തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; ദർശനത്തിനെത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ
ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ദർശനത്തിനായി നിരവധി ഭക്തരാണ് സന്നിധാനത്ത് എത്തിയത്. പമ്പയിൽ നടന്ന അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി വി.ഡി. സതീശനും ശബരിമലയിൽ ദർശനത്തിനെത്തി. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ പമ്പയിൽനിന്ന് യാത്രതിരിച്ച മുഖ്യമന്ത്രി അഞ്ചുമണിയോടെ സന്നിധാനത്തെത്തി. ദർശനത്തിനുശേഷം മുഖ്യമന്ത്രി ഇന്ന് തന്നെ മടങ്ങുമെന്നാണ് വിവരം. ഇരുമുടിക്കെട്ട് ഇല്ലാതെയാണ് മുഖ്യമന്ത്രി എത്തിയത്. അതിനാൽ പതിനെട്ടാംപടി ചവിട്ടിയല്ല ദർശനം നടത്തുക. പമ്പയിൽനിന്ന് കാൽനടയായി കാനനപാത മുഴുവൻ താണ്ടിയാണ് മുഖ്യമന്ത്രി സന്നിധാനത്തെത്തിയത്. ശബരിമലയിലെയും മാളികപ്പുറത്തെയും അടുത്ത ഒരു വർഷത്തേക്കുള്ള മേൽശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള […]
Read more