Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

ഇടുക്കിയിലെ അനധികൃത ഫെൻസിങ്ങുകൾ ഇനിയും പൊളിച്ചുമാറ്റും; നിലപാട് വ്യക്തമാക്കി റവന്യൂ മന്ത്രി

തിരുവനന്തപുരം: ഇടുക്കിയിലെ അനധികൃത ഫെൻസിങ്ങുകൾ ഇനിയും പൊളിച്ചുമാറ്റുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽ കുമാർ. ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി. മനുഷ്യജീവൻ സംരക്ഷിക്കാനുള്ള തീരുമാനങ്ങൾ ഉദ്യോഗസ്ഥർ കൈക്കൊള്ളുമ്പോൾ അതിനെ പിന്തുണയ്ക്കണമെന്നും ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനായാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി. ഭൂമി കൈയേറ്റക്കാർ സ്ഥാപിച്ച ഫെൻസിങ്ങുകൾ ആരെതിർത്താലും പൊളിച്ചുമാറ്റും. കൈയേറ്റക്കാരെ സംരക്ഷിക്കാനുള്ള വേദിയായി നിയമസഭ മാറരുതെന്നും എ പി അനിൽ കുമാർ […]
Read more

ജർമനിയിലേത് തീപിടുത്തമല്ല, തീ വെച്ചത്; പിന്നിൽ ഉടമകൾ തമ്മിലുള്ള തർക്കമെന്ന് റിപ്പോർട്ട്

ഇടുക്കി: ജര്‍മനിയില്‍ മലയാളികള്‍ മരണപ്പെട്ട സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. സംഭവം മനപ്പൂർവ്വം തീവെച്ചതാണെന്നും തീവെപ്പിന് കാരണം അപ്പാര്‍ട്ട്‌മെന്റ് ഉടമകള്‍ തമ്മിലുള്ള തര്‍ക്കമെന്നും റിപ്പോർട്ട്. ഉടമകള്‍ തമ്മില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നുവെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നും മരിച്ച മലയാളികളുടെ ബന്ധുക്കൾ പറഞ്ഞു. മലയാളികള്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റ് ഉടമ സ്ഥലത്തില്ലാതിരുന്ന സമയത്താണ് തീവെപ്പ് നടന്നത്. ചൊവ്വാഴ്ച നടന്ന വിവരം മരിച്ചവരുടെ കുടുംബങ്ങള്‍ ഇന്നലെ വൈകിട്ടാണ് അറിയുന്നത്. ‘അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന രണ്ട് വ്യക്തികള്‍ തമ്മിലുണ്ടായ വഴക്കാണ് അപകടത്തിന് കാരണമായത്. ഇവര്‍ […]
Read more

പിഎം ശ്രീയിൽ നിന്ന് പിന്മാറാനാകില്ലെന്ന് എൻ ഷംസുദ്ദീൻ, ഫണ്ട്‌ നൽകാത്തതിൽ എന്ത് ചെയ്യുമെന്നതിൽ ഉത്തരമില്ല

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്ന് നിയമസഭയിൽ അറിയിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. കരാറിന്റെ വ്യവസ്ഥകളിൽ ഏതെങ്കിലും മാറ്റം വരുത്തണമെങ്കിൽ ഇരു പാർട്ടികളും തമ്മിൽ ചർച്ച നടത്തിയ ശേഷം മാത്രം നടത്താമെന്ന് മന്ത്രി അറിയിച്ചു. ഉപസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പദ്ധതിയിൽ കൂടുതൽ വ്യക്തത വരുത്തുക എന്നും മന്ത്രി വ്യക്തമാക്കി. പിഎംശ്രീ നടപ്പിലാക്കാത്തതുകൊണ്ട് കേന്ദ്രസർക്കാർ ഫണ്ട് തടഞ്ഞു വച്ചിരിക്കുന്നു എന്നും മന്ത്രി പറഞ്ഞു. എന്നാൽ കേന്ദ്രം ഫണ്ട്‌ നൽകാത്തതിൽ സുപ്രീംകോടതിയിൽ പോകുമോ […]
Read more

അഭിമന്യു വധക്കേസ് വിചാരണ തുടങ്ങി; ഒരേ വേഷത്തിലും രൂപത്തിലും 16 പ്രതികൾ കോടതിയിൽ

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിന്റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിൽ ആരംഭിച്ചു. കേസിലെ സാക്ഷി വിസ്താരമാണ് ഇപ്പോൾ നടക്കുന്നത്. വിചാരണയുടെ ആദ്യ ദിവസങ്ങളിൽ കേസിലെ 16 പ്രതികളും ഒരേപോലെയുള്ള വസ്ത്രധാരണത്തിലും രൂപത്തിലുമാണ് കോടതിയിലെത്തിയത്. വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്, കറുത്ത ഷൂസ് എന്നിവ ധരിച്ച പ്രതികളുടെ മുടിവെട്ടിലും ഒരേ ശൈലിയാണ് പിന്തുടർന്നത്. എല്ലാവരും മാസ്ക് ധരിച്ചാണ് കോടതിമുറിയിലെത്തിയത്. എന്നാൽ വിചാരണയുടെ ഭാഗമായി പ്രതികളെ […]
Read more

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾ മരിച്ചു

പാലക്കാട്: പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറ പപ്പടപ്പടിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾ മരിച്ചു. കാരക്കൂത്ത് വീട്ടിൽ ശിഹാബ് മുസ്ലിയാരുടെ മകൾ ഫാത്തിമ സഹറ (5), ശിഹാബിന്റെ സഹോദരൻ ഷൗക്കത്തിന്റെ മകൻ മുഹമ്മദ് ഹനാൻ (രണ്ടര) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ കുറച്ചുസമയത്തിന് ശേഷം കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് 50 മീറ്റർ അകലെയുള്ള കുളത്തിൽ നിന്ന് കുട്ടികളെ കണ്ടെത്തി. ഉടൻ തന്നെ കുട്ടികളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാത്തിമ […]
Read more

23 വയസ്സിനു താഴെ മദ്യപിച്ചാലും ഇവർക്ക് മദ്യം വിറ്റാലും കുടുങ്ങും; അറിഞ്ഞിരിക്കാം നിയമം

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടത്തിൽ വില്ലന്മാരായത് അമിത വേ​ഗവും മദ്യവുമായിരുന്നു. അതിൽ മദ്യപിച്ചതും പ്രതികളുടെ പ്രായവും ബന്ധപ്പെടുത്തി കേസെടുത്തത് നാം കണ്ടിരുന്നു. ഇവിടെയാണ് പലർക്കും അറിയാത്തതോ മുഖവിലയ്ക്ക് എടുക്കാത്തതോ ആയ ഏറ്റവും പ്രധാനപ്പെട്ട അബ്കാരി നിയമം നിർണായകമാകുന്നത്. സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള നിയമപരമായ പ്രായപരിധി 23 വയസ്സ് ആയി നിശ്ചയിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ഇതു കർശനമായി പാലിക്കപ്പെടാത്തതാണ് അപകടങ്ങൾക്കു കാരണമാകുന്നത്. കേരള അബ്കാരി നിയമത്തിലെ 15എ, 15ബി, 56ബി തുടങ്ങിയ വകുപ്പുകളാണ് […]
Read more

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതി സുഹൈലുമായി തെളിവെടുപ്പ് നടത്തി പൊലീസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. 19കാരനായ ഒന്നാം പ്രതി സുഹൈലിനെ കനത്ത സുരക്ഷയിലാണ് അപകടസ്ഥലത്തും മറ്റ് ഇടങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് പ്രതി. ക്വിക്ക് റെസ്‌പോൺസ് ടീമിന്റെ സാന്നിധ്യത്തിലാണ് നടപടികൾ. എറണാകുളം റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. തെളിവെടുപ്പിന് എത്തിച്ചപ്പോൾ തിരിച്ചറിയാൻ കഴിയാത്തവിധം പ്രതിയുടെ മുടി വെട്ടിയിരുന്നു. ബോർസ്റ്റൽ ഹോമിലെത്തിയ സുഹൈൽ […]
Read more

സ്വയം മുടി വെട്ടി ‘ജയില്‍ മേക്കോവറില്‍’ സുഹൈല്‍

കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തിലെ പ്രതി സുഹൈല്‍ സജീവ് മുടി പറ്റെവെട്ടി പുതിയ മേക്കോവറില്‍. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍, പ്രതി തലമുടി പറ്റെ വെട്ടി തിരിച്ചറിയാന്‍ പോലും സാധിക്കാത്ത രീതിയിലായിരുന്നു. കാക്കനാട്ടെ ബോസ്റ്റല്‍ സ്‌കൂളില്‍ നിന്നാണ് സുഹൈലിനെ കോടതിയില്‍ ഹാജരാക്കിയത്. മുടി വെട്ടാന്‍ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും, താന്‍ സ്വയം വെട്ടിയതാണെന്നും സുഹൈല്‍ വ്യക്തമാക്കിയതായി ബോസ്റ്റല്‍ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. അന്തേവാസികള്‍ക്ക് പൊതുവായ ഉപയോഗത്തിനായി നല്‍കിയിട്ടുള്ള ട്രിമ്മര്‍ ഉപയോഗിച്ചാണ് സുഹൈല്‍ മുടി വടിച്ചത്. […]
Read more

കലൂരിൽ 50 ലക്ഷം രൂപയുടെ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

കൊച്ചി: കലൂരിൽ 50 ലക്ഷം രൂപ വിപണിമൂല്യം വരുന്ന 30 കിലോയിലധികം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. മുർഷിദാബാദ് സ്വദേശി അബ്ദുൽ ഹായ് മൊല്ലയെയാണ് കഴിഞ്ഞ ദിവസം രാത്രി പൊലീസ് പിടികൂടിയത്. നാർക്കോട്ടിക് സെൽ എസിപി അനന്തലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഒഡീഷയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വൻതോതിൽ കഞ്ചാവ് വാങ്ങി കേരളത്തിലെത്തിച്ച് പ്രാദേശിക ചെറുകിട കച്ചവടക്കാർക്കും മൊത്ത വിതരണക്കാർക്കും കൈമാറുന്നതായിരുന്നു ഇയാളുടെ രീതി. ഒഡീഷയിൽ ഇയാൾക്ക് കഞ്ചാവ് നൽകിയ വ്യക്തിയെക്കുറിച്ചും കൊച്ചിയിൽ […]
Read more

വലപ്പാട് ഇരട്ടക്കൊല; ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ പ്രതി സ്വയം കഴുത്തറുത്തു

തൃശൂർ: വലപ്പാട് ബീച്ചിൽ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സ്വയം കഴുത്തറുത്തതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ. തെക്കിനിയേടത്ത് വിജേഷിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് വിജേഷ് ഭാര്യ വിസ്മയയെയും മകൻ ദക്ഷിനെയും കൊലപ്പെടുത്തിയത്. വലപ്പാട് ബീച്ചിൽ ജിഡിഎംഎൽപി സ്കൂളിന് പടിഞ്ഞാറുവശത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വിസ്മയ (24), മകൻ ദക്ഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കരച്ചിൽ കേട്ട് സഹോദരൻ വാതിൽ തള്ളിത്തുറന്നപ്പോൾ ഗുരുതരമായി പരിക്കേറ്റ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix