Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

‘അടൂർ പ്രകാശിന് പിന്നിൽ മറ്റാരെങ്കിലുമുണ്ടെന്ന് കരുതുന്നില്ല’; ജെബി മേത്തർ

കൊച്ചി: അടൂർ പ്രകാശിനെ പിന്തുണച്ച് ജെബി മേത്തർ എം.പി. ആരുടെയും വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്ന് ജെബി മേത്തർ പ്രതികരിച്ചു. കെ. മുരളീധരൻ അഭിപ്രായങ്ങൾ തുറന്നുപറയുന്ന നേതാവാണെന്നും ഇത്രയും കാലം അദ്ദേഹം നടത്തിയ പരാമർശങ്ങളെല്ലാം വ്യക്തിപരമായ അഭിപ്രായങ്ങളായാണ് താൻ കാണുന്നതെന്നും അവർ പറഞ്ഞു. കെ. മുരളീധരനു പിന്നിൽ മറ്റാരെങ്കിലുമുണ്ടെന്ന വാദം അംഗീകരിക്കാനാകില്ലെന്നും അടൂർ പ്രകാശിന്റെ കാര്യത്തിലും ഇതേ നിലപാടാണെന്നും ജെബി മേത്തർ വ്യക്തമാക്കി. അടൂർ പ്രകാശ് പറഞ്ഞതും അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്ന് ജെബി മേത്തർ പറഞ്ഞു. തനിക്കെതിരായ […]
Read more

സർക്കാരിനെ വിമർശിക്കുന്നവരെല്ലാം കെസി പക്ഷക്കാരോ? മുരളീധരൻ പറഞ്ഞ ആ ഒരാൾ ആര്? വേണം ഈ ഏകാധിപത്യത്തിന് ഒരു അറുതി

UDF കൺവീനറായ അടൂർ പ്രകാശ് മുഖ്യമന്ത്രി ലവിഡി സതീശനെതിരെ ഒരു ബോംബ് പൊട്ടിച്ചിട്ട് രണ്ടാഴ്ച്ചയോളം ആകുമ്പോൾ അതിന്റെ അലയൊലികൾ ഇപ്പോഴും തുടരുകയാണ്. പിന്നീട് കോൺ​ഗ്രസ് ഒന്നടങ്കം ​ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിലെ സമരഭൂമിയിൽ സജീവമായതോടെ വിഷയം കുറച്ച് ദിവസത്തേക്ക് ഒന്ന് തണുത്തിരുന്നെങ്കിലും ഇപ്പോൾ വീണ്ടും തലപൊക്കുകയാണ്. കഴിഞ്ഞ നാല് മാസമായി മുഖ്യമന്ത്രി വിഡി സതീശനെ ന്യായീകരിക്കുന്ന ചുമതല ഏറ്റവും ഭം​ഗിയായി നിർവഹിച്ചുകൊണ്ടിരിക്കുന്ന മന്ത്രി കെ മുരളീധരൻ തന്നെയാണ് പുതിയ വെടി പൊട്ടിച്ചിരിക്കുന്നത്. അടൂർ പ്രകാശിനും കെ. സുധാകരനും എതിരെ […]
Read more

വീണയ്ക്കും എക്സാലോജിക്കിനും വേണ്ടി പാർട്ടി സമയം കളയുന്നു; പിണറായിക്കെതിരെ വിമർശനം

കണ്ണൂർ: സി.പി.എം. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ ടി. വീണയ്ക്കുമെതിരെ പ്രതിനിധിയുടെ രൂക്ഷവിമർശനം. വീണയെയും അവരുടെ കമ്പനിയെയും ന്യായീകരിക്കാൻ പാർട്ടിയുടെയും സംഘടനയുടെയും സമയവും ഊർജവും ചെലവഴിക്കുന്നത് തെറ്റായ നടപടിയാണെന്നും ഇത് പാർട്ടിയുടെ പതനത്തിന് വഴിയൊരുക്കുമെന്നും വിമർശനമുയർന്നു. പാനൂരിൽനിന്നുള്ള പ്രതിനിധിയാണ് പിണറായിയുടെ സമീപകാല നിലപാടുകളെയും എക്സാലോജിക്–സി.എം.ആർ.എൽ. ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ചത്. മുൻപ് വി.എസ്. അച്യുതാനന്ദന്റെ മകൻ അരുൺകുമാർ കേസിൽപ്പെട്ടപ്പോൾ പാർട്ടി പ്രതിരോധം തീർത്തിരുന്നില്ലെന്നും വി.എസ്. മകനെ ന്യായീകരിക്കാൻ […]
Read more

കൊച്ചിയിൽ ലഹരിവേട്ട; 4.28 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

കൊച്ചി: കൊച്ചി നഗരത്തിൽ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി’ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 4.28 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ. മലപ്പുറം തിരൂർ സ്വദേശി അബ്ദുസലാം (32), തിരൂരങ്ങാടി സ്വദേശി സൽമാനുൽ ഫാരിസ് (26) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പാലാരിവട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ മെട്രോ പില്ലർ നമ്പർ 531-ന് സമീപത്തുനിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ അനന്തലാലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതികളെ […]
Read more

ഫാസ് ടാഗിൽ പണമില്ല; പന്നിയങ്കര ടോൾ പ്ലാസയിൽ അഞ്ച് KSRTC ബസുകൾ തടഞ്ഞിട്ടു

തൃശ്ശൂർ: ഫാസ് ടാഗിൽ പണമില്ലാത്തതിനെ തുടർന്ന് വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞിട്ടു. ഇന്ന് രാവിലെ തൃശൂരിലേക്ക് വരികയായിരുന്ന അന്തർസംസ്ഥാന ബസുകൾ ഉൾപ്പെടെ അഞ്ച് ബസുകളാണ് ടോൾ പ്ലാസയിൽ തടഞ്ഞത്. ബസുകൾ തടഞ്ഞതോടെ യാത്രക്കാരും ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് യാത്രക്കാരെ ഇറക്കിയശേഷം ബസുകൾ ടോൾ പ്ലാസയ്ക്ക് സമീപത്തേക്ക് മാറ്റിയിട്ടു. യാത്രക്കാർ മറ്റു ബസുകളിൽ കയറിയാണ് യാത്ര തുടർന്നത്. സംഭവത്തെ തുടർന്ന് ബസ് ജീവനക്കാർ തൃശൂർ ഡിപ്പോയുമായി ബന്ധപ്പെട്ടു. ഒടുവിൽ കണ്ടക്ടർ ഗൂഗിൾ പേ […]
Read more

സിനഗോഗിന് മുന്നിൽ തീയിട്ട സംഭവം; നിർദേശം നൽകിയത് ഉത്തരേന്ത്യൻ സ്വദേശിയായ വിക്രമെന്ന് പ്രതി

കൊച്ചി: എറണാകുളം കടവുഭാഗത്തെ സിനഗോഗിന് മുന്നിൽ തീയിട്ട കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രമണങ്ങൾ നടത്താൻ നിർദേശം നൽകിയത് ഉത്തരേന്ത്യൻ സ്വദേശിയായ വിക്രമാണെന്നാണ് കസ്റ്റഡിയിലുള്ള പ്രതി എബിൻ പോളിന്റെ മൊഴി. എന്നാൽ കേസിന് പിന്നിലെ ‘ബോസ്’ വിക്രം തന്നെയാണോയെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ലോറൻസ് ബിഷ്‌ണോയിയുടെ പേരിലുള്ള ടെലഗ്രാം ഗ്രൂപ്പിൽ എബിൻ അംഗമാണെന്നും വിക്രം എന്നയാളും ഈ ഗ്രൂപ്പിലുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി പ്രതിയുടെ മൊബൈൽ ഫോൺ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്. […]
Read more

വിരമിച്ച ജഡ്ജിയിൽ നിന്ന് 2.5 കോടി തട്ടിയ കേസ്; പ്രധാന പ്രതി കൊച്ചിയിൽ അറസ്റ്റിൽ

കൊച്ചി: രാജസ്ഥാനിൽ വിരമിച്ച ജഡ്ജിയെ വെർച്വൽ അറസ്റ്റ് ഭീഷണിയിലൂടെ കബളിപ്പിച്ച് 2.5 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രധാന പ്രതി കൊച്ചിയിൽ അറസ്റ്റിൽ. വരാപ്പുഴ മണ്ണാംതുരുത്ത് ചിറ്റേത്ത് വീട്ടിൽ ആനന്ദ് ബാബു (32) ആണ് രാജസ്ഥാൻ പൊലീസും കൊച്ചി സിറ്റി പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ പിടിയിലായത്. പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഹവാല ഇടപാടുകളിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതികൾ വിരമിച്ച ജഡ്ജിയെ ഡിജിറ്റൽ അറസ്റ്റ് ഭീഷണിയിലാക്കി പണം തട്ടിയത്. കേസന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയ രാജസ്ഥാൻ പൊലീസ്, കൊച്ചി […]
Read more

ഒടുവിൽ വഖഫ് ബോർഡിൽ സമവായം; എ.പി. വിഭാഗത്തിന് അംഗത്വം, ഹജ്ജ് കമ്മിറ്റി ചെയർമാൻ രാജിവെക്കും

തിരുവനന്തപുരം: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒടുവിൽ സമവായം. എ.പി. വിഭാഗം നിർദേശിക്കുന്ന വ്യക്തിക്ക് വഖഫ് ബോർഡിൽ അംഗത്വം നൽകാൻ ധാരണയായി. ഇതിന്റെ ഭാഗമായി ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്ന് എ.പി. വിഭാഗം പ്രതിനിധി രാജിവെക്കും. നിലവിൽ ചെയർമാനായ കാന്തപുരം വിഭാഗത്തിൽനിന്നുള്ള ഹുസൈൻ സഖാഫി ചുള്ളിക്കോടാണ് രാജിവെക്കുക. വഖഫ് മന്ത്രി എൻ. ഷംസുദ്ദീൻ വൈകിട്ട് കാന്തപുരവുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും ചേർന്നാണ് സമവായ നീക്കങ്ങൾക്ക് നേതൃത്വം നൽകിയത്. പൊന്നാനി എം.എൽ.എ […]
Read more

DJI Osmo Pocket 3-ൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യ ഫീച്ചർ സിനിമയുമായി മലയാളി സംവിധായകൻ

കൊച്ചി: ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലൊരു സുപ്രധാന ചുവടുവെപ്പുമായി, ‘ടാറ്റൂ: ദ ഗ്രാഫിക്ക’ ഒരുങ്ങി. മലയാളിയായ അശോകൻ പി.കെ. സംവിധാനവും, നിർമ്മാണവും നിർവ്വഹിക്കുന്ന ഹിന്ദി ഫീച്ചർ സിനിമ ചിത്രീകരണം പൂർത്തിയായതായി ‘ഹാപ്പി ട്യൂൺസ് മീഡിയ’ അറിയിച്ചു. DJI Osmo Pocket 3 ക്യാമറയും, അതിനൊപ്പം K&F Concept, Neewer എന്നിവയുടെ പ്രൊഫഷണൽ അനാമോർഫിക് ലെൻസുകളും ഫിൽട്ടറുകളും മാത്രം ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചലച്ചിത്രം എന്ന നിലയിൽ, ഇതൊരു സാങ്കേതിക നാഴികക്കല്ലായി മാറുന്നു.കൈയ്യിലൊതുങ്ങുന്ന ഒരു സാങ്കേതിക വിസ്മയം സാധാരണ […]
Read more

ഹോർട്ടി വൈൻ വിൽപ്പനയ്ക്ക് പ്രത്യേക പാർലറുകൾ; മദ്യനയം പരിഷ്കരിക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയത്തിൽ സമൂലമായ മാറ്റങ്ങൾക്കൊരുങ്ങി സർക്കാർ. ബാർ ലൈസൻസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനൊപ്പം ലൈസൻസ് ഫീസ് വർധിപ്പിക്കുന്നതും പരിഗണനയിലുണ്ട്. ബാറുകളുടെ പ്രവർത്തനസമയം കുറയ്ക്കുന്നതിനും പരിശോധനകൾ ശക്തമാക്കുന്നതിനും നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്. വിവാദങ്ങൾക്കിടെ ഹോർട്ടി വൈൻ വിൽപ്പനയ്ക്കായി പ്രത്യേക പാർലറുകൾ ആരംഭിക്കുന്നതും പുതിയ മദ്യനയത്തിന്റെ ഭാഗമായി പരിഗണിക്കുന്നുണ്ട്. സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹോർട്ടി വൈൻ പാർലറുകൾ ആരംഭിക്കാനാണ് ആലോചന. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പനാവകാശം സംബന്ധിച്ചും തീരുമാനമുണ്ടാകും. പുതിയ മദ്യനയത്തിന്റെ കരട് നവംബർ ആദ്യവാരം മുഖ്യമന്ത്രിക്ക് കൈമാറാനാണ് നീക്കം. യു.ഡി.എഫിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix