Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

CMRL–എക്സാലോജിക് കേസ്: പിണറായി വിജയന് വീണ്ടും സമൻസ് അയയ്ക്കാൻ ഇ.ഡി.; പുതിയ തീയതി ഉടൻ

തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും സമൻസ് അയയ്ക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ചോദ്യം ചെയ്യലിന് ഹാജരാകേണ്ട പുതിയ തീയതി നിശ്ചയിച്ചുകൊണ്ടുള്ള സമൻസ് ഉടൻ നൽകും. പിണറായി വിജയന്റെ മറുപടി പരിശോധിച്ച ശേഷമാണ് ഇ.ഡി.യുടെ തീരുമാനം. സുപ്രീംകോടതി ഉത്തരവ് അന്വേഷണത്തിന് തടസ്സമാകുന്നില്ലെന്നും വീണ്ടും സമൻസ് അയയ്ക്കുന്നതിൽ നിയമപരമായ തടസ്സങ്ങളില്ലെന്നുമാണ് ഇ.ഡിക്ക് ലഭിച്ച നിയമോപദേശം. നിലവിൽ നൽകിയ സമൻസിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പിണറായി വിജയൻ അറിയിച്ചതോടെയാണ് പുതിയ സമൻസ് നൽകാൻ […]
Read more

കോവളം സ്പാ പീഡനകേസ്; പതിനാറുകാരിയെ ഉടൻ തമിഴ്‌നാട് പൊലീസിന് കൈമാറില്ല

തിരുവനന്തപുരം: കോവളം സ്പായിൽ പതിനാറുകാരി നേരിട്ടത് ക്രൂരമായ പീഡനമെന്ന് പൊലീസ്. പെൺകുട്ടിയെ ഉടൻ തമിഴ്‌നാട് പൊലീസിന് കൈമാറില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. കുട്ടി കടുത്ത മാനസിക സമ്മർദം നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം. പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കിയിട്ടുണ്ടെന്നും നിലവിലെ സാഹചര്യത്തിൽ മൊഴിയെടുക്കാൻ കഴിയില്ലെന്നും അന്വേഷണസംഘം അറിയിച്ചു. ഇതോടെ തിരുവനന്തപുരത്തെത്തിയ തമിഴ്‌നാട് പൊലീസ് സംഘം മടങ്ങി. കോവളത്തെ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ തമിഴ്‌നാട് പൊലീസ് ശേഖരിച്ചിട്ടുണ്ട്. അടുത്തയാഴ്ച തെളിവെടുപ്പിനായി പെൺകുട്ടിയെ തമിഴ്‌നാട് പൊലീസിന് കൈമാറാനാണ് തീരുമാനം. ഇതിനായി ശിശുക്ഷേമ സമിതിയുടെ അനുമതി […]
Read more

സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ലഗേജ് അലവൻസ് ഇരട്ടിയാക്കി

തിരുവനന്തപുരം: സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ലഗേജ് അലവൻസ് ഇരട്ടിയാക്കി ആഭ്യന്തര വകുപ്പ്. നിലവിൽ 300 രൂപയായിരുന്ന അലവൻസ് 600 രൂപയായാണ് വർധിപ്പിച്ചത്. ക്യാമ്പ് ഫോളോവേഴ്സിനും 600 രൂപ അലവൻസ് ലഭിക്കും. ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കാണ് പുതുക്കിയ നിരക്കിൽ അലവൻസ് അനുവദിക്കുക.
Read more

മുണ്ടംവേലി ഫ്ലാറ്റ് ക്രമക്കേട്: വിജിലൻസ് അന്വേഷണം എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറണമെന്ന് ആവശ്യം

കൊച്ചി: മുണ്ടംവേലി ഫ്ലാറ്റ് നിർമാണത്തിലെ ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം നടത്താൻ എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് പരാതിക്കാരൻ. ശശിധരൻ ഐപിഎസ് കേസ് അന്വേഷിക്കണമെന്നും പരാതിക്കാരനായ ചെഷെയർ ടാർസൺ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടു. കേസിലെ പ്രതികൾക്കെല്ലാം ഉന്നത രാഷ്ട്രീയ സ്വാധീനമുണ്ടെന്നും നിലവിൽ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നതെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ഇതിലൂടെ അന്വേഷണം ദുർബലപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വാദിച്ചു. വിജിലൻസ് റിപ്പോർട്ട് ലഭിച്ചശേഷം കേസ് അടുത്ത മാസം 18ന് കോടതി വീണ്ടും പരിഗണിക്കും. അതേസമയം, […]
Read more

മലയിൻകീഴിൽ ക്ഷേത്രങ്ങളിലും വീട്ടിലും മോഷണം; രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴിൽ ക്ഷേത്രങ്ങളിലും വീട്ടിലും മോഷണം നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. തേമ്പാമൂട് സ്വദേശി അജിത്ത്, കള്ളിക്കാട് സ്വദേശി അജയ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മലയിൻകീഴിലെ മൂന്ന് ക്ഷേത്രങ്ങളിലും ഒരു വീട്ടിലുമാണ് പ്രതികൾ മോഷണം നടത്തിയത്. ആൽത്തറ ഭഗവതി ക്ഷേത്രം, ശിവനാഗേശ്വര ക്ഷേത്രം, ഇരട്ടക്കലുങ്ക് ക്ഷേത്രം എന്നിവിടങ്ങളിലെ ഭണ്ഡാരങ്ങളും മേൽശാന്തിയുടെ മുറിയും കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Read more

അൻവർ സാദത്ത് എംഎൽഎയ്ക്ക് ഫേസ്ബുക്കിലൂടെ വധഭീഷണി; പ്രതി അറസ്റ്റിൽ

എറണാകുളം: ആലുവ എംഎൽഎ അൻവർ സാദത്തിനെ സമൂഹമാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ. നെടുമ്പാശ്ശേരി മേയ്ക്കാട് സ്വദേശി എം.ജെ. ജോബിയെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന യാത്രക്കാരനെ ആക്രമിച്ച് കവർച്ച നടത്തിയ കേസിലെ മൂന്നാം പ്രതി കൂടിയാണ് ജോബി. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാൾ ഫേസ്ബുക്കിലൂടെ എംഎൽഎയ്ക്കെതിരെ വധഭീഷണി ഉയർത്തിയത്. കവർച്ചാക്കേസിലെ പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് അൻവർ സാദത്ത് എംഎൽഎ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഈ പ്രസ്താവനയിലുള്ള വൈരാഗ്യമാണ് എംഎൽഎയെ […]
Read more

ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ 50 ലക്ഷം രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ച് കെ.പി. ഉദയഭാനു

പത്തനംതിട്ട: കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. ഫേസ്ബുക്കിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് ഉദയഭാനുവിന്റെ ആരോപണം. കെ.പി. ഉദയഭാനു പഞ്ചായത്ത് പ്രസിഡന്റായിരുന്ന സമയത്ത് ഒരു വനിതാ ജീവനക്കാരിയുടെ വീട്ടിൽ സന്ദർശനം നടത്തിയെന്ന തരത്തിൽ ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഉദയഭാനു ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചും പോസ്റ്റിൽ പരാമർശമുണ്ടായിരുന്നു. ഇതിനെതിരെയാണ് ഉദയഭാനു […]
Read more

സംസ്ഥാനത്ത് ലേബർ കോഡ് നടപ്പാക്കാൻ നീക്കം; പഠിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ലേബർ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തുടർനടപടികളിലേക്ക് കടക്കാൻ യു.ഡി.എഫ് സർക്കാർ. ലേബർ കോഡ് പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. തൊഴിലാളി സംഘടനാ പ്രതിനിധികളെയും ഉൾപ്പെടുത്തിയുള്ള സമിതി പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും ലേബർ കോഡ് നടപ്പാക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 22 തൊഴിലാളി സംഘടനകളുടെ […]
Read more

വീണാ ജോർജിനെതിരായ പ്രതിഷേധക്കേസ്; ആദ്യ അന്വേഷണ സംഘത്തിനെതിരെ വനിതാ എസ്.ഐയുടെ മൊഴി

തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ ആദ്യ അന്വേഷണ സംഘത്തിനെതിരെ വെളിപ്പെടുത്തലുമായി വനിതാ എസ്.ഐ. കേസന്വേഷണത്തിൽ അട്ടിമറി നടന്നുവെന്നാണ് കണ്ണൂർ ടൗൺ മുൻ എസ്.ഐ ദീപ്തി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. പ്രതിഷേധത്തിനിടെ മന്ത്രി തെറിച്ചുവീണുവെന്ന് താൻ മൊഴി നൽകിയതായി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ടെന്നും എന്നാൽ അത്തരമൊരു മൊഴി നൽകിയിട്ടില്ലെന്നും ദീപ്തി വ്യക്തമാക്കി. ആദ്യ അന്വേഷണ സംഘം തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും […]
Read more

ആരോ​ഗ്യമന്ത്രിയെ കാണാൻ പലരും വരും; നാറ്റ്കോ പ്രതിനിധികളെ കണ്ടതിൽ കെ മുരളീധരൻ

തിരുവനന്തപുരം: നാറ്റ്‌കോ കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. കൂടിക്കാഴ്ച്ചയുടെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് ആരോ​ഗ്യമന്ത്രിയുടെ പ്രതികരണം. ആരോഗ്യ മന്ത്രിയെ കാണാന്‍ പലരും വരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പലരും എന്റെ ഓഫീസില്‍ വന്ന് സന്ദര്‍ശിക്കാറുണ്ട്. വാദിയും പ്രതിയും ഓഫീസില്‍ വന്ന് കാണും പലരും ഡോക്യുമെന്റുകള്‍ തരും, എന്നാല്‍ അത് പരിശോധിച്ച് ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമെ ആരോഗ്യ വകുപ്പ് തീരുമാനം എടുക്കൂ എന്നും മന്ത്രി വ്യക്തമാക്കി. താന്‍ ഒരു കമ്പനിയുമായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix