Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

പിപി ദിവ്യയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: പി പി ദിവ്യയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് അന്വേഷണം. ടെന്‍ഡര്‍ ഇല്ലാതെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് നിര്‍മ്മാണ കരാര്‍ നല്‍കി എന്ന കെഎസ്‌യു ഉപാധ്യക്ഷന്‍ മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് അന്വേഷണം. 17(A) പ്രകാരം അന്വേഷണത്തിനുള്ള അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫിനെതിരെയും അന്വേഷണമുണ്ട്. ദിവ്യയുടെ ബിനാമിയുടേതാണ് കാര്‍ട്ടണ്‍ ഇന്ത്യ കമ്പനി എന്നാണ് പരാതി. ദിവ്യയുടെയും ഭര്‍ത്താവിന്റെയും സ്വത്ത് വിവരങ്ങള്‍ […]
Read more

നെടുമ്പാശ്ശേരി അപകടം: അപകടത്തിന് തൊട്ടുമുമ്പ് മിനി കൂപ്പർ 150 കിലോമീറ്റർ വേഗത്തിൽ; നിർണായക ദൃശ്യങ്ങൾ പൊലീസിന്

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ നിർണായക ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അപകടത്തിന് തൊട്ടുമുമ്പ് മിനി കൂപ്പർ കാർ മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിച്ചതെന്നാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നതെന്ന് പൊലീസ് അറിയിച്ചു. സുഹൈലിനൊപ്പം കാറിൽ യാത്ര ചെയ്ത ജോയലിന്റെ ഫോണിലാണ് സുപ്രധാന ദൃശ്യങ്ങൾ പതിഞ്ഞത്. അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് ചിത്രീകരിച്ച ദൃശ്യത്തിൽ കാറിന്റെ വേഗമാപിനി വ്യക്തമായി കാണാം. ഈ മാസം 11നാണ് മദ്യലഹരിയിൽ സുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പർ കാർ മൂന്നുപേർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചത്. അപകടത്തിൽ […]
Read more

‘ആരോഗ്യവകുപ്പ് തുലച്ച മൂന്ന് പേരാണ്, അവരുടെ സര്‍ട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല’; കെ മുരളീധരൻ

തിരുവനന്തപുരം: എസ്എംഎ രോഗികള്‍ക്കുള്ള മരുന്ന് വിവാദത്തിൽ ഏത് അന്വേഷണത്തേയും താന്‍ സ്വാഗതം ചെയ്യുന്നുവെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. മന്ത്രിയോ വാര്‍ത്താസമ്മേളനം നടത്തിയവരോ എംബിബിഎസ് അല്ല. എന്ത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കെ മുരളീധരനെ വിമര്‍ശിച്ച് മുൻപ് എല്‍ഡിഎഫ് സര്‍ക്കാരിൽ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിമാരായ പി കെ ശ്രീമതി, കെ കെ ശൈലജ, വീണാ ജോര്‍ജ് എന്നിവര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് മറുപടി. കഴിഞ്ഞ 10 കൊല്ലം കട്ട് മുടിച്ച കണക്ക് വേറെ […]
Read more

ജയമാധവൻ നായരെ കൊന്നത് താനല്ലെന്ന് രവീന്ദ്രൻ നായർ; തന്നെ കുടുക്കാൻ ശ്രമമെന്ന് ആരോപണം

തിരുവനന്തപുരം: കരമന കാലടി കൂടത്തിൽ കൊലപാതകക്കേസിൽ പ്രതി രവീന്ദ്രൻ നായർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണസംഘം. ജയമാധവൻ നായരെ കൊലപ്പെടുത്തിയത് താനല്ലെന്നാണ് രവീന്ദ്രൻ നായരുടെ നിലപാട്. തന്നെ കുടുക്കാൻ പരാതിക്കാരനായ അനിൽ തന്നെയാകാം കൊലപാതകം നടത്തിയതെന്നും ഇയാൾ ആരോപിക്കുന്നു. കഴിഞ്ഞ ദിവസമാണ് രവീന്ദ്രൻ നായരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. വെള്ളിയാഴ്ച നാലുമണി വരെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡി അനുവദിച്ചിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പുമാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. കസ്റ്റഡിയിൽ വാങ്ങിയതുമുതൽ രവീന്ദ്രൻ […]
Read more

അയൽവാസിയായ യുവാവിനെയും പിതാവിനെയും കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

പത്തനംതിട്ട: അയൽവാസിയായ യുവാവിനെയും പിതാവിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. പത്തനംതിട്ട വള്ളിക്കോട് പെരുമ്പിളത്തേറ്റ് പുത്തൻവീട്ടിൽ ശ്രീജേഷ് ശശിധരൻ (47) ആണ് പത്തനംതിട്ട പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. അയൽവാസിയായ യുവാവിന്റെ വീടിന് മുന്നിലെത്തി ശ്രീജേഷ് കൊലവിളി നടത്തിയതാണ് തർക്കത്തിന് തുടക്കമിട്ടത്. തുടർന്ന് വാക്കുതർക്കം രൂക്ഷമായതോടെ കൈവശമുണ്ടായിരുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് യുവാവിനെയും ഒപ്പമുണ്ടായിരുന്ന പിതാവിനെയും ആക്രമിക്കുകയായിരുന്നു. ഇരുവരുടെയും തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ആക്രമണത്തിനുശേഷം ഒളിവിൽ പോയ […]
Read more

പാമ്പാടി അപകടം: റോഡിൽ നിന്ന് സംസാരിച്ച 2 പേർക്ക് എതിരെയും അന്വേഷണം

പാമ്പാടി: പാമ്പാടിയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടു വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. അതേസമയം, റോഡിൽ അപകടകരമായ രീതിയിൽ സംസാരിച്ചുനിന്ന രണ്ടു പേർക്കെതിരെയും അന്വേഷണം ആരംഭിച്ചു. ഇവർ റോഡിലേക്കു കയറിനിന്നു സംസാരിച്ചതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. പൊലീസും മോട്ടർ വാഹന വകുപ്പും രണ്ട് ദിവസമായി അപകടത്തെ കുറിച്ച് അന്വേഷിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് വാഹനാപകടത്തിൽ പാമ്പാടി ബ്ലോസംവാലി ചൈൽഡ് ഡവലപ്മെന്റ് സെന്റർ ഡയറക്ടറും കടവുംഭാഗം സെന്റ് ഇഗ്നാത്തിയോസ് പള്ളി വികാരിയുമായ ഫാ. […]
Read more

ഉള്ളിയേരി മുണ്ടോത്ത് മലബാർ ഗോൾഡിന്റെ നിർമാണ കേന്ദ്രത്തിൽ വൻ തീപ്പിടിത്തം

കോഴിക്കോട്: ഉള്ളിയേരി മുണ്ടോത്ത് പ്രവർത്തിക്കുന്ന മലബാർ ഗോൾഡിന്റെ ആഭരണപ്പെട്ടി നിർമാണ കേന്ദ്രത്തിൽ വൻ തീപ്പിടിത്തം. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. വിവരമറിഞ്ഞ ഉടൻ കൊയിലാണ്ടി, നരിക്കുനി, പേരാമ്പ്ര എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. വൈദ്യുത ലൈനിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപ്പിടിത്തത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
Read more

കേരള ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ ഇന്ന് ചുമതലയേല്‍ക്കും; രാജ്ഭവനില്‍ മാംസാഹാരത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ ഇന്ന് ചുമതലയേല്‍ക്കും. ഇന്ന് ഉച്ചക്ക് 12.15ന് ലോക്ഭവന്‍ ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞ. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ പങ്കെടുക്കും. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സിക്കിം മുഖ്യമന്ത്രി പ്രേംസിങ് തമാങ്ങും എത്തിയിട്ടുണ്ട്. അതേസമയം, ഇന്നലെ രാജേന്ദ്ര ആര്‍ലേക്കറുടെ യാത്രയയപ്പ് ചടങ്ങുകളില്‍ നിന്ന് വിട്ടുനിന്ന എല്‍ഡിഎഫില്‍ നിന്ന് ആരെങ്കിലും ഇന്ന് സ്ത്യപ്രതിജ്ഞാ ചടങ്ങിന് എത്തുമോയെന്ന് വ്യക്തമല്ല. ഇന്നലെ വൈകീട്ട് തിരുവനന്തപുരത്ത് എത്തിയ നിയുക്ത […]
Read more

‘ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചു, അപമര്യാദയായി പെരുമാറി’; ബാലു വര്‍ഗീസിനെതിരെ പരാതിയുമായി യുവതി

തിരുവനന്തപുരം: നടന്‍ ബാലു വര്‍ഗീസിനെതിരെ യുവതിയുടെ വക്കീല്‍ നോട്ടീസ്. സ്വകാര്യ പരിപാടിക്കിടെ മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് ആരോപണം. സംഭവത്തില്‍ പര്യമായി മാപ്പ് പറയണമെന്നും ഇത്തരത്തില്‍ ആവര്‍ത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പുനല്‍കണമെന്നും ആവശ്യപ്പെട്ടാണ് നടന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ദുരനുഭവം ഉണ്ടായ സമയത്ത് തന്നെ ഇക്കാര്യം ചോദ്യം ചെയ്‌തെങ്കിലും അബദ്ധത്തില്‍ സംഭവിച്ചതാണെന്നായിരുന്നു ബാലുവിന്റെ മറുപടിയെന്ന് യുവതി പറയുന്നു. എന്നാല്‍ അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നത് തനിക്ക് ബോധ്യമുണ്ടെന്നും യുവതി വ്യക്തമാക്കി. ഗെയിംസിനിടെ നീന്തല്‍കുളത്തില്‍വെച്ച് ബലമായി ശരീരത്തില്‍ സ്പര്‍ശിച്ചെന്നാണ് പരാതി.
Read more

കൊച്ചി സിനഗോഗ് ആക്രമണം: പ്രതി എബിൻ പോളിനെതിരെ യു.എ.പി.എ ചുമത്തി, അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തേക്കും

കൊച്ചി: കൊച്ചിയിലെ സിനഗോഗിന് മുന്നിൽ തീയിട്ട കേസിലെ പ്രതി എബിൻ പോളിനെതിരെ യു.എ.പി.എ ചുമത്തി. കേസിന്റെ അന്വേഷണം വൈകാതെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്തേക്കും. നിലവിൽ നാല് കേസുകളിലാണ് എബിൻ പോളിനെതിരെ പൊലീസ് അന്വേഷണം നടത്തുന്നത്. മൂന്ന് സ്ഥലങ്ങളിൽ പ്രതി ആക്രമണം നടത്തിയതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കൊച്ചി മാർക്കറ്റിലെ സിനഗോഗിന് മുന്നിൽ തീയിട്ട സംഭവത്തിലാണ് എബിൻ പോളിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് മൂവാറ്റുപുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടത്തിയ ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix