Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

നാല് മാസത്തിനുള്ളിൽ വിദേശത്തേക്ക് പറന്നത് 9 മന്ത്രിമാർ, 8 പേർക്കും അനുമതിയില്ല; മന്ത്രി ഷാജിയുടെ പ്രാ​ഗ് യാത്ര മുഖ്യമന്ത്രി പോലും അറിയാതെയോ?

യുഡിഎഫ് സർക്കാർ അധികാരമേറ്റിട്ട് ഇപ്പോൾ അഞ്ച് മാസങ്ങൾ തികയുന്നു. ഇക്കാലയളവിൽ ഒട്ടും കുറവില്ലാതിരുന്നത് ഒരു കാര്യത്തിന് മാത്രം-വിവാദങ്ങൾ. അതിലൊന്നായിരുന്നു മുഖ്യമന്ത്രിയടക്കം മന്ത്രിമാരുടെ യാത്രകൾ. മുഖ്യമന്ത്രിയുടേത് ഹെലികോപ്റ്റർ-ചാർട്ടേഡ് ഫ്ളൈറ്റ് യാത്രകളാണ് വിവാദമായതെങ്കിൽ മറ്റ് മന്ത്രിമാരുടെ വിദേശ യാത്രകളാണ് സർക്കാരിനെ വെട്ടിലാക്കിയത്. ഇനി കുറച്ച് കണക്കുകളിലേക്ക് പോകാം. യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ഈ നാലര മാസത്തിനുള്ളിൽ വിദേശ യാത്ര നടത്തിയത് ഒമ്പത് മന്ത്രിമാരാണ്. ഇതിൽ ഒന്ന് മാത്രമാണ് ഔദ്യോഗിക സന്ദർശനം. ബാക്കി എല്ലാ മന്ത്രിമാരുടെയും വിദേശയാത്രകൾ വ്യക്തിപരമായിരുന്നുവെന്നും ഇവയുടെ […]
Read more

ഇരുവൃക്കകളും തകരാറിലായ യുവാവിനോട് സഹായധനത്തിന്റെ പേരിൽ പണം തട്ടി; ശബ്ദരേഖ പുറത്ത്

കോഴിക്കോട്: ഇരുവൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന യുവാവിന് സഹായധനം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി പരാതി. കോഴിക്കോട് വെസ്റ്റിൽ താമസിക്കുന്ന പി.കെ. സുരാജിനാണ് പണം നഷ്ടമായത്. വീടില്ലാത്ത സുരാജിന് ഗൾഫിലുള്ള ഒരു സംഘടന അഞ്ചുലക്ഷം രൂപ സഹായധനം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സഹായധനം ലഭിക്കുന്നതിനായി കരാർ തയ്യാറാക്കാൻ 2,600 രൂപയും പണം കൈമാറുന്നതിനുള്ള സേവനച്ചെലവായി 4,600 രൂപയും ആവശ്യപ്പെട്ടെന്നാണ് പരാതി. ഡയാലിസിസിനായി സുമനസ്സുകൾ നൽകിയ പണമാണ് തട്ടിപ്പുസംഘം കൈക്കലാക്കിയത്. സുരാജിനെ ഫോണിൽ ബന്ധപ്പെട്ട് പണം ആവശ്യപ്പെടുന്നതിന്റെ […]
Read more

CMRL–എക്സാലോജിക് കേസ്; അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ച് വിജിലൻസ്

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ച് വിജിലൻസ്. രണ്ട് കേസുകളിലായി രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. പിണറായി വിജയൻ പ്രതിയായ കേസ് എസ്.പി. ഇ.എൽ. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. പി.എ. മുഹമ്മദ് റിയാസ് പ്രതിയായ കേസിന്റെ അന്വേഷണ ചുമതല എസ്.പി. ബാലകൃഷ്ണനാണ്. വിജിലൻസ് ഐ.ജിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം. ആദ്യ കേസ് വിജിലൻസിന്റെ പ്രത്യേക വിഭാഗവും രണ്ടാമത്തെ കേസ് കോഴിക്കോട് പ്രത്യേക വിജിലൻസ് സെല്ലുമാണ് അന്വേഷിക്കുക. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ […]
Read more

വൈദ്യുതി പ്രതിസന്ധി നിയമസഭയിൽ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നിയമസഭയിൽ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാർ വിജയിച്ചെന്നും ഒക്ടോബറിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
Read more

അടുത്ത അധ്യയന വർഷം മുതൽ എൽ.എൽ.ബി പ്രവേശന പരീക്ഷ മലയാളത്തിലും എഴുതാം

തിരുവനന്തപുരം: വരുന്ന അധ്യയന വർഷം മുതൽ എൽ.എൽ.ബി പ്രവേശന പരീക്ഷ ദ്വിഭാഷാ രീതിയിൽ നടത്താൻ സർക്കാർ അനുമതി നൽകി. ഇതോടെ വിദ്യാർഥികൾക്ക് ഇംഗ്ലീഷിലും മലയാളത്തിലും പരീക്ഷ എഴുതാനാകും. വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചും മാതൃഭാഷാ നയം മുൻനിർത്തിയുമാണ് നടപടി. എൽ.എൽ.ബി പ്രവേശന പരീക്ഷയുടെ ചോദ്യങ്ങൾ മലയാളത്തിലും ലഭ്യമാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ നേരത്തെ നിർദേശം നൽകിയിരുന്നു. മലയാളം ഐക്യവേദി സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പരീക്ഷയുടെ നിലവാരം നിലനിർത്തിക്കൊണ്ട് കൂടുതൽ വിദ്യാർഥിസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് […]
Read more

സംസ്ഥാനത്ത് നദികളില്‍ മണല്‍വാരല്‍ പുനരാരംഭിക്കുന്നു; ജനുവരിയില്‍ തുടങ്ങുമെന്ന് മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ നദികളിലെ മണല്‍വാരല്‍ ഡിസംബര്‍ അവസാനം അല്ലെങ്കില്‍ ജനുവരി ആദ്യം പുനരാംഭിക്കുമെന്ന് റവന്യൂമന്ത്രി എ പി അനില്‍കുമാര്‍. പ്രളയത്തിന് വഴിവെയ്ക്കുന്ന മണല്‍, ഏക്കല്‍ കൂമ്പാരങ്ങള്‍ മാറ്റുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. വെള്ളപ്പൊക്കത്തിന് കാരണമാകുന്ന നിരവധി കാരണങ്ങളില്‍ ഒന്ന് നദികളില്‍ മണല്‍ അടിഞ്ഞുകൂടിയതാണ്. മഴ കഴിഞ്ഞപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. നിലവില്‍ മണല്‍വാരലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തുടരുകയാണ്. മണല്‍വാരലിന് ഇനി വ്യവസായ വകുപ്പിന്റെയും പരിസ്ഥിതി വകുപ്പിന്റെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. ഇവ ലഭിച്ചാല്‍ ഡിസംബര്‍ […]
Read more

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് CPIM പ്രവർത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്

തിരുവനന്തപുരം: ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സി.പി.ഐ.എം പ്രവർത്തകരായ മൂന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. ഉണ്ണികൃഷ്ണൻ, ദിനീത്, രേവന്ത് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിലെ ആവശ്യം. പ്രതികൾ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടെന്നുമാണ് പൊലീസിന്റെ വാദം. എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കന്റോൺമെന്റ് എസ്.ഐ ഗോകുൽ ഗോപന്റെ വീട്ടിലേക്ക് നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട കേസിലും ഇവരെ പ്രതിചേർത്തിട്ടുണ്ട്. […]
Read more

കെ.എം. ഷാജിയുടെ വിവാദ പ്രാഗ് യാത്രയിൽ കേന്ദ്ര അന്വേഷണം; യാത്രയുടെ ഉദ്ദേശ്യം പരിശോധിച്ച് രഹസ്യാന്വേഷണ വിഭാഗം

തിരുവനന്തപുരം: മന്ത്രി കെ. എം. ഷാജിയുടെ വിവാദ പ്രാഗ് യാത്രയിൽ അന്വേഷണം ആരംഭിച്ച് കേന്ദ്രസർക്കാർ. യാത്രയുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു. യാത്രയുടെ ഉദ്ദേശ്യവും ക്രിമിനൽ കേസുകളിലെ പ്രതികളുടെ സാന്നിധ്യവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാനാണ് നീക്കം. സർക്കാർ അനുമതിയില്ലാതെയാണ് കെ. എം. ഷാജി ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് സന്ദർശിച്ചതെന്നാണ് ആരോപണം. സെപ്റ്റംബർ 16 മുതൽ 26 വരെ യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര നടത്താനാണ് മന്ത്രിക്ക് അനുമതി ലഭിച്ചിരുന്നത്. ഓസ്ട്രിയ, ബൾഗേറിയ, സ്വിറ്റ്സർലൻഡ്, യു.എ.ഇ. […]
Read more

കൊടുങ്ങല്ലൂരിൽ 18കാരന്റെ ആത്മഹത്യ; പൊലീസിന്റെ ക്രൂരമർദനമെന്ന് കുടുംബം, ആരോപണം തള്ളി പൊലീസ്

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ 18 വയസ്സുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. പഴുപ്പറമ്പിൽ നൗഷാദിന്റെ മകൻ മുഹമ്മദ് അസ്‌ലമാണ് മരിച്ചത്. പൊലീസിന്റെ ക്രൂരമായ മർദനവും പീഡനവുമാണ് മകന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പിതാവിന്റെ ആരോപണം. എന്നാൽ കുടുംബത്തിന്റെ ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു. മുഹമ്മദ് അസ്‌ലമും സഹോദരൻ സഹലും ചേർന്ന് ഒരു പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുത്തെന്ന കേസിലാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തി 20 പവൻ സ്വർണവും 50,000 രൂപയും കൈക്കലാക്കിയെന്നാണ് […]
Read more

പിണറായിക്കും റിയാസിനുമെതിരെ പ്രത്യേകം ESIR രജിസ്റ്റർ ചെയ്യാൻ ഇഡി നീക്കം

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് രേഖകൾ ആവശ്യപ്പെട്ട് വിജിലൻസ്. പണമിടപാടുകളുടെ രേഖകൾ, മൊഴികളുടെ വിശദാംശങ്ങൾ, ഇഡി പിടിച്ചെടുത്ത രേഖകൾ എന്നിവ ലഭ്യമാക്കണമെന്നാണ് വിജിലൻസ് ആവശ്യപ്പെട്ടിരിക്കുന്നത്. രേഖകൾ പരിശോധിച്ച ശേഷമായിരിക്കും പ്രതികളെ ചോദ്യം ചെയ്യുക. സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യാനാണ് ഇഡിയുടെ നീക്കം. നേരത്തെ എസ്‌എഫ്‌ഐഒ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇഡി എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) രജിസ്റ്റർ ചെയ്തിരുന്നു. വിജിലൻസ് രണ്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix