Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

വളാഞ്ചേരിയിലെ ലോഡ്ജിൽ എക്സൈസ് പരിശോധന; 1.5 ഗ്രാം MDMAയുമായി യുവാവും യുവതിയും പിടിയിൽ

മലപ്പുറം: വളാഞ്ചേരിയിൽ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. അങ്ങാടിപ്പുറം സ്വദേശി നബീൽ, കണ്ണൂർ അഴീക്കോട് സ്വദേശിനി ആരതി എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. ഇവരിൽനിന്ന് 1.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. നബീൽ നേരത്തെയും ലഹരിക്കടത്ത് കേസിൽ പിടിയിലായിട്ടുണ്ട്. ഒന്നര മാസം മുമ്പ് ബംഗളൂരുവിൽ 27 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഇയാൾ ജാമ്യത്തിലിറങ്ങിയിരുന്നു. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും ലഹരിമരുന്ന് എവിടെനിന്നാണ് ലഭിച്ചതെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണെന്നും എക്സൈസ് അറിയിച്ചു.
Read more

സംസ്ഥാനത്ത് സ്പാകളിൽ പൊലീസിന്റെ മിന്നൽ പരിശോധന; 14 സ്ഥാപനങ്ങൾക്കെതിരെ കേസ്, അഞ്ച് പേർ അറസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്പാകളിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 14 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്താകെയുള്ള 821 സ്പാകളിൽ 586 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ക്രമസമാധാന പരിപാലന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശപ്രകാരം ‘ഓപ്പറേഷൻ സ്പാ’ എന്ന പേരിലായിരുന്നു പ്രത്യേക പരിശോധന. ഏറ്റവും കൂടുതൽ നടപടികളുണ്ടായത് കോഴിക്കോട് സിറ്റിയിലാണ്. നഗരത്തിലെ 87 സ്പാകളിൽ 70 ഇടങ്ങളിൽ പരിശോധന നടത്തി. നാല് കേസുകൾ രജിസ്റ്റർ ചെയ്യുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും […]
Read more

രാജ്യാന്തര ലഹരിക്കടത്ത് കേസ്; ദുബായിൽനിന്ന് എട്ടാം പ്രതിയെ നാട്ടിലെത്തിച്ച് എക്സൈസ്

തിരുവനന്തപുരം: രാജ്യാന്തര ലഹരിക്കടത്ത് കേസിലെ പ്രതിയെ വിദേശത്തുനിന്ന് നാട്ടിലെത്തിച്ച് എക്സൈസ്. തിരുവനന്തപുരത്ത് 155 കിലോയിലധികം കഞ്ചാവും 70 ഗ്രാമിലധികം എംഡിഎംഎയും പിടിച്ചെടുത്ത കേസിലെ എട്ടാം പ്രതിയായ ഷോൺ സുനിൽ ബെർട്ടിനെയാണ് ദുബായിൽനിന്ന് തിരുവനന്തപുരത്തെത്തിച്ചത്. പ്രതിയുടെ രാജ്യാന്തര ബന്ധങ്ങൾ അന്വേഷിച്ചുവരികയാണെന്ന് എക്സൈസ് കമ്മീഷണർ സാംബശിവ റാവു അറിയിച്ചു. 2023 ജൂലൈ 9നാണ് തിരുവനന്തപുരം എക്സൈസ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് 155.480 കിലോഗ്രാം കഞ്ചാവും 70.71 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തത്. സംഭവസ്ഥലത്തുനിന്ന് നാല് പ്രതികളെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. […]
Read more

എൽനിനോ ഭീഷണി; ആന്ധ്രയിലും തെലങ്കാനയിലും നെൽകൃഷി ഒഴിവാക്കാൻ നീക്കം, അരിവില കുതിച്ചുയർന്നേക്കും

കോട്ടയം: ആന്ധ്രാപ്രദേശും തെലങ്കാനയും എൽനിനോ സാഹചര്യം കണക്കിലെടുത്ത് നെൽകൃഷിയുടെ ഒരു സീസൺ ഒഴിവാക്കാൻ ആലോചിക്കുന്നു. കുടിവെള്ളം പരമാവധി സംഭരിച്ചുവെക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. തെലങ്കാന മുഖ്യമന്ത്രി കർഷകരോട് ഇതുസംബന്ധിച്ച് അഭ്യർഥന നടത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ അടുത്ത കൃഷി ഒഴിവാക്കാൻ വിവിധയിടങ്ങളിൽ കാർഷിക കൂട്ടായ്മകളും തീരുമാനമെടുത്തിട്ടുണ്ട്. ഇതോടെ അരിവില കുതിച്ചുയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വിവിധ സംസ്ഥാനങ്ങളിലെ മില്ലുകൾക്കായി നെല്ല് സംഭരിക്കുന്ന ഏജൻസികൾ നൽകുന്ന മുന്നറിയിപ്പനുസരിച്ച് അരിവില കിലോഗ്രാമിന് 90 രൂപയ്ക്ക് മുകളിലെത്തിയേക്കും. സമാനതകളില്ലാത്ത വിലക്കയറ്റത്തിനാണ് സാധ്യത. സംസ്ഥാന സർക്കാരുകൾ സബ്‌സിഡി […]
Read more

നെടുമങ്ങാട് ഹോട്ടലുകളിൽ മിന്നൽ പരിശോധന; 80 കിലോയോളം പഴകിയ ഇറച്ചിയും മീനും പിടിച്ചെടുത്തു

തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയതും കേടുവന്നതുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. നഗരത്തിലെ പത്തോളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങൾ കണ്ടെത്തിയതായി ആരോഗ്യവിഭാഗം അറിയിച്ചു. പഴകിയതും കേടുവന്നതുമായ 80 കിലോയോളം ഇറച്ചിയും മീനും പ്ലാസ്റ്റിക് കവറുകളിൽ അശാസ്ത്രീയമായി സൂക്ഷിച്ച ഭക്ഷണസാധനങ്ങളും പരിശോധനയിൽ കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഹോട്ടലുകൾക്ക് 15,000 മുതൽ 25,000 രൂപ വരെ പിഴ ചുമത്തി. ഭക്ഷണത്തിന്റെ ഗുണനിലവാരം, അടുക്കളയിലെ ശുചിത്വം, ഭക്ഷണസാധനങ്ങളുടെ സുരക്ഷിതമായ സംഭരണം എന്നിവയായിരുന്നു പരിശോധനയിലെ […]
Read more

എക്സാലോജിക് കേസിൽ പിണറായിക്ക് മൃദുസമീപനം; കെപിസിസി മീഡിയ ഗ്രൂപ്പിൽ ചേരിതിരിഞ്ഞ് നേതാക്കൾ

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനോട് സർക്കാർ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന വിമർശനത്തെച്ചൊല്ലി കെപിസിസിയുടെ മീഡിയ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ തർക്കം. കേസിൽ ഹൈക്കോടതിയിൽ സർക്കാർ പിണറായി വിജയന് അനുകൂലമായ നിലപാട് സ്വീകരിച്ചെന്നായിരുന്നു മീഡിയ പാനലിസ്റ്റുകളുടെ വിമർശനം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നീതി ലഭിക്കണമെന്ന ആവശ്യവും ഒരു വിഭാഗം യുവനേതാക്കൾ ഉയർത്തി. ജിന്റോ ജോൺ, വി.ആർ. അനൂപ് എന്നിവരാണ് സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. എന്നാൽ സർക്കാരിനെ വിമർശിക്കേണ്ടതില്ലെന്ന നിലപാടായിരുന്നു രാജു പി. നായരുടേത്. സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്നതിൽ നിന്ന് […]
Read more

രണ്ട് ലക്ഷം രൂപ വീതം വാങ്ങി വ്യാജരേഖകൾ; ടോം ജോസഫിനെതിരായ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

കൊച്ചി: ജെയിൻ യൂണിവേഴ്‌സിറ്റി കൊച്ചി ഡയറക്ടർ ടോം ജോസഫ് പ്രതിയായ വ്യാജരേഖാ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അമേരിക്കയിലേക്ക് ആളുകളെ കടത്താൻ ഉദ്യോഗാർഥികളെ കണ്ടെത്തിയത് കത്തോലിക്കാ മെത്രാൻ സമിതിയെ മറയാക്കിയാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്തിന് ശ്രമിച്ച 2012ലെ കേസിൽ നാൽപ്പതോളം പേർക്കായി വ്യാജരേഖകൾ തയ്യാറാക്കിയെന്നാണ് വിവരം. ഓരോരുത്തരിൽ നിന്നും ഏകദേശം രണ്ട് ലക്ഷം രൂപ വീതം വാങ്ങിയതായും 2013ൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. അമേരിക്കൻ കോൺസുലേറ്റിലെ അഭിമുഖത്തിൽ വിജയിക്കാനായി […]
Read more

ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി

കോട്ടയം: ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഈ തീര്‍ത്ഥാടന കാലയളവ് കഴിഞ്ഞാല്‍ ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് തിരുപ്പതി മോഡലില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ അവലോകന, ഏകോപന യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read more

കൈക്കൂലിക്ക് പരസ്യമായി വിലപേശൽ; തിരുവനന്തപുരം കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ്

തിരുവനന്തപുരം: കൈക്കൂലിക്ക് പരസ്യമായി വിലപേശൽ നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് പരിശോധന. ഭൂമി തരംമാറ്റുന്നതിനും പുറമ്പോക്ക് ഭൂമി അനധികൃതമായി രജിസ്റ്റർ ചെയ്തു നൽകുന്നതിനുമായി പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് വിജിലൻസിന്റെ നടപടി. തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിലെ ഇടത് കൗൺസിലറാണ് അജിൻ. കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങളും ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണവും പുറത്തുവന്നതോടെ സി.പി.എമ്മും പ്രതിരോധത്തിലായിരുന്നു. പണം നൽകിയില്ലെങ്കിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ രംഗത്തിറക്കി സമരം തുടങ്ങുമെന്നായിരുന്നു കൗൺസിലറുടെ ഭീഷണി. […]
Read more

വഖഫ് ബോർഡ് പുനഃസംഘടന: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിറാജ്

തിരുവനന്തപുരം: വഖഫ് ബോർഡ് പുനഃസംഘടനയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം വിഭാഗം സമസ്തയുടെ മുഖപത്രമായ സിറാജ്. പുനഃസംഘടനാ ഉത്തരവ് സുന്നികളെ അങ്ങേയറ്റം അവഹേളിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് സിറാജിന്റെ എഡിറ്റോറിയൽ വിമർശിക്കുന്നു. വഖഫ് ബോർഡിലും ഹജ് കമ്മിറ്റിയിലും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം നൽകിയിരുന്നു. എന്നാൽ പുതിയ ബോർഡ് പരിശോധിച്ചാൽ സർക്കാരിന്റെ കപടമുഖം വ്യക്തമാകുമെന്ന് എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു. വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ ഒരു ശതമാനം പോലും അർഹതയില്ലാത്ത ജമാഅത്തെ ഇസ്‌ലാമിക്കും മുജാഹിദിനും അംഗത്വം നൽകിയതായും വിമർശനമുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix