Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

സംസ്ഥാനത്ത് തുലാവർഷം എത്തുന്നു; നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തുന്നു. നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കാസർകോടും കണ്ണൂരും ഒഴികെയുള്ള എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ വടക്കൻ കേരളത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. പെട്ടെന്നുള്ള ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.
Read more

വഖഫ് ബോർഡ് പിരിച്ചുവിടരുത്; ഒഴിവുകൾ നികത്തണമെന്ന് ചെയർമാൻ കെ.എസ്. ഹംസ

കൊച്ചി: വഖഫ് ബോർഡിലെ അമുസ്‌ലിം പ്രതിനിധികളുടേത് ഉൾപ്പെടെയുള്ള ഒഴിവുകൾ നികത്തണമെന്ന് ആവശ്യപ്പെട്ട് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ. വഖഫ് ബോർഡ് പിരിച്ചുവിടരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഒഴിവുകൾ നികത്താതെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കാനാണ് സർക്കാർ നീക്കമെന്നും ഹർജിയിൽ ആരോപിക്കുന്നു. വഖഫ് ബോർഡിൽ രണ്ട് അമുസ്‌ലിം പ്രതിനിധികളുടെയും ഒരു എംഎൽഎ പ്രതിനിധിയുടെയും ഒഴിവുകളാണ് നിലവിലുള്ളത്. എൽഡിഎഫ് സർക്കാരിന്റെ തീരുമാനപ്രകാരമാണ് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാതെ ഒഴിവുകൾ നിലനിർത്തിയിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതിന് വിരുദ്ധമായ നിലപാടാണ് ചെയർമാൻ […]
Read more

‘അന്ന’ ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല, കഥ പോലും അറിയില്ല; വെളിപ്പെടുത്തലുമായി അരവിന്ദ് സ്വാമി

ബത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലൂടെ വീണ്ടും ട്രെൻഡിങ് ആവുകയാണ് മലയാളികൾക്ക് ഏറെ പരിചിതമായ ‘യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ…’ എന്ന ഗാനം. ഇപ്പോഴിതാ ചിത്രീകരണം നടക്കാതെ പോയ ‘അന്ന’ എന്ന സിനിമയെക്കുറിച്ച് വെളിപ്പെടുത്തലുമായി നടൻ അരവിന്ദ് സ്വാമി. ‘അന്ന’യിൽ അഭിനയിക്കാമെന്ന് താൻ ഒരിക്കലും ഏറ്റിരുന്നില്ലെന്നാണ് നടന്റെ പ്രതികരണം. ഇതോടെ സിനിമയെക്കുറിച്ചുള്ള പഴയ ചർച്ചകൾക്ക് സോഷ്യൽ മീഡിയയിൽ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. ശിവാജി ഗണേശന്റെ മകനും നടനുമായ രാംകുമാറിന്റെ ‘ട്രൂലി റാം’ പോഡ്കാസ്റ്റിലാണ് അരവിന്ദ് സ്വാമി ഇക്കാര്യം വ്യക്തമാക്കിയത്. […]
Read more

20 പവനും 50,000 രൂപയും തട്ടിയെടുത്തു; അസ്ലമിനെതിരെ തെളിവുകളുണ്ടെന്ന് കുടുംബം

തൃശൂര്‍: മകനെ കള്ളക്കേസിൽ കുടുക്കിയെന്ന പുഴുപ്പറമ്പ് സ്വദേശി നൗഷാദിന്റെ ആരോപണം തള്ളി കേസിലെ അതിജീവിതയുടെ കുടുംബം. അസ്ലം തെറ്റ് ചെയ്തതിന് തെളിവുകളുണ്ടെന്നും ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. അസ്ലമിനെതിരെ എടുത്തത് കള്ളക്കേസല്ലെന്നും 20 പവൻ സ്വർണവും 50,000 രൂപയും തട്ടിയെടുത്തിട്ടുണ്ടെന്നും കുടുംബം വ്യക്തമാക്കി. കൃത്യമായ പരാതികൾ നൽകിയിട്ടുണ്ടെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും പെൺകുട്ടിയുടെ കുടുംബം അറിയിച്ചു. സമൂഹമാധ്യമങ്ങളിലെ ആക്രമണങ്ങളെ വകവയ്ക്കുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. തനിക്കെതിരെയും ഭീഷണിയുണ്ടായിട്ടുണ്ടെന്ന് പെൺകുട്ടിയുടെ സഹോദരി ആരോപിച്ചു. നൗഷാദ് ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കൊണ്ടുള്ള വിഡിയോ […]
Read more

വില്ലൻ മനോഭാവമോ പണമോ അതോ ഡ്രൈവിങ് സംസ്കാരത്തിന്റെ കുറവോ? ശ്രദ്ധിച്ചില്ലെങ്കിൽ ഇനിയും സുഹൈലുമാർ ഉണ്ടാകും, ജീവനുകൾ പൊലിയും

സംസ്ഥാനത്തെ റോഡ് സുരക്ഷാ സംവിധാനങ്ങളുടെ സമ്പൂർണ്ണ പരാജയവും നിയമവ്യവസ്ഥയിലെ ഗുരുതരമായ വീഴ്ചകളുമാണ് നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ വാഹനാപകടം ഒരിക്കൽക്കൂടി തുറന്നുകാട്ടുന്നത്. ഇത്തരം വലിയ അപകടങ്ങൾ നടക്കുമ്പോൾ അധികൃതർ ശക്തമായ നടപടികൾ പ്രഖ്യാപിക്കുകയും പിന്നീട് പ്രശ്നത്തിന്റെ ചൂടാറുമ്പോൾ എല്ലാം പഴയപടിയാകുകയും ചെയ്യുന്ന പതിവ് ശൈലിയാണ് നമ്മുടെ ഗതാഗത മേഖലയിൽ നിലവിലുള്ളത്. സാങ്കേതികവിദ്യ ഒരുപാട് വളർന്നിട്ടും എയർപോർട്ട് റോഡ് പോലെയുള്ള അതീവ സുരക്ഷാ മേഖലകളിൽ പോലും അടിസ്ഥാനപരമായ മേൽനോട്ടങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന എൻ.രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ […]
Read more

‘ഭൂപരിഷ്കരണം 2.0’ക്കെതിരെ ഭൂഅവകാശ സമിതി; ഭൂരഹിതർക്ക് ഭൂമി ലഭിക്കില്ലെന്ന് വിമർശനം

കൊച്ചി: യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത ഭൂപരിഷ്കരണ പദ്ധതിയായ ‘ഭൂപരിഷ്കരണം 2.0’ക്കെതിരെ വിമർശനവുമായി ഭൂഅവകാശ സമിതി. പദ്ധതി നടപ്പാക്കിയാൽ ഭൂരഹിതരായ ദളിതർ, ആദിവാസികൾ, തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ഭൂമി ലഭിക്കില്ലെന്നാണ് സമിതിയുടെ ആരോപണം. വികസനാവശ്യങ്ങൾക്കായി ഭൂമി കണ്ടെത്താനുള്ള ലാൻഡ് പൂളിങ് സംവിധാനവും ഫലപ്രദമായി നടപ്പാകില്ലെന്ന് സമിതി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. തോട്ടം ഭൂമി ബഹുവിള കൃഷിക്കായി മാറ്റുന്നതിനും ഭൂപരിധി പുനർനിർണയിക്കുന്നതിനും പൊതുആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കുന്നത് എളുപ്പമാക്കുന്നതിനുമുള്ള നിയമസാധ്യതകൾ പരിശോധിക്കാനാണ് സർക്കാർ പഠനസംഘത്തെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നാണ് സമിതിയുടെ വിമർശനം. എന്നാൽ കേരളത്തിലെ ഭൂരഹിതരുടെ […]
Read more

മലപ്പുറം മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു; കാളികാവിൽ 45കാരൻ മരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ മലയോര മേഖലകളിൽ മഞ്ഞപ്പിത്തം പടരുന്നു. കാളികാവിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. പെവുന്തറ സ്വദേശി അബ്ദുൽ സത്താർ (45) ആണ് മരിച്ചത്. രോഗം കരളിനെ ഗുരുതരമായി ബാധിച്ചതിനെ തുടർന്ന് കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സത്താറിനെ ആരോഗ്യനില വഷളായതോടെ അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വണ്ടൂർ, കാളികാവ് ആരോഗ്യ ബ്ലോക്കുകളുടെ പരിധിയിൽ ഇതുവരെ 66 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഹോട്ടലുകൾ, […]
Read more

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരക്കാർക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ്

കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിക്കുന്നവരെ അധിക്ഷേപിച്ച് ബിജെപി നേതാവ്. സമരം ചെയ്യുന്നവരെ പട്ടായയ്ക്ക് അയക്കണമെന്നായിരുന്നു ബിജെപി സംസ്ഥാന കൗൺസിൽ അംഗം പുതുക്കലവട്ടം ബാലചന്ദ്രന്റെ വിവാദ പരാമർശം. പ്രതിഷേധക്കാർക്കെതിരെ രൂക്ഷമായ ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു. ഗ്യാനേഷ് കുമാറിനെ എത്രയും വേഗം പട്ടായയ്ക്ക് അയച്ചില്ലെങ്കിൽ പ്രശ്നങ്ങളുണ്ടാകുമെന്നായിരുന്നു ബാലചന്ദ്രന്റെ പ്രസംഗം. ലോകത്തെ മുഴുവൻ കുറ്റവാളികളും ഡൽഹിയിൽ ഒത്തുകൂടുകയാണെന്നും അധോലോക നേതാക്കളും തീവ്രവാദികളും സമരത്തിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തീവ്രവാദികളുടെ രഹസ്യ പ്രവർത്തന ശൃംഖലകൾ ഡൽഹിയിലുണ്ടെന്നും […]
Read more

നാട്ടികയിലെ ടോൾ പിരിവിന് ഇടക്കാല സ്റ്റേ ഇല്ല; ഹർജി മൂന്നാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും

കൊച്ചി: ദേശീയപാത 66-ലെ നാട്ടികയിലെ ടോൾ പിരിവിന് ഇടക്കാല സ്റ്റേ ഇല്ല. ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ച ഹൈക്കോടതി, ദേശീയപാത അതോറിറ്റിയോടും ജില്ലാ കളക്ടറോടും റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു. ഹർജി മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. ദേശീയപാതയുടെ നിർമാണപ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ നാട്ടികയിലെ ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടാണ് പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. സർവീസ് റോഡ് ഉൾപ്പെടെയുള്ള നിർമാണങ്ങൾ പൂർത്തിയാക്കാതെയാണ് ടോൾ പിരിക്കുന്നത് എന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. എന്നാൽ, ടോൾ പിരിവ് തുടരണമെന്ന നിലപാടാണ് ദേശീയപാത അതോറിറ്റി […]
Read more

KSRTC ബസ് ഉദ്ഘാടനം ചെയ്തത് മന്ത്രിയുടെ ഭർത്താവ്; പ്രോട്ടോക്കോൾ ലംഘനമെന്ന് സിപിഐ

തിരുവനന്തപുരം: ചിറയിൻകീഴിലെ കെഎസ്ആർടിസി ബസ് സർവീസ് ഉദ്ഘാടന വിവാദത്തിൽ സിപിഐ പരാതി നൽകി. മന്ത്രി ബിന്ദു കൃഷ്ണയുടെ ഭർത്താവും ഡിസിസി ജനറൽ സെക്രട്ടറിയുമായ എസ്. കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചതിനെതിരെ പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടിയാണ് കെഎസ്ആർടിസി സി.എം.ഡിക്ക് പരാതി നൽകിയത്. ചിറയിൻകീഴിൽനിന്ന് കൊല്ലത്തേക്കുള്ള പുതിയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ സർവീസിന്റെ ഉദ്ഘാടനമാണ് എസ്. കൃഷ്ണകുമാർ നിർവഹിച്ചത്. രമ്യ ഹരിദാസ് എംഎൽഎയെയായിരുന്നു ഉദ്ഘാടകയായി നിശ്ചയിച്ചിരുന്നത്. എന്നാൽ, രമ്യ പങ്കെടുക്കേണ്ട തിരുവനന്തപുരത്തെ പാർട്ടി പരിപാടി നീണ്ടുപോയതിനാലാണ് ഉദ്ഘാടകനെ മാറ്റിയതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix