Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

വിജയ്‌യുടെ കേരള സന്ദർശനം റദ്ദാക്കി, ചെന്നൈയിലേക്ക് മടങ്ങി

തൃശൂർ: കല്യാൺ ജ്വല്ലേഴ്‌സിന്റെ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനുള്ള തമിഴ്‌നാട് മുഖ്യമന്ത്രി വിജയുടെ കേരള സന്ദർശനം റദ്ദാക്കി. മോശം കാലാവസ്ഥയെ തുടർന്നാണ് തൃശൂരിലേക്കുള്ള യാത്ര ഒഴിവാക്കിയത്. കോയമ്പത്തൂരിൽനിന്ന് തൃശൂരിലെത്താനായിരുന്നു വിജയ്‌യുടെ പദ്ധതി. എന്നാൽ പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഹെലികോപ്റ്റർ യാത്ര റദ്ദാക്കുകയായിരുന്നു. തുടർന്ന് പ്രത്യേക വിമാനത്തിൽ വിജയ് ചെന്നൈയിലേക്ക് മടങ്ങി. പിന്നീട് മറ്റൊരിക്കൽ കേരളത്തിലെത്തുമെന്ന് വിജയ് ഉറപ്പുനൽകിയതായി കല്യാൺ ജ്വല്ലേഴ്‌സ് ഉടമ ടി.എസ്. കല്യാണരാമൻ അറിയിച്ചു. ടി.എസ്. കല്യാണരാമന്റെ നേതൃത്വത്തിൽ എല്ലാ വർഷവും തൃശൂരിൽ വിപുലമായ […]
Read more

വെള്ള ഷർട്ടും മുണ്ടും, മുഖത്ത് മാസ്ക്; അഭിമന്യു വധക്കേസിൽ പ്രതികളുടെ ഒരേ വേഷം ഇന്നും തുടർന്നു

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർഥിയായിരുന്ന എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകക്കേസിൽ സാക്ഷിവിസ്താരത്തിനായി പ്രതികൾ ഇന്നും കോടതിയിലെത്തിയത് ഒരേ വേഷത്തിൽ. വെള്ള ഷർട്ടും വെള്ള മുണ്ടും ധരിച്ച് മാസ്ക് വെച്ചാണ് പതിനാറ് പ്രതികളും കോടതിയിലെത്തിയത്. കോടതി മുറിയിൽ പ്രവേശിച്ചശേഷം മാസ്ക് അഴിച്ചുമാറ്റി. ഇന്ന് രണ്ട് സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ച ഇടി വളയും കത്തിയും തിരിച്ചറിഞ്ഞ സാക്ഷികൾ, ആക്രമണസമയത്ത് പ്രതികളിലൊരാൾ ധരിച്ചിരുന്ന വസ്ത്രവും തിരിച്ചറിഞ്ഞു. ബുധനാഴ്ച മുതൽ പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം ആരംഭിക്കും. […]
Read more

രമ്യ ഹരിദാസിനെതിരെ പ്രമേയം പാസാക്കി കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ; പാർട്ടിക്ക് വിധേയമായി പ്രവർത്തിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിനെതിരെ പ്രമേയം പാസാക്കി കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ. കിഴുവിലം, പൂന്തുറ മണ്ഡലം കമ്മിറ്റികളാണ് രമ്യ ഹരിദാസ് പാർട്ടിക്ക് വിധേയമായി പ്രവർത്തിക്കണമെന്നും ആസ്തി വികസന ഫണ്ട് ഫലപ്രദമായി വിനിയോഗിച്ച് കൃത്യമായ പദ്ധതികൾ സമർപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയത്. രണ്ട് കമ്മിറ്റികളുടെയും യോഗത്തിൽ ഏകകണ്ഠമായാണ് പ്രമേയം അംഗീകരിച്ചത്. പാർട്ടി പ്രവർത്തകരുമായുള്ള കയ്യാങ്കളി വിവാദത്തിന് പിന്നാലെ പ്രാദേശിക നേതൃത്വം തന്നെ എംഎൽഎയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. രമ്യ ഹരിദാസ് പാർട്ടിയിൽ അനാവശ്യ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നുവെന്നാണ് പ്രമേയത്തിലെ പ്രധാന ആരോപണം. […]
Read more

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും; ഇന്ന് 14 ജില്ലകളിലും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 14 ജില്ലകളിലും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. ജില്ലയിലെ […]
Read more

പ്രിയദർശിനി വന്നതുകൊണ്ടല്ല സ്വകാര്യ ബസുകൾ കുറഞ്ഞത്; ആശങ്ക വേണ്ടെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി വന്നതുകൊണ്ടല്ല സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ എണ്ണം കുറഞ്ഞുതുടങ്ങിയതെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസ് മേഖലയോ കെഎസ്ആർടിസിയോ തകരുമെന്ന ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രിയദർശിനി പദ്ധതി പൊതുജനങ്ങളെ പൊതുഗതാഗതത്തിലേക്ക് കൂടുതൽ ആകർഷിച്ചു. പദ്ധതിയിലൂടെ കെഎസ്ആർടിസിയിൽ 14 കോടി യാത്രകൾ നടന്നു. സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ 101 ശതമാനം വർധനയുണ്ടായി. എന്നാൽ പദ്ധതിയുടെ വിജയത്തിന്റെ പേരിൽ സ്വകാര്യ ബസ് ഉടമകൾ പ്രതിസന്ധിയിലാകണമെന്ന് സർക്കാരിന് അഭിപ്രായമില്ലെന്നും മന്ത്രി വ്യക്തമാക്കി. 2001 […]
Read more

വഖഫ് ബോർഡിൽ പ്രാതിനിധ്യം തേടി ജമാഅത്തെ ഇസ്‌ലാമി; യു.ഡി.എഫ് ഉറപ്പുനൽകിയതായി വിവരം

തിരുവനന്തപുരം: വഖഫ് ബോർഡിൽ പ്രാതിനിധ്യം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി രംഗത്ത്. ആവശ്യം മുഖ്യമന്ത്രിയെയും വഖഫ് മന്ത്രിയെയും അറിയിച്ചതായാണ് വിവരം. നിർദേശം പരിഗണിക്കാമെന്ന് യു.ഡി.എഫ് നേതാക്കൾ ജമാഅത്തെ ഇസ്‌ലാമി നേതൃത്വത്തിന് ഉറപ്പുനൽകിയതായും സൂചനയുണ്ട്. വഖഫ് ബോർഡ് പുനഃസംഘടന ഉടൻ നടക്കാനിരിക്കെയാണ് പുതിയ ബോർഡിൽ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ നീക്കം. ഇതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് നേതൃത്വത്തെയും സംഘടന സമീപിച്ചിരുന്നു. മുൻ യു.ഡി.എഫ് സർക്കാരുകളുടെ കാലത്ത് ജമാഅത്തെ ഇസ്‌ലാമിക്ക് വഖഫ് ബോർഡിൽ പ്രാതിനിധ്യം നൽകിയിരുന്നില്ല. എന്നാൽ, എൽ.ഡി.എഫ് സർക്കാരിന്റെ […]
Read more

പിണറായി വിജയന് ഇ.ഡി. നോട്ടീസ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച്ച ഹാജരാകാൻ നിർദ്ദേശം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. അടുത്തയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി. നോട്ടീസ് അയച്ചിരിക്കുന്നത്.
Read more

മന്ത്രവാദ ചികിത്സയുടെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

മലപ്പുറം: മന്ത്രവാദ ചികിത്സ നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം എടവണ്ണ സ്വദേശി ജസലാണ് പിടിയിലായത്. പെൺകുട്ടിയുടെ മാതാവുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി രണ്ടുമാസത്തോളം കേരളത്തിലും കർണാടകയിലുമായി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ‘ജീലാനി തങ്ങൾ’ എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ നേരത്തെയും സമാനമായ കേസുകളിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ […]
Read more

നെടുമ്പാശ്ശേരി അപകടം; സുഹൈലിന്റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി അധികം മദ്യം

കൊച്ചി: നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടക്കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവിന്റെ സാമ്പിൾ പരിശോധനാഫലം പുറത്ത്. അനുവദനീയമായ പരിധിയുടെ അഞ്ചിരട്ടിയിലധികം മദ്യത്തിന്റെ സാന്നിധ്യം പ്രതിയുടെ ശരീരത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. സുഹൈൽ മദ്യലഹരിയിലായിരുന്നുവെന്ന ദൃക്‌സാക്ഷികളുടെ മൊഴി ശരിവയ്ക്കുന്നതാണ് പരിശോധനാഫലമെന്ന് പൊലീസ് വിലയിരുത്തുന്നു. രക്തത്തിലെ മദ്യത്തിന്റെ അനുവദനീയമായ പരിധി 100 മില്ലിലിറ്ററിൽ 30 മില്ലിഗ്രാം ആണെന്നാണ് കണക്കാക്കുന്നത്. എന്നാൽ സുഹൈലിന്റെ പരിശോധനാഫലത്തിൽ 150 മില്ലിഗ്രാമിലധികം രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഇതോടെ പ്രതിയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനാണ് പൊലീസിന്റെ തീരുമാനം. സുഹൈൽ സജീവിന്റെ […]
Read more

ഇടുക്കിയിൽ 18കാരിയെ കൊലപ്പെടുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചു; 19കാരൻ പിടിയിൽ

ഇടുക്കി: ഇടുക്കിയിൽ 18കാരിയെ കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കഴിഞ്ഞ ദിവസം പാമ്പ്‌ല ചെക്ക് പോസ്റ്റിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തമിഴ്‌നാട് സ്വദേശിനിയുടേതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ക്രൂരത പുറത്തുവന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മരണം ഉറപ്പാക്കാൻ പെൺകുട്ടിയുടെ മുഖത്ത് കല്ലുകൊണ്ട് പലതവണ മർദിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. പെൺകുട്ടിയുടെ സുഹൃത്തായിരുന്ന രാജാക്കാട് സ്വദേശി നിഷാന്ത് (19) ആണ് പിടിയിലായത്. വിവാഹവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix