Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

നവരാത്രി ആഘോഷത്തിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നാളെ തൃശൂരിലെത്തും

തൃശൂർ: നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് വെള്ളിയാഴ്ച തൃശൂരിലെത്തും. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം വിജയ് നടത്തുന്ന ആദ്യ കേരള സന്ദർശനമാണിത്. കല്യാൺ ജ്വല്ലേഴ്‌സ് ഉടമ ടി.എസ്. കല്യാണരാമന്റെ തൃശൂരിലെ വസതിയിൽ നടക്കുന്ന നവരാത്രി ആഘോഷത്തിലാണ് വിജയ് പങ്കെടുക്കുക. ഇത്തവണ വിപുലമായ ആഘോഷങ്ങൾക്കാണ് കല്യാൺ ഗ്രൂപ്പ് ഒരുക്കങ്ങൾ നടത്തുന്നത്. മുൻവർഷങ്ങളിൽ അമിതാഭ് ബച്ചൻ ഉൾപ്പെടെ ഇന്ത്യൻ സിനിമാ, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ ആഘോഷങ്ങളിൽ അതിഥികളായി എത്തിയിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രിയെന്ന നിലയിൽ വിജയ് പങ്കെടുക്കുന്നതോടെ ഇത്തവണത്തെ ആഘോഷങ്ങൾക്ക് […]
Read more

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ച സംഭവം; ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ

കൊല്ലം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ അനാസ്ഥ ആരോപിച്ച് ബന്ധുക്കൾ. കൊട്ടാരക്കര ചെപ്ര സ്വദേശികളായ സുരേഷ്–ശ്രീകല ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പ്രസവവേദന അനുഭവപ്പെട്ട ശ്രീകലയ്ക്ക് കൃത്യസമയത്ത് ശസ്ത്രക്രിയ നടത്തിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. വേദന സഹിക്കാനാകുന്നില്ലെന്ന് അറിയിച്ച ശ്രീകലയോട് നഴ്‌സ് മോശമായി പെരുമാറിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അതേസമയം, ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ശസ്ത്രക്രിയയ്ക്കുശേഷം കുഞ്ഞിനെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നുവെന്ന് […]
Read more

വിവാഹാലോചനാ സൈറ്റിലൂടെ പരിചയപ്പെട്ട് തട്ടിപ്പ്; 85 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കണ്ടെത്തൽ

കോഴിക്കോട്: വിവാഹാലോചനാ സൈറ്റുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പരിചയപ്പെട്ട് വിവാഹമോചിതരായ സ്ത്രീകളിൽ നിന്ന് പണം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഷിബിലി (30)യെയാണ് മുക്കം പൊലീസ് പിടികൂടിയത്. കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കൊടിയത്തൂർ സ്വദേശിയായ വിവാഹമോചിതയും സ്കൂൾ അധ്യാപികയുമായ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. അധ്യാപികയിൽ നിന്ന് മാത്രം 4,85,000 രൂപ ഷിബിലി തട്ടിയെടുത്തെന്നാണ് പരാതി. വിവാഹാലോചനാ സൈറ്റുകളിൽ വ്യാജപേരിൽ രജിസ്റ്റർ ചെയ്യുകയും സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ടുകൾ തുടങ്ങുകയും ചെയ്താണ് ഇയാൾ സ്ത്രീകളെ പരിചയപ്പെട്ടിരുന്നത്. […]
Read more

ഉപരാഷ്ട്രപതിയുടെ സന്ദർശനം; കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം അവധി

കോഴിക്കോട്: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാ ക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കോർപ്പറേഷൻ പരിധിയിലെ അങ്കണവാടികൾ, മദ്രസകൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും സർവകലാശാലാ പരീക്ഷകൾക്കും അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Read more

തൃശൂർ കാറളത്ത് 79കാരിയെ കൊലപ്പെടുത്തി സ്വർണം കവർന്ന കേസ്; അയൽവാസി പിടിയിൽ

തൃശൂർ: തൃശൂർ കാറളത്ത് 79കാരിയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതി പൊലീസ് കസ്റ്റഡിയിൽ. അയൽവാസിയായ റാഫിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കാറളം സ്വദേശിനി സാവിത്രിയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സാവിത്രിയുടെ വാടകവീട്ടിൽ താമസിച്ചിരുന്നയാളാണ് പ്രതിയായ റാഫി. പ്രവാസി മലയാളിയായ റാഫി സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സാവിത്രി ധരിച്ചിരുന്ന സാരിയുടെ തലപ്പുകൊണ്ട് കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. അഞ്ച് വളകളും അഞ്ച് പവന്റെ മാലയും സ്വർണമോതിരവും ഉൾപ്പെടെ 16 […]
Read more

ബിജെപിയെ എതിർക്കുമ്പോൾ മറുപടി പറയാൻ സമയവും നൽകണം; നിയമസഭയിൽ ബി ബി ഗോപകുമാർ

തിരുവനന്തപുരം: ബിജെപി സർക്കാരിനെ വിമർശിക്കുമ്പോൾ മറുപടി പറയാൻ മതിയായ സമയം അനുവദിക്കണമെന്ന് ബി ബി ഗോപകുമാർ എംഎൽഎ. നിയമസഭയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തിലെ ഉപക്ഷേപ ചർച്ചയ്ക്കിടെ മറുപടി പറയാൻ ബിജെപി അംഗത്തിന് അനുവദിച്ചത് ഒരു മിനിറ്റ് മാത്രമായിരുന്നു. മോദി ഒരു കാര്യം നടപ്പാക്കുമെന്ന് പറഞ്ഞാൽ ആരുടെയും ഭീഷണിക്ക് വഴങ്ങി പിന്നോട്ടുപോകില്ലെന്നും ഇന്ത്യയിലെ യുപിഐ സംവിധാനം ലോകത്തിന് തന്നെ മാതൃകയാണെന്നും ഗോപകുമാർ പറഞ്ഞു. സാധാരണക്കാരെ ബാധിക്കുന്ന രീതിയിലല്ല യുപിഐ സംവിധാനം രാജ്യത്ത് നടപ്പാക്കുന്നതെന്നും […]
Read more

ഹൈവേയില്‍ വാഹനം ബ്രേക്ഡൗണായാല്‍ എന്തു ചെയ്യണം?; വിവരിച്ച് മോട്ടോര്‍ വാഹന വകുപ്പ്

ഹൈവേയില്‍ വാഹനം ബ്രേക്ഡൗണ്‍ ആയാല്‍ എന്തു ചെയ്യണമെന്നത് പലര്‍ക്കുമുള്ള സംശയമാണ്. ഉയര്‍ന്ന വേഗത്തില്‍ വാഹനങ്ങള്‍ക്ക് കടന്നുപോകേണ്ട ഹൈവേയില്‍ വാഹനം അലക്ഷ്യമായി നിര്‍ത്തിയിടുന്നത് അത്യന്തം അപകടകരമായ പ്രവൃത്തിയാണ്. അത് ചിലപ്പോള്‍ ദുരന്തത്തിന് വരെ കാരണമായേക്കാം. അതുകൊണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് റെഗുലേഷനില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള കാര്യങ്ങള്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയാണ് MVD. വാഹനം എത്രയും വേഗം ക്യാരിയേജ് വേയില്‍ നിന്ന് മാറ്റുകയാണ് പ്രധാനം. ഹസാര്‍ഡ് വാണിംഗ് ലാമ്പ് ഓണ്‍ ചെയ്യണം. വാഹനത്തിന്റെ 50 മീറ്റര്‍ പിറകിലായി റിഫ്‌ലെക്റ്റീവ് […]
Read more

കിഫ്ബി നിർത്തലാക്കുന്നത് കേരളത്തിന് വലിയ ആഘാതമാകും; തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബി നിർത്തലാക്കുന്നത് കേരളത്തിന് വലിയ ആഘാതമാകുമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ബജറ്റിലെ പണം മാത്രം ഉപയോഗിച്ച് പശ്ചാത്തല വികസന പദ്ധതികൾ നടപ്പാക്കാനാകില്ലെന്നും ഇതോടെ സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപിച്ച പദ്ധതികളിൽ പകുതിപോലും ഇനി കേരളത്തിൽ നടപ്പാക്കാനാകാത്ത സാഹചര്യമുണ്ടാകുമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു. കിഫ്ബിയുടെ വിശ്വാസ്യത സർക്കാർ തകർത്തുവെന്നും അദ്ദേഹം ആരോപിച്ചു. വായ്പയെടുക്കുന്നതിലെ സാങ്കേതിക പരിമിതികൾ മറികടക്കാനാണ് കിഫ്ബി രൂപീകരിച്ചതെന്നും മുപ്പതിനായിരം കോടി രൂപ കിഫ്ബിയുടെ കൈവശം പണമായും നിക്ഷേപമായും ഉണ്ടെന്നും […]
Read more

നായരമ്പലം, ഞാറയ്ക്കൽ മേഖലകളിൽ കടൽഭിത്തി നിർമാണം; ഹർജി നവംബർ നാലിന് വീണ്ടും പരിഗണിക്കും

കൊച്ചി: നായരമ്പലം, ഞാറയ്ക്കൽ മേഖലകളിൽ ടെട്രാപോഡുകൾ ഉപയോഗിച്ച് കടൽഭിത്തി നിർമിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി നവംബർ നാലിന് വീണ്ടും പരിഗണിക്കും. കോടതിയുടെ മുൻ നിർദേശങ്ങൾ പാലിച്ച് പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ ഇറിഗേഷൻ വകുപ്പിനും നിർദേശം നൽകി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. നായരമ്പലം സ്വദേശി എ ജി ജോയ് ഉൾപ്പെടെയുള്ളവരാണ് ഹർജി നൽകിയത്. കേരളത്തിൽ കടലേറ്റ ഭീഷണി നേരിടുന്ന പത്ത് പ്രധാന മേഖലകളിൽ ഞാറയ്ക്കൽ, നായരമ്പലം, […]
Read more

വിവരാവകാശ അപേക്ഷകരുടെ വിവരങ്ങൾ വിജിലൻസിന് കൈമാറാനുള്ള തീരുമാനം നിയമവിരുദ്ധമെന്ന് കമ്മീഷൻ

കൊച്ചി: തുടർച്ചയായി വിവരാവകാശ അപേക്ഷകൾ സമർപ്പിക്കുന്നവരുടെ വിവരങ്ങൾ വിജിലൻസിന് കൈമാറാനുള്ള കൊച്ചി കോർപ്പറേഷന്റെ തീരുമാനത്തിൽ വിശദീകരണം തേടി വിവരാവകാശ കമ്മീഷൻ. തീരുമാനം വിവരാവകാശ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടത്. അതേസമയം, അഴിമതി തടയുകയാണ് തീരുമാനത്തിന് പിന്നിലെ ലക്ഷ്യമെന്ന് കൊച്ചി മേയർ വ്യക്തമാക്കി. കഴിഞ്ഞ കൗൺസിൽ യോഗത്തിലാണ് നിരന്തരം വിവരാവകാശ അപേക്ഷകൾ സമർപ്പിക്കുന്നവരുടെ വിവരങ്ങൾ വിജിലൻസിന് കൈമാറാൻ തീരുമാനിച്ചത്. പത്രമാധ്യമങ്ങളിലൂടെ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെയാണ് വിവരാവകാശ കമ്മീഷൻ വിശദീകരണം തേടിയത്. കമ്മീഷൻ സെക്രട്ടറി കൊച്ചി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix