Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

സൗദിയിലെ സംഘർഷം; പുതിയ ഗൾഫ് വിമാന സർവീസുകൾ വൈകിയേക്കും, ആശങ്കയിൽ പ്രവാസികൾ

കരിപ്പൂർ: സൗദി അറേബ്യയിലെ ഹൂതി ആക്രമണങ്ങളിൽ താറുമാറായി വ്യോമ ​ഗതാ​ഗതം. വിമാന സർവീസുകളുടെ വിന്റർ ഷെഡ്യൂൾ ഈ മാസം 25ന് ആരംഭിക്കുമെങ്കിലും റിയാദിലെ സംഘർഷാവസ്ഥമൂലം കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള പുതിയ ഗൾഫ് സർവീസുകൾ നീളുമെന്നു സൂചന. കൂടുതൽ ആഭ്യന്തര, രാജ്യാന്തര സർവീസുകൾ പുതിയ ഷെഡ്യൂളിൽ പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലുള്ള സ്ഥിതി തുടരാനാണു സാധ്യത. ആകാശ എയറിന്റെ കോഴിക്കോട്–റിയാദ്, കോഴിക്കോട്–ബെംഗളൂരു സർവീസുകളും സൗദിയ എയർലൈൻസിന്റെ കോഴിക്കോട്–ജിദ്ദ സർവീസുമാണ് പ്രധാനമായും പ്രതീക്ഷിച്ചിരുന്നത്. നിലവിൽ പല വിമാനക്കമ്പനികളും സൗദി സെക്ടറിലെ സർവീസുകൾ നിർത്തിവച്ചിട്ടുണ്ട്. […]
Read more

പീരുമേട്ടിൽ ഇരട്ടക്കൊലപാതകം; മദ്യലഹരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി

ഇടുക്കി: പീരുമേട് ഗ്ലെൻമേരി എസ്റ്റേറ്റിൽ മദ്യലഹരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന പ്രിൻസാണ് കൊലപാതകം നടത്തിയത്. പ്രിൻസിന്റെ ഭാര്യ പ്രിയങ്ക (32), ഭാര്യാമാതാവ് വസന്ത (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയുടെ പിതാവ് ഇസ്രയേലിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഗൾഫിലായിരുന്ന പ്രിയങ്ക അടുത്തിടെയാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയതുമുതൽ പ്രിൻസും പ്രിയങ്കയും തമ്മിൽ കുടുംബപരമായ തർക്കങ്ങളും വഴക്കുകളും നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി മദ്യപിച്ച് ലയത്തിലെത്തിയ […]
Read more

പുതിയ വഖഫ് ബോർഡിന്റെ ആദ്യ യോഗം ഇന്ന്; കൊച്ചിയിൽ 40 അജണ്ടകൾ പരിഗണിക്കും

കൊച്ചി: പുതിയ വഖഫ് ബോർഡിന്റെ ആദ്യ യോഗം ഇന്ന് കൊച്ചിയിൽ ചേരും. ബോർഡ് ചെയർമാൻ എം.സി. മായിൻ ഹാജിയുടെ അധ്യക്ഷതയിലാണ് യോഗം. സർക്കാർ പുതുതായി നാമനിർദേശം ചെയ്ത ഒൻപത് അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും. കെ.എസ്. ഹംസ ചെയർമാനായിരുന്ന മുൻ ബോർഡ് നിശ്ചയിച്ച യോഗമാണ് ഇന്ന് നടക്കുന്നത്. ഭരണപരമായ 40 അജണ്ടകളാണ് യോഗത്തിൽ പരിഗണിക്കുക. വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഇരു സമസ്ത വിഭാഗങ്ങളിലെയും അതൃപ്തി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് പുതിയ ബോർഡിന്റെ ആദ്യ യോഗം ചേരുന്നത്. എ.പി. […]
Read more

കണ്ണൂർ പിലാത്തറ സ്വർണം പൊട്ടിക്കൽ കേസ്; മുഖ്യപ്രതികളായ മൂന്നുപേർ മൈസൂരുവിൽ പിടിയിൽ

കണ്ണൂർ: കണ്ണൂർ പിലാത്തറയിലെ സ്വർണം പൊട്ടിക്കൽ കേസിൽ മുഖ്യപ്രതികൾ പിടിയിൽ. സായൂജ് പി, ജിഷ്ണു വി, സുന്ദരൻ എം എന്നിവരെയാണ് പയ്യന്നൂർ പൊലീസ് മൈസൂരുവിൽനിന്ന് പിടികൂടിയത്. കേസിൽ നേരത്തെ പ്രാദേശിക ബിജെപി നേതാവും കണ്ണൂർ അഞ്ചാംപീടിക സ്വദേശിയുമായ സനു സന്തോഷ് (42) അറസ്റ്റിലായിരുന്നു. പിടിയിലായ പ്രതികളെ കണ്ണൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. ജൂൺ രണ്ടിനാണ് മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ച കാറിന് നേരെ ആക്രമണം നടത്തി 55 ലക്ഷം രൂപയും സ്വർണവും കവർന്നത്. മഹാരാഷ്ട്ര സ്വദേശി കുമാർ ജലന്ധർ നിഗമിന്റെ […]
Read more

കോവളം സ്പാ പീഡനം; അനുരൂപിന് പെൺവാണിഭ സംഘവുമായി അടുത്ത ബന്ധം, മനുഷ്യക്കടത്ത് ആദ്യമല്ലെന്ന് കണ്ടെത്തൽ

തിരുവന്തപുരം: കോവളം സ്പായിലെ 16കാരിയുടെ പീഡനക്കേസിൽ സ്പാ ഉടമയും ഹെൽത്ത് ഇൻസ്‌പെക്ടറുമായ അനുരൂപിന് പെൺവാണിഭ സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. അനുരൂപ് നേരത്തെയും മനുഷ്യക്കടത്ത് നടത്തിയിട്ടുണ്ടെന്നാണ് വിവരം. ലൈംഗിക ചൂഷണത്തിനായി പെൺകുട്ടികളെ എത്തിച്ചിരുന്നതായും ഇതിൽ പ്രായപൂർത്തിയാകാത്തവരും ഉൾപ്പെട്ടിരുന്നതായും സൂചനയുണ്ട്. കോവളത്തിന് പുറമേ വിഴിഞ്ഞം, പൊഴിയൂർ എന്നിവിടങ്ങളിലുള്ള അനുരൂപിന്റെ സ്പാകളിലെ വനിതാ ജീവനക്കാരുടെ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചുവരികയാണ്. ഇതരസംസ്ഥാനങ്ങളിൽനിന്ന് കുട്ടികളെ കേരളത്തിലെത്തിച്ചിരുന്ന ബെംഗളൂരുവിലെ ഇടനിലക്കാരിക്കായും പൊലീസ് അന്വേഷണം ഊർജിതമാക്കി. കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തെയും വിപുലീകരിച്ചിട്ടുണ്ട്. കൺട്രോൾ […]
Read more

കടയ്ക്കാവൂർ കൊലപാതകം; ബിജുവിന്റെ തലയ്ക്ക് പിന്നിൽ വെട്ടിയത് താനെന്ന് മുഖ്യപ്രതി മുകേഷിന്റെ മൊഴി

തിരുവനന്തപുരം: കടയ്ക്കാവൂരിൽ കൊലക്കേസ് പ്രതിയായ കടകംപള്ളി ബിജു കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വഴിത്തിരിവ്. ബിജുവിന്റെ തലയ്ക്ക് പിന്നിൽ വെട്ടിയത് താനാണെന്ന് കേസിലെ മുഖ്യപ്രതി മുകേഷ് മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിച്ചിരുന്ന പ്രദേശവാസിയായ മഹിക്ക് കേസുമായി ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിൽ മുകേഷിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പ്രതികളെക്കൂടി പൊലീസ് പിടികൂടി. പ്രദേശവാസികളായ മൊട്ട പ്രദീപ്, ശൈലേഷ് എന്നിവരാണ് അറസ്റ്റിലായത്. ബിജുവിന്റെ മൃതദേഹം കണ്ടെത്തിയ വയലിന് സമീപത്തെ വീട്ടിൽവെച്ചാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. […]
Read more

കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കിയതിൽ അതിയായ ദുഃഖം; വീണ്ടും തുറന്നടിച്ച് കെ. സുധാകരൻ

കണ്ണൂര്‍: കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ വീണ്ടും തുറന്നടിച്ച് കെ. സുധാകരൻ എംപി. തന്നെ അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റാൻ ഒരു വിഭാഗം ആളുകൾ ശ്രമിച്ചെന്നും അന്യായമായി പദവിയിൽനിന്ന് നീക്കിയതിൽ അതിയായ ദുഃഖമുണ്ടെന്നും സുധാകരൻ പറഞ്ഞു. സിപിഐഎമ്മിന്റെ കൊലവിളി രാഷ്ട്രീയത്തിനെതിരെ കണ്ണൂരിൽ കോൺഗ്രസ് നടത്തിയ പോരാട്ടങ്ങളെ നിസ്സാരമായി കാണരുതെന്നും അധികാരത്തിനുവേണ്ടി പ്രസ്ഥാനത്തിന്റെ ആത്മാഭിമാനം അടിയറവയ്ക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഭരണം വരികയും പോകുകയും അധികാരം മാറിമറിയുകയും ചെയ്യുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിലൂടെയായിരുന്നു സുധാകരന്റെ തുറന്നുപറച്ചിൽ. പിന്നീട് വിഡിയോ നീക്കം ചെയ്തു. […]
Read more

രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശം; കെ. ശ്രീകാന്തിനെതിരെ പൊലീസിൽ പരാതി

കണ്ണൂർ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ബി.ജെ.പി നേതാവ് കെ. ശ്രീകാന്തിനെതിരെ പൊലീസിൽ പരാതി. ടി.ഒ. മോഹനൻ എം.എൽ.എയാണ് ശ്രീകാന്തിനെതിരെ പരാതി നൽകിയത്. കണ്ണൂരിൽ നടന്ന ബി.ജെ.പി പരിപാടിയിൽ സംസാരിക്കവെ രാഹുൽ ഗാന്ധിക്ക് തെരുവുനായയുടെ സ്വഭാവമാണെന്ന തരത്തിലായിരുന്നു കെ. ശ്രീകാന്തിന്റെ പരാമർശം. വിവാദ പ്രസംഗത്തിനെതിരെ കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി നിയമനടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ്.
Read more

ഖത്തറിലെ കെഎംസിസി ഓഫീസിൽ എട്ട് കോടിയുടെ കവർച്ച; കീഴടങ്ങിയത് മുൻ ബിജെപി സ്ഥാനാർഥി

കോഴിക്കോട്: ഖത്തറിലെ കേരള മുസ്‌ലിം കൾച്ചറൽ സെന്റർ (കെഎംസിസി) ഓഫീസിൽ നടന്ന കോടികളുടെ കവർച്ചയുമായി ബന്ധപ്പെട്ട കേസിൽ കീഴടങ്ങിയത് ബിജെപി പ്രാദേശിക നേതാവ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച കൊയിലാണ്ടി സ്വദേശി ബാലകൃഷ്ണനാണ് അറസ്റ്റിലായത്. കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ മൂന്നാം വാർഡിൽനിന്നായിരുന്നു ഇയാൾ മത്സരിച്ചത്. എട്ട് കോടി രൂപ കവർന്ന കേസിൽ ഇന്നലെയാണ് ബാലകൃഷ്ണൻ കീഴടങ്ങിയത്. 2025 സെപ്റ്റംബർ 18നാണ് അൽ തുമാമയിലെ കെഎംസിസി ഓഫീസിൽ കവർച്ച നടന്നത്. ഓഫീസ് ജീവനക്കാരനെ കെട്ടിയിട്ടശേഷം സ്ട്രോങ് റൂം […]
Read more

ഏലൂരിൽ ഇരുമ്പറയ്ക്കുള്ളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്; 20 കിലോ പിടികൂടി

കൊച്ചി: എറണാകുളം ഏലൂരിൽ വിദഗ്ധമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 20 കിലോ കഞ്ചാവ് പിടികൂടി. കൊച്ചി ഡാൻസാഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശി സുഖ്ചന്ദ് സെഖ് പിടിയിലായി. നാർക്കോട്ടിക്‌സ് എസിപി അനന്ത് ലാലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒഡിഷയിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങിയ കഞ്ചാവ് കർണാടകയിലെത്തിച്ച് ഇരുമ്പുകൊണ്ട് നിർമിച്ച പ്രത്യേക അറയിലേക്ക് മാറ്റിയാണ് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത്. ഒഡിഷയിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി കേരളത്തിൽ ഉയർന്ന വിലയ്ക്ക് വിൽക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് നാർക്കോട്ടിക്‌സ് സംഘം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix