Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

ഉപ്പുതറയിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി; UDF അധികാരത്തിലേക്ക്

ഇടുക്കി: ഇടുക്കി ഉപ്പുതറ പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ഭരണം നഷ്ടമായത്. ബി.ജെ.പി അംഗം വിപ്പ് ലംഘിച്ച് യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു. ആകെ 18 അംഗങ്ങളിൽ 10 പേരുടെ പിന്തുണയോടെയാണ് യു.ഡി.എഫ് ഭരണം പിടിച്ചെടുത്തത്. ബി.ജെ.പി അംഗം നിഷ പ്രദീപാണ് യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തത്. കഴിഞ്ഞ പത്ത് വർഷമായി എൽ.ഡി.എഫായിരുന്നു പഞ്ചായത്തിലെ ഭരണത്തിലുണ്ടായിരുന്നത്. ആകെ 18 അംഗങ്ങളിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും എട്ട് വീതം അംഗങ്ങളും ബി.ജെ.പിക്ക് ഒരംഗവും […]
Read more

ലേബർ കോഡ് നടപ്പാക്കൽ; ട്രേഡ് യൂണിയൻ പ്രതിനിധികൾ ഉൾപ്പെട്ട പ്രത്യേക സമിതി രൂപീകരിക്കും

തിരുവനന്തപുരം: കേരളത്തിൽ ലേബർ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമഗ്രമായി പരിശോധിച്ച് പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി തൊഴിലാളി യൂണിയൻ പ്രതിനിധികൾ ഉൾപ്പെടുന്ന പ്രത്യേക സമിതി രൂപീകരിക്കാൻ തീരുമാനിച്ച് സർക്കാർ. സെക്രട്ടറിയേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനം ഉണ്ടായത്. 22 പ്രധാന ട്രേഡ് യൂണിയനുകളുടെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. സംസ്ഥാനത്ത് ലേബർ കോഡ് നടപ്പിലാക്കുമെന്ന മുഖ്യമന്ത്രി വിഡി സതീശൻറെ പ്രഖ്യാപനം ഏറെ വിവാദമായിരുന്നു. ലേബർ കോഡ് വിഷയത്തിലെ കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ നിലപാടിനെപ്പോലും തൃണവൽഗണിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെന്നും കേന്ദ്ര […]
Read more

വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതിയിൽ; പിണറായിയുടെ അപ്പീൽ ശനിയാഴ്ച പരിഗണിച്ചേക്കും

കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് കരാറുമായി ബന്ധപ്പെട്ട വിജിലൻസ് എഫ്.ഐ.ആർ കേസിൽ സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ അപ്പീൽ ഹൈക്കോടതി ശനിയാഴ്ച പരിഗണിച്ചേക്കുമെന്നാണ് സൂചന. പിണറായിക്കായി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകർ ഹാജരാകുമെന്നാണ് വിവരം. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതി തേടിയ പിണറായി വിജയന് ഡിവിഷൻ ബെഞ്ചിൽ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. തുടർന്ന് […]
Read more

സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തിനും കടലാക്രമണത്തിനും സാധ്യത; തീരദേശങ്ങളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ നാളെ രാത്രി 11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്തും ഇന്ന് രാവിലെ 11.30 മുതൽ നാളെ രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയരത്തിൽ […]
Read more

നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ജോൺ എസ്. റാൽഫിനെ നിർദേശിച്ച് ഗോപികയുടെ കുടുംബം

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു. അഡ്വ. ജോൺ എസ്. റാൽഫിന്റെ പേരാണ് കുടുംബം നിർദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കുടുംബം കത്ത് നൽകി. അതേസമയം, കേസിലെ പ്രതി എറണാകുളം സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയ സാഹചര്യത്തിൽ പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ സമർപ്പിക്കും. അതിനിടെ, അപകടത്തിൽ […]
Read more

പാർട്ടിയുമായി അകലുന്നുവെന്ന സൂചനയുമായി പി.പി. ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്

കണ്ണൂര്‍: പാർട്ടിയുമായി അകലുന്നുവെന്ന സൂചനയുമായി സി.പി.ഐ.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്. ഒരിക്കൽ ശരിയെന്ന് തോന്നിയതെല്ലാം എക്കാലവും ശരിയായിരിക്കണമെന്നില്ലെന്നും ഒരു കരയിൽനിന്ന് മറുകരയിലെത്താൻ സഹായിച്ച ചങ്ങാടം ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ലെന്നും ദിവ്യ കുറിച്ചു. അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ലെന്നും ജീവിതം പഠിപ്പിച്ച പാഠമാണെന്നും കുറിപ്പിലുണ്ട്. തുടർ കുറിപ്പുകളുണ്ടാകുമെന്ന സൂചനയും ദിവ്യ നൽകുന്നുണ്ട്. ബുദ്ധൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞതായി പറയപ്പെടുന്ന ഒരു കഥയെ ആസ്പദമാക്കിയാണ് ദിവ്യയുടെ കുറിപ്പ്. യാത്രയ്ക്കിടെ നദി കടക്കാൻ […]
Read more

‘പ്രായവ്യത്യാസമുണ്ട്, എങ്കിലും മോഹൻലാലിനോട് ക്രഷ്’; മനസ് തുറന്ന് അനുപമ പരമേശ്വരൻ

മോഹൻലാലാണ് തന്റെ സെലിബ്രിറ്റി ക്രഷെന്ന് വെളിപ്പെടുത്തി നടി അനുപമ പരമേശ്വരൻ. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനുപമയുടെ തുറന്നുപറച്ചിൽ. മോഹൻലാൽ ചിത്രങ്ങൾ കണ്ടാണ് വളർന്നതെന്നും അമ്മയും സഹോദരനുമാണ് താൻ കണ്ടതില്‍ ഏറ്റവും വലിയ മോഹൻലാൽ ഫാൻസെന്നും അനുപമ പറഞ്ഞു. പ്രായവ്യത്യാസം ഏറെയുണ്ടങ്കിലും ക്രഷ് തോന്നിയിട്ടുള്ള സെലിബ്രിറ്റി മോഹൻലാൽ ആണെന്നും അനുപമ പറഞ്ഞു. ലാല്‍സാറിന്റെ ചിത്രങ്ങൾ കണ്ടാണ് താൻ വളർന്നത്. ഞങ്ങൾ തമ്മിൽ നല്ല പ്രായവ്യത്യാസം ഉണ്ട്. പക്ഷേ അതുകൊണ്ട് ക്രഷ് ക്രഷല്ലാതെ ആകുന്നില്ലല്ലോ? അമ്മയാണ് എന്റെ […]
Read more

കടമ്പൂരിൽ അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ചു; അമ്മയ്ക്കും മകനും പരിക്ക്

പാലക്കാട്: കടമ്പൂർ മാണിക്കംപാറയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കശേഖരം പൊട്ടിത്തെറിച്ച് അമ്മയ്ക്കും മകനും പരിക്കേറ്റു. മാണിക്കംപാറ സ്വദേശികളായ ജാനകി (60), മകൻ ഷാജേഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്. പടക്കം സൂക്ഷിച്ചിരുന്ന വീട് സ്ഫോടനത്തിൽ പൂർണമായും തകർന്നു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ ജനൽച്ചില്ലുകളും തകർന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന ഓലപ്പടക്കമാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പരിക്കേറ്റ ഇരുവരെയും ഉടൻ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

എസ്എംഎ മരുന്ന് വിവാദം; നാറ്റ്‌കോ പ്രതിനിധികളുമായി ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തിയ ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: എസ്എംഎ രോഗികൾക്കുള്ള മരുന്നുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ആരോഗ്യമന്ത്രി കെ. മുരളീധരനുമായി നാറ്റ്‌കോ കമ്പനി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്ത്. നാറ്റ്‌കോയുടെ കേരള മേധാവിയും ദേശീയതലത്തിലുള്ള ചുമതലക്കാരനുമാണ് മന്ത്രിയുടെ ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തിയത്. കമ്പനിയുടെ ജനറിക് മരുന്ന് എസ്എംഎ രോഗികൾക്ക് നൽകുന്നതിനുള്ള ഫയൽ നീക്കം നടക്കുന്നതിനിടെയാണോ കൂടിക്കാഴ്ചയെന്ന കാര്യത്തിൽ വ്യക്തതയില്ല. കമ്പനി പ്രതിനിധികൾക്കൊപ്പം തിരുവനന്തപുരം എസ്എടി ഡയറക്ടർ ഡോ. ഐ. റിയാസും ചീഫ് ഫാർമസിസ്റ്റ് എ. ബിജുവും ഉണ്ടായിരുന്നു. എന്നാൽ നാറ്റ്‌കോ പ്രതിനിധികളുമായി ഇത്തരമൊരു കൂടിക്കാഴ്ച […]
Read more

കേരളത്തിലെ ആദ്യ വിസ്റ്റഡോം കോച്ച് തീവണ്ടിയുടെ കന്നിയോട്ടം ഇന്ന്; അറിയാം സമയവും ടിക്കറ്റ് നിരക്കും

പുനലൂർ: കേരളത്തിലെ വിസ്റ്റാഡോം കോച്ച് ഘടിപ്പിച്ച ആദ്യ തീവണ്ടി കന്നിയാത്ര ഇന്ന്. ചില്ലുമേൽക്കൂരയും കണ്ണാടി ജാലകങ്ങളും ഘടിപ്പിച്ച കോച്ചിലിരുന്ന് യാത്രക്കാർക്ക് സഹ്യപർവതനിരകളുടെ അപൂർവ സൗന്ദര്യവും അരുവികളും പുഴയും കുന്നുകളുടെ പച്ചപ്പും വനത്തിന്റെ നിഗൂഢമൗനവും ആസ്വദിക്കാം. രാവിലെ 11.35-ന് മധുരയിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ രണ്ടുമണിയോടെ ഗുരുവായൂരിലെത്തുന്ന എക്‌‌സ്‌പ്രസ് തീവണ്ടിയാണ് ആദ്യ വിസ്റ്റാഡോം കോച്ചുമായി സർവീസ് നടത്തുന്നത്. തിരുവിതാംകൂറിലെ ആദ്യ തീവണ്ടിപ്പാതയായ കൊല്ലം-ചെങ്കോട്ട പാതയിലെ തീവണ്ടികളിൽ വിസ്റ്റാഡോം കോച്ച് ഘടിപ്പിക്കണമെന്ന കാലങ്ങളായുള്ള ആവശ്യത്തിനാണ് ദക്ഷിണ റെയിൽവേ വ്യാഴാഴ്ച പച്ചക്കൊടി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix