ചീഫ് ജസ്റ്റിസിനെതിരായ പോസ്റ്റ്; കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ്
തിരുവനന്തപുരം: ചീഫ് ജസ്റ്റിസിനെതിരായ സാമൂഹികമാധ്യമ പോസ്റ്റിൽ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ്. സുപ്രീംകോടതി ബാർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയാണ് നോട്ടീസ് അയച്ചത്. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നും പരസ്യമായി മാപ്പുപറയണമെന്നുമാണ് ആവശ്യം. അല്ലാത്തപക്ഷം ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നേരത്തെ, ചീഫ് ജസ്റ്റിസിനെതിരായ വിവാദ എക്സ് പോസ്റ്റിന്റെ പേരിൽ കെ.പി.സി.സിക്ക് സുപ്രീംകോടതിയുടെ നോട്ടീസും ലഭിച്ചിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യ സഖ്യ […]
Read more