഇനി മുതല്‍ ലോക്ഭവന്‍ അടുക്കളയില്‍ മാംസമോ മത്സ്യമോ പാചകം ചെയ്യരുതെന്നായിരുന്നു നിര്‍ദേശം. സമ്പൂര്‍ണമായി മാംസാഹാരം വിലക്കിയെന്ന തരത്തിലുള്ള വാര്‍ത്ത തെറ്റാണെന്നും ലോക്ഭവന്‍ അറിയിച്ചു. ലോക്ഭവന്റെ അടുക്കളയില്‍ നിന്നു ഗവര്‍ണര്‍ക്കും കുറച്ച് പഴ്സനല്‍ […]
Read more

കോഴിക്കോട് KSRTC ടെർമിനലിന്റെ അറ്റകുറ്റപ്പണി KTDFC നടത്തണം; ഹൈക്കോടതി ഉത്തരവ്

കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനലിന്റെ അറ്റകുറ്റപ്പണികൾ ഉടമസ്ഥരായ കെ.ടി.ഡി.എഫ്.സി തന്നെ നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വാടക കുടിശിക അലിഫ് ബിൽഡേഴ്‌സിൽനിന്ന് ഈടാക്കാനും കോടതി നിർദേശിച്ചു. കുടിശിക നൽകിയില്ലെങ്കിൽ കരാർ വ്യവസ്ഥകൾ പ്രകാരം നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കി. വിള്ളലുകൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ചെന്നൈ ഐ.ഐ.ടി നിർദേശിച്ച അറ്റകുറ്റപ്പണികൾ ആരാണ് നടത്തേണ്ടതെന്ന കാര്യത്തിൽ ഉടമകളും വാടകക്കാരും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതേത്തുടർന്ന് അറ്റകുറ്റപ്പണികൾ മുടങ്ങുകയായിരുന്നു. തുടർന്നാണ് അലിഫ് ബിൽഡേഴ്‌സ് കോടതിയെ സമീപിച്ചത്. കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. അറ്റകുറ്റപ്പണികൾക്കായി […]
Read more

ശബരിമല നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്; ട്രാൻസ്‌പോർട്ട് കരാറുകാരൻ ബിനു പിടിയിൽ

തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി വിജിലൻസ്. ട്രാൻസ്‌പോർട്ട് കരാറുകാരൻ ബിനുവിനെയാണ് അറസ്റ്റ് ചെയ്തത്. സന്നിധാനത്തേക്ക് കൊണ്ടുപോയ ഗുണനിലവാരമുള്ള നെയ്യ് മറിച്ചുവിൽക്കുകയും പകരം ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിൽ എത്തിക്കുകയും ചെയ്തെന്നാണ് കേസ്. ഇടപാടിലൂടെ ദേവസ്വം ബോർഡിന് രണ്ടരക്കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ. ശബരിമലയിലേക്ക് കൊണ്ടുവന്ന നെയ്യ് തമിഴ്‌നാട്ടിലെ രണ്ട് ഏജൻസികൾക്കാണ് മറിച്ചുവിറ്റത്. ശ്രീ വെങ്കിടേശ്വര ട്രേഡേഴ്‌സ്, ലിയോ ട്രേഡേഴ്‌സ് എന്നിവയാണ് നെയ്യ് വാങ്ങിയ സ്ഥാപനങ്ങൾ. പത്തനംതിട്ട ഡയറിയിൽനിന്ന് സന്നിധാനത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നെയ്യ് മാറ്റിയതെന്നാണ് […]
Read more

ഖത്തർ കെഎംസിസി ഓഫീസിലെ കോടികളുടെ കവർച്ചാ കേസ്; റസാഖ് റൊട്ടാനയെ പുറത്താക്കി മുസ്‌ലിം ലീഗ്

കോഴിക്കോട്: ഖത്തറിലെ കെഎംസിസി ഓഫീസിൽ നടന്ന കോടികളുടെ കവർച്ചാ കേസിൽ ആരോപണം നേരിട്ട വ്യവസായി റസാഖ് റൊട്ടാനയെ മുസ്‌ലിം ലീഗ് പുറത്താക്കി. കെഎംസിസി ഉൾപ്പെടെ ലീഗിന്റെ എല്ലാ പോഷക സംഘടനകളിൽനിന്നും റസാഖിനെ പുറത്താക്കിയതായി അറിയിപ്പിൽ വ്യക്തമാക്കി. സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്.
Read more

തനിക്കെതിരായ പാർട്ടി നടപടി പുനഃപരിശോധിക്കണം; സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പി.പി. ദിവ്യ

കണ്ണൂർ: സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പി.പി. ദിവ്യ. തനിക്കെതിരായ പാർട്ടി നടപടി പുനഃപരിശോധിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഭാരവാഹിത്വത്തിൽനിന്ന് മാറ്റിയതിനെതിരെയും കത്തിൽ പരാമർശിക്കുന്നുണ്ട്. സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ ജില്ലാ സെന്ററിൽ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും ദിവ്യ പരാതിപ്പെട്ടു. ജില്ലാ സെന്ററിലെ പ്രവർത്തനങ്ങളിൽനിന്ന് തന്നെ മാറ്റിനിർത്തിയത് ജില്ലാ സെക്രട്ടറി പി.കെ. ശ്യാമളയാണെന്നും കത്തിൽ ആരോപിക്കുന്നു. ഇക്കാര്യങ്ങളിലെല്ലാം പുനഃപരിശോധന വേണമെന്നാണ് പി.പി. ദിവ്യയുടെ ആവശ്യം. കത്ത് ലഭിച്ചിട്ടുണ്ടെന്നും വിഷയം ചർച്ച ചെയ്യാമെന്നും […]
Read more

ഭൂട്ടാനിൽനിന്ന് നികുതി വെട്ടിച്ച് ആഡംബര കാർ കടത്ത്; അസം ട്രാൻസ്‌പോർട്ട് ഓഫീസർ കൊച്ചിയിലെ കോടതിയിൽ

കൊച്ചി: ഭൂട്ടാനിൽനിന്ന് നികുതി വെട്ടിച്ച് ആഡംബര കാറുകൾ കടത്തിയ കേസിൽ മുഖ്യപ്രതികളിലൊരാളായ ദീപക് ഭട്ടോവാരിയെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കി. അസമിലെ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസറായ ദീപക്കിനെ കസ്റ്റംസ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിലാണ് ഹാജരാക്കിയത്. നേരത്തെ കസ്റ്റംസ് വിശദമായി ചോദ്യംചെയ്തിരുന്ന പ്രതിക്ക് കോടതി പിന്നീട് ജാമ്യം അനുവദിച്ചു. ഭൂട്ടാനിൽനിന്നുള്ള അനധികൃത കാർ കടത്ത് കണ്ടെത്താൻ കസ്റ്റംസ് നടത്തിയ ‘ഓപ്പറേഷൻ നുംഖോർ’ നടപടിയുടെ ഭാഗമായാണ് ദീപക് പിടിയിലായത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത 464 വാഹനങ്ങൾക്ക് ഇയാൾ രജിസ്ട്രേഷൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix