Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

സിഎംആർഎൽ–എക്സാലോജിക് കേസ്; പിണറായി വിജയന്റെ വീട്ടിലെത്തി ഇ.ഡി, നോട്ടീസ് പതിപ്പിച്ചു

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് കേസിൽ സമൻസ് നൽകാനായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ. ഈ മാസം 23ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമൻസ് നൽകാനാണ് ഉദ്യോഗസ്ഥർ എത്തിയതെന്നാണ് വിവരം. പിണറായി വിജയന് സമൻസ് നൽകുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. പിണറായി വിജയൻ വീട്ടിലില്ലാത്ത സമയത്താണ് ഇ.ഡി ഉദ്യോഗസ്ഥർ എത്തിയത്. തുടർന്ന് വീടിന് മുന്നിൽ നോട്ടീസ് പതിപ്പിച്ച ശേഷം ഉദ്യോഗസ്ഥർ മടങ്ങി. അതേസമയം, ചോദ്യം ചെയ്യലിനായി ഈ മാസം 23ന് ഹാജരാകേണ്ടതില്ലെന്നാണ് പിണറായി […]
Read more

ചീഫ് ജസ്റ്റിസിനെതിരായ പോസ്റ്റ്; കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ്

തിരുവനന്തപുരം: ചീഫ് ജസ്റ്റിസിനെതിരായ സാമൂഹികമാധ്യമ പോസ്റ്റിൽ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ്. സുപ്രീംകോടതി ബാർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയാണ് നോട്ടീസ് അയച്ചത്. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നും പരസ്യമായി മാപ്പുപറയണമെന്നുമാണ് ആവശ്യം. അല്ലാത്തപക്ഷം ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നേരത്തെ, ചീഫ് ജസ്റ്റിസിനെതിരായ വിവാദ എക്സ് പോസ്റ്റിന്റെ പേരിൽ കെ.പി.സി.സിക്ക് സുപ്രീംകോടതിയുടെ നോട്ടീസും ലഭിച്ചിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യ സഖ്യ […]
Read more

‘പഴയതൊക്കെ മറക്കണോ?…; പിണറായി അനുകൂല നിലപാടിനെതിരെ അഞ്ഞൂറാന്റെ വീഡിയോയുമായി സിആര്‍ മഹേഷ്

കൊല്ലം: സിഎംആര്‍എല്‍- എക്സാലോജിക് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായ നിലപാട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചതിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ജിന്റോ ജോണ്‍ എന്നിവര്‍ക്ക് പിന്നാലെ നേൃത്വത്തിനെതിരെ സിആര്‍ മഹേഷ് എംഎല്‍എയും രംഗത്തുവന്നു. ‘പഴയതൊക്കെ മറക്കണോ’ എന്ന ഗോഡ്ഫാദര്‍ ചിത്രത്തിലെ പ്രസ്തമായ ഡയലോഗ് പങ്കുവച്ചാണ് മഹേഷ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തു എത്തിയത്. ‘തല്‍ക്കാലം ഇത് ഇവിടെ കിടക്കട്ടെ, ബാക്കി പിന്നെ!’ എന്നു പറഞ്ഞാണ് വീഡിയോ പങ്കുവച്ചത്. പിണറായി അനുകൂല സര്‍ക്കാര്‍ നിലപാടിനതിരെ […]
Read more

കിഫ്ബി ഇല്ലാതാകുന്നതോടെ നിലയ്ക്കുക കേരളത്തിന്റെ വികസനം, സംസ്ഥാനം വർഷങ്ങളോളം പുറകോട്ട് സഞ്ചരിക്കുമോ? ബദൽ സംവിധാനം സതീശന്റെ മനസിലുണ്ടോ?

കേരളത്തിന്റെ സാമ്പത്തിക അടിത്തറയെയും കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ക്കാണ് കിഫ്ബി വീണ്ടും തുടക്കമിട്ടിരിക്കുന്നത്. വരുത്തിവെച്ച കടബാധ്യതകളുടെ കണക്ക് നിരത്തി കിഫ്ബി അവസാനിപ്പിക്കാൻ UDF സർക്കാർ തീരുമാനിക്കുകയും അതിനെ പ്രതിപക്ഷം കിഫ്ബി മൂലമുണ്ടായ വികസനങ്ങളുടെ കണക്കുകളുമായി ചോദ്യം ചെയ്യുകയും ചെയ്യുന്നതാണ് ഈ നിയമസഭാ സമ്മേളന കാലത്തെ ഏറ്റവും ചൂട് പിടിച്ച ചർച്ചാവിഷയങ്ങളിൽ ഒന്ന്. സംസ്ഥാനത്തിനു വലിയ ബാധ്യത വരുത്തിവച്ച സ്വതന്ത്ര സാമ്രാജ്യമായാണ് കിഫ്ബി പ്രവര്‍ത്തിച്ചതെന്നായിരുന്നു മുഖ്യമന്ത്രി വിഡി സതീശന്‍ കഴിഞ്ഞ ദിവസം ഉയർത്തിയ ആരോപണം. സര്‍ക്കാരിന്റെയും ധനവകുപ്പിന്റെയും […]
Read more

സൈനുൽ ആബിദീൻ വധക്കേസ്: 21 പ്രതികളെയും വെറുതെവിട്ട് കോടതി

കാസർകോട്: തളങ്കരയിലെ എസ്.ഡി.പി.ഐ പ്രവർത്തകനായിരുന്ന സൈനുൽ ആബിദീൻ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ട് കോടതി. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. ആർ.എസ്.എസ്–ബി.ജെ.പി പ്രവർത്തകരായ ഉദയൻ, പ്രശാന്ത്, മഹേഷ്, അനിൽകുമാർ എന്ന അനി എന്നിവരടക്കം 21 പ്രതികളെയാണ് കോടതി വെറുതെവിട്ടത്. 2014 ഡിസംബർ 22ന് രാത്രിയാണ് കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽവെച്ച് പിതാവിന്റെ മുന്നിലിട്ട് സൈനുൽ ആബിദീനെ വെട്ടിക്കൊലപ്പെടുത്തിയത്. പിതാവ് കെ.എ. മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കട അടയ്ക്കുന്നതിനായി സാധനങ്ങൾ അടുക്കിവെക്കുന്നതിനിടെയായിരുന്നു ആക്രമണം. രാത്രി […]
Read more

ശുചീകരണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; വേളി തീരത്ത് പ്ലാസ്റ്റിക് നർഡിൽസ് വിതറുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: എംഎസ്‌സി കപ്പൽ അപകടത്തെത്തുടർന്ന് കടൽത്തീരങ്ങളിൽ അടിഞ്ഞ പ്ലാസ്റ്റിക് നർഡിൽസ് നീക്കം ചെയ്യുന്നതിന്റെ മറവിൽ വൻ തട്ടിപ്പിന് ശ്രമം നടന്നതായി ആരോപണം. ശുചീകരണ പ്രവർത്തനങ്ങൾ തുടരുന്നതിനായി പരിസ്ഥിതിക്ക് ദോഷകരമായ പ്ലാസ്റ്റിക് നർഡിൽസ് കടൽത്തീരത്ത് വീണ്ടും വിതറുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സ്വകാര്യ ഏജൻസിയായ മെർക്ക് കമ്പനിയിലെ ജീവനക്കാരൻ തിരുവനന്തപുരം വേളി കടൽത്തീരത്ത് പ്ലാസ്റ്റിക് നർഡിൽസ് വിതറുന്ന ദൃശ്യങ്ങളാണ് പുറത്തായത്. പ്രാദേശിക മത്സ്യത്തൊഴിലാളികൾ പകർത്തിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ലത്തീൻ കത്തോലിക്ക ഐക്യവേദി നൽകിയ പരാതിയിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. […]
Read more

കാഫിർ സ്ക്രീൻഷോട്ട്; പോരാളി ഷാജി അഡ്മിൻ ഉൾപ്പെടെ മൂന്ന് DYFI പ്രവർത്തകർ കൂടി പ്രതികൾ

വടകര: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോളിളക്കം സൃഷ്ടിച്ച കാഫിർ സ്ക്രീൻഷോട്ട് കേസിൽ മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകരെ കൂടി പ്രതിചേർത്ത് പ്രത്യേക അന്വേഷണ സംഘം. കാഫിർ സ്‌ക്രീൻഷോട്ട് ഫേസ്ബുക്കിൽ ഷെയർ ചെയ്ത തൃശൂർ സ്വദേശിയും സിപിഎം അനുകൂല സൈബർ ഗ്രൂപ്പായ പോരാളി ഷാജിയുടെ അഡ്മിനുമായ വഹാബ്, നാദാപുരം സ്വദേശി അതുൽ, തിരുവള്ളൂർ സ്വദേശി അതുൽ പ്രസാദ് എന്നിവരെയാണ് പ്രതിചേർത്തത്. പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകി മൂന്നുപേരെയും വിളിച്ചുവരുത്തി ചോദ്യംചെയ്ത് വിട്ടയച്ചു. ഇതുസംബന്ധിച്ച് കോടതിയിൽ റിപ്പോർട്ട് നൽകി. കാഫിർ […]
Read more

സിനഗോഗ് തീയിടൽ കേസ്; എബിന്റെ ഫോണിൽനിന്ന് ഡിലീറ്റ് ചെയ്ത ചാറ്റുകളും ദൃശ്യങ്ങളും വീണ്ടെടുത്തു

കൊച്ചി: കൊച്ചിയിലെ സിനഗോഗിന് മുന്നിൽ തീയിട്ട കേസിൽ അറസ്റ്റിലായ എബിന്റെ മൊബൈൽ ഫോണിലെ മിറർ ഇമേജുകൾ പൊലീസിന് ലഭിച്ചു. ഫോണിൽനിന്ന് നീക്കം ചെയ്ത ചിത്രങ്ങൾ, ചാറ്റുകൾ, ദൃശ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങളാണ് വീണ്ടെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ് പൊലീസ്. എബിനെ കസ്റ്റഡിയിലെടുത്ത് മൊബൈൽ ഫോൺ പരിശോധിച്ചതോടെയാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ‘ബോസ് നിർദേശം നൽകും, എബിൻ അത് നടപ്പാക്കും’ എന്ന രീതിയിലാണ് പ്രവർത്തനങ്ങൾ നടന്നിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തിന് എബിന് പണം […]
Read more

രാഹുൽ ഗാന്ധിക്കെതിരായ പരാമർശം; കേസെടുത്തതിൽ സർക്കാരിനെതിരെ ആർ. ശ്രീലേഖ, ഇരട്ടനീതിയെന്ന് വിമർശനം

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശത്തിൽ തനിക്കെതിരെ പൊലീസ് കേസെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖ. സർക്കാരിന്റേത് ഇരട്ടനീതിയാണെന്ന് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ശ്രീലേഖ ആരോപിച്ചു. പ്രധാനമന്ത്രിയെ ആരെങ്കിലും അധിക്ഷേപിച്ച് സംസാരിച്ചാൽ അത് മാനനഷ്ടക്കേസിന്റെ പരിധിയിൽ വരുന്ന കാര്യമാണെന്നും പൊലീസിന് നേരിട്ട് കേസെടുക്കാനാകില്ലെന്നും ശ്രീലേഖ പറഞ്ഞു. എന്നാൽ രാഹുൽ ഗാന്ധിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞെന്ന പരാതി ലഭിച്ചാൽ ഉടൻതന്നെ കലാപാഹ്വാനം പോലുള്ള ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കുകയാണെന്നും അവർ വിമർശിച്ചു. […]
Read more

വഖഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ കാന്തപുരം സമസ്ത; നിലപാട് അനീതിയെന്ന് വിമർശനം

കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെ വിമർശിച്ച് കാന്തപുരം വിഭാഗം സമസ്ത. സർക്കാർ നിലപാട് അനീതിയും അന്യായവുമാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം പറഞ്ഞു. കേരളത്തിലെ വഖഫ് സ്വത്തുക്കളുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് ഇരു സമസ്തകളാണെന്നും എന്നിട്ടും പുതിയ വഖഫ് ബോർഡിൽ ഇരു സമസ്തകളിൽനിന്നും പ്രതിനിധികളെ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു സമസ്തകളുടെയും നേതൃത്വത്തിൽ ഇരുപതിനായിരത്തിലധികം മദ്രസകളും ആയിരത്തോളം ഉന്നത മതവിദ്യാഭ്യാസ സ്ഥാപനങ്ങളും ആയിരക്കണക്കിന് മഹല്ലുകളും പ്രവർത്തിക്കുന്നുണ്ടെന്നും റഹ്മത്തുള്ള സഖാഫി വ്യക്തമാക്കി.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix