വീണാ ജോർജിനെതിരെ കേസെടുക്കാൻ നീക്കം; ഗൺമാൻ അഭിലാഷിനെ സസ്‌പെൻഡ് ചെയ്‌തേക്കും
കണ്ണൂര്‍: കണ്ണൂരിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ ഗൺമാന്റെ പുതിയ മൊഴി പുറത്തുവന്നതിന് പിന്നാലെ വീണാ ജോർജിനും ഗൺമാൻ അഭിലാഷിനുമെതിരെ നടപടിക്ക് നീക്കം. കെഎസ്‌യു നൽകിയ പരാതിയിൽ വീണാ ജോർജിനെതിരെ കേസെടുക്കുന്നത് ആഭ്യന്തരവകുപ്പിന്റെ പരിഗണനയിലാണെന്നാണ് വിവരം. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണത്തിലാണ് നടപടി ആലോചിക്കുന്നത്. ഗൺമാൻ അഭിലാഷിനെ സസ്‌പെൻഡ് ചെയ്യാനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. വീണാ ജോർജിനെതിരെ കെഎസ്‌യു നേരത്തെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. കേസിലെ […]
Read more